തിന്‍‌മ @ സേതുലക്ഷ്മി

http://sethulakshmi.wordpress.com/2008/10/09/the-problem-of-evil-%e0%b4%a4%e0%b4%bf%e0%b4%a8%e0%b5%8d%e2%80%8d%e2%80%8c%e0%b4%ae/

താങ്കള്‍ പറയുന്നതുപോലെ ദൈവം നമുക്കുണ്ടാകുന്ന തിന്‍മക്ക് ദൈവം കാരണമാകുന്നില്ല. ശരി. എങ്കില്‍ നന്മക്കും അങ്ങനെ തന്നെ ആകേണ്ടതല്ലേ. അങ്ങനെയെങ്കില്‍ നമുക്ക് ഒരു ഗുണമോ ദോഷമോ ഉണ്ടാകാത്ത ഒരു സാധനത്തെ നമ്മള്‍ എന്തിന് ചുമക്കണം? അതു മാത്രമല്ല ആ ദൈവം മൂലം നമുക്ക് കിട്ടുന്നത് സാമ്പത്തിക നഷ്ടവും വര്‍ഗ്ഗീയ ലഹളകളുമാണ് മാത്രമാണ്. ഈ വിഴുപ്പ് നമ്മള്‍ എന്തിന് ചുമക്കണം?

ദൈവം യഥാര്‍ത്ഥത്തില്‍ പണ്ടത്തെ രാജാവിന്റെ വസ്ത്രം പോലെയാണ്. നെയ്ത്തുകാരന്റെ ബുദ്ധി രാജാവിനേയും പൊതുജനങ്ങളേയും വിഢികളാക്കി. biased ആയ ചിന്തകളില്ലാതിരുന്ന ഒരു ധീരനായ കൊച്ചുകുട്ടി വിളിച്ചു പറഞ്ഞു “രാജാവ് തുണിയില്ലാതെ നടക്കുന്നു”. അതുപോലെ ആണ് ദൈവവും. വ്യാഖ്യാനിച്ച് വ്യാഖ്യാനിച്ച് നമുക്ക് എന്തും ഉണ്ടാക്കാം. പക്ഷേ അത് വെറും ഒരു അയഥാര്‍ത്ഥ ലോകമായിരിക്കും. അങ്ങനെ കിട്ടിയ പടത്തിനുവേണ്ടി നിഴല്‍ക്കുത്ത് നടത്തരുത്.

ദൈവം ഒരിക്കലും മനുഷ്യന്റെ ജീവിതത്തില്‍ ഇടപെടില്ല. നന്മക്കും തിന്മക്കും യാദര്‍ശ്ഛികമായി സംഭവിക്കുന്നതാണ്. ദൈവം ഉണ്ടോ എന്നത് ദൈവം തന്നെ നമ്മളോട് വന്നു പറയേണ്ടതാണ്. അങ്ങനെ നടക്കാത്തടോളം കാലം ഏജന്റ്മാരൂം ബ്രോക്കര്‍മാരും പറയുന്നത് വിശ്വസിച്ച് നമ്മുടെ പണവും ശക്തിയും അവര്‍ക്ക് നല്‍കേണ്ട കാര്യമില്ല.

ദൈവത്തില്‍ വിശ്വസിക്കുന്നത് ശരിക്കും തിന്‍മയാണ്. എന്തുകൊണ്ടെന്നാല്‍ അതുമൂലം നമ്മള്‍ അസുഖകരമായ പലതിന്റേയും നേരെ കണ്ണടക്കാന്‍ അത് വഴിവെക്കുന്നു. എന്നാല്‍ ആ അസുഖകരമായ പലതിതും നമ്മുടെ ശക്തമായ ഇടപെടല്‍ ആവശ്യപ്പെടുന്നുണ്ട്. അത് നമ്മള്‍ കാണുന്നില്ല. അല്ലെങ്കില്‍ ചിലപ്പോള്‍ ഔദാര്യമായി കുറച്ച് പണം നല്‍കും, അല്ലെങ്കില്‍ സഹാനുഭൂതി മുഖത്ത് പ്രകാശിപ്പിക്കും. അതൊന്നുമല്ല നമുക്ക് വേണ്ടത്. ആരുടേയും പ്രശ്നങ്ങള്‍ നമ്മള്‍ വ്യക്തിപരമായി പരിഹരിക്കേണ്ട. പ്രശ്നങ്ങള്‍ സാമൂഹ്യമായാണ് പരിഹരിക്കേണത്. പ്രശ്നങ്ങളുടെ അടിസ്ഥാന കാരണമാണ് കണ്ടെത്തേണ്ടത്.

അതിന് നമുക്ക് ആത്മീയതയല്ല വേണ്ടത് ആത്മാര്‍ത്ഥതയാണ്. നമ്മളോടുള്ള തന്നെയുള്ള ആത്മാര്‍ത്ഥത, അറിവിനോടുള്ള ആത്മാര്‍ത്ഥത, ഭാവി തലമുറയോടുള്ള ആത്മാര്‍ത്ഥത. അല്ലതെ അത്മീയത നമ്മേ കുഴിയില്‍ കൊണ്ട് ചാടിക്കുകയുള്ളു.

ആത്മാന്വേഷണം, ഗതിമുട്ടുമ്പോള്‍ അനുഭവിക്കേണ്ടിവരുന്ന നിസഹായത ഓര്‍ത്ത് വിഷമിക്കേണ്ട. വഴിമുട്ടിയടത്ത് തന്നെ നിന്നോളൂ, അതുകൊണ്ട് കുഴപ്പമൊന്നുമില്ല, എന്നെങ്കിലും വീണ്ടും മുന്നോട്ടു പോകാമെന്ന ശുഭാപ്തി വിശ്വാസത്തോടെ. അല്ലാതെ അലസതയുടെ മടിത്തട്ടിലേക്ക് പോകേണ്ട കാര്യമില്ല.

Advertisements

Leave a Reply

Fill in your details below or click an icon to log in:

WordPress.com Logo

You are commenting using your WordPress.com account. Log Out /  Change )

Google+ photo

You are commenting using your Google+ account. Log Out /  Change )

Twitter picture

You are commenting using your Twitter account. Log Out /  Change )

Facebook photo

You are commenting using your Facebook account. Log Out /  Change )

Connecting to %s