MOX – പൂര്‍ണ്ണമായും ഒരു ചവറ്

ആണവ നിലയങ്ങള്‍ക്ക് വേണ്ടി യുറേനിയവും പ്ലൂട്ടോണിയവും കൂടിചേര്‍ത്ത ഒരു ബദല്‍ ഇന്ധനമാണ് MOX ഇന്ധനം. International Atomic Energy Agency (IAEA) യുടെ അങിപ്രായത്തില്‍ MOX ഇന്ധനം നേരിട്ട് ഉപയോഗിക്കാവുന്ന ആണവായുധ പദാര്‍ത്ഥമാണ്. 225 ആണവായുധങ്ങള്‍ക്ക് ഉപയോഗിക്കാവുന്ന 1,800 കിലോഗ്രാം പ്ലൂട്ടോണിയം 20,000 കിലോമീറ്റര്‍ താണ്ടി ജപ്പാനിലേക്ക് യാത്ര തിരിച്ചു.

സാധാരണ ആണവനിലയങ്ങള്‍ സമ്പുഷ്ടി കുറഞ്ഞതരം യുറേനിയമാണ് ഇന്ധനമായി ഉപയോഗിക്കുന്നത്. അതുപയോഗിച്ച് ആണവ ആയുധങ്ങള്‍ നിര്‍മ്മിക്കാന്‍ കഴിയില്ല. എന്നാല്‍ ആണവനിലയങ്ങള്‍ അതിന്റെ പ്രവര്‍ത്തനത്തിലൂടെ യുറേനിയം ഇന്ധനത്തെ പ്ലൂട്ടോണിയം അടങ്ങിയതും സംപുഷ്ടമായതും അമിത വിഷാംശമുള്ളതുമായ ഒരവിയലാക്കിമാറ്റുന്നു. ആറ്റംബോംബുണ്ടാക്കാനുള്ള പ്രധാന മൂലകമാണ് പ്ലൂട്ടോണിയം. അത് വളരെ കുറഞ്ഞ അളവിലും അത്യന്തം അപകടകാരിയാണ്. അതിന്റെ ദോഷഫലങ്ങള്‍ 240,000 വര്‍ഷങ്ങള്‍ നിലനില്‍ക്കും. ഈ ആണവമാല്യത്തെ പ്രധാന പ്രശ്നമായാണ് ആണവ വ്യവസായവും കണക്കാക്കുന്നത്. എന്നാലും അവര്‍ അത് കൂടുതല്‍ കൂടുതല്‍ ഉത്പാദിപ്പിച്ചുകൊണ്ടിരിക്കുന്നു. വ്യവസായം reprocessing എന്ന് വിളിക്കുന്ന രീതി ഉപയോഗിച്ച് ആണവ മാലിന്യത്തില്‍ നിന്നും പ്ലൂട്ടോണിയവും യുറേനിയവും വേര്‍തിരിക്കുന്നു. ആറ്റംബോംബുണ്ടാക്കാനാണ് ഇത് പ്രധാനമായും ചെയ്തിരുന്നത്. ഇപ്പോള്‍ സിവില്‍ ആവശ്യത്തിനും ഇത് ചെയ്യുന്നുണ്ട്.

ഫാസ്റ്റ് ബ്രീഡര്‍ റിയാക്റ്ററുകളില്‍ പ്ലൂട്ടോണിയം ഇന്ധനമായി ഉപയോഗിക്കാനാണ് പരിപാടി. എന്നാല്‍ ഈ വഴി അത്യന്തം പ്രശ്നമുള്ളതും ചിലവേളിയതുമാണ്. ജപ്പാനിലെ Monju ഫാസ്റ്റ് ബ്രീഡര്‍ റിയാക്റ്റര്‍ 1995 ലെ വലിയ അപകടത്തിന് ശേഷം അടച്ചുപൂട്ടി. ജര്‍മ്മനിയിലെ Kalkar ഫാസ്റ്റ് ബ്രീഡര്‍ റിയാക്റ്റര്‍ അടച്ചുപൂട്ടി അമ്യൂസ്‌മന്റ് പാര്‍ക്കാക്കി.

