മലയാളികള്‍ എന്ന് ഹര്‍ത്താല്‍ എന്ന ദുരിദത്തില്‍ നിന്ന് രക്ഷനേടും

തിരുവനന്തപുരം: ഹര്‍ത്താലനുകൂലികളുടെ രോഷം കെ.എസ്.ആര്‍.ടി.സിക്ക് നേരെ തിരിഞ്ഞപ്പോള്‍ തകര്‍ക്കപ്പെട്ടത് നൂറോളം ബസുകള്‍. മുപ്പതോളം ജീവനക്കാര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തു. ഹര്‍ത്താല്‍ കാരണം നഷ്ടപ്പെട്ടത് നാല് കോടി രൂപയാണ്. ഇതില്‍ കളക്ഷനും ബസുകള്‍ ആക്ര മിക്ക പ്പെട്ട തുമൂ ല മുള്ള നഷ്ടവും ഉള്‍പ്പെടും.
പ്രതിദിനം രണ്ടരക്കോടി രൂപയുടെ കളക്ഷനുള്ള കെ.എസ്.ആര്‍.ടി.സിക്ക് ഇന്നലെ കളക്ഷന്‍ ഇനത്തില്‍ അര്‍ദ്ധ രാത്രിവരെ എഴുപത്തഞ്ച് ലക്ഷം രൂപയില്‍ താഴെ മാത്രമെ ലഭിച്ചിട്ടുള്ളു.900 സര്‍വീസുകള്‍ നടത്തിയപ്പോഴാണ് ഇത്രയും തുക ലഭിച്ചത്
കോഴിക്കോട്: ഹര്‍ത്താല്‍ ദിനത്തില്‍ നഗരത്തില്‍ ഒറ്റപ്പെട്ടവര്‍ക്ക് തണലായി യുവാക്കളുടെ കൂട്ടായ്മ. വഴിയില്‍ കുടുങ്ങി ഹതാശയരായ യാത്രക്കാരെ ബൈക്കുകളിലേറ്റി ഇവര്‍ ലക്ഷ്യസ്ഥാനങ്ങളിലെത്തിച്ചു. കോഴിക്കോട് നഗരത്തിലാണ് ഈ വേറിട്ട ഹര്‍ത്താല്‍ക്കാഴ്ച.
കോഴിക്കോട് നഗരം കേന്ദ്രീകരിച്ച് പ്രവര്‍ത്തിക്കുന്ന ‘കാലിക്കറ്റ് ഹണ്േടഴ്സ് ക്ളബ’ാണ് സൌജന്യ ബൈക്ക് സവാരി വാഗ്ദാനം ചെയ്ത് യാത്രക്കാരുടെ ദുരിതമകറ്റാന്‍ എത്തിയത്. ഒരാഴ്ചക്കിടെ നടന്ന രണ്ടാം ഹര്‍ത്താലില്‍ നിര്‍ബന്ധിക്കപ്പെട്ട് നിരത്തിലിറങ്ങിയ വാഹനങ്ങളുടെ കാറ്റഴിച്ചുവിട്ടവര്‍ കേരളത്തിലങ്ങോളം അപമാനക്കാഴ്ചയായപ്പോളാണ് സ്വന്തം കൈയില്‍ നിന്ന് കാശുമുടക്കി ഒരു പകല്‍ മുഴുവന്‍ ജനസേവനം നടത്താന്‍ ഒരു കൂട്ടം ചെറുപ്പക്കാര്‍ മുന്നോട്ടു വന്നത്..
പ്രധാനമായും റെയില്‍വേസ്റ്റേഷന്‍ കേന്ദ്രീകരിച്ചായിരുന്നു ഇവരുടെ സേവനം. ഹര്‍ത്താല്‍ ദിനത്തില്‍ നിവൃത്തികേടുകൊണ്ട് നഗരത്തില്‍ വന്നുപെട്ടവരെ ആശുപത്രികളിലേക്കും വീടുകളിലേക്കും എത്തിക്കുകയായിരുന്നു പ്രധാന ദൌത്യം. കോഴിക്കോട് നിന്നും 23 കിലോമീറ്റര്‍ അകലെയുള്ള കൊയിലാണ്ടി നഗരത്തില്‍ പോലും ഇവര്‍ ആളുകളെ കൊണ്ടു വിടുകയുണ്ടായി.
നിരത്തിലിറങ്ങുന്നതിന് മുമ്പ് തന്നെ എല്ലാ ബൈക്കുകളുടേയും നമ്പറുകളും ക്ളബിനെക്കുറിച്ചുള്ള പൂര്‍ണവിവരങ്ങളും ഇവര്‍ പോലീസിന് നല്‍കിയിരുന്നു. ഏതാണ്ട് മൂവായിരം രൂപയോളം ഇന്ധനമടിക്കാന്‍മാത്രമായി ഇവര്‍ക്ക് ചെലവായിട്ടുണ്ട്. കോഴിക്കോട് വലിയങ്ങാടി കേന്ദ്രീകരിച്ച് പ്രവൃത്തിക്കുന്ന ക്ളബില്‍ ഇപ്പോള്‍ 37 അംഗങ്ങളാണുള്ളത്

