ഇന്‍ഡ്യന്‍ ജനാധിപത്യത്തിലെ നാണംകെട്ട ദിവസം

ഇന്നലെ നോട്ടുകെട്ടുകള്‍ വലിച്ചെറിഞ്ഞ് എം.പി മാര്‍ തങ്ങളുടെ വില പറഞ്ഞ ദിവസമായിരുന്നു. ഇന്‍ഡ്യന്‍ സമ്പന്നരും അമേരിക്കയും വിജയിച്ച ദിവസവും. അമേരിക്കയിലേ പോലെ ജന പ്രതിനിധികളേ കോര്‍പ്പറേറ്റുകളുടെ ലോബീയിസ്റ്റുകള്‍ നിയന്ത്രിക്കുന്ന പാവകളാക്കിതിന്റെ ദിനം.

3% മാനമുള്ള ആണവനിലയങ്ങളില്‍ നിന്നുള്ള വൈദ്യുതി 6% ആക്കിയില്ലെങ്കില്‍ ഇന്‍ഡ്യ അന്ധകാരത്തിലേക്ക് പോകുമെന്ന്! എന്തുകൊണ്ട് നമുക്ക് 97% ഊര്‍ജ്ജം നല്‍കുന്ന സ്രോതസിനെ ഇങ്ങനെ അവഗണിക്കാനാകുന്നു.  ദിവസവും വിലകൂടിവരുന്നതും പരിമിതവും ഇറക്കുമതി ചെയ്യുന്നതുമായ എണ്ണക്ക് പകരം ആണ് ആണവോര്‍ജ്ജം എന്ന്! യുറേനിയം എവിടെനിന്ന് വരുന്നു? അതും പരിമിതവും ആഗോള മാര്‍ക്കറ്റില്‍ വിലകൂടിവരുന്നതും ഇറക്കുമതി ചെയ്യുന്നതുമാണ്. ആടിനെ പട്ടിയാക്കാന്‍ ഇത്ര എളുപ്പമാണോ?

ഐടി/ബിപിഒ വ്യവസായം വഴി ഇന്‍ഡ്യയിലെത്തിയ ഡോളര്‍ തിരികെ അമേരിക്കയില്‍ എത്തിക്കാനുള്ളതും, ദശാബ്ദങ്ങളായി മരിച്ചുകിടക്കുന്ന അമേരിക്കന്‍ ആണവ വ്യവസായത്തെ ഉദ്ധരിപ്പിക്കാനുമുള്ള എളുപ്പവഴി എന്താണ്? ആ പഴഞ്ചന്‍ സാങ്കേതിക വിദ്യ ഇന്‍ഡ്യയുടെ തലയില്‍ കെട്ടിവെക്കുക. പണ്ടത്തെ രാജാവിന്റെ വിശിഷ്ട വസ്ത്രം കഥ പോലെ. ഇന്‍ഡ്യയിലെ സമ്പന്നരും, അവരുടെ മാധ്യമങ്ങളും കൂടി ആണവോര്‍ജ്ജ വിശിഷ്ട വസ്ത്രത്തെ ഇന്‍ഡ്യന്‍ ജനയെക്കൊണ്ട് ധരിപ്പിച്ചു.

നികുതിദായകരേ എന്‍റോണ്‍ ആവര്‍ത്തിക്കപ്പെടുകയാണ്. അരയും തലയും മുറുക്കി ഖജനാവിലേക്കുള്ള എല്ലാത്തരം നികുതികളും അടക്കാന്‍ തയ്യാറായിക്കോളൂ. (പിച്ചക്കാരന്‍ വാങ്ങുന്ന ഉപ്പിനുപോലും നികുതിയുണ്ട്.)

വിദേശ നിര്‍മ്മിതവും വിദേശ കമ്പനികള്‍ ഇന്‍ഡ്യയില്‍ നിര്‍മ്മിക്കുന്നതുമായ ഉത്പന്നങ്ങള്‍ വാങ്ങാതിരിക്കുക (കഴിയുമെങ്കില്‍ ഉപയോഗം കുറക്കുകയെങ്കിലും ചെയ്യുക).

3 thoughts on “ഇന്‍ഡ്യന്‍ ജനാധിപത്യത്തിലെ നാണംകെട്ട ദിവസം

 1. ശ്രീ.ജഗദീഷ്

  ആര്‍ നാണം കെട്ടു എന്നാണ് താങ്കള്‍ ഈ പറയുന്നത്.ഇന്നലത്തെ ക്ലൈമാക്സ് നമ്മള്‍ ആദ്യം തന്നെ കണക്കുകൂട്ടിയതല്ലേ.നമ്മള്‍ ഇനിയും
  കാര്യങ്ങളെ ശരിയായി മനസ്സിലാക്കാന്‍ പഠിച്ചിട്ടില്ല.ഇന്ത്യയുടെ ജനാതിപത്യ ചരിത്രത്തില്‍ ഇന്നേ വരെ കോണ്‍ഗ്രസ്സ് പാര്‍ട്ടി വിശ്വാസ
  വോട്ടെടുപ്പില്‍ പരാജയപ്പെട്ടിട്ടില്ല കാരണം ജന്മിമാരും, മാടമ്പിമാരും അവരുടെ ഏറാന്‍ മൂളികളും അടങ്ങുന്ന സമ്പന്ന വര്‍ഗ്ഗം ആണ്
  ഇന്ന് കോണ്‍ഗ്രസ്സ്. ജവഹര്‍ലാലിന്റെ അച്ചന്‍ മോത്തിലാല്‍ നെഹ്രു ഇന്ത്യ വിലക്കു തരാമോ എന്ന് ബ്രിട്ടനോട് ചോദിച്ചും എന്ന്
  ഞാന്‍ ചെറുപ്പത്തില്‍ കേട്ട ഒരു കഥയാണ്.കഥ ശരിയോ തെറ്റോ ആവട്ടെ.ഇന്നും അവര്‍ വിലക്കു വാങ്ങുകയാണ് എല്ലാം.
  നാലുകാശിന് വിലയില്ലാത്ത ഇവിടെയുള്ള പട്ടിണീ പരിഷകളേ ആര്‍ക്ക് വേണം.മുഖം മിനുക്കി ഷൈന്‍ ചെയ്ത് അതാ വരുന്നുണ്ട്
  അടുത്ത പ്രധാനമന്ത്രി ശ്രീ.രാഹുല്‍ (ഗാന്ധി എന്ന പേര് ആരുടേയും തറവാട്ടു വകയല്ല).രാഷ്ട്രീയ കങ്കാണിമാരുടേ അടുത്ത ഏജന്റ്.

 2. എല്ലാ എതിര്‍പ്പുകളും പണത്തിന്റെ കുത്തൊഴുക്കില്‍ ഒലിച്ചുപോകുന്നതാണു് കാണുന്നതു്.
  ഘര്‍ഷണം ഇല്ലാതാവുന്ന, പണത്തിന്റെ Super fluid അവസ്ഥയാണു് സഭയില്‍ കണ്ടതു്.

suresh ന് മറുപടി കൊടുക്കുക മറുപടി റദ്ദാക്കുക

Fill in your details below or click an icon to log in:

WordPress.com Logo

You are commenting using your WordPress.com account. Log Out /  മാറ്റുക )

Google photo

You are commenting using your Google account. Log Out /  മാറ്റുക )

Twitter picture

You are commenting using your Twitter account. Log Out /  മാറ്റുക )

Facebook photo

You are commenting using your Facebook account. Log Out /  മാറ്റുക )