കുറേക്കാലം മുമ്പ് വരെ ഇലക്ഷന് ഫലം പ്രഖ്യാപിക്കുന്ന ദിവസത്തെ പത്രത്തില്‍ സ്ഥിരം കാണാവുന്ന ഒരു വാര്‍ത്തയാണ് ഏതൊ ഒര് ജ്യോതിഷി ഈ ഫലം പ്രവചിച്ചതായിരുന്നുവെന്ന്. എന്നല്‍ ഇപ്പോള്‍ ആ തട്ടിപ്പ് കേള്‍ക്കാനില്ല. കാരണം ഇപ്പോള്‍ തെരഞ്ഞെടുപ്പില്‍ ശരിയായ പ്രവചനങ്ങള്‍ നടത്തുന്നവര്‍ക്ക് യുക്തിവാദി ഫെഡറേഷന് സമ്മാനം കൊടുക്കുമെന്ന് പ്രഖ്യാപിച്ചിട്ടുണ്ട്.
ഈ കഴിഞ്ഞ കര്‍ണാടക നിയമസഭാ തെരഞ്ഞെടുപ്പില്‍ ശരിയായ പ്രവചനങ്ങള്‍ നടത്തുന്നവര്‍ക്ക് യുക്തിവാദി ഫെഡറേഷന് പ്രഖ്യാപിച്ച 10 ലക്ഷം രൂപയുടെ സമ്മാനത്തിന് ആരും അര്‍ഹരായില്ല. 25 ചോദ്യങ്ങള്‍ക്ക് ഉത്തരം പ്രവചിച്ച ജ്യോതിഷികള്‍ക്ക് നാലില്‍ കൂടുതല്‍ ശരിയുത്തരങ്ങള്‍ നല്‍കാനായില്ല. ഗ്രഹനില ഗണിച്ചും അതീന്ദ്രിയ ശക്തിയാലും ഫലങ്ങള്‍ പ്രവചിക്കുമെന്ന് അവകാശപ്പെട്ടവരാണ് ഇവര്‍. അതേസമയം ജ്യോതിഷികളല്ലാത്തവര് ഒമ്പത് ഉത്തരങ്ങള്‍ വരെ ശരിയായി പ്രവചിക്കുകയും ചെയ്തു.
139 ജ്യോതിഷികളും അല്ലാത്തവരുമാണ് മത്സരത്തില്‍ പങ്കെടുത്തത്. ഇതില്‍ 32 പേരുടെ പ്രവചനങ്ങളില്‍ ഒന്നു പോലും ശരിയായില്ല. ലഭിച്ച പ്രവചനങ്ങളുടെ അഞ്ചു ശതമാനം വരെ ഏറ്റക്കുറച്ചിലുകള്‍ ഫലത്തില്‍ ആവാമെന്നാണ് യുക്തിവാദി സംഘം പറഞ്ഞിരുന്നത്. എന്നാല്‍, ഇതു പത്തു ശതമാനം വരെ അനുവദിച്ചിട്ടു പോലും വിജയികളുണ്ടായില്ല.
പക്ഷേ യുക്ത്തിവാദികള്‍ ശ്രദ്ധിക്കണം. കാരണം ജ്യോതിഷികള്‍ ഒരു സംഘമായി ആസൂത്രിതമായി മത്സരിച്ചാല്‍ ചിലപ്പോള്‍ സംഗതി ശരിയാക്കാം. ഓരോ ചോദ്യത്തിനും കൂടുതല്‍ എണ്ണം ജ്യോതിഷികളെ അണിനിരത്തിയാല്‍ ഏതെങ്കിലും ഒരാളുടെ ഉത്തരം ശരിയാകും. കിട്ടുന്ന പണം എല്ലാരുംകൂടെ വീതിച്ചെടുത്താല്‍ പോരെ. പക്ഷേ തല്ലുണ്ടാക്കരുത്. അങ്ങനെ ആയാല്‍ ജനങ്ങളറിയും.
യുക്തിവാദികള്‍ സൂക്ഷിക്കുക!
Nullius in verba
ആരുടേയും വാക്ക് വിശ്വസിക്കരുത്
wordpress.com നല്കുന്ന സൌജന്യ സേവനത്താലാണ് ഈ സൈറ്റ് പ്രവര്‍ത്തിക്കുന്നത്. അതിനാല്‍ അവര്‍ പരസ്യങ്ങളും സൈറ്റില്‍ കൂട്ടിച്ചേര്‍ക്കുന്നു. അവരുടെ വരുമാനം അതാണ്. നമുക്ക് ഒന്നും കിട്ടില്ല. നാം പണം അടച്ചാലേ അത് ഒഴുവാക്കാനാവൂ.
ലാഭേച്ഛയില്ലാതെ പ്രവര്‍ത്തിക്കുന്ന ഒരു സ്വതന്ത്ര ജനകീയ മാധ്യമമാണ് നേരിടം. വായനക്കാരില്‍ നിന്ന് ചെറിയ തുകള്‍ ശേഖരിച്ച് പ്രവര്‍ത്തിക്കുന്ന ഞങ്ങള്‍ക്ക് താങ്കളുടെ സഹായം ആവശ്യമാണ്. അതിനാല്‍ ജനകീയ മാധ്യമത്തിന്റെ നിലനില്‍പ്പ് ആഗ്രഹിക്കുന്ന താങ്കള്‍ കഴിയുന്ന രീതിയില്‍ പങ്കാളികളാവുക.
ഹാ ഹാ. അത് കൊള്ളാമല്ലോ.
അത് പിന്നെ, ശരിക്കുള്ള തലക്കുറിയും ജാതകവുമൊക്കെ കൊടുക്കാതെ എല്ലാരും കൂടി പാവം ജ്യോതിഷികളെ പറ്റിച്ചതല്ലേ? 🙂 ഏതെങ്കീലും പ്രവചനം ശരിയായിരുന്നേല് പത്രത്തില്‍ വന്‍ വാര്‍ത്തയായേനേ.