വിലപിടിപ്പുള്ള reprocessing നിലയങ്ങള്‍ അടച്ചുപൂട്ടിയേക്കുമെന്നുള്ള ഭീതിയാല്‍ ആണവ വ്യവസായം പുതിയ പരിപാടി ആവിഷ്കരിച്ചു. വേര്‍തിരിച്ച പ്ലൂട്ടോണിയം യുറേനിയവുമായി കൂട്ടികുഴച്ച് MOX ഇന്ധനം നിര്‍മ്മിക്കുക. അത് ഇപ്പോള്‍ നിലവിലുള്ള മൃദു ജല (light water) റിയാക്റ്ററുകളില്‍ ഉപയോഗിക്കാം. ശുദ്ധമായ പ്ലൂട്ടോണിയം യൂറോപ്പില്‍ നിന്ന ജപ്പാനിലേക്ക് രണ്ട് തവണ (1984, 1992) കൊണ്ടുപോയത് വലി പ്രശ്നമായിരുന്നു. വഴിയുടെ ഇരുവശവുമുള്ള രാജ്യങ്ങളില്‍ വലിയ പൊതുജന-രാഷ്ട്രീയ പ്രക്ഷോഭങ്ങളുണ്ടായി. MOX ഇന്ധനം ശുദ്ധമല്ലാത്ത പ്ലൂട്ടോണിയം ആയതുകൊണ്ട് ബഹളത്തിന് കുറവുണ്ടാവുമെന്നും ആണവ വ്യവസായം കരുതുന്നു.

ആണവ വ്യവസായത്തിന്റെ ശക്തമായ പ്രവര്‍ത്തനങ്ങള്‍ ഉണ്ടായിട്ടുകൂടി കൂടിവരുന്ന പരിസ്ഥിതി, സാമ്പത്തിക, ആണവ നിര്‍വ്യാപന ബുദ്ധിമുട്ടുകളുള്ളതിനാല്‍ reprocessing വ്യവസായം തകര്‍ന്നു. ബല്‍ജിയം, ജര്‍മ്മനി, സ്വിറ്റ്സര്‍ലാന്റ്, അമേരിക്ക, സ്വീഡന്‍ തുടങ്ങിയ രാജ്യങ്ങള്‍ reprocessing നിരോധിച്ചു. ഇപ്പോള്‍ ഫ്രാന്‍സ് (La Hague), ബ്രിട്ടന്‍ (Sellafield), റഷ്യ (Mayak) എന്നിവിടങ്ങളില്‍ മാത്രമേ reprocessing വ്യാവസായികമായി ചെയ്യുന്നുള്ളു. ജപ്പാന്‍ Rokkasho ല്‍ സ്വന്തം reprocessing നിലയം 1985 ല്‍ തുടങ്ങാന്‍ പദ്ധതിയിട്ടു. എന്നാല്‍ സ്ഥിരമായ പ്രശ്നങ്ങള്‍ കാരണം പ്രവര്‍ത്തനം 1998 ലേക്ക് മാറ്റിവെച്ചു. വീണ്ടും അത് 2008 ലേക്ക് മാറ്റി. ഇപ്പോഴും പണി തുടരുന്നു.

MOX ന്റെ പുനചംക്രമണത്തെക്കുറിച്ചുള്ള സത്യം:

  • ലോകത്ത് ഇന്ന് വെറും 39 റിയാക്റ്ററുകള്‍ക്ക് മാത്രമേ MOX ഇന്ധനമായി ഉപയോഗിക്കാന്‍ ലൈസന്‍സുള്ളു. അതായത് 436 ആണവനിലയങ്ങളില്‍ 10%.ഫ്രാന്‍സിന്റെ 58 റിയാക്റ്ററുകളില്‍ 22 എണ്ണത്തിന് 30% MOX ഇന്ധനം ഉപയോഗിക്കാന്‍ ലൈസന്‍സുണ്ടെങ്കിലും ഉത്പാദിപ്പിക്കുന്ന MOX ന്റെ പകുതി മാത്രമേ ഉപയോഗിക്കുന്നുള്ളു.
  • സാധാരണ യുറേനിയം ഇന്ധനത്തെ അപേക്ഷിച്ച് MOX സങ്കീര്‍ണ്ണവും ഉപയോഗിക്കാന്‍ അസ്ഥിരവുമാണ്. അത് performance കുറക്കുകയും സുരക്ഷാ risks കൂട്ടുകയും ചെയ്യും. MOX ന്റെ ഗുണനിലവാരം പ്രതീക്ഷിച്ചത്ര ഉയര്‍ത്താനാവില്ല.
  • ബാധ്യതയായ പ്ലൂട്ടോണിയം സംഭരണിയുടെ വലിപ്പം MOX കുറക്കും എന്നൊരു വാദമുണ്ട്. എന്നാല്‍ ഈ റിയാക്റ്ററുകളൊന്നും ഫലപ്രദമായി പ്ലൂട്ടോണിയം കത്തിക്കത്തില്ല. (40% ല്‍ അധികം MOX ഇന്ധനം ഉപയോഗിച്ചങ്കില്‍ മാത്രമേ നിലയം പുതിതായി ഉത്പാദിപ്പിക്കുന്ന പ്ലൂട്ടോണിയത്തേക്കാള്‍ അത് ഉപയോഗിക്കൂ).
  • MOX സാമ്പത്തികമായി ലാഭകരമാണോ എന്നത് ചോദ്യമാണ്. പ്ലൂട്ടോണിയവും MOX ഇന്ധനവും കൈകാര്യം ചെയ്യുന്നത് അത്യധികം ചിലവേറിയതാണ്. ഇതിന് വളരെ അധികമായ റേഡിയേഷനാണ്. ഇതിന്റെ കടത്തല്‍ ചിലവ് ഉയര്‍ന്ന safety, security കാരണത്താല്‍ അധികമാണ്.

