എന്തുകൊണ്ടാണ് ആണവോര്‍ജ്ജം വിശ്വസിക്കാന്‍ കൊള്ളാത്തതായത്

വെള്ളം ചൂടാക്കാനുള്ള അത്യധികം സങ്കീര്‍ണ്ണമായ വഴിയാണ് അണു റിയാക്റ്റര്‍. സത്യത്തില്‍ അതാണവര്‍ ചെയ്യുന്നത് – വെള്ളം ചൂടാക്കി നീരാവിയുണ്ടാക്കുന്നു. ആ നീരാവി ഉപയോഗിച്ച് ടര്‍ബൈന്‍ തിരിച്ച് വൈദ്യുതിയുണ്ടാക്കുന്നു. അവ വളരെ വലിയ സങ്കീര്‍ണ്ണമായ kettles ആണ്.

ഈ സങ്കീര്‍ണ്ണത ചിലപ്പോള്‍ അവയെ രാക്ഷസന്‍മാരാക്കുന്നു. വളരെ ചെറിയ ഒരു തെറ്റ് പോലും ഊര്‍ജ്ജോത്പാജനം നിര്‍ത്തിവെക്കുന്നതിന് കാരണമാകും. അല്ലെങ്കില്‍ പൂര്‍ണ്ണ ശക്തിയോടെ പ്രവര്‍ത്തിക്കാന്‍ കഴിത്ത അവസ്ഥയിലാക്കുന്നു. നാം അറിയുന്നില്ലെങ്കില്‍ കൂടി ദിവസവും ഇത്തരം വാര്‍ത്തകള്‍ നിറഞ്ഞതാണ് ആണവോര്‍ജ്ജത്തിന്റെ ചരിത്രം.

ജപ്പാനിലെ Rokkasho Reprocessing Plant ന്റെ സാങ്കേതിക പ്രശ്നം നോക്കൂ. ഭൂകമ്പത്തെ അതിജീവിക്കേണ്ട Kashiwazaki-Kariwa നിലയത്തിന്റെ കാര്യം നോക്കൂ. ബ്രിട്ടണിലെ THORP reprocessing നിലയത്തിലെ സാങ്കേതിക പ്രശ്നം നോക്കൂ. അത് വര്‍ഷങ്ങളോളം അടച്ചിട്ടിരുന്നു. തെക്കെ ആഫ്രിക്കയിലെ Koeberg ആണവ നിലയം ‘an unspecified technical fault’ കാരണം അടച്ചിട്ടു. അമേരിക്കയിലെ Prairie Island ആണവ നിലയത്തിലെ Unit 1 ശീതീകരണിയിലെ വൈദ്യുത തകരാറിനാല്‍ ഓഫ് ലൈനായി. ‘ബ്രിട്ടണിലെ മിക്ക അണു റിയാക്റ്ററുകള്‍ക്കും world league table പറയുന്ന പ്രവര്‍ത്തന ക്ഷമത 25% ആണ്. രണ്ടെണ്ണം മാത്രമാണ് 50%’. ഇങ്ങനെ നമുക്ക് എത്ര വേണമെങ്കിലും പറഞ്ഞിരിക്കാം.

അടുത്ത തലമുറ നിലയങ്ങളില്‍ നിന്ന് നമുക്ക് കൂടിയ പ്രവര്‍ത്തനക്ഷമത പ്രതീക്ഷിക്കാനാവുമോ? Olkiluoto, Flamanville തുടങ്ങിയ സ്ഥലത്ത് പണിയുന്ന പുതിയ EPR നിലയങ്ങളുടെ പ്രശ്നങ്ങളില്‍ നിന്ന് നമുക്ക് അത് വിശ്വസിക്കാനാവില്ല.

കാറ്റ്, സൌരോര്‍ജ്ജം തുടങ്ങിയ പുനരുത്പാദിതോര്‍ജ്ജത്തിന്റെ വിമര്‍ശകര്‍ പറയുന്നത് അവയെ വിശ്വസിക്കാനാവില്ലെന്നാണ്. ആണവര്‍ജ്ജത്തിന്റെ ചരിത്രം കാണിക്കുന്നത് അതാണ് വിശ്വസിക്കാനാവാത്തത്.

– സ്രോതസ്സ് greenpeace

ഒരു മറുപടി കൊടുക്കുക

Fill in your details below or click an icon to log in:

WordPress.com Logo

You are commenting using your WordPress.com account. Log Out /  മാറ്റുക )

Google photo

You are commenting using your Google account. Log Out /  മാറ്റുക )

Twitter picture

You are commenting using your Twitter account. Log Out /  മാറ്റുക )

Facebook photo

You are commenting using your Facebook account. Log Out /  മാറ്റുക )