മനുഷ്യന് എല്ലാത്തിനും പ്രാപ്തനാണെന്ന് കരുതി ആരും ജീവിക്കുന്നില്ല. എന്നാല്‍ നമ്മള് പ്രപ്തമാകിയത് നമ്മുടെ തന്നെയാണെന്ന് കരുതുന്നുണ്ട്.
ഒരു കൊച്ചു കുട്ടിയുടെ ജിജ്ഞാസയാണ് ഒരു ശാസ്ത്രജ്ഞനേയോ യുക്തിവാദിയേയൊ മുന്നോട്ട് നയിക്കുന്നത്. അവന് എന്ന് അഹങ്കാരം വന്നുവോ അന്ന് അവടെ നാശവുമാണ്. അഹങ്കാരമുള്ളവര്‍ക്ക് വളര്‍ച്ചയില്ല.
കൊച്ചുകുട്ടികളെ നിര്‍ബന്ധിത മത പഠനമില്ലതെ വളര്‍ത്തി നോക്കൂ. ആ കൊച്ചുകുട്ടികളുടെ ജീവിതം ഒന്നു ശ്രദ്ധിച്ചുനോക്കിയാല്‍ കാണം അവരുടെ ജീവിതത്തില്‍ ദൈവത്തിന് ഒരു സ്ഥാനവുമില്ലെന്ന്.
ദൈവം ഇല്ലെന്നു പറയുമ്പോള്‍ അത് അഹങ്കാരം കൊണ്ടാണെന്നും ദൈവത്തിന്റെ മൊത്തം ഗുണങ്ങളും അവന് സ്വയം ഏറ്റെടുക്കുകയാണെന്നും ഉള്ള തോന്നലുകൊണ്ടാണ് ആത്മീയ വാദികള്‍ അങ്ങനെ പറയുന്നത്. അതുപോലെ തന്നെ ദൈവമില്ലാതെയായാല് സദാചങ്ങള് നശിക്കുമെന്നും മനുഷ്യന് കുത്തഴിഞ്ഞ ജീവിതം നശിക്കുമെന്നുമുള്ള പേടി അവര്ക്കുണ്ടാകം. യഥാര്‍ത്ഥത്തില്‍ ദൈവമില്ലാതെയും ഒരു നല്ല ജീവിതം നയിക്കാനാകും. അതിന് ആത്മാര്‍ത്ഥതയുള്ള സത്യസന്ധത നിറഞ്ഞ സ്നേഹമുള്ള ഒരു തുറന്ന മനസുണ്ടാകണം. ആ സ്വഭാവങ്ങള്‍ വളര്‍ത്താനുള്ള ശ്രമമാണ് നമുക്ക് വേണ്ടത്.
ഖുര്‍ആന്‍ മഹത്തരമായ ഗ്രന്ധം ആയേക്കാം. അതുപോലെ തന്നെയാണ് ഹിന്ദുമത ഗ്രന്ധങ്ങളും, ക്രിസ്തു മത ഗ്രന്ധങ്ങളും ബുദ്ധ മത ഗ്രന്ധങ്ങളും. അവയും സമഗ്രമാണ്. ഒരാള്‍ തന്നെ ഇതൊപോലെ ഒന്ന് എഴുതി സൂപ്പര്‍ സ്റ്റാര്‍ ആയെങ്കില്‍ മാത്രമേ ഞാന്‍ ശാസ്ത്രത്തെ അംഗീകരിക്കൂ എന്നു പറയുമ്പോള്‍, അത് താങ്കളുടെ ആവശ്യമാണ്. ശാസ്ത്രത്തിന്റേതല്ല. ശാസ്ത്രത്തിന് താങ്കളേ യുക്തിവാദിയാക്കിയേ തീരൂ എന്ന ലക്ഷ്യമൊന്നുമില്ല. താങ്കള്‍ അത് ആവശ്യമെന്ന് തോന്നുന്നെങ്കില്‍ സ്വയം അതിനു വേണ്ടി മുന്നോട്ടുവരിക.
മനുഷ്യനെ ചൂഷണം ചെയ്യുകയും നിയന്ത്രിക്കുകയും ചെയ്യുന്ന ഒരു തത്വചിന്തയേയും ഞാന്‍ അംഗീകരിക്കുന്നില്ല. നേരത്തേ ഒരു കമന്റില്‍ ഞാന്‍ പറഞ്ഞത് ആവര്‍ത്തിക്കുന്നു, എല്ലാവര്ക്കും അവരുടേതായ തത്വചിന്തകള്‍ ഉണ്ടാകണമെന്നാണ് എന്റെ അഭിപ്രായം.
ഇന്നുവരെ ഞാന്‍ ദൈവത്തെ കണ്ടിട്ടില്ല. എനിക്ക് അതിനേക്കാള്‍ പ്രഥാനപ്പെട്ട പല കാര്യങ്ങളും ജീവിതത്തില്‍ ചെയ്ത് തീര്‍ക്കാനുണ്ട്. ഇനി ഒരിക്കല്‍ ദൈവം എന്റെ അടുത്ത് വന്നിട്ട് ഞാനാണ് ദൈവം, ഭൂമിയില്‍ നടന്ന എല്ലാത്തിനും ഉത്തരവാദി ഞാനാണ് എന്നു പറഞ്ഞാല്‍ അന്ന് എനിക്ക് ദൈവത്തില്‍ വിശ്വസിക്കാം. അതുവരെ നമുക്ക് നമ്മുടെ കര്‍ത്തവ്യം ചെയ്യാം. നമ്മുടെ ഉത്തരവാദിത്തമല്ല ദൈവമുണ്ടെന്ന് തെളിയിക്കുന്നത് (അതുപോലെ ഇല്ലെന്നും, ശാസ്ത്രത്തേ സംബന്ധിച്ചടത്തോളം ദൈവം ഉണ്ടായാലും ഇല്ലെങ്കിലും ഒന്നുമില്ല.), ദൈവത്തിനത് ആവശ്യമുണ്ടെങ്കില്‍ സ്വയം വന്ന് തെളിയിക്കട്ടേ. നമ്മള് മനുഷ്യത്തോടെ സമാധാന ജീവിതം നയിക്കുക.
