2006 ല്‍ അമേരിക്കയുടെ ആകെ ഹരിതഗ്രഹ വാതക വിസര്‍ജ്ജനം 1.5% കുറഞ്ഞു; എന്നാല്‍ ഗതാഗതത്തില്‍ 0.5% കൂടുതല്‍ ഉണ്ടായി

Energy Information Administration (EIA) ന്റെ റിപ്പോര്‍ട്ട് പ്രകാരം അമേരിക്കയില്‍ ആകെ ഹരിതഗ്രഹ വാതകത്തിന്റെ 2006 ലെ വിസര്‍ജ്ജനം 7,075.6 മില്ല്യണ്‍ മെട്രിക് ടണ്‍ കാര്‍ബണ്‍ ഡൈ ഓക്സൈഡ് (MMTCO2e) ന് തുല്ല്യം എന്ന് കണ്ടെത്തിയിരിക്കുന്നു. ഇത് 2005 നേക്കാള്‍ 1.5% കുറവാണ്.

ghg1.png

ഗതാഗതത്തില്‍ നിന്നുള്ള വിസര്‍ജ്ജനം 2005 ലേ ക്കാള്‍ 0.5% കൂടുതലാണ് 2006 ല്‍. അത് 2,010.3 MMTCO2e വരെ എത്തി. എല്ലാ ഹരിതഗ്രഹ വാതകത്തിന്റെ അളവിന്റെ 93.75% CO2 ആണ്. ഏകദേശം 1,884.7 MMTCO2.

1990 ലേക്കാള്‍ 407.5 മില്ല്യണ്‍ മെട്രിക് ടണ്‍ കൂടുതലാണ് 2006 ലെ CO2 വിസര്‍ജ്ജനം. മറ്റെല്ലാ സെക്റ്ററുകളേക്കാള്‍ 46.4% കൂടുതലാണിത്. അമേരിക്കയില്‍ 1999 നു ശേഷം ഗതാഗതമാണ് മറ്റെല്ലാ വിഭാഗങ്ങളേക്കാള്‍ കൂടുതല്‍ CO2 പുറത്തു തള്ളുന്നത്. വൈദ്യുതി ഉത്പാദനത്തേക്കാള്‍ ഇത് പെട്രോളിയം കത്തിക്കുന്നതുവഴി കൂടുതല്‍ CO2 വിസര്‍ജ്ജിക്കുന്നു. എതനോള്‍ ഇന്ധനമായി ഉപയോഗിച്ചതു കാരണം CO2 ന്റെ അളവു കുറച്ച് കുറക്കാന്‍ കഴിഞ്ഞിട്ടുണ്ടെങ്കിലും ഇത് ഭക്ഷ്യ ക്ഷാമത്തിനും വിലക്കയറ്റത്തിനും കാരണമായി. കൂടാതെ എതനോള്‍ നിര്‍മ്മാണ ശാലകളുടെ വിസര്ജ്ജനം വ്യവസായ വിഭാഗത്തിലാണ് വരുന്നത്.

Ghg2
Transportation sector emissions from gasoline and diesel fuel combustion generally parallel total vehicle miles traveled. Click to enlarge.

2006 ലെ മൊത്തം അമേരിക്കന്‍ ഹരിതഗ്രഹ വാതക വിസര്‍ജ്ജനം താഴെ പറയുന്ന രീതിയിലാണ്.
കാര്‍ബണ്‍ ഡൈ ഓക്സൈഡ് – 5,934.4 MMTCO2e 83.8%
മീഥേന്‍ – 605.1 MMTCO2e 8.6%
നൈട്രസ് ഓക്സൈഡ് – 378.6 MMTCO2e 5.4%
ഹൈഡ്രോഫ്ലൂറോ കാര്‍ബണ്‍ (HFCs) – 157.6 MMTCO2e 2.2%
& പെട്രോഫ്ലൂറോ കാര്‍ബണ്‍
& സള്‍ഫര്‍ ഹെക്സാഫ്ലൂറൈഡ്

ഊര്‍ജ്ജ ഉപഭോഗത്തില്‍ നിന്നും വ്യവസായ ആവശ്യങ്ങളില്‍ നിന്നും ഉണ്ടാകുന്ന CO2 വിസരണം ഓരോ വര്‍ഷവും 1.2% എന്ന നിലയില്‍ 1990 മുതല്‍ 2005 വരെ കൂടുകയായിരുന്നു. എന്നാല്‍ അത് 2006 ല്‍ 1.8% കുറഞ്ഞിട്ടുണ്ട്. 2005-2006 ലെ CO2 വിസരണത്തിന്റെ കുറവ് മൊത്തം ഊര്‍ജ്ജത്തിന്റെ ആവശ്യകതയില്‍ 0.5% കുറവുണ്ടാക്കുകയും വൈദ്യുതോത്പാദത്തിന്റെ കാര്‍ബണ്‍ സാന്ത്രത കുറക്കുകയും ചെയ്തു.

