http://pathivukazhchakal.blogspot.com/2008/10/blog-post_05.html
നല്ല പോസ്റ്റ്.
സൗരോര്‍ജ്ജത്തിന് ചിലവ് കൂടുതലാണ്. എന്നാല്‍ കഴിഞ്ഞ 20 വര്‍ഷത്തെ അതിന്റെ വില നോക്കിയാല്‍ അത് കുറഞ്ഞു വരുന്നതായി കാണാം. അതേസമയത്ത് ഫോസില്‍ ഇന്ധനങ്ങളുടേയും യുറേനിയത്തിന്റേയും വില കൂടി വരുന്നു. കൂടുതല്‍ mass production ഉണ്ടായാല്‍ തീര്‍ച്ചയായും വില ഇനിയും കുറയും.
ഒന്നിച്ച് വീട് സൗരോര്ജ്ജത്തിലാക്കണ്ട. പകരം ചെറിയ ചെറിയ ഘട്ടങ്ങളായി അത് ചെയ്യാം. 50,000/- (including VAT)രൂപയുണ്ടെങ്കില്‍ വീട്ടിലെ അത്യാവശ്യ ഉപകരണങ്ങളൊക്കെ സൗരോര്ജ്ജത്തിലാക്കാം. പിന്നീട് പടിപടിയായി ശക്തി വര്‍ദ്ധിപ്പിക്കാം.
മഴയുള്ളപ്പോള്‍ എന്തു ചെയ്യുമെന്നുള്ളത് ഒരു നല്ല ചോദ്യമാണ്.
വന്‍കിട വൈദ്യുത പദ്ധതികള്‍ക്കു പകരം, വീടുകളില്‍ സ്ഥാപിക്കുന്ന ഇത്തരത്തിലുള്ള ചെറിയ വൈദ്യുത നിലയങ്ങളെ micro power എന്നാണ് വിളിക്കുന്നത്. ലോകത്ത് മൊത്തം ഇത് ഇപ്പോള്‍ തന്നെ മൊത്തം ആണവ നിലയങ്ങളില്‍ നിന്നുള്ള വൈദ്യുതിയേക്കാള്‍ കൂടുതലാണ് ഉത്പാദിപ്പിക്കുന്നത്. പലതുള്ളി പെരുവെള്ളം. എന്നാല്‍ ഇത് ഭംഗിയായി ഉപയോഗിക്കാന്‍ smart grid എന്ന സംവിധാനവും വേണം. വിദേശ രാജ്യങ്ങള്‍ അങ്ങനെ ചെയ്യുന്നുണ്ട്. വീട്ടിലെ ആവശ്യങ്ങള്‍ കഴിഞ്ഞുണ്ടാകുന്ന വൈദ്യുതി controller ഗ്രിഡിലേക്ക് ഒഴുക്കും. അപ്പോള്‍ നമ്മുടെ മീറ്റര്‍ തിരിച്ചായിരിക്കും കറങ്ങുക. വീട്ടിലെ നിലയം പ്രവര്‍ത്തിക്കാത്തപ്പോള്‍ അത് ഗ്രിഡില്‍ നിന്ന് വൈദ്യുതി എടുക്കും. കായംകുളത്ത് മഴയാകുമ്പോള്‍ കൊച്ചിയില്‍ മഴയുണ്ടാകണമെന്നില്ലല്ലോ!
അധിക വൈദ്യുതിയുള്ള സമയത്ത് ഗ്രിഡ് ഈ വൈദ്യുതി ജല വൈദ്യുത നിലയങ്ങളില്‍ വെള്ളം തിരികെ പമ്പ് ചെയ്യാനുപയോഗിക്കാം. peak hour load കൈകാര്യം ചെയ്യാന്‍ ഇപ്പോഴും നമ്മള് ഈ വിദ്യ ഉപയോഗിക്കുന്നുണ്ട്. വലിയ സോളാര്‍ തെര്‍മല്‍ പ്ലാന്റിന് ചൂട് സോള്ട്ടുകള്ക്ക് 18 മണിക്കൂര്‍ വരെ സൂക്ഷിച്ച് വെക്കാന്‍ കഴിയുമെന്ന് കണ്ടെത്തിയിട്ടുണ്ട്.
നമ്മുടെ നാട്ടില്‍ ചെങ്ങന്നൂരില്‍ സോംസണ്‍ പവര്‍ കമ്പനി സോളാര്‍ സാങ്കേതിക വിദ്യ നല്‍കുന്നുണ്ട്. കൂടാതെ ടാറ്റ-ബിപി യും അവര്‍ കൊച്ചിയിലാണ്.
