ശ്രീ ശ്രീ രവിശങ്കര്‍ മറ നീക്കുന്നു

അദ്വാനിക്ക്‌ ശ്രീ ശ്രീ രവിശങ്കറിന്റെ പ്രശംസ
ന്യൂഡല്‍ഹി: പിന്തുണ അഭ്യര്‍ഥിച്ചുകൊണ്ട്‌ ബി.ജെ.പി. നേതാവ്‌ എല്‍.കെ. അദ്വാനി മത, ആത്മീയ നേതാക്കള്‍ക്ക്‌ കത്തയച്ചതിനെ ആര്‍ട്ട്‌ ഓഫ്‌ ലിവിങ്‌ സ്ഥാപകന്‍ ശ്രീ ശ്രീ രവിശങ്കര്‍ പ്രശംസിച്ചു. രാഷ്ട്രീയത്തിലെ അഴിമതിയും ക്രിമിനല്‍വത്‌കരണവും തടയാന്‍ ആത്മീയ, മത നേതാക്കള്‍ക്കുമാത്രമേ കഴിയൂ എന്ന്‌ അദ്ദേഹം പറഞ്ഞു.

വാര്‍ത്ത: മാതൃഭൂമി (കാവി പടയുടെ കാഹളം)

ആത്മീയ നേതാക്കളുടെ നേര്‍വഴികളെക്കുറിച്ച് ഞാന്‍ ഒന്നും പറയുന്നില്ല.

യഥാര്‍ത്ഥ പ്രശ്നങ്ങളെ മറച്ച് വെക്കാന്‍ വേണ്ടി പ്രശ്നങ്ങളെ ഹിന്ദുവിന്റേയും മുസ്ലീമിന്റേയും എന്ന പേരില്‍ വേര്‍തിരിച്ച് ഇല്ലാത്ത രാമന് വേണ്ടി വീട് പണിഞ്ഞ് പശുവിന്റെ സുരക്ഷിതത്തിന് വേണ്ടി വായിട്ടലക്കുന്ന ഗര്‍ഭപാത്രത്തില്‍ കിടക്കുന്ന കുഞ്ഞിന്റെ തല അറക്കുന്ന ആത്മീയത മൊത്തത്തില്‍ അഴുമതി അല്ലാതെ എന്താണ് സാമീ

Advertisements

12 thoughts on “ശ്രീ ശ്രീ രവിശങ്കര്‍ മറ നീക്കുന്നു

 1. യഥാര്‍ത്ഥ പ്രശ്നങ്ങളെ മറച്ച് വെക്കാന്‍ വേണ്ടി പ്രശ്നങ്ങളെ ഹിന്ദുവിന്റേയും മുസ്ലീമിന്റേയും എന്ന പേരില്‍ വേര്‍തിരിച്ച് ഇല്ലാത്ത രാമന് വേണ്ടി വീട് പണിഞ്ഞ് പശുവിന്റെ സുരക്ഷിതത്തിന് വേണ്ടി വായിട്ടലക്കുന്ന ഗര്‍ഭപാത്രത്തില്‍ കിടക്കുന്ന കുഞ്ഞിന്റെ തല അറക്കുന്ന ആത്മീയത മൊത്തത്തില്‍ അഴുമതി അല്ലാതെ എന്താണ് സാമീ
  അതിനുള്ള ചോദ്യം ആതുതന്നെയാണ് കള്ളനു കഞ്ഞിവച്ചവന്‍

 2. ഇത് നേരത്ത് നാം കണ്ടതല്ലെ. രാമ ക്ഷേത്രവുമായി ബന്ധപ്പെട്ട് ശ്രീ ശ്രീ പരാമര്‍ശം.

 3. പാണക്കടു തങ്ങളും, സഭാ മെത്രാന്മാരും അഭിനന്ന്ദനം മാത്രമല്ല പിന്തുണയും പ്രഖ്യാപിച്ചു നടക്കുംപ്പോള്‍ കാണാത്ത ആ കഴപ്പ് ഹിന്ദുക്കളുടെ കാര്യത്തില്‍ മാത്രം ഉണ്ടാകുന്നതിന്റെ രഹസ്യം ഞമ്മറിയാം ജഗദീഷു സാറെ

 4. ഹൈന്ദവ ആത്മീയത നിര്‍വ്വചിക്കുന്നത് സിപ്പീയെമ്മുകാരാണെന്ന് അറിഞ്ഞിട്ട് കഷ്ടം തോന്നുന്നൂ അനോണി ജഗദീശന്‍ സാറേ.

