കണ്ണിന്റെ പരിണാമം

http://kallapoocha.blogspot.com/2008/09/said.html

ചങ്ങാതി കണ്ണ് ഒരുദിവസം കൊണ്ട് ആരോ ഉണ്ടാക്കിയതല്ല. ഇപ്പോള്‍ ജീവിച്ചിരിക്കുന്ന ജീവികളേ നോക്കിയാല്‍ തന്നെ ഇതു മനസിലാകും. ഉദാഹരണത്തിന് Planaria എന്ന ജീവിയുടെ കാര്യമെടുക്കുക. അതിന് ശരിക്കുള്ള കാഴ്ച്ച് ഇല്ല. എന്നാല്‍ പ്രകാശത്തിന്റെ തീവൃത അറിയാനതിന് കഴിവുണ്ട്. eye-spots എന്നാണ് അവയുടെ കണ്ണുകളെ വിളിക്കുന്നത്. ഇരുട്ടിന്റെ സുരക്ഷിതത്തിലെത്താന്‍ ഇത് അവയെ സഹായിക്കുന്നു. ഇതിന് പ്രകാശത്തിന്റെ ഗതി (direction) അറിയാന്‍ കഴിയില്ല.
അതിനുശേഷം pit eye എന്നതരം ജീവികളുണ്ടായി. “pinhole camera” eye തുടങ്ങി അവസാനം നമ്മുടെ സങ്കീര്‍ണ്ണമായ ലെന്‍സും റെറ്റിനയുമുള്ള കണ്ണുകളുണ്ടായി. ഇതൊക്കെ കോടിക്കണക്കിന് വര്‍ഷങ്ങളായുണ്ടായ പരിണാമത്തിന്റെ ഫലമായിട്ടാണ്.
എഴുതാന്‍ സമയമില്ലാത്തതിലാണ് ഒന്നു രണ്ട് വാചകത്തില്‍ പറഞ്ഞത്. അതൊരു പ്രവചനമല്ല. കൂതുതല്‍ വിവരങ്ങള്‍ക്ക് http://en.wikipedia.org/wiki/Evolution_of_the_eye കാണുക.

എന്തൊക്കെ പറഞ്ഞാലും ആത്മീയ ബോധത്തോടെ ശാസ്ത്രം പഠിക്കാനാവില്ല. ശരിക്കും കാര്യങ്ങള്‍ അറിയണമെന്നുണ്ടെങ്കില്‍ പ്രവാചന്‍മാരുടെ പ്രവചങ്ങള്‍ തല്‍ക്കാലം മാറ്റിവെച്ചിട്ട് യുക്തി ബോധത്തോടെ സ്വയം പഠിക്കുക. ഇത് തര്‍ക്കിച്ച് ജയിക്കാനുള്ള കാര്യമല്ല. സ്വയം അറിയേണ്ടതാണ്.
അത് സ്വന്തം ബുദ്ധിയുടെ പരിമിതി അനുസരിച്ച് ഒരാള്‍ക്ക് വേണമെങ്കില്‍ യുക്തിചിന്തയേ പരിപൂര്‍ണ്ണമായി സ്വതന്ത്രമാക്കാം, അല്ലെങ്കില്‍ പ്രശ്നമായി എന്ന് തോന്നുന്ന അവസരത്തില്‍ ദൈവത്തിന്റെ മേല്‍മുണ്ട് പുതച്ച് ഇരുട്ടാക്കം.

Nullius in verba
ആരുടേയും വാക്ക് വിശ്വസിക്കരുത്


ലാഭേച്ഛയില്ലാതെ പ്രവര്‍ത്തിക്കുന്ന ഒരു സ്വതന്ത്ര ജനകീയ മാധ്യമമാണ് നേരിടം. ഈ പ്രവര്‍ത്തനത്തില്‍ താങ്കളുടെ സഹായവും ആവശ്യമുണ്ട്. അതിനാല്‍ ഈ ജനകീയ മാധ്യമത്തിന്റെ നിലനില്‍പ്പ് ആഗ്രഹിക്കുന്ന താങ്കള്‍ കഴിയുന്ന രീതിയില്‍ പങ്കാളികളാവുക.

നേരിടം മെയില്‍ ഗ്രൂപ്പില്‍ അംഗമാകാന്‍ താങ്കളെ ക്ഷണിക്കുന്നു:

To read post in English:
in the URL, after neritam. append wordpress. and then press enter key.

14 thoughts on “കണ്ണിന്റെ പരിണാമം

 1. ഇന്നു വരെ അറിയപ്പെട്ടതില്‍ ഏറ്റവും ബുദ്ധിമാനായ ജന്തുവാണ് മനുഷ്യന്‍.എന്നു വച്ചു ലോകത്തിലെ സകലതും അവന്‍ വിചാരിച്ചാല്‍ നടക്കും അല്ലെങ്കില്‍ അറിയാന്‍ സാധിക്കും എന്നു ചിന്തിക്കുന്നത് ആന മണ്ടത്തമാണ്. ജീവിക്കുന്ന പ്രപഞ്ചത്തിനെ പറ്റിയോ അല്ലെങ്കില്‍ സ്വന്തം ശരീരത്തെ പറ്റിയോ ഉള്ള അവന്റെ അറിവ് വളരെ ചെറുതാണ്.കണ്ണിന്റെ ഘടന ഇന്നു നമ്മുക്കറിയാം,അതു എങ്ങനെയാണ് സംവിധാനിച്ചിരിക്കുന്നതെന്നും കണ്ണില്‍ എന്തൊക്കെ ഉണ്ടന്നും ഇന്നു ശാസ്ത്രത്തിനറിയാം.ലഭ്യമായ എല്ലാ അറിവുകള്‍ വച്ചു ശ്രമിച്ചാലും യഥാര്‍ത്ഥ കണ്ണിനെ പോലെ അല്ലെങ്കില്‍ അതിനോട് കിടപിടിക്കുന്ന രീതിയില്‍ ഒരു കൃത്യമ കണ്ണുണ്ടാക്കാന്‍ മനുഷ്യനെ കൊണ്ട് സാധിക്കുമോ?

  കണ്ണു തന്നെ ഉദാഹരണമാക്കി എടുക്കണം എന്നില്ല,ഒരു തുള്ളി രക്തം,ഒരു കഷ്ണം തൊലി അലെങ്കില്‍ മനുഷ്യന്റെ നഖം അതുമല്ലെങ്കില്‍ മനുഷ്യന്റെ രോമം പ്രകൃതിദത്തമായ രീതിയോട് കിട പിടിക്കുന്ന രീതിയില്‍ ശൂന്യതയില്‍ നിന്നും ഉണ്ടാക്കാന്‍ മനുഷ്യനെ കൊണ്ട് സാധിക്കുമോ?

  ഇതു വരെ അറിയപ്പെട്ടതില്‍ വച്ചു ഏറ്റവും ബുദ്ധിമാനെന്നു പറയപ്പെടുന്ന മനുഷ്യനെ കൊണ്ട് ഇതൊന്നും ഉണ്ടാക്കാന്‍ സാധിക്കിലെങ്കില്‍ അവയൊക്കെ എങ്ങനെ സ്വയംഭ്രൂ ആയി ഉണ്ടാവും?മനുഷ്യ ചരിത്രം ഉണ്ടായ കാലം മുതല്‍ ഇന്നു വരെ സ്വയം ഭ്രൂ ആയി അതും ശാസ്ത്രപരമായി ഉണ്ടായ എന്തിനെ പറ്റിയെങ്കിലും മനുഷ്യനറിവുണ്ടോ?

  ഇന്നു വരെ ലോകം കണ്ടതില്‍ വച്ച് ഏറ്റവും മിടുക്കനായ ഒരു ഡോക്ടര്‍ക്കു അല്ലെങ്കില്‍ ഒരു കൂട്ടം ഡോക്ടര്‍മാര്‍ക്കു സ്വന്തമായി ഉണ്ടാക്കാന്‍ പറ്റാതതാണ് കണ്ണ് എങ്കില്‍ മനുഷ്യനെകാള്‍ ബുദ്ധിമാനായ മറ്റൊരാള്‍ അതിനു പിന്നില്‍ ഉണ്ട് എന്നു ചിന്തിക്കുന്നതില്‍ എന്താണ് തെറ്റ്?

  ബുദ്ധിമാന്മാരായ മനുഷ്യരെ കൊണ്ട് പറ്റാത്ത കാര്യങ്ങള്‍ സ്വയം ഭ്രൂ ആയി ഉണ്ടാവും എന്നു വിശ്വസിക്കുന്നതോ അല്ലെങ്കില്‍ മനുഷ്യനെ കൊണ്ട് ചെയ്യാന്‍ പറ്റാതത് മനുഷ്യനേക്കാള്‍ മിടുക്കനായ ബുദ്ധിമാന്മായ മറ്റൊരാള്‍ക്കു മാത്രമേ പറ്റൂ എന്നു ചിന്തിക്കുന്നതാണോ യുക്തി?