അനുകൂലമായ കാലാവസ്ഥ കാരണം വീട് ചൂടാക്കാനും തണുപ്പിക്കനുമുള്ള ഊര്‍ജ്ജത്തില്‍ 2006 ല്‍ കുറവു വന്നിട്ടുണ്ട്. ഉയര്‍ന്ന വൈദ്യുതിയുടെ വിലയും ഇതിനു കാരണമാണ്. വൈദ്യുതി ഉത്പാദനത്തിന് ഇപ്പോള്‍ ധാരാളമായി പ്രകൃതിവാതക(natural gas)വും non-fossil fuel ഉം ഉപയോഗിക്കുന്നു. പ്രകൃതിവാതകം ഏറ്റവും കുറവ് കാര്‍ബണ്‍ അടങ്ങിയ fossil ഇന്ധനമാണ്. വൈദ്യുതോത്പാദനത്തില്‍ നിന്നു കുറവ് CO2 വരാന്‍ കാരണമിതാണ്.

മീഥേന്‍ വിസരണം 0.4% കുറഞ്ഞിട്ടുണ്ടെങ്കിലും നൈട്രസ് ഓക്സൈഡ് 2.9% കൂടിയിട്ടുണ്ട്. “high-GWP വാതകങ്ങള്‍” എന്നറിയപ്പെടുന്ന HFCs, PFCs, and SF6 ന്റെ വിസര്‍ജ്ജനം 2.2% കുറഞ്ഞിട്ടുണ്ട്. ചൂട് പുറത്തുവിടാതെ ട്രാപ്പ് ചെയ്ത് നിര്‍ത്താനുള്ള ഇവയുടെ ഉയര്‍ന്ന കഴിവുകാരണമാണ് ഇവയെ അങ്ങനെ വിളിക്കുന്നത്.

1990 ന് ശേഷം ഇത് മൂന്നമത്തെ തവണയാണ് വാര്‍ഷിക വിസരണം കുറയുന്നത്. എന്നിരുന്നാലും 1990 നു ശേഷം അമേരിക്കന്‍ ഹരിത ഗ്രഹ വാതകങ്ങളുടെ വിസര്‍ജ്ജനം 0.9% എന്ന തോതില്‍ വര്‍ഷംതോറും കൂടുകയാണ്. 2006 ലെ ഹരിത ഗ്രഹ വാതകങ്ങളുടെ വിസര്‍ജ്ജനം 1990 ലെതിനെക്കാള്‍ 15.1% കൂടുതലാണ്.
– from http://www.greencarcongress.com/

Nullius in verba
ആരുടേയും വാക്ക് വിശ്വസിക്കരുത്


ലാഭേച്ഛയില്ലാതെ പ്രവര്‍ത്തിക്കുന്ന ഒരു സ്വതന്ത്ര ജനകീയ മാധ്യമമാണ് നേരിടം. ഈ പ്രവര്‍ത്തനത്തില്‍ താങ്കളുടെ സഹായവും ആവശ്യമുണ്ട്. അതിനാല്‍ ഈ ജനകീയ മാധ്യമത്തിന്റെ നിലനില്‍പ്പ് ആഗ്രഹിക്കുന്ന താങ്കള്‍ കഴിയുന്ന രീതിയില്‍ പങ്കാളികളാവുക.

നേരിടം മെയില്‍ ഗ്രൂപ്പില്‍ അംഗമാകാന്‍ താങ്കളെ ക്ഷണിക്കുന്നു:

To read post in English:
in the URL, after neritam. append wordpress. and then press enter key.

ഒരു മറുപടി കൊടുക്കുക

Fill in your details below or click an icon to log in:

WordPress.com Logo

You are commenting using your WordPress.com account. Log Out /  മാറ്റുക )

Google photo

You are commenting using your Google account. Log Out /  മാറ്റുക )

Twitter picture

You are commenting using your Twitter account. Log Out /  മാറ്റുക )

Facebook photo

You are commenting using your Facebook account. Log Out /  മാറ്റുക )