  അരിയെത്ര എന്ന് ചോദിച്ചാല്‍ പയറഞ്ഞാഴി. അതു തന്നെയാണ് സുഹൃത്തേ ആത്മീയതയുടെ കുഴപ്പം.
  താങ്കള്‍ ആത്മീയത കുറച്ച് അറിവിനോടുള്ള ആത്മാര്‍ത്ഥത വര്‍ദ്ധിപ്പിച്ചാല്‍ താങ്കള്‍ക്ക് ഗുണമുണ്ടാകും.

 5. “ഹൈന്ദവ ആത്മീയത നിര്‍വ്വചിക്കുന്നത് സിപ്പീയെമ്മുകാരാണെന്ന് അറിഞ്ഞിട്ട് കഷ്ടം തോന്നുന്നൂ അനോണി ജഗദീശന്‍ സാറേ.”
  “അരിയെത്ര എന്ന് ചോദിച്ചാല്‍ പയറഞ്ഞാഴി. അതു തന്നെയാണ് സുഹൃത്തേ ആത്മീയതയുടെ കുഴപ്പം.“

  തന്നെ തന്നെ… ഒരു ഹിന്ദു സന്യാസി(അദ്ദേഹത്തിന്റെ കോഴ്സുകളില്‍ പോയിട്ടുള്ളവര്‍ക്കറിയാം അദ്ദേഹത്തിന്റ് കപടമല്ലാത്ത മതേതര നിലപാട്‌) ബി ജെ പിക്കാരെപ്പറ്റിയോ സംഘ പരിവാറിനെക്കുറിച്ചോ എന്തെങ്കിലും നല്ലതു പറഞ്ഞാല്‍ ഉടനെ അതു മറനീക്കലും മുഖമൂടി മാറ്റലുമൊക്കെ ആക്കി ആഘോഷിക്കും. അതു പറയുമ്പോല്‍ അറിവ് കൂട്ടണമെന്നൊക്കെ പറഞ്ഞ് പയറഞ്ഞാഴി ആക്കല്ലേ ജഗദീശു സഖാവേ..
  ശ്രീ ശ്രീ അദ്വാനിയെ രണ്ടു തെറി പറഞ്ഞാല്‍ അദ്ദേഹം നല്ല മതേതര ആല്‍മീയ നേതാവകുമെന്നു നമുക്കോക്കെ അറിയാം അല്ലേ ജഗദീശു(മതേതര പുരോഗമന ഹിന്ദുവിരുദ്ധ) സാറേ… നമിച്ചിരിക്കുന്നു.
  അവിടുത്തെ ബ്ലോഗ്ഗുകള്‍ വായിച്ച് അറിവുകൂട്ടാന്‍ ഞാന്‍ ശ്രീശ്രീ ക്കു ഒരു മയില്‍ അയച്ചു നോക്കാം…