താങ്കള്‍ക്ക് ദൈവ വിശ്വാസം സമാധാനം നല്കുന്നുണ്ടെങ്കില് അതില്‍ വിശ്വസിക്കുക. എന്നാല്‍ ദൈവവും സമ്പത്തും അധികാരവുമായുള്ള വേഴ്ച്ച് അവസാനിപ്പിക്കുക. ദൈവത്തിന്റെ ഏജന്റ് ആയ മതങ്ങള്‍ക്കും ആള് ദൈവങ്ങള്‍ക്കും പണം നല്‍കുന്നത് അവസാനിപ്പിക്കുക.
സമ്പത്തിലും അധികാരത്തിലും വിശ്വസിക്കാത്ത ഒരു മത വിശ്വാസത്തെ താങ്കള്‍ക്ക് കാണിച്ചുതരാനുണ്ടോ? മനുഷ്യനെ നിയന്ത്രിക്കാനും ചൂഷണം ചെയ്യാനുമുള്ള ഏറ്റവും എളുപ്പ വഴിയാണ് ദൈവവും മതവും. ആള് ദൈവങ്ങള്‍ എങ്ങനെ മനുഷ്യനെ ചൂഷണം ചെയ്യുന്നുവെന്ന് താങ്കള്‍ തന്നെയൊരൊ പോസ്റ്റ് എഴുതിയിരുന്നെല്ലോ. മതങ്ങളും അങ്ങനെ തന്നെയാണ് ചെയ്യുന്നത്.
[Note: അതിനര്‍ത്ഥം കമ്മ്യൂണിസമാണ് നല്ലതെന്നല്ല.]
കമ്യൂണിസവും നിരീശ്വരവാദവും പഠിപ്പിക്കാന്‍ തുടങ്ങിയത് എന്നു തൊട്ടാ?
ഇന്നുവരെ ഞാന്‍ ദൈവത്തെ കണ്ടിട്ടില്ല. ഇനി ഒരിക്കല്‍ ദൈവം എന്റെ അടുത്ത് വന്നിട്ട് ഞാനാണ് ദൈവം, ഭൂമിയില്‍ നടന്ന എല്ലാത്തിനും ഉത്തരവാദി ഞാനാണ് എന്നു പറഞ്ഞാല്‍ അന്ന് എനിക്ക് ദൈവത്തില്‍ വിശ്വസിക്കാം. നിങ്ങള്‍ വായു കണ്ടിട്ടുണ്ടോ? എന്നിട്ടും നിങ്ങള്‍ക്ക് അതില്ലാതെ ജീവിക്കാന്‍ പറ്റുമോ? പിതാവ് നഷ്ടപ്പെട്ട ഒരു കഞ്ഞ് വലുതായി വരുബ്ബോള്‍ “ ഇതാണ് നിന്റെ പിതാവ് “എന്ന് മാതാവ് ചൂണ്ടിക്കാണിച്ചാല്‍ അയാള്‍ വിശ്വസിച്ചേ പറ്റൂ. തന്റെ പിതാവ് തിരിച്ചു നേരിട്ട് വന്ന് പറഞ്ഞാലേ ഞാന്‍ വിശ്വസിക്കൂ എന്ന് അയാള്‍ വാശിപിടിച്ചാല്‍ ആ മാതാവ് വലഞ്ഞതു തന്നെ
സമീര്‍ ന്റെ അഭിപ്രായത്തോട് യോജിക്കുന്നു
.. താന്‍ ടൈപ്പ് ചെയ്യുന്ന കമ്പ്യൂട്ടര്‍ ന്റെ പ്രവര്തനതിന്നു കാരണക്കാരന്‍ ആരനന്നു മനസ്സിലാകിയിട്ടും ആയിരക്കനക്കിന്നു പ്രോഗ്രാമ്മുകള്‍ , അതും നൂറു വര്‍ഷങ്ങളോളം പ്രവര്‍ത്തിക്കുന്ന മനുഷ്യ ശരീരത്തിന്റെ പ്രവര്തനതിന്നു കാരണക്കാരന്‍ അരാണ് എന്ന് അന്യാഷിക്കാതെ ..നന്ദി കെട്ട ജീവി യായി ഈ ലോകത്തില്‍ നിന്ന് വിട പറയുന്നത് എത്ര നീചം
യുക്തിവാദിയുടെ വിശ്വാസം, അതോ മനുഷ്യന്റെ വിശ്വാസമോ എന്ന ലേഖനത്തില്‍ വിശ്വാസത്തെക്കുറിച്ച് പറഞ്ഞിട്ടുണ്ട്.
സമാനമായ മറ്റൊരു ലേഖനം