>>
ഇപ്പൊഴും വെള്ളക്കാരാണ് ഭരിക്കുന്നത് എന്നാണ് എതിര്‍പ്പ് പ്രകടിപ്പിക്കുന്ന എല്ലാ സംഘടനകളുടേയും പാര്‍ട്ടികളുടേയും വിചാരം (ഇടതു-വലതു-കവിപ്പടകളെല്ലാം). ഇതിന് ഒരു കാരണം ബ്രിട്ടീഷ് ഭരണകാലത്ത് സാമൂഹ്യ-രാഷ്ട്രീയ പ്രവര്‍ത്തനങ്ങള്‍ തുടങ്ങിയവര്‍ തന്നെയാണ് ഇപ്പൊഴും മിക്ക പാര്‍ട്ടികളേയും സംഘടനകളേയും നയിക്കുന്നത്. പുതിയ സമരരീതികളും, പ്രവര്‍ത്തന ശൈലികളും കണ്ടുപിടിക്കാന്‍ ഇവര്‍ക്ക് കഴിയുന്നില്ല.
യഥാര്‍ത്ഥത്തില്‍ ഈ സംഘടിത രാഷ്ട്രീയ പാര്‍ട്ടികള്‍ ജനാധിപത്യത്തിനെതിരാണ്. ജനങ്ങള്‍ ഇവരില്‍ ഒരു പാര്‍ട്ടിയേ തെരെഞ്ഞെടുക്കാനുള്ള സ്വാതന്ത്ര്യമേയുള്ളു. ഒരിക്കല്‍ തിരഞ്ഞെടുത്തു കഴിഞ്ഞാല്‍ ആ പാര്‍ട്ടിക്കകത്തുള്ള ലോബികളാണ് തീരുമാനങ്ങള്‍ എടുക്കുന്നത്. ഇതിനുപകരം ജനങ്ങള്‍ 140 വ്യക്ത്തികളെ തിരഞ്ഞെടുക്കട്ടെ. ആ 140 പേര്‍ ഒന്നിച്ച് ചേര്‍ന്ന് മന്ത്രിസഭയേ അവരില്‍ നിന്ന് കണ്ടെത്തട്ടേ. അതു കൂടുതല്‍ ജനാധിപത്യപരമായിരിക്കും.
— ജഗദീശ്
>> >>


എഴുതിയത്: ജഗദീശ്.എസ്സ്.
 

Nullius in verba
ആരുടേയും വാക്ക് വിശ്വസിക്കരുത്


ലാഭേച്ഛയില്ലാതെ പ്രവര്‍ത്തിക്കുന്ന ഒരു സ്വതന്ത്ര ജനകീയ മാധ്യമമാണ് നേരിടം. ഈ പ്രവര്‍ത്തനത്തില്‍ താങ്കളുടെ സഹായവും ആവശ്യമുണ്ട്. അതിനാല്‍ ഈ ജനകീയ മാധ്യമത്തിന്റെ നിലനില്‍പ്പ് ആഗ്രഹിക്കുന്ന താങ്കള്‍ കഴിയുന്ന രീതിയില്‍ പങ്കാളികളാവുക.

നേരിടം മെയില്‍ ഗ്രൂപ്പില്‍ അംഗമാകാന്‍ താങ്കളെ ക്ഷണിക്കുന്നു:

To read post in English:
in the URL, after neritam. append wordpress. and then press enter key.

ഒരു മറുപടി കൊടുക്കുക

Fill in your details below or click an icon to log in:

WordPress.com Logo

You are commenting using your WordPress.com account. Log Out /  മാറ്റുക )

Facebook photo

You are commenting using your Facebook account. Log Out /  മാറ്റുക )