 6. ബീജേപ്പീ/ആര്‍എസ്സ്എസ്സിനെ അവരുടെ വിഭാഗീയ ചിന്താഗതി മറച്ച് വെച്ച് എങ്ങനെ നല്ലത് പറയും. അതും ലോകം മുഴുവന്‍ മാനവീകത പഠിപ്പിച്ച് നടക്കുന്ന ഒരാള്‍.
  എന്തുകൊണ്ട് ആത്മീയക്ക് പ്രായോഗികമായി ക്ഷമ എന്ന വികാരം ഇല്ലാത്തത്? എന്നാല്‍ പ്രസംഗത്തില്‍ എത്രമാത്രം വിനയവും പക്വതയും.
  കമ്മ്യൂണിസ്റ്റ് കാര്‍ രണ്ട് കാലിലും മന്തുള്ളവരാണ്. എന്നുകരുതി അവരെ അപേക്ഷിച്ചാണൊ സര്‍വ്വ ഗുണ സമ്പന്നരായ ഈ ആത്മീയത സ്വന്തം വ്യക്തിത്വം നിര്‍മ്മിക്കുന്നത്?
  ശ്രീ ശ്രീ അദ്വാനിയെ രണ്ടു തെറി പറഞ്ഞാലും അദ്ദേഹം നന്നാവില്ല എന്നാണോ താങ്കള്‍ പറയുന്നത്. എന്നെ തല്ലണ്ട അമ്മാവാ, ഞാന്‍ നന്നാവില്ല അല്ലേ. അതുകൊണ്ട് ശ്രീ ശ്രീ അദ്വാനിയെ പുകഴ്ത്തുകമാത്രം ചെയ്താല്‍ മതി അല്ലേ? അടുത്ത പ്രധാന മന്ത്രി ആകാന്‍ കഴിഞ്ഞ 10 വര്‍ഷങ്ങളായി നൊയമ്പ് നോറ്റിരിക്കുന്ന ആളല്ലേ. ചിലപ്പോള്‍ നടന്നാല്‍ അതുവഴി കിട്ടിയേക്കാവുന്ന ഗുണ്ടങ്ങള്‍ എന്തിന് വേണ്ടന്ന് വെക്കണം എന്ന് കരുതിയാണോ താങ്കള്‍ അങ്ങനെ പറഞ്ഞത്.
  വിമര്‍ശനങ്ങള്‍ ശ്രദ്ധയോടെ കേട്ട് അത് വിശകലനം ചെയ്ത് തെറ്റുകള്‍ തിരുത്താനുള്ള ഉയര്‍ന്ന ബോധം എന്തുകൊണ്ട് വിശാലമനസ്കരായ ആത്മീയവാദികള്‍ക്ക് കഴിയുന്നില്ല. അതും സീപ്പീയെംകാരെ നോക്കി, അവര്‍ അങ്ങനെ ചെയ്തങ്കില്‍ മാത്രമേ ചെയ്യുള്ളോ? ഭൂമിയില്‍ സീപ്പീയെം കാരില്ലെങ്കില്‍ താങ്കളുള്‍പ്പടെയുള്ള ഈ ആത്മീയ വാദികള്‍ എന്തു ചെയ്തേനേ. ഹമ്പട ഈ സീപ്പീയെം കാരുടെ ഒരു ബാദ്ധ്യതകളേ. ഹോ സമ്മതിക്കണം ഞങ്ങളെ !
  വിമര്‍ശനങ്ങളെ തെറിവിളിയായി താങ്കള്‍ എന്തുകൊണ്ട് കാണുന്നു? take it easy. രക്തസമ്മര്‍ദ്ദം കുറക്കാന്‍ സഹായിക്കും.
  താങ്കളുടെ നമിക്കലിന് താങ്ക്സ് !
  എന്ന് ജഗദീശു സഖാവ്.

 7. സഖാവേ ഇവിടെ ആരാ സിപിയെമ്മിന്റെ കാര്യം പറഞ്ഞത്. ചില സീപിയെംകാരുടെ കഴപ്പുകളെക്കുറിച്ചു മാത്രമല്ലേ പറഞ്ഞഉള്ളൂ. ആല്‍മീയതയുടെ 10,000 വര്‍ഷത്തെ കാലയളവിനിടക്ക് വെറും 10-60 വര്‍ഷത്തെ പ്രയോഗം കൊണ്ടു തന്നെ നിലനില്‍പ്പില്ല എന്നു തെളിയിച്ച കമ്മ്യൂണിസ്സ്ത്തിനെ നോക്കി ആല്‍മീ്യതയ്ക്ക് ഒന്നും നേടാനില്ല ജഗദീശു സഹാവേ

