“ശുദ്ധമായ” ആണവോര്‍ജ്ജത്തിനായി ഒബാമ

“കൂടുതല്‍ ശുദ്ധ ഊര്‍ജ്ജ തൊഴില്‍ സൃഷ്ടിക്കാന്‍ നമുക്ക് കൂടുതല്‍ ഉത്പാദനവും, കൂടുതല്‍ ദക്ഷതയും, കൂടുതല്‍ incentives വേണം. അതായത് പുത്തന്‍ തലമുറ ശുദ്ധ ആണവനിലയങ്ങള്‍ നിര്‍മ്മിക്കണം” എന്ന് State of the Union പ്രസംഗത്തില്‍ ഒബാമ പറഞ്