മറച്ചുവെച്ച സത്യം

ഫോസില്‍ ഇന്ധനങ്ങളില്‍ നിന്ന് ലാഭം നേടുന്ന വ്യവസായളുടെ പ്രതിനിധികളായ Global Climate Coalition എന്ന സംഘം ഒരു ദശാബ്ദത്തിലധികമായി താപം കുടുക്കി നിര്‍ത്തുന്ന വാതകങ്ങളുടെ ഉദ്‌വമനം ആഗോളതപനമുണ്ടാക്കുന്നു എന്ന സത്യത്തിനെതിരായി അതി ശക്തമായി ലോബീയിങ്ങും PR പരിപാടികളും നടത്തിവരികയാണ്.

ഹരിത ഗ്രഹവാതകങ്ങളുടെ കാലാവസ്ഥാമാറ്റ ബന്ധം പൂര്‍ണ്ണമായും അറിയില്ലെന്നും അതില്‍ ശാസ്ത്രജ്ഞര്‍ക്ക് വിപരീത അഭിപ്രായങ്ങളാണുള്ളതെന്നും 1990കളുടെ തുടക്കത്തില്‍ നിയമ നിര്‍മ്മാതാക്കള്‍ക്കും പത്രപ്രവര്‍ത്തകര്‍ക്കും അവര്‍ ഉപദേശം നല്കിയിരുന്നു.

എന്നാല്‍ ഫെഡറല്‍ കേസില്‍ നല്കിയ ഒരു രേഖ അനുസരിച്ച് ഈ സംഘത്തിന്റെ ശാസ്ത്രജ്ഞര്‍ പോലും ആഗോളതപനത്തിലെ ഹരിതഗ്രഹവാതകങ്ങളുടെ പങ്കിനെ നിഷേധിക്കാന്‍ കഴിഞ്ഞില്ല എന്ന് പറഞ്ഞിരിക്കുന്നു.

“ഹരിതഗ്രഹവാതക പ്രഭാവത്തിന്റെ ശാസ്ത്രീയ അടിത്തറയുടേയും മനുഷ്യന്‍ കാരണമായ CO2 പോലെുള്ള ഹരിതഗ്രഹവാതകങ്ങളുടെ ഉദ്‌വമനത്തിന്റേയും ബന്ധം നന്നായി തെളിയിക്കപ്പെട്ടതും എതിര്‍ക്കാന്‍ പറ്റാത്തതുമാണ്,” എന്ന് 1995 ലെ അവരുടെ സംഘത്തിനകത്തെ റിപ്പോര്‍ട്ടുകളില്‍ പറയുന്നു.

എണ്ണ, കല്‍ക്കരി, വാഹനവ്യവസായം തുടങ്ങിയ വമ്പന്‍ കോര്‍പ്പറേറ്റുകളില്‍ നിന്ന് കിട്ടുന്ന പണത്താല്‍ പ്രവര്‍ത്തിക്കുന്നതാണ് ഈ സംഘം. ക്യോട്ടോ പ്രോട്ടോകോള്‍ എന്ന അന്തര്‍ ദേശിയ കാലാവസ്ഥാ കരാര്‍ നിലവില്‍ വന്ന 1997 ല്‍ ഇവരുടെ ബഡ്ജറ്റ് $16.8 ലക്ഷം ഡോളറിന്റേതായിരുന്നു എന്ന് നികുതി രേഖകളില്‍ നിന്ന് പരിസ്ഥിതി സംഘടനകള്‍ക്ക് മനസിലാക്കാന്‍ കഴിഞ്ഞു.