  പരിഹാസ ചുവയില്ലാത്ത വ്യക്തമായ മറുപടി പ്രതീക്ഷിക്കുന്നു

  സസ്നേഹം അജ്ഞാതന്‍ മറുപടി എന്റെ ബ്ലോഗില്‍ തന്നെയെഴുതിയാല്‍ വളരെ ഉപകാരം

  http://kallapoocha.blogspot.com/2008/09/said.html

 2. ശാസ്ത്രത്തിന്റെ കണ്ടുപിടുത്തങ്ങള്‍ ഒരുത്തന് രാത്രിയിലേ ഉറക്കത്തില്‍ ആരോ സ്വപ്നത്തില്‍ പറഞ്ഞുകൊടുക്കുന്ന വെളിപാടികളല്ല. പരീക്ഷണ നിരീക്ഷണങ്ങളിലൂടെ വളര്‍ന്ന് വന്നതാണ്. ഏത് സൂപ്പര്‍ സ്റ്റാര്‍ കണ്ടുപിടിച്ച അറിവായാലും വീണ്ടും പരീക്ഷണത്തിന് തയ്യാറാണ്. കണ്ണിന്റെ കാര്യത്തില്‍ ഞാനൊരു വെളിപാട് നടത്തിയാല്‍ നിങ്ങള്‍ക്ക് വേറുതെ അത് തള്ളിക്കളയാം. ഉദാഹരണത്തിന് ദൈവത്തെ കുറിച്ച് വിവിധ മതങ്ങള്‍ക്ക് വിവിധ കാഴ്ച്ചപാടാണ്. അത് ഒരു വെളിപാടില്‍ നിന്ന് മാറി ആര്‍ക്കും പരീക്ഷിക്കാവുന്ന ഒന്നായിമാറുമ്പോഴാണ് സത്യസന്ധമായ അറിവാകുന്നത്. അതുകൊണ്ട് കണ്ണ് എങ്ങനെയുണ്ടായി എന്നോ ജീവനെങ്ങനെയുണ്ടായി എന്നോ ശാസ്ത്രീയമായി അറിയണമെങ്കില്‍ ശാസ്ത്രത്തിന്റെ രീതിയിലൂടെ പഠിക്കണം. അത് സ്വയം പഠിക്കേണ്ടതാണ്.

  എല്ലാം അറിഞ്ഞിട്ടേ ജീവിക്കൂ എന്ന് വാശിപിടിക്കുന്നതെന്തിന്നണ്? എല്ലാം അറിയാന്‍ കഴിയില്ല. അതുകൊണ്ട് ഒന്നും അറിയാതിരിക്കുന്നതാണ് നല്ലതെന്ന് കരുതാനല്ലേ അങ്ങനെ പറയുന്നത്?
  നമുക്ക് പ്രപഞ്ചത്തേക്കുറിച്ച് പകുതി കാര്യങ്ങളേ മനസിലാക്കാന്‍ കഴിയൂ എന്ന് കരുതുക. ആ പകുതി ശൂന്യമാക്കി അങ്ങ് വിട്ടേര്. അത് യാഥാര്‍ത്ഥ്യമാണ്. ഇനി അവിടെ ആര്‍ക്കും കാണാനോ അറിയാനോ കഴിയാത്തതും വ്യാഖ്യാനത്തില്‍ മാത്രം നിലനില്‍ക്കുന്നതുമായ ദൈവം എന്ന ഇല്ലാത്ത വസ്തുവിനേക്കൊണ്ട് നിറക്കുന്നു? അതല്ലേ ശരിക്കും വിഢിത്തം.

  ഇനി ദൈവം ഉണ്ടെന്നു തന്നെ കരുതുക. ദൈവം പ്രപഞ്ചത്തേയും ജീവജല്ലങ്ങളേയുമൊക്കെ ഉണ്ടാക്കി. പ്രകൃതി നിയമങ്ങള്‍ ഉണ്ടാക്കി. എല്ലാം പ്രകൃതി നിയമങ്ങള്‍ക്കനുസരിച്ച് ജീവിച്ചു തുടങ്ങി. അവിടെ തീരുമോ തത്വചിന്തയൊക്കെ? ഇല്ല. എല്ലാം അവിടെനിന്ന് തുടങ്ങുകയേയുള്ളു. ദൈവ കൃപയുണ്ടാകാന്‍ 4,5 നേരം നിസ്കരിക്കണം, തിര്‍ദ്ധാടനത്തിനു പോകണം, പണം ദൈവത്തിന് നല്‍കണം, ദൈവത്തിന് ജീവിക്കന്‍ വീട് പണിഞ്ഞ് കൊടുക്കണം, സ്ത്രീകള്‍ക്ക് സ്വാതന്ത്ര്യം കൊടുക്കരുത്, ദൈവത്തെ സംരക്ഷിക്കാന്‍ മനുഷ്യ ബോംബാകണം. നിരപരാധികളെ കൊല്ലണം. ചുരുക്കി പറഞ്ഞാല്‍ ദൈവത്തിന്റെ ഏജന്റ്മാര്‍ പറയുന്നതൊക്കെ അനുസരിക്കണം. അല്ലെങ്കില്‍ ദൈവം കോപിക്കും. ദൈവം എന്താ IT കമ്പനിയിലെ പ്രൊജക്റ്റ് മാനേജര്‍മാരേപോലെ ഒരു പണിയില്ലതെ മറ്റുള്ളവരെ നോക്കിയിരിക്കുകയാണോ, അപ്രൈസല്‍ നടത്താന്‍? ദൈവത്തിന്റെ വില കളയല്ലേ മത വിശ്വാസികളേ!

  ദൈവം അവിടിരുന്ന് പ്രപഞ്ചം ഉണ്ടാക്കിക്കോട്ടേ, നമുക്കെന്തു ചേതം. നമ്മള്‍ നമ്മുടെ കാര്യം നോക്കുക. ദൈവം ഉണ്ടെങ്കില്‍ തന്നെ അത് മനുഷ്യനുമായി ഇടപെടാന്‍ വേണ്ടി ജനിച്ച ഒന്നല്ല. അതിനെ അതിന്റെ വഴിക്ക് വിടുക. അതിന്റെ നിലനില്‍പ്പിനുവേണ്ടി സ്വന്തം ജീവിതം ഒരുപിടിയാളുകള്‍ നിയന്ത്രിക്കുന്ന ചട്ടുകമാകാതിരിക്കുക. നിരപരാധികളായ മറ്റുള്ളവരുടെ ജീവിതവും നശിപ്പിക്കാതിരിക്കുക.
  പണവും അധികാരവുമില്ലതെ ദൈവത്തിന് നിലനില്‍പ്പില്ല. ദൈവത്തിന് വേണ്ടി പണം മുടക്കാതിരിക്കുക. ദൈവത്തെ കമ്പോളത്തില്‍ (market) നിന്ന് സ്വതന്ത്രമാക്കൂ. അതായത് സമ്പ്ദ് ഘടനുയുടെ ഭാഗമായതൊന്നും ദൈവത്തിനുവേണ്ടി ഉപയോഗിക്കാതിരിക്കു. (അമ്പലം/പള്ളിയിലേക്കുള്ള യാത്ര സഹിതം) അപ്പോള്‍ അറിയാം എത്രപേര്‍ക്ക് ദൈവ വിശ്വാസം ഉണ്ടെന്ന്.

 3. ശാസ്ത്രബോധം എന്ന് അക്ഷരത്തെറ്റില്ലാതെ എഴുതാന്‍ പോലും കഴിയാത്തവരോട് തര്‍ക്കിക്കുവാന്‍ പോയിട്ട് ഒരു കാര്യവുമില്ല. അവര്‍ അറിയുന്നില്ല അവരുടെ “അശാസ്ത്ര ബോധം” കൊണ്ട് താറടിക്കുന്നത് അവരവരുടെ വ്യക്തിത്വങ്ങളെ മാത്രമല്ല അവര്‍ പൊക്കിക്കാണിക്കുന്ന വിശ്വാസത്തെ കൂടിയാണെന്ന്. അവര്‍ നടത്തുന്ന “ഫയങ്കര ശാസ്ത്രാഭിപ്രായങ്ങളും വ്യാഖ്യാനങ്ങളുമൊക്കെ” കാണുന്ന ഒരാധുനിക മനുഷ്യന്‍ അവരുടെ വിശ്വാസത്തെ പറ്റി എന്ത് വിചാരിക്കുമെന്ന് അവര്‍ എപ്പോഴെങ്കിലും ആലോചിച്ചിട്ടുണ്ടാകുമോ ആവോ? ജബ്ബാര്‍ മാഷ് മറുപടി കൊടുക്കാത്തതും ബുലോകത്തെ മറ്റ് ശാസ്ത്രകുതുകികള്‍ ആ ബ്ലോഗ്ഗിലോട്ട് തിരിഞ്ഞ് നോക്കാത്തതിനും കാരണം ഇപ്പോഴല്ലേ മനസ്സിലായത്.

