നല്ല സ്വാമിയും കള്ള സ്വാമിയും തമ്മില്‍ വ്യത്ത്യാസമുണ്ടോ?

ഇല്ല രണ്ടും ഒന്നുതന്നെ. (സ്വാമി എന്ന് ഇവിടെ ഉദ്ദേശിക്കുന്നത് ഒരു പ്രത്യേക മതത്തേക്കുറിച്ചല്ല. എല്ലാ മതങ്ങള്‍ക്കും ബാധകമാണ്.) ദൈവവുമായി ബന്ധപ്പെട്ടതെല്ലാം കള്ളത്തരമാണ്. കള്ളത്തരമെന്നു പറയുമ്പോള്‍ ശ്രദ്ധിക്കണം. ഇവിടെ രണ്ട് തരത്തിലുള്ള കള്ളത്തരമുണ്ട്. ഒന്ന് അവിഹിതമായി പണം സമ്പാദിക്കുകയും അതുമായി ബന്ധപ്പെട്ട കൊലപാതകമുള്‍പ്പടെയുള്ള കുറ്റകൃത്ത്യങ്ങളില്‍ ഏര്‍പ്പെടുക, സ്റ്റേറ്റിന്റെ നിയമങ്ങള്‍ക്ക് വിരുദ്ധമായി പ്രവര്‍ത്തിക്കുക, അധികാരികളെ സ്വാധീനിച്ച് ഇതൊക്കെ മറക്കുക, ചുരുക്കി പറഞ്ഞാല്‍ ഒരു മാഫിയ പോലുള്ള പ്രവര്‍ത്തനം. ഈ കള്ളത്തരം പ്രകടമാണ്. ഇത് മനസിലാക്കാന്‍ പ്രത്യേകിച്ചിരു വിശകലനവും വേണ്ടാ. പിന്നെ ഇത് ചെയ്യുന്നവര്‍ക്ക് അധികാരികളുമായും മാധ്യമങ്ങളുമായും അടുത്ത ബന്ധമുള്ളതിനാല്‍ പ്രശ്നങ്ങളൊക്കെ മൂടി വെക്കാന്‍ കഴിയും.

രണ്ടാമത്തേക്കൂട്ടര്‍ ഇത്തരം പ്രവര്‍ത്തികള്‍ ഒന്നും ചെയ്യുന്നില്ല. അവര്‍ കൂടുതലും തത്വചിന്താപരമായ പ്രവര്‍ത്തനങ്ങളിലാണ് വ്യാപൃതരാവുന്നത്. അവരുടെ തത്വചിന്തയുടെ അടിസ്ഥാനം ദൈവം എന്നോ എല്ലാത്തിനേയും നിയന്ത്രിക്കുന്ന ഒരു ശക്ത്തി എന്നൊക്കെ പറഞ്ഞുള്ള എന്തെങ്കിലുമൊരു കള്ളത്തരത്തിലായിരിക്കും. പുറമേ നോക്കിയാല്‍ ഇവര്‍ കുഴപ്പക്കാര്‍ അല്ലെന്നു തോന്നും. വ്യക്ത്തിപരമായി അവര്‍ കുഴപ്പക്കരുമല്ല. അവര്‍ നിയമ വിരുദ്ധമായി ഒന്നും ചെയ്യുന്നില്ല. അവരുടെ തത്വചിന്തയാണ് കുഴപ്പം. അത് കള്ളത്തരങ്ങള്‍ക്ക് അടിസ്ഥാനമാണ്. അത് ആദ്യത്തേ കൂട്ടരേകാളും വിഷമാണ്. ആദ്യത്തേ കൂട്ടര്‍ ഭൗതികമായ നാശം ഉണ്ടാക്കുമ്പോള്‍ മാനസികമായ നാശം ഉണ്ടാക്കുകയും ആദ്യത്തേ കൂട്ടര്‍ക്ക് വളരാനുള്ള ഒരു സാഹചര്യം ഒരുക്കികൊടുക്കുകയും ചെയ്യുന്നു.

അതുകൊണ്ട് കള്ള സ്വാമി, നല്ല സ്വാമി എന്ന ഒരു വ്യത്യാസം ഇല്ല. വേണമെങ്കില്‍ സമ്പന്ന സ്വാമി എന്നും ദരിദ്ര സ്വാമി എന്നും വിളിക്കാം.

എന്നിരുന്നാലും സ്വാമിമാര്‍ക്കും പ്രവര്‍ത്തിക്കാനുള്ള സ്വാതന്ത്ര്യം ഉണ്ടാകണം. എന്നാലും ഒന്നും സ്റ്റേറ്റിന്റെ നിയമങ്ങള്‍ക്ക് അതീതമല്ല എന്ന ബോധത്തോടെ പ്രവര്‍ത്തിക്കണം. തെറ്റ് ചെയ്യുന്നവരെ ശിക്ഷിക്കണം. അവരെ സംരക്ഷിക്കുന്നവരെ ഏത് പ്രസിഡന്റായാലും കക്ഷിചേര്‍ത്ത് ശിക്ഷിക്കണം. ജനാധിപത്യപരമായ നിയമങ്ങള്‍ അനുസരിച്ച്.

പക്ഷേ അവരെ കല്ലെറിയുകയും ബലമായി താടിവടിക്കുകയുമൊക്കെ ചെയ്യുന്നത് കാടത്തമാണ്. അങ്ങേയറ്റം നിന്ദ്യമാണത്തരം പ്രവര്‍ത്തനങ്ങള്‍.

Advertisements

ഒരു മറുപടി കൊടുക്കുക

Fill in your details below or click an icon to log in:

WordPress.com Logo

You are commenting using your WordPress.com account. Log Out / മാറ്റുക )

Twitter picture

You are commenting using your Twitter account. Log Out / മാറ്റുക )

Facebook photo

You are commenting using your Facebook account. Log Out / മാറ്റുക )

Google+ photo

You are commenting using your Google+ account. Log Out / മാറ്റുക )