എന്നാലും സര്‍ക്കാരിന്റെ ഭാഗത്തുനിന്ന് ഒരു പ്രോത്സാഹന സമീപനം ഉണ്ടാകുന്നില്ല. ഏത് പുതിയ സാങ്കേതിക വിദ്യ ആയാലും അതിന്റെ തുടക്ക സമയത്ത് സഹായം ആവശ്യമാണ്. ആണവ നിലയത്തിനും താപനിലയത്തിനുമൊക്കെ ഇപ്പോഴും സബ്സിഡി നല്‍കുന്നുണ്ട്. എന്നാല്‍ ഗാര്ഹികാവിശ്യത്തിനുള്ള സൗരോര്ജ്ജത്തിനെങ്കിലും കുറഞ്ഞ പക്ഷം VAT(value added tax) എടുത്തുകളഞ്ഞാല്‍ വലിയ ഉപകാരമായിരിക്കും.
വീട്ടിലെ ആവശ്യങ്ങള്‍ കഴിഞ്ഞുണ്ടാകുന്ന വൈദ്യുതി controller ഗ്രിഡിലേക്ക് ഒഴുക്കും. അപ്പോള്‍ നമ്മുടെ മീറ്റര്‍ തിരിച്ചായിരിക്കും കറങ്ങുക. വീട്ടിലെ നിലയം പ്രവര്‍ത്തിക്കാത്തപ്പോള്‍ അത് ഗ്രിഡില്‍ നിന്ന് വൈദ്യുതി എടുക്കും.
Theoretically നോക്കുമ്പോള്‍ നല്ല ഒരു idea തന്നെയാണത്. എന്റെയൊരു പ്രൊഫസ്സറുടെ അടുത്ത് ചര്‍ച്ച ചെയ്തപ്പോള്‍ അതിനുള്ള പല പ്രായോഗിക ബുദ്ധിമുട്ടുകളും മനസ്സിലാക്കുവാന്‍ കഴിഞ്ഞു. പ്രധാനമായും ഇത്തരത്തില്‍, അതായത് ഗ്രിഡിലേക്ക് വൈദ്യുതി കൊടുക്കുമ്പോള്‍ ശ്രദ്ധിക്കേണ്ടൊരു കാര്യം നമ്മുടെ frequency-യും ഗ്രിഡ് frequency-യും ഒന്നായിരിക്കണമെന്നാണ്. ഇന്ത്യയില്‍ 50 Hz ആണ് AC frequency. എന്നാല്‍ ഇന്ത്യയുടെ “മികച്ച” സാങ്കേതികത്തീകവ് കാരണം ഈ frequency-യില്‍ ചില fluctuations ഉണ്ടാകാറുണ്ടത്രെ. അപ്പോള്‍ നാം കൊടുക്കുന്ന വൈദ്യുതിയിലും ഗ്രിഡ് വൈദ്യുതിയിലും ഒരു mis-match ഉണ്ടായാല്‍ അതിന്റെ ഭവിഷ്യത്ത് വളരെ ഗുരുതരമായിരിക്കും. ആയതിനാല്‍ ഇപ്പോള്‍ ഏറ്റവും feasible ആയ മാര്‍ഗ്ഗം നാമുപയോഗിക്കുന്ന ഊര്‍ജ്ജം ഗ്രിഡിലേക്ക് കടത്തി വിടാതെ സ്വയം ഉപയോഗിച്ച് ഗ്രിഡിന്മേലുള്ള load പരമാവധി കുറയ്ക്കുക എന്നതാണ്.
മൈക്രോ പവര്‍ പ്രോജക്ടുകളുടെ സാങ്കേതികവിദ്യ സര്‍ക്കാര്‍ കുത്തകയാക്കുവന് നടപടികള്‍ വേണം, ലാഭരഹിതമായി ഇവ വിതരണം ചെയ്യുകയാണെങ്കില്‍ ഊര്ജ്ജോല്പാദനത്തില് സ്വയംപര്യാപ്തത നടപ്പിലാക്കുവാന്‍ സാധിക്കും.
ആണവക്കരാര്‍ അടിമക്കരാര്‍…
“feed-in” tariff scheme യൂറോപ്പില്‍ ഇപ്പോള്‍ തന്നെയുള്ള ഒരു രീതിയാണ്.
https://mljagadees.wordpress.com/2008/08/04/microgeneration-could-rival-nuclear-power/
nice post,
what will be the maintenance cost after installing it in our home?
maintenance ഒന്നും തന്നെയില്ല എന്നു പറയാം.
പിന്നെ ബാറ്ററി ചിലപ്പോള്‍ 3, 4 വര്‍ഷം കഴിയുമ്പോള്‍ മാറേണ്ടി വരും.