 4. ശരിയാണ് സുഹൃത്തേ അവരോട് തര്‍ക്കിച്ചിട്ട് കാര്യമില്ല. അവര്‍ വിഢിത്തമാണ് പറയുന്നതെന്ന് അവര്‍ക്ക് തന്നെ അറിയാം. ആളുകളെ തെറ്റിദ്ധരിപ്പിക്കാനാണ് അവര്‍ ഇത് ചെയ്യുന്നത്.
  അവര്‍ അതില്‍ വിജയിക്കുന്നുണ്ടെന്ന് നമ്മുടെ നാട്ടിലും ലോകം മുഴുവനും നടക്കുന്ന സംഭവങ്ങളില്‍ നിന്ന് നമുക്ക് കാണാന്‍ കഴിയും. അധികാരം മുഴുവനും ഹ്രസ്വ ദൃഷ്ടികളും അന്ധവിശ്വാസികളുമായ സങ്കുചിതവാദികള്‍ക്കാണ്. അവര്‍ക്ക് അവരുടെ മൂക്കിന്റെ തുമ്പിനപ്പുറം കാഴ്ച്ചയുല്ല. ലോകം അതി സങ്കീര്‍ണ്ണമായ കാലത്തിലൂടെയാണ് കടന്നു പോകുന്നത്. ഈ കാലമെന്നത് age of consequence ന്റെ പാരമ്യമാണ്. കാര്യങ്ങള്‍ അറിഞ്ഞ് കണ്ട് തീരുമാനങ്ങള്‍ എടുത്തില്ലെങ്കില്‍ ഭാവി ജീവിതം ഒരു സയന്‍സ് ഫിക്ഷന്‍ പോലെയാകും. ജനങ്ങളില്‍ ഒരു മാറ്റം ആവശ്യമാണ്. അതുകൊണ്ട് തര്‍ക്കത്തിനു പകരം സ്വയം പഠിക്കണമെന്ന് മാത്രമേ നമുക്ക് ആളുകളോട് അഭ്യര്‍ത്ഥിക്കാനാവൂ. 1000 പേരോട് പറഞ്ഞാല്‍ ചിലപ്പോള്‍ ഒരാളെങ്കിലും പഠിക്കാന്‍ തയ്യാറായേക്കും.

 5. ഇത് pR@tz ന്റെ ബ്ലോഗിൽ വന്ന പരിചയപ്പെടുത്തൽ ആണ്
  “ജീവിതത്തില്‍ ഇന്നേ വരെ ഒരു വരി കവിത പോലും എഴുതാനാകാത്ത ഈ ‘ഞാന്‍’ ഒരു നല്ല ബ്ലോഗ്ഗര്‍ ആകുമോ എന്നറിയുവാനുള്ള ഒരു ഭാഗ്യ പരീക്ഷണം ആണിത്. ജീവിതത്തില്‍ എന്തൊക്കെയൊ ആകുവാന്‍ ശ്രമിച്ചു‍ പരാജയമറിഞ മറ്റൊരു ഹത ഭാഗ്യന്‍ എന്നു കൂടി എന്നെ വിശേഷിപ്പിക്കുന്നതില്‍ യാതൊരു ശരികേടും ഇല്ല. രക്ഷപെടാനുള്ള അവസരങളൊക്കെയും യാതൊരു യുക്തിയുമില്ലാതെ നഷ്ടപ്പെടുത്തിയ ഞാന്‍ ഇപ്പൊള്‍ എന്നെത്തന്നെ ശപിച്ച് കൊണ്ടും മറ്റൊരാള്‍ക്ക് ഈ ഗതി വരുത്തരുതെ എന്ന് സര്‍വേശ്വരനൊട് പ്രാര്‍ഥിച്ചു കൊണ്ടും കാലം കഴിക്കുന്നു….“ ഇങ്ങനെ ഉള്ള ഒരാൾ അണ്ണാച്ചിയുടെ കമന്റിൽ മേൽ‌പ്പറഞ്ഞ പോലെ കമന്റിയാൽ അതിൽ തെറ്റുപറയാനാവില്ല ഇതിൽ തന്നെ എത്ര അക്ഷരതെറ്റ് ഉണ്ട് എന്ന് pR@tz നോക്കു “ സര്‍വേശ്വരനൊട് പ്രാര്‍ഥിച്ചു “ അതിന്റെ ശരി ഇങ്ങനെയാണ് “സർവ്വേശ്വരനോട് പ്രാർത്ഥിച്ചു “ അക്ഷരതെറ്റ് ആർക്കും വരാം pR@tz അതിനെ അറിവില്ലായ്മ ആയി പരിഹസിക്കരുത് അവർ പറയുന്നത് ക്ഷമയോടെ കേൾക്കുക പിന്നെ ആവശ്യമെങ്കിൽ പ്രതികരിക്കുക അതല്ലെ മാഷെ അതിന്റെ ഒരു ശരി

 6. @ വി.കെ ബാല

  അത് pR@tz എന്നയാളുടെ ബ്ലോഗ്ഗിലെ അല്ലല്ലോ. “ഞാന്‍” എന്നയാളുടെ ബ്ലോഗ്ഗിലെ ആയിരുന്നു താങ്കള്‍ പറഞ്ഞ പരിചയപ്പെടുത്തല്‍. “തെറ്റെന്നത് അത് മാത്രമല്ല, ആശയത്തിലുള്ള തെറ്റുകളും ആ ബ്ളോഗ്ഗില്‍ ഉണ്ട് (ഭൂതകാലപ്പോസ്റ്റുകള്‍ തിരഞ്ഞാല്‍ അത് കിട്ടും). തെറ്റുകളൊക്കെ മാറ്റുവാന്‍, ഞാന്‍ പറയുന്നത് ആശയത്തിലെ തെറ്റുകള്‍, തിരുത്തി ഞാന്‍ അങ്ങനെ പറഞ്ഞിട്ടേയില്ലാ എന്നെനിക്ക് സ്ഥാപിക്കുവാന്‍ പറ്റും. അത് ചെയ്യണമായിരുന്നോ? അക്ഷരത്തെറ്റുകളുണ്ടായിരുന്നത് അന്ന് ഞാനുപയോഗിച്ചിരുന്ന സോഫ്‌റ്റ്‌വെയര്‍ നേരെ ചൊവ്വേ ഉപയോഗിക്കുവാന്‍ അറിവില്ലായിരുന്നത് കൊണ്ടായിരുന്നു. മലയാളത്തില്‍ എങ്ങനെ എഴുതാം എന്ന് പറഞ്ഞ് തരുവാന്‍ ആരും ഉണ്ടായിരുന്നില്ല. എല്ലാം ഒറ്റയ്ക്കാണ് പഠിച്ചത്. ബറാഹ എന്ന ആ സോഫ്റ്റ്‌വെയറില്‍ പല അക്ഷരങ്ങളും, ഉദാഹരണത്തിന് ങ്ക, ങ്ങ, മ്പ ഒക്കെ എഴുതുന്നത് എങ്ങനെ എന്ന് വളരെ കാലം കഴിഞ്ഞാണ് പഠിച്ചത്. പിന്നെ അതൊക്കെ ആദ്യത്തെ തനിമയോടെ തന്നെ കിടക്കട്ടെ എന്ന് കരുതി തിരുത്തിയില്ല..” എന്നാണ് “ഞാന്‍” എന്ന ബ്ലോഗ്ഗര്‍ അതിനെ പറ്റി അഭിപ്രായപ്പെട്ടത്. 😉

  പിന്നെ തെറ്റ് തെറ്റാണെന്ന് സമ്മതിക്കാനൊന്നും എനിക്കൊരു പ്രശ്നവുമില്ല എന്ന് എന്റെയടുത്ത് ഇടപെട്ടിട്ടുള്ള ആള്‍ക്കാര്‍ പറയും. അവിടെ പോയി ഇടപെടേണ്ടിയിരുന്നില്ല എന്നാണെനിക്ക് ഇപ്പോള്‍ തോന്നുന്നത്. അത് കാരണം എന്റെ വിലപ്പെട്ട സമയം കുറേ പോയി. മറുവാദം ഉന്നയിക്കുന്നവരില്‍ ഒരു കുറഞ്ഞ നിലവാരം ഞാന്‍ പ്രതീക്ഷിക്കുന്നതൊരു തെറ്റാണോ?” എന്ന് വീണ്ടും “ഞാന്‍” എന്ന ബ്ലോഗ്ഗര്‍ പറയുകയുണ്ടായി. 😉