 8. “പാണക്കടു തങ്ങളും, സഭാ മെത്രാന്മാരും അഭിനന്ന്ദനം മാത്രമല്ല പിന്തുണയും പ്രഖ്യാപിച്ചു നടക്കുന്ന” ചിലര്‍ എന്നുദ്ദേശിച്ചത് ആരെആണ്? അതും രവിശങ്കറുടെ പ്രസ്ഥാവനയും തമ്മിലുള്ള ബന്ധമെന്താണ്?
  10-60 വര്‍ഷത്തെ പ്രയോഗം കൊണ്ടു തന്നെ നിലനില്‍പ്പില്ലാത്ത ഒന്നിനേക്കുറിച്ച് എന്തിന് എപ്പോഴും compare ചെയ്യുന്നു?
  വേറൊരു കാര്യം: 10,000 വര്‍ഷം മുമ്പുള്ള ഏത് ഭാഷയാണ് ആത്മീയവാദികള്‍ ഉപയോഗിച്ചത്? അവരുടെ വേഷം എന്തായിരുന്നു?
  ഹാ എത്ര എളിമയുള്ള അത്മീയ അഹന്ത !

 9. പാണക്കാടു തങ്ങളും മെത്രാന്മാരും കോണ്‍ഗ്രസ്സിന്റെ കൂടെയാണെന്ന വിവരം താങള്‍ക്കറിയില്ലങ്കില്‍ പിന്നെ എന്തു പറയാന്‍ സഖാവേ? ഞാന്‍ ഇവിടെ കമ്പയര്‍ ചെയ്തില്ലല്ലോ? ഹിന്ദുക്കല്‍ഊറ്റെ കാര്യം വരുമ്പോള്‍ മാത്രം ഇടതമാര്‍ക്കുണ്ടാകുന്ന ചൊറിച്ചിലിനേക്കുറിച്ചല്ലേ പറഞ്ഞത്.

 10. എനിക്ക് വലിയ കക്ഷിരാഷ്ട്രീയ അറിവില്ല. ഇടക്ക് പറഞ്ഞ് കേട്ടിരുന്നു പിണറായി പാണക്കാടു തങ്ങളുടേയും മെത്രാന്മാരുടേയും പിറകേ പോകുന്നു എന്ന്. പിണറായിക്ക് മത സംഘടനകളുടെ പിറകേ പോകാമെങ്കില്‍ എന്തുകൊണ്ട് ആത്മീയ നേതാവായ രവിശങ്കര്‍ക്ക് എന്തുകൊണ്ട് ബീജേപ്പീയുടെ പിറകേ പോയിക്കൂടാ എന്നാണ് താങ്കള്‍ ചോദിച്ചതെന്ന് താങ്കളുടെ കമന്റില്‍ നിന്ന് എനിക്ക് തോന്നി. കാര്യങ്ങള്‍ വ്യക്തമായി പറയുക.
  എന്നാല്‍ ഞാന്‍ ഇവിടെ ചര്‍ച്ച ചെയ്യാനുദ്ദേശിച്ച വിഷയം രവിശങ്കറുടെ കാര്യമാണ് അല്ലാതെ ഇടതന്‍മാരുടെ ചൊറിച്ചിലല്ല. രവിശങ്കറേക്കുറിച്ച് എന്തെങ്കിലും പറയാനുണ്ടെങ്കില്‍ പറയുക, അല്ലാതപക്ഷം മറ്റുള്ളവരെക്കുറിച്ച് പറഞ്ഞ് പ്രശ്നത്തെ വഴിതെറ്റിക്കുന്നതെന്തിന്.
  10-60 വര്‍ഷം പോലും നിനില്‍പ്പില്ലാത്ത ഒന്നിന്റെ ചൊറിച്ചിലിനെ പറ്റി താങ്കള്‍ എന്തുകൊണ്ട് വ്യാകുലതപ്പെടുന്നു? അങ്ങനെയുള്ള ഒന്നിനെ പറ്റി ചിന്തിക്കുന്നതു തന്നെ സമയ നഷ്ടമല്ലേ?

Leave a Reply

Fill in your details below or click an icon to log in:

WordPress.com Logo

You are commenting using your WordPress.com account. Log Out /  Change )

Google+ photo

You are commenting using your Google+ account. Log Out /  Change )

Twitter picture

You are commenting using your Twitter account. Log Out /  Change )

Facebook photo

You are commenting using your Facebook account. Log Out /  Change )

Connecting to %s