ചുരുക്കത്തില്‍ MOX ഇന്ധനം കത്തിക്കുന്നത് സമയവും പണവും വെറുതെ വ്യയം ചെയ്യുന്നതുപോലെയാണ്. കൂടാതെ അധികമായ സുരക്ഷാ, ആണവ നിര്‍വ്യാപന പ്രശ്നങ്ങളുമുണ്ട്.

പ്ലൂട്ടോണിയവും MOX ന്റെ കടത്തല്‍ ആണവ വ്യവസായ ലോബിയുടെ വാഗ്ദാനങ്ങള്‍ അപകടകരമായ illusion ആണെന്നും ആണവോര്‍ജ്ജം അസുരക്ഷിതത്വം വളര്‍ത്തുന്നു എന്നും തെളിയിക്കുന്നു.
സംക്ഷിപ്തം:

  • അനാവശ്യം: ആണവ വ്യവസായത്തിലെ പുനചംക്രമണം ഒരു കെട്ടുകഥയാണ്. Reprocessing ഉം MOX ന്റെ ഉപയോഗവും പ്ലൂട്ടോണിയം സംഭരണിയുടെ വലിപ്പം കുറക്കില്ല. പകരം അത് സങ്കീര്‍ണ്ണതയും ആണവമാലിന്യ സംസ്കരണത്തിന്റെ അവകടവും വര്‍ദ്ധിപ്പിക്കും.
  • അരക്ഷിതമായത്(Unsafe): MOX കൊണ്ടുപോകുന്ന കണ്ടൈനറുകളുടെ ഘടനാപരമായ ശക്തിയും താപ resistance ഉം ഒരു അപകടം സഹിക്കാനാവുന്ന വിധം നല്ലതാണെന്നതിന് തെളിവുകളില്ല. കപ്പലിലെ (Shipboard) തീപിടുത്തം ദിവസങ്ങളോ ആഴ്ച്ചകളോ നീണ്ടുനില്‍ക്കാം. MOX ഇന്ധനത്തിലെ പ്ലൂട്ടോണിയം നഷ്ടപ്പെട്ടെന്ന് കണ്ടാല്‍ അത് വലിയ ആരോഗ്യ, പാരിസ്ഥിതിക, രാഷ്ട്രീയ പ്രശ്നങ്ങള്‍ക്ക് കാരണമാകും.
  • സുരക്ഷിതമല്ലാത്തത്(Insecure): Reprocessing ഉം MOX ഇന്ധനത്തിന്റെ ഉപയോഗവും ആണവ നിര്‍വ്യപനത്തിന് പ്രശ്നങ്ങളുണ്ടാക്കും. ആണവ ആയുധം നിര്‍മ്മിക്കാന്‍ വേണ്ട പ്ലൂട്ടോണിയം ആണവ മാലിന്യത്തില്‍ നിന്ന് വേര്‍തിരിച്ചെടുക്കുക വിഷമകരമാണ്. എന്നാല്‍ MOX ഇന്ധനത്തില്‍ നിന്ന് പ്ലൂട്ടോണിയം വേര്‍തിരിച്ചെടുക്കുക എളുപ്പമാണ്.

– from greenpeace

ഒരു മറുപടി കൊടുക്കുക

Fill in your details below or click an icon to log in:

WordPress.com Logo

You are commenting using your WordPress.com account. Log Out /  മാറ്റുക )

Google photo

You are commenting using your Google account. Log Out /  മാറ്റുക )

Twitter picture

You are commenting using your Twitter account. Log Out /  മാറ്റുക )

Facebook photo

You are commenting using your Facebook account. Log Out /  മാറ്റുക )