  @ ജഗദീശ്

  ഇടപെടലുകള്‍ ഉണ്ടാകണം. ശാസ്ത്രബോധം ഇല്ലാതാക്കുന്നതില്‍ മതം വഹിക്കുന്ന പങ്ക് അപകടകരമാം വിധത്തില്‍ വര്‍ദ്ധിക്കുകയാണ്. ചെറുപ്പത്തിലേ തന്നെ കുട്ടികള്‍ക്ക് ശാസ്ത്രത്തില്‍ താല്പര്യം ജനിപ്പിക്കുന്ന, അല്ലെങ്കില്‍ ശാസ്ട്ത്രബോധം നല്‍കുന്ന പുസ്തകങ്ങള്‍ പ്രചരിക്കണം,

 7. ഇവിടെ അംഗീകാരമോ അംഗീകരിക്കലോ ഒരു പ്രശ്നമല്ല. അംഗീകാരത്തിനായി ആണ് എല്ലാവരും ശ്രമിക്കുന്നത് എന്ന് കരുതുന്നില്ല. “എന്നിലുള്ള സംശയങ്ങൾ എന്നെ ഒരു നിരീശ്വരവാദിയും, എന്നിലുള്ള വിശ്വാസങ്ങൾ എന്നെ ഒരു ഈശ്വരവിശ്വാസിയും ആക്കുന്നു” ഇതാണ് ഇന്നുവരെയുള്ള ഞാൻ. അതുകൊണ്ട് എനിക്ക് ശാസ്ത്രത്തെയും ഈശ്വരവിശ്വാസത്തേയും ഒപ്പം കൂട്ടാൻ കഴിയുന്നു. ഒരു ഈശ്വരവിശ്വാസി എന്ന് ചോദ്യം ചോദിക്കാൻ തുടങ്ങുന്നോ അന്ന് അയാൾ നിരീശ്വരവാദി ആകും ഇടയ്ക്കുനിന്നും പറയാൻ തുടങ്ങിയ കഥ ആണ് ഈശ്വരനെ കുറിച്ചുള്ളത്, ഒരു ഉത്തമ വിശ്വാസി പിറകോട്ട് നോക്കുകയോ ചിന്തിക്കുകയോ ചെയ്യരുത്. ദൈവവിശ്വാസി ആ‍യി ചമയുന്ന ഇക്കൂട്ടർ പ്രകാശത്തിൽ ജീവിക്കാൻ ശേഷിയില്ലാത്ത ചിലയിനം ബാക്ടീരിയയെ പോലെയാണ് (പരിണാമം സംഭവിക്കാത്തവ) എല്ലാ മതവും, ദൈവവിശ്വാസവും ആത്യന്തിഅകമായി എത്തിചേരാൻ പറയുന്നത് മനുഷ്യന്റെ നിലനിൽ‌പ്പിനാവശ്യമായ നന്മ ചെയ്യുവാനാണ് അതായത് സൽഗുണ പരബ്രഹ്മനാകാൻ, ദുഖകരമായ സത്യം പ്രസംഗിക്കാൻ മാത്രമേ ഇക്കൂട്ടർ ശ്രമിക്കാറുള്ളു മനുഷ്യനിലുള്ള ആത്മാവിനെ ജ്വലിപ്പിക്കുവാൻ അല്ലങ്കിൽ സൽഗുണപരബ്രഹ്മനാകാൻ ആരും ശ്രമിക്കാറില്ല. താങ്കൾ ചെന്ന സൈറ്റിൽ ( ജോക്കർ, അജ്ഞാതൻ, കടത്തുകാരാൻ എന്നുവേണ്ട സകല ഇസ്ലാം പണ്ഡിതരും ചേർന്ന സംഘം) സകല ശാസ്ത്രവും ഇസ്ലാമിൽ നിന്നുമാണ് ഉരുത്തിരിഞ്ഞത് എന്ന് പോലും (ഉദ: കണികാ സിദ്ധാന്തം) ഉളുപ്പില്ലാതെ വിളിച്ചു പറഞ്ഞ് പരിതപിക്കുന്ന ഇവരോട് സഹതാപമേ ഉള്ളു അല്ലാതെ എന്തു പറയാൻ, രാമായണത്തിൽ വിമാനത്തെ കുറിച്ച് പ്രതിപാതിക്കുന്നുണ്ട് അതുകൊണ്ട് രാമായണം ഒരു ശാസ്ത്രവിവരണം തരുന്നഗ്രന്ഥം ആണ് എന്ന് പറയാൻ പറ്റുമോ? എന്തെ ഇന്ത്യാക്കാരൻ ഒരു വിമാനം സ്വന്താമായി നിർമ്മിച്ചില്ല വിമാനത്തിന്റെ പേറ്റന്റ് ഹൈന്ദവര് ആവശ്യപ്പെടാതിരുന്നത് മഹാഭാഗ്യം. എന്തിന് ഇന്നും നമ്മൾ യാത്രാ വിമാനങ്ങൾക്കായി എയർബസ്സിനേയും, ബോയിംഗിനേയും ആശ്രയിക്കുന്നു. രാമായണത്തിലെ ടെക്നോളജി വച്ച് അങ്ങ് തകർക്കരുതോ ? ഖുറാനിൽ പറയാത്തതൊന്നും ലോകത്തില്ല എന്ന് ആർത്തിരമ്പുന്നവർ ശാസത്രത്തിന് എന്ത് സംഭാവന നൽകി ? ഏതെങ്കിലും ഒരെണ്ണം പറയാമോ ? എന്റെ അറിവിൽ ഏതെങ്കിലും അഹമ്മദോ, മുഹമ്മദോ അങ്ങനെ ഏതെങ്കിലും ഇസ്ലാം നാമം അതിൽ കേട്ടതായി ഓർക്കുന്നില്ല. അതിന്റെ കാരണം അന്വേഷിച്ച് അധികം പോകേണ്ട കണ്ണിനെകുറിച്ചുള്ള ഈ മാഷ് മാരുടെ വിവരണം കേട്ടാൽ മതി, ഇന്ന് ഇക്കൂട്ടർ ആസ്വദിക്കുന്ന ജീവിൻ നിലനിർത്താൻ അത്യാവശ്യമായ പലതും ശാത്രത്തിന്റെ സംഭാവനയാണ് അല്ലങ്കിൽ ഇക്കാമാര് ഇന്നും പാക്കപ്പലിൽ തന്നെ മക്കെയ്ക്ക്` പോകേണ്ടി വന്നേനെ. ദൃശ്യം എന്ന മാദ്യമം ഇസ്ലാം പ്രകാരം ഹറാമാണ്, അതിനെ ഏറ്റവും ഹറാമായ രീതിയിൽ ഉപയോഗിക്കുന്നതും ഇസ്ലാമാണ്, ശാസ്ത്രത്തിന്റെ പുരോഗതിയെ ഉൾക്കൊള്ളാൻ വിസമ്മതിക്കുന്ന ഇവർ രഹസ്യത്തിൽ ഇതിനെ ആവോളം പുണരുന്നു, ഒരു കാലഘട്ടംവരെ ശാസ്ത്രത്തെ ശക്തിയുക്തം എതിർത്തവരാണ് ക്രൈസ്തവർ, പിന്നെ ആഎതിർപ്പ് കുറഞ്ഞുവന്നു, അവർ ശാസ്ത്രത്തെ അംഗീകരിക്കുവാൻ തുടങ്ങി, ശേഷിക്കുന്ന എതിർപ്പ് ക്രൈസ്തവ സഭാ അധികാരികളുടെ മാത്രം എതിർപ്പായി ചുരുങ്ങി, ക്ലോണിംഗ്, മനുഷ്യനെ പുനർസൃഷ്ടിക്കാനുള്ള ശ്രമം, ഉൽ‌പ്പത്തിതേടിയുള്ള യാത്ര അങ്ങനെ പലതും ഇപ്പോൾ നിലനിൽക്കുന്ന വിവാദങ്ങൾ ആ‍ണ്.ശാസ്ത്രം എന്നത് തെളിയിക്കാൻ കഴിയുന്ന തത്വസംഹിത ആണെങ്കിൽ മനുഷ്യനാൽ ഇന്നുവരെ തെളിയിക്കാൻ കഴിയാത്ത തത്വസംഹിത ആണ് ദൈവം എന്ന സങ്കൽ‌പ്പം. കേവലം ഒരുവിശ്വാസം, ഇക്കൂട്ടർ അതും ഒരു ശാസ്ത്രമാണ് എന്ന് വാദിക്കുന്നു ദൈവശാസ്ത്രം എന്ന പ്രയോഗം പലദിക്കിലും കണ്ട്തുടങ്ങിയിട്ടുണ്ട്.