1990 കളില്‍ മുഴുവന്‍ നയതന്ത്രജ്ഞരും, പണ്ഡിതന്‍മാരും മനുഷ്യന് ഭൂമിയെ അപകകമായ വിധം ചൂടാക്കാനാവുമോ ഇല്ലയോ എന്നതിനേക്കുറിച്ചായിരുന്നു ചര്‍ച്ച ചെയ്തിരുന്നത്. ഇന്ന് ചൂടാകലിന്റെ അടിസ്ഥാനം പൊതു ജനം തിരിച്ചറിഞ്ഞതിനെതുടര്‍ന്ന്, ചൂടുകൂടുന്നതിനോട് എത്ര വേഗത്തില്‍ പ്രതികരിക്കാന്‍ കഴിയും എന്നാണ് അവര്‍ ചര്‍ച്ച ചെയ്യുന്നത്.

പുകയില കമ്പനികള്‍ മുമ്പ് ചെയ്ത അതേ തന്ത്രമാണിതെന്ന് ചില പരിസ്ഥിതി പ്രവര്‍ത്തകര്‍ കരുതുന്നു. പുകവലിയും ക്യാന്‍സറും തമ്മിലുള്ള ബന്ധത്തിന്റെ ശാസ്ത്രീയതയെ ദശാബ്ദങ്ങളോളം സംശയം പ്രകടിപ്പിക്കുകയാണ് അവര്‍ ആദ്യം ചെയ്തത്. ആഗോളതപനത്തിന്റെ ശാസ്ത്രീയതയെ സംശയിക്കുന്നത് സര്‍ക്കാരുകളുടെ പ്രതിരോധ നടപടികള്‍ വൈകിപ്പിക്കാന്‍ Global Climate Coalition സഹായിച്ചു.

2002 ല്‍ ഈ സംഘത്തെ പിരിച്ചുവിട്ടു. എന്നാല്‍ National Association of Manufacturers, American Petroleum Institute പോലുള്ള ചില അംഗങ്ങള്‍ ഇപ്പോഴും മലിനീകരണം കുറക്കുന്ന നയങ്ങള്‍ക്കെതിരെ ലോബിചെയ്യുകയാണ്. Exxon Mobil പോലുള്ള കമ്പനികള്‍ ആഗോള തപനത്തിലെ മനുഷ്യന്റെ ബന്ധത്തെ അംഗീകരിക്കുന്നു. അതിനെതിരെ പ്രവര്‍ത്തിക്കുന്ന സംഘങ്ങള്‍ക്കുള്ള സാമ്പത്തിക സഹായം അവര്‍ ഗണ്യമായി കുറച്ചിട്ടുണ്ട്. [ശരിയാണെന്നറിയില്ല.]

— സ്രോതസ്സ് nytimes.

Nullius in verba
ആരുടേയും വാക്ക് വിശ്വസിക്കരുത്


ലാഭേച്ഛയില്ലാതെ പ്രവര്‍ത്തിക്കുന്ന ഒരു സ്വതന്ത്ര ജനകീയ മാധ്യമമാണ് നേരിടം. ഈ പ്രവര്‍ത്തനത്തില്‍ താങ്കളുടെ സഹായവും ആവശ്യമുണ്ട്. അതിനാല്‍ ഈ ജനകീയ മാധ്യമത്തിന്റെ നിലനില്‍പ്പ് ആഗ്രഹിക്കുന്ന താങ്കള്‍ കഴിയുന്ന രീതിയില്‍ പങ്കാളികളാവുക.

നേരിടം മെയില്‍ ഗ്രൂപ്പില്‍ അംഗമാകാന്‍ താങ്കളെ ക്ഷണിക്കുന്നു:

To read post in English:
in the URL, after neritam. append wordpress. and then press enter key.

One thought on “മറച്ചുവെച്ച സത്യം

ഒരു മറുപടി കൊടുക്കുക

Fill in your details below or click an icon to log in:

WordPress.com Logo

You are commenting using your WordPress.com account. Log Out /  മാറ്റുക )

Twitter picture

You are commenting using your Twitter account. Log Out /  മാറ്റുക )

Facebook photo

You are commenting using your Facebook account. Log Out /  മാറ്റുക )