  പിന്നെ ജബ്ബാർ മാഷിനെ താറടിക്കാനുള്ള ഒരു ശ്രംവും അതിൽ കാണുന്നുണ്ട്,ഇസ്ലാം മതത്തെ അദ്ദേഹം കളിയാക്കി എന്ന് തോന്നുന്നില്ല അതിൽ ഉൾക്കൊള്ളാൻ ആവാത്തത് പറഞ്ഞു എന്ന് മാത്രം,

 8. പ്രിയ ഞാന്‍ സ്വന്തം വീവരമില്ലായ്മ മറച്ചു വയ്ക്കാന്‍ അന്യരെ പരിഹസിക്കുന്നത് നല്ലത് തന്നെ..അതു പോലും മനസിലാവത്തരാണ് മലയാളികള്‍ എന്നു കരുതരുത്..അക്ഷതെറ്റ് നോക്കിയാണ് ആളെ വിലയിരുത്തുന്നത് എന്നറിഞ്ഞില്ല

 9. ഏക കോശ ജീവികള്‍ പരിണമിച്ചു ബഹുകോശ ജീവികള്‍ ഉണ്ടാകുന്നില്ല എന്ന വാദം ശരിയാണെങ്കില്‍ ആദ്യത്തെ ബഹുകോശ ജീവികള്‍ എങ്ങനെ ഉണ്ടായി.പ്രപഞ്ചത്തില്‍ ആദ്യം ഉണ്ടായത് ഏകകോശ ജീവികള്‍ ആണെന്നാണ് ഞാന്‍ പഠിച്ചിട്ടുള്ളത്.മനുഷ്യന്‍ കുരങ്ങില്‍ നിന്നാണ് ഉണ്ടായതെന്നു ഞാന്‍ അഭിപ്രായപെട്ടില്ല സുഹൃത്തെ.സത്യത്തില്‍ എനിക്കറിയില്ല എന്തില്‍ നിന്നാണ് മനുഷ്യന്‍ പരിണമിച്ചതെന്നു.പ്രിയ ഞാന്‍ അതൊന്നു പറഞ്ഞു തരുമോ?

  താങ്കളുടെ ബുദ്ധിയെ ഞാന്‍ സമ്മതിച്ചു തന്നിരിക്കുന്നു. എന്തൊരു സുന്ദര വാദങ്ങള്‍… ഹൊ! അതി ഭയങ്കരം!!!…. ഞാന്‍ കൂടുതല്‍ point-by-point മറുപടി തന്ന് എന്റെ സമയം നഷ്ടപ്പെടുത്തുന്നില്ല. എനിക്ക് ബ്ലോഗ്ഗിങ്ങ് മാത്രമല്ല പണി

  ഞാന്‍ ഒരു വിദ്യാര്‍ത്ഥിയാണ്.എന്റെയും പണി ബ്ലോഗിങ്ങ് അല്ല.ചര്‍ച്ച തുടങ്ങി വച്ച എന്നതിനാല്‍ അതിനു സമയം കണ്ടെത്തേണ്ടത് എന്റെ ആവശ്യമാണ്.എന്റെ വാദം ശരിയാണെന്നോ അതു മുഴുവന്‍ താങ്കള്‍ വിശ്വസിക്കണമെന്നോ ഒരു നിര്‍ബന്ധവുമില്ല.താങ്കളുടെ കമന്റില്‍ കണ്ട കാര്യങ്ങള്‍ക്കു ഞാന്‍ മറുപടി നല്‍കി.അതു തെറ്റാ‍ണന്നാണ് താങ്കളുടെ അഭിപ്രായമെങ്കില്‍ താങ്കള്‍ക്കു അതിനെ എതിര്‍ക്കാം…അല്ലാതെ എന്നെ കളിയാക്കിയതു കൊണ്ട് താങ്കള്‍ക്കൊ എനിക്കോ ഒരു ലാഭവുമില്ല.പരിണാമ സിദ്ധാ‍ത്തില്‍ ഞാന്‍ ബിരുദം ഒന്നും നേടിയിട്ടില്ല കാരണം എന്റെ ഫീ‍ല്‍ഡ് അതല്ല.ഇനി താങ്കള്‍ക്കു അത്ര വിജ്ഞാനം ആ വിഷയവുമായി ഉണ്ടെങ്കില്‍ അതു പങ്കു വയ്ക്കാന്‍ അപേക്ഷിക്കുന്നു.

  ദൈവത്തിനെ തന്റെ ലോജിക്കിനുള്ളില്‍ ഉള്‍കൊള്ളാന്‍ സാധിക്കാതെ പുച്ഛിച്ചു തള്ളുമ്പോള്‍ പരിണാമത്തെ ഡാര്‍വിന്‍ പറഞ്ഞത് അപ്പടി വിഴുങ്ങുന്നത് എന്തിന്?ദൈവമെങ്ങനെ ഉണ്ടായി,ദൈവം എവിടെ സ്ഥിതി ചെയുന്നു എന്നിങ്ങനെ മതത്തെയും ദൈവത്തേയും കീറി മുറിച്ച് ചിന്തിക്കുന്നതു പോലെ പരിണാമ സിദ്ധാന്തത്തെ പറ്റിയും ചിന്തിക്കൂ.ദൈവത്തിന്റ് തെളിവുകള്‍ തേടുന്നത് പോലെ പരിണാ‍മത്തിന്റെയും തെളിവുകള്‍ തേടൂ.ദൈവത്തിന്റെ ഗ്രനഥം എന്നവകാശപ്പെടുന്ന ഖുര്‍ ആനെ ചോദ്യം ചെയ്യാന്‍ കാണിക്കുന്ന അവേശം പരിണാമ സിദ്ധാന്തത്തെ പറ്റി പഠിക്കുന്നതിലും കാണിക്കൂ..ഡാര്‍വിന്‍ തിയറി പൂര്‍ണമാണോ?അതിനു ലഭിച്ചിട്ടുള്ള തെളിവുകള്‍ എന്തൊക്കെ?കൃത്യമായി പരിണാമ സിദ്ധാന്ത പ്രകാരം രൂപപ്പെട്ടെന്നു കാണിക്കത്തക്ക രീതിയില്‍ ഉള്ള ജീവികള്‍{ഏതില്‍ നിന്നു ഏതുണ്ടായി]ഉണ്ടോ?മനുഷ്യന്‍ എന്തില്‍ നിന്നാണ് രൂപപ്പെട്ടത്?പരിണാമ സിദ്ധാന്ത പ്രകാരം രൂപപ്പെട്ട ജീവികളില്‍ എന്തു കൊണ്ട് മനുഷ്യനു മാത്രം ബുദ്ധി ലഭിച്ചു?

  ലക്ഷക്കണക്കിനു ഉള്ള ജീവികളില്‍ ചിലതിന്റെ അവശിഷ്ടങ്ങള്‍ തമ്മില്‍ സാമ്യമുണ്ടെന്നു കരുതി അതു പരിണാമ സിദ്ധാന്തം പ്രകാരം ആകണമെന്നു വിശ്വസിക്കുന്നത് എന്തിനു?[സത്യത്തില്‍ ദൈവ വിശ്വാസം പോലെ പരിണാം സിദ്ധാന്തവും ഒരു തരത്തില്‍ വിശ്വാസമല്ലെ,അതിനെ സാധൂകരിക്കുന്ന ചില തെളിവുകള്‍ മാത്രമല്ലെ ഇതുവരെ കണ്ടെത്തി എന്നവകാശപ്പെടുന്നുള്ളൂ.പരിണാമം ആരും ഇതുവരെ കണ്ടിട്ടില്ല. ശാസ്ത്രഞന്മാര്‍ പറയുന്നു ലക്ഷക്കണകിനു വര്‍ഷങ്ങള്‍ കൊണ്ടാണ് പരിണാമം ഉണ്ടാകുന്നതെന്നു.എന്നിട്ടും അതു സത്യമെന്നു ചിലര്‍ വാദിക്കുന്നു.എതിര്‍ക്കുന്നവരെ വിഡ്ഡികള്‍ എന്നു വിളിക്കുന്നു പരിഹസിക്കുന്നു.ദൈവത്തെ പുച്ഛിക്കുന്നവര്‍ ശാസ്ത്രം പറയുന്നത് സ്വന്തം ബുദ്ധി ഉപയോഗിച്ചു ചിന്തിക്കാതെ വിഴുങ്ങുന്നു.ഞാന്‍ പറഞ്ഞതു പോലെ ഒന്നു ചിന്തിച്ചു നോക്കൂ.പരിണാമ സിദ്ധാന്തത്തിനു നിങ്ങളുടെ സകല ചോദ്യങ്ങള്‍ക്കും ഉത്തരം തരാന്‍ ആവുന്നുണ്ടോ?ഉണ്ടെങ്കില്‍ നല്ലത് .നിങ്ങള്‍ അതു തന്നെ വിശ്വസിചോള്ളൂ

 10. പരിണാമസിദ്ധാന്തങ്ങളെല്ലാം അരച്ച് കലക്കികുടിച്ചൊരാള്‍ക്ക് അതിന്റെ ഉത്തരം കിട്ടുന്നില്ല എന്ന് പറയുന്നത് എന്നില്‍ അത്ഭുതം ജനിപ്പിക്കുന്നു…. മറ്റൊരു ചോദ്യവും. താങ്കള്‍ ഏത് സര്‍വ്വകലാശാലയില്‍/പുസ്തകത്തില്‍ നിന്നാണ്
  പരിണാമ സിദ്ധാന്തം പഠിച്ചത്?

  ആരും ഒന്നു അരച്ച് കലക്കി കുടിച്ചെന്ന് ഇവിടെ അവകാശപ്പെട്ടിട്ടില്ല. അരച്ച് കലക്കികുടിക്കാനൊന്നു ഇവിടെ ആര്‍ക്കു കഴിഞ്ഞിട്ടുമില്ല. അങ്ങിനെ ആരെങ്കിലും അവകാശപെടുന്നുണ്ടെങ്കില്‍ അതായാളുടെ അറിവില്ലായ്മയെയാണ് കുറിക്കുന്നത്. നമ്മള്‍ വളരെ കുറച്ച് മാത്രമേ മനസ്സിലാക്കിയിട്ടുള്ളൂ. പരിണാമത്തെ കുറിച്ച് സര്‍വ്വ കലാശാലയില്‍

  പഠിച്ചിട്ടാണോ ചാള്‍സ് ഡാര്‍വിന്‍ പരിണാമം അവതരിപ്പിച്ചത്? സര്‍വ്വ കാലാശയില്‍ നിന്ന് പഠിച്ചത് തന്നെ എന്നും കെട്ടിപ്പിടിച്ചിരിക്ക ണമെന്നുണ്ടോ? ചിറക് മുളക്കുന്നത് വരെ മാത്രമേ സര്‍വ്വ കലാശാലയില്‍ അഭ്യസിക്കേണ്ടതുള്ളൂ.

  താങ്കള്‍ മനസ്സിലാക്കിയ പരിണാമ സിദ്ധാന്തം ഏത് പുസ്തകത്തില്‍ നിന്നാണെന്നറിയിച്ച് തന്നാല്‍ നന്നായിരുന്നു.“പരിണാമത്തിന്റെ അടിസ്ഥാനമെന്ന് പറയുന്നത് “survival of the fittest” ആണ്. അതായത് അതത് സാഹചര്യങ്ങളില്‍
  ജീവിച്ച് പോകുവാന്‍ സഹായിക്കുന്ന ഏറ്റവും ഗുണമേന്മയുള്ള character നിലനില്ക്കുവാനും കൈമാറപ്പെടുവാനുമുള്ള സാദ്ധ്യത,ഗുണമേന്മ കുറഞ്ഞ characters-നെ അപേക്ഷിച്ച് കൂടുതലാണ്.

  ഈ ‘അര്‍ഹതയുള്ളതിന്റെ അതിജീവനം‘ എന്ന ഒരു പൊട്ട തിയറിയാണ് ലോക മഹായുദ്ധങ്ങള്‍ക്ക് ഹേതുവായത്. ഹിറ്റ്ലറും മുസ്സോളിനിയും എല്ലാം തന്നെ ഈയൊരു സിദ്ധാന്തത്തിന്റെ അടിസ്ഥാനത്തില്‍ ആളുകളെ കൊന്നൊടുക്കി.
  എന്നാല്‍ അര്‍ഹതയുള്ളതിന്റെ അതിജീവനത്തിന്റെ അടിസ്ഥാനത്തില്‍ പരിണമിച്ചുണ്ടായ ഒരു ജീവിയുടെ പേരു പറയാമോ താങ്കള്‍ ക്ക്?

  ജീവിച്ച് പോകുവാന്‍ സഹായിക്കുന്ന ഏറ്റവും ഗുണമേന്മയുള്ള character കൈമാറപെടുന്നു എന്ന് പറയുന്നത് എന്തിന്റെ അടിസ്ഥാനത്തിലാണ്?

  ഡ്രഗ് റെസിസ്റ്റന്റ് T.B-യിലും മറ്റും evolution നാം നേരിട്ട് കണ്ടിട്ടുള്ളതാണ്, കാണാവുന്നതാണ് [വേണമെങ്കില്‍
  നിങ്ങള്‍ക്കൊക്കെ നേരിട്ടനുഭവിച്ചറിയാവുന്നതുമാണ്, ചുമ്മാ ഒരു പനി വരുമ്പോള്‍ ഡോക്ടര്‍ എഴുതിത്തരുന്ന ആന്റിബയോട്ടിക്കുകള്‍ മുഴുവനും കഴിക്കാതെ ഒന്ന് രണ്ട് ഗുളിക മാറ്റി വയ്ക്കുക…. രണ്ട് മൂന്ന് ദിവസത്തിനുള്ളില്‍
  പരിണാമം എന്തെന്ന് മാത്രമല്ല…. വിവരം കൂടി അറിയും 😉 ]. അപ്പോള്‍ പരിണാമം എന്നൊരു കാര്യമുണ്ട്, അത് സത്യമാണ് എന്ന് നമ്മുക്ക് മനസ്സിലാക്കാം. .

  ഇവിടെ ഒരു വ്യക്തമാക്കലിന്റെ ആവശ്യകതയുണ്ടെന്ന് തോന്നുന്നു.
  പരിണാമം രണ്ടിനമാണെന്ന്‌ ജീവശാസ്ത്രജ്ഞര്‍ പറയുന്നു. സൂക്ഷ്മപരിണാമവും സ്ഥൂലപരിണാമവും. സ്പീഷ്യസിനകത്തു
  നടക്കുന്ന നിസ്സാര മാറ്റങ്ങളെപ്പറ്റിയാണ്‌ സൂക്ഷ്മപരിണാമമെന്നു പറയാറുള്ളത്‌. മനുഷ്യരില്‍ നീണ്ടവരും കുറിയവരും
  വെളുത്തവരും കറുത്തവരും ആണും പെണ്ണും പ്രതിഭാശാലികളും മന്ദബുദ്ധികളുമെല്ലാമുണ്ടല്ലോ. ഒരേ കുടുംബത്തില്‍
  ഒരേ മാതാപിതാക്കളുടെ മക്കളില്‍പോലും ഈ വൈവിധ്യം ദൃശ്യമാണ്‌. ഇത്തരം മാറ്റങ്ങളെക്കുറിക്കുന്ന
  സൂക്ഷ്മപരിണാമത്തെ ഇസ്ലാം എതിര്‍ക്കുന്നില്ല. എന്നാല്‍ ഒരു ജീവി മറ്റൊന്നായി മാറുന്ന അഥവാ ഒരു സ്പീഷ്യസ്‌ മറ്റൊന്നായി മാറുന്നുവേന്ന്‌ അവകാശപ്പെടുന്ന സ്ഥൂലപരിണാമത്തെ സംബന്ധിച്ചാണ്‌ വ്യത്യസ്തമായ വീക്ഷണമുള്ളത്‌.
  അതിലൊട്ടും അസാംഗത്യവുമില്ല. കാരണം സ്ഥൂലപരിണാമത്തിന്‌ ശാസ്ത്രത്തിലോ ചരിത്രത്തിലോ ഒരു തെളിവുമില്ല.

  കേരളത്തിലെ പരിണാമവാദികളുടെ മുന്നണിപ്പോരാളിയായ ഡോ. കുഞ്ഞുണ്ണി വര്‍മതന്നെ ഇക്കാര്യം തുറന്നുസമ്മതിച്ചിട്ടുണ്ട്‌. “പരീക്ഷണാത്മകമായ തെളിവുകളില്ലെന്ന്‌ പറഞ്ഞത്‌ സ്ഥൂലപരിണാമത്തെക്കുറിച്ചു മാത്രമാണ്‌.

  അതേസമയം, പരീക്ഷണവാദത്തിലടങ്ങിയിട്ടുള്ള മിക്ക തത്ത്വങ്ങളെക്കുറിച്ചും സൂക്ഷ്മമായ പരിണാമമാറ്റങ്ങളെക്കുറിച്ചും
  പരീക്ഷണങ്ങള്‍ നടത്തി ആശിച്ച ഫലങ്ങള്‍ സമ്പാദിക്കുവാന്‍ ശാസ്ത്രജ്ഞന്മാര്‍ക്കു കഴിഞ്ഞിട്ടുണ്ട്‌”(ഉദ്ധരണം: സൃഷ്ടിവാദവും
  പരിണാമവാദികളും, പുറം 33).

  പരിണാമവാദത്തിന്റെ ഉപജ്ഞാതാവായി വാഴ്ത്തപ്പെടുന്ന ചാള്‍സ്‌ ഡാര്‍വിന്‍ പോലും അതിനെ അനിഷേധ്യമായ ഒരു
  സിദ്ധാന്തമായി തറപ്പിച്ചു പറഞ്ഞിട്ടില്ല. അദ്ദേഹം എഴുതുന്നു: “വിശേഷരൂപങ്ങളുടെ വ്യതിരിക്തത്തയും അവ അനേകം

  പരിവര്‍ത്തനകണ്ണികളാല്‍ ചേര്‍ക്കപ്പെട്ടിട്ടില്ല എന്നതും വളരെ വ്യക്തമായ പ്രശ്നമാണ്‌…”

  “എന്റെ സിദ്ധാന്തപ്രകാരം സിലൂറിയന്‍ ഘട്ടത്തിനു മുമ്പ്‌ തീര്‍ച്ചയായും എവിടെയെങ്കിലും അടിഞ്ഞുകൂടിയിരിക്കാവുന്ന
  വിപുലമായ ഫോസില്‍പാളികളുടെ അഭാവം ഉള്‍ക്കൊള്ളുന്നതിലുള്ള പ്രയാസം വളരെ വലുതാണ്‌. ഇതു വിശദീകരിക്കാനാവാതെ തുടരും. ഞാനിവിടെ അവതരിപ്പിച്ച വീക്ഷണങ്ങളോടുള്ള, സാധുതയുള്ള എതിര്‍വാദമായി
  ന്യായമായും ഇതുന്നയിക്കപ്പെട്ടേക്കാം.”(ഒറിജിന്‍ ഓഫ്‌ സ്പീഷ്യസ്‌, പേജ്‌ 314. ഉദ്ധരണം, ഡാര്‍വിനിസം: പ്രതീക്ഷയും
  പ്രതിസന്ധിയും, പുറം 23).

  “ഡാര്‍വിന്‍ കൃതിയിലെ ഒമ്പതാം അധ്യായത്തിന്റെ തലക്കെട്ട്‌ ‘ഭൂശാസ്ത്ര രേഖയുടെ അപൂര്‍ണതയെപ്പറ്റി’ എന്നാണ്‌. ഫോസില്‍
  ശൃംഖലയിലെ വിടവുകളെപ്പറ്റി ഡാര്‍വിന്‍ നല്‍കുന്ന വിശദീകരണങ്ങളാണ്‌ അതിന്റെ ഉള്ളടക്കം. അദ്ദേഹം എഴുതി:
  ‘വിശേഷരൂപങ്ങളുടെ വ്യതിരിക്തത്തയും അവ അനേകം പരിവര്‍ത്തനകണ്ണികളാല്‍ ചേര്‍ക്കപ്പെട്ടിട്ടില്ല എന്നതും വളരെ വ്യക്തമായ പ്രശ്നമാണ്‌” (ഒറിജിന്‍ ഓഫ്‌ സ്പീഷ്യസ്‌, പേജ്‌ 291. ഉദ്ധരണം, ഡാര്‍വിനിസം: പ്രതീക്ഷയും പ്രതിസന്ധിയും,
  പുറം 30).

  “ഒരേ ഗ്രൂപ്പിലെ വിവിധ സ്പീഷ്യസുകള്‍ പഴക്കമേറിയ പാലിയോ സോയിക്‌ കല്‍പത്തിന്റെ ആദ്യഘട്ടമായ സിലൂറിയന്‍ പാളികളില്‍ പെട്ടെന്ന്‌ പ്രത്യക്ഷപ്പെടുന്നതായി അക്കാലത്തെ ഉത്ഖനനങ്ങള്‍ തെളിയിച്ചിരുന്നു. സിലൂറിയന്‌ തൊട്ടുമുമ്പുള്ള
  ക്രസ്റ്റേഷ്യന്‍ പാളിയില്‍ ഇവയുടെ മുന്‍ഗാമികളെ കാണേണ്ടിയിരുന്നു. പക്ഷേ, ലഭ്യമായില്ല. ഇതു ഗുരുതരമായ പ്രശ്നമാണെന്ന്‌ സമ്മതിച്ചുകൊണ്ട്‌ ഡാര്‍വിന്‍ എഴുതുന്നു: ‘ഈ വിസ്തൃതമായ പ്രാഗ്ഘട്ടങ്ങളുടെ രേഖകള്‍ എന്തുകൊണ്ടു

  കാണുന്നില്ലെന്ന ചോദ്യത്തിന്‌ സംതൃപ്തമായ ഉത്തരം നല്‍കാന്‍ എനിക്കു കഴിയില്ല”(ഒറിജിന്‍ ഓഫ്‌ സ്പീഷ്യസ്‌, പേജ്‌, 313.
  ഉദ്ധരണം, ഡാര്‍വിനിസം: പ്രതീക്ഷയും പ്രതിസന്ധിയും, പുറം 30).

  ചാള്‍സ്‌ ഡാര്‍വിനു ശേഷം പരിണാമവാദത്തിന്‌ ഉപോദ്ബലകമായ തെളിവുകളൊന്നും ലഭിച്ചിട്ടില്ലെന്നത്‌ പ്രത്യേകം പ്രസ്താവ്യമാണ്‌. ചിക്കാഗോ സര്‍വകലാശാലയിലെ ഭൂഗര്‍ഭ ശാസ്ത്രവകുപ്പിന്റെ ചെയര്‍മാന്‍ ഡേവിഡ്‌ എം. റൂപ്പ്‌
  എഴുതുന്നു: “തന്റെ സിദ്ധാന്തവും ഫോസില്‍ തെളിവുകളും തമ്മിലുള്ള പൊരുത്തക്കേടിന്‌ സാമാന്യ പരിഹാരമായി ഫോസില്‍ രേഖ വളരെ അപൂര്‍വമാണെന്നാണ്‌ ഡാര്‍വിന്‍ പറഞ്ഞത്‌. ഡാര്‍വിനുശേഷം നൂറ്റിരുപത്‌ വര്‍ഷം കഴിഞ്ഞിരിക്കുന്നു.
  ഫോസില്‍ രേഖയെപ്പറ്റിയുള്ള വിജ്ഞാനം വളരെയേറെ വികസിച്ചിട്ടുണ്ട്‌. നമുക്കിപ്പോള്‍ രണ്ടു ലക്ഷത്തി അമ്പതിനായിരം
  ഫോസില്‍ സ്പീഷ്യസുകളുണെ​‍്ടങ്കിലും സ്ഥിതി അത്രയൊന്നും മാറിയിട്ടില്ല. പരിണാമരേഖ ഇപ്പോഴും
  വിസ്മയിപ്പിക്കുംവിധം ഭംഗമുള്ളതാണ്‌. വിരോധാഭാസമെന്നോണം ഡാര്‍വിന്റെ കാലത്തുണ്ടായിരുന്നതിനേക്കാള്‍ കുറഞ്ഞ
  പരിണാമ ഉദാഹരണങ്ങളേ നമുക്കുള്ളൂ”

  പ്രമുഖ ഫോസില്‍ ശാസ്ത്രജ്ഞരായ സ്റ്റീഫന്‍ ഗൗള്‍ഡും നീല്‍സ്‌ എല്‍ഡ്രൈഡ്ജും ഡാര്‍വിനിസത്തില്‍ വിശ്വാസം നഷ്ടപ്പെട്ടതിനാല്‍
  പുതിയ സിദ്ധാന്തം ആവിഷ്കരിക്കുകയുണ്ടായി. വിശ്വവിഖ്യാതരായ പരിണാമവാദികള്‍ക്കുപോലും തങ്ങള്‍ മുമ്പോട്ടുവച്ച
  സിദ്ധാന്തത്തിന്റെ ദൗര്‍ബല്യങ്ങളെക്കുറിച്ച്‌ നന്നായറിയാം. സത്യസന്ധരായ ചിലരെങ്കിലും അത്‌ തുറന്നുപറയാറുണ്ട്‌.

  പ്രശസ്ത പുരാജീവിശാസ്ത്രജ്ഞനും പരിണാമ വിശ്വാസിയുമായ ഡോ. കോളിന്‍ പാറ്റേഴ്സൺ എഴുതിയ കത്തിലിങ്ങനെ
  കാണാം: “പക്ഷികളുടെയെല്ലാം മുന്‍ഗാമിയായിരുന്നുവോ ആര്‍ക്കിയോപ്ടെറിക്സ്‌? ഒരുപക്ഷേ, ആയിരിക്കാം. ഒരുപക്ഷേ
  അല്ലായിരിക്കാം. ഈ ചോദ്യത്തിനു ഉത്തരം കണെ​‍്ടത്താന്‍ യാതൊരു മാര്‍ഗവുമില്ല. ഒരു രൂപത്തില്‍നിന്നും മറ്റൊരു
  രൂപമുണ്ടായതെങ്ങനെയെന്നതിനെപ്പറ്റി കഥകള്‍ മെനയാന്‍ എളുപ്പമാണ്‌; പ്രകൃതിനിര്‍ധാരണം ഓരോ ഘട്ടത്തെയും
  എങ്ങനെയാണ്‌ പൈന്തുണച്ചതെന്നു പറയാനും. പക്ഷേ, അത്തരം കഥകള്‍ ശാസ്ത്രത്തിന്റെ ഭാഗമല്ല. കാരണം അവയെ
  പരീക്ഷണ വിധേയമാക്കാനാവില്ല”

  പ്രമുഖ സൃഷ്ടിവാദ എഴുത്തുകാരനായ സുന്റര്‍ലാന്റിന്റെ കത്തിനുള്ള മറുപടിക്കത്തായിരുന്നു കോളിന്‍
  പാറ്റേഴ്സന്റേത്‌. അതിലദ്ദേഹം ഇത്രകൂടി കുറിച്ചിടുകയുണ്ടായി: “പരിണാമപരമായ പരിവര്‍ത്തനങ്ങളുടെ നേരിട്ടുള്ള
  ഉദാഹരണങ്ങള്‍ എന്റെ പുസ്തകത്തില്‍ ഇല്ലാത്തതിനെക്കുറിച്ചുള്ള താങ്കളുടെ അഭിപ്രായങ്ങളോട്‌ ഞാന്‍ പൂര്‍ണമായി
  യോജിക്കുന്നു. ജീവിച്ചിരിക്കുന്നതോ ഫോസില്‍ രൂപത്തിലുള്ളതോ ആയ അത്തരം ഏതെങ്കിലും ഒന്നിനെക്കുറിച്ച്‌
  എനിക്കറിയാമായിരുന്നെങ്കില്‍ തീര്‍ച്ചയായും ഞാനത്‌ ഉള്‍പ്പെടുത്തുമായിരുന്നു. അത്തരം പരിവര്‍ത്തനങ്ങള്‍ ഒരു ആര്‍ട്ടിസ്റ്റിന്‍ക്കൊണ്ട്‌ ഭാവനയില്‍ വരപ്പിച്ചുകൂടേയെന്ന്‌ താങ്കള്‍ നിര്‍ദേശിക്കുന്നു. പക്ഷേ, അതേപ്പറ്റിയുള്ള വിവരങ്ങള്‍ അയാള്‍ക്ക്‌
  എവിടെനിന്ന്‌ ലഭിക്കും? സത്യസന്ധമായി പറഞ്ഞാല്‍ എനിക്ക്‌ നല്‍കാനാവില്ല.”

  ശാസ്ത്രസത്യങ്ങളുടെ നേരെ ഉന്നയിക്കപ്പെടുന്ന ചോദ്യങ്ങള്‍ക്ക്‌ തൃപ്തികരമായ മറുപടികളുണ്ടായിരിക്കും. എന്നാല്‍
  പരിണാമവാദത്തിനു നേരെ ധൈഷണിക തലത്തില്‍നിന്ന്‌ ഉയര്‍ത്തപ്പെട്ട ചോദ്യങ്ങള്‍ക്കൊന്നും ഇതേവരെ മറുപടി ലഭിച്ചിട്ടില്ല.

  ഉദാഹരണത്തിന്‌ ഒന്നുമാത്രമിവിടെ ഉദ്ധരിക്കാം.”ജീവികളില്‍ നിരന്തരമായി വ്യതിയാനങ്ങള്‍ ഉണ്ടായിക്കൊണ്ടിരിക്കുന്നു.
  അനുകൂല വ്യതിയാനങ്ങളെ പ്രകൃതിനിര്‍ധാരണം വഴി അതിജീവിപ്പിക്കുന്നതിനാല്‍ അവ പാരമ്പര്യമായി കൈമാറപ്പെടുന്നു.
  അനുകൂലഗുണങ്ങള്‍ സ്വരൂപിക്കപ്പെട്ട്‌ പുതിയ ജീവിവര്‍ഗങ്ങളുണ്ടാവുന്നു” എന്നാണ്‌ ഡാര്‍വിനിസത്തിന്റെ വാദം. ഇതു
  ശരിയാണെങ്കില്‍ ഏകദേശം മുന്നൂറുകോടി വര്‍ഷങ്ങള്‍ക്കപ്പുറം ഉണ്ടായ (ഇന്നും നിലനില്‍ക്കുന്ന) ഏകകോശ

  ലളിതജീവികളായ അമീബകള്‍ എന്തുകൊണ്ടവശേഷിച്ചു? ഇന്നു കാണപ്പെടുന്ന അമീബകളുടെ മുന്‍തലമുറകളില്‍
  നിരന്തരമായി വ്യതിയാനങ്ങള്‍ ഉണ്ടായില്ലേ? ഇല്ലെങ്കില്‍ എന്തുകൊണ്ട്‌? അവ മറ്റൊരു ജീവിവര്‍ഗമായി പരിണമിക്കാതെ
  പ്രതികൂല പരിതഃസ്ഥിതികളെ എങ്ങനെ അതിജീവിച്ചു? മുന്നൂറുകോടി വര്‍ഷങ്ങള്‍ക്കപ്പുറം നിലനിന്ന ഏകകോശങ്ങളുടെ
  ഒരു ശ്രേണി അതേപടി തുടരുകയും മറ്റൊരു ശ്രേണി അസംഖ്യം പുതിയ സ്പീഷ്യസുകളിലൂടെ സസ്തനികളിലെത്തുകയും
  ചെയ്തതെന്തുകൊണ്ട്‌? ഇത്തരം ചോദ്യങ്ങള്‍ ഡാര്‍വിനിസത്തിന്റെ സൈദ്ധാന്തിക ശേഷിയെ പരീക്ഷിക്കുന്നവയാണ്‌. ഈ
  വസ്തുത തന്നെ കുഴക്കുന്നതായി ഡാര്‍വിന്‍ തന്നെ സമ്മതിച്ചിട്ടുണ്ട്‌. 1860 മെയ്‌ 22-ന്‌ ഡാര്‍വിന്‍ അദ്ദേഹത്തിന്റെ
  പൈന്തുണക്കാരനും ഹാര്‍വാര്‍ഡ്‌ സര്‍വകലാശാലയിലെ സസ്യശാസ്ത്രജ്ഞനുമായിരുന്ന അസാഗ്രേക്ക്‌ എഴുതി: “കത്തുകളി
  ല്‍നിന്നും അഭിപ്രായ പ്രകടനങ്ങളില്‍നിന്നും മനസ്സിലാകുന്നതിനനുസരിച്ച്‌ എന്റെ കൃതിയുടെ ഏറ്റവും വലിയ പോരായ്മ
  എല്ലാ ജൈവരൂപങ്ങളും പുരോഗമിക്കുന്നുവേങ്കില്‍ പിന്നെ ലളിതമായ ജൈവരൂപങ്ങള്‍ എന്തിനു നിലനില്‍ക്കുന്നു എന്നു
  വിശദീകരിക്കാന്‍ കഴിയാതെ പോയതാണ്‌.”

  ചുരുക്കത്തില്‍, പരിണാമവാദത്തിന്‌ എന്തെങ്കിലും ശാസ്ത്രീയ അടിത്തറയോ പ്രമാണത്തിന്റെ പിന്‍ബലമോ ഇല്ല. കേവലം
  വികള ഭാവനയും അനുമാനങ്ങളും നിഗമനങ്ങളും മാത്രമാണത്‌. അതിന്റെ വിശ്വാസ്യത അടിക്കടി
  നഷ്ടപ്പെട്ടുകൊണ്ടിരിക്കുകയാണ്‌.

  ഖണ്ഡിതമായി തെളിയിക്കപ്പെട്ട ശാസ്ത്ര സത്യങ്ങള്‍ക്ക്‌ വിരുദ്ധമായതൊന്നും ഇസ്ലാമിലില്ലെന്നത്‌ തീര്‍ത്തും ശരിയാണ്‌. എന്നാല്‍, ശാസ്ത്രനിഗമനങ്ങള്‍ക്കോ ചരിത്രപരമായ അനുമാനങ്ങള്‍ക്കോ ഇതു ബാധകമല്ല. പരിണാമവാദം ശാസ്ത്രീയമായി തെളിയിക്കപ്പെട്ട ഒന്നല്ല. ചരിത്രപരമായ ഒരനുമാനം മാത്രമാണ്‌.

 11. പരിണാമ സിദ്ധാന്തം ശാസ്ത്രീയമായി തന്നെ തെളിയിക്കപ്പെട്ടതാണ്. പക്ഷേ മതപരമായി അത് തെളിക്കാനാവില്ല.

ഒരു മറുപടി കൊടുക്കുക

Fill in your details below or click an icon to log in:

WordPress.com Logo

You are commenting using your WordPress.com account. Log Out /  മാറ്റുക )

Google photo

You are commenting using your Google account. Log Out /  മാറ്റുക )

Twitter picture

You are commenting using your Twitter account. Log Out /  മാറ്റുക )

Facebook photo

You are commenting using your Facebook account. Log Out /  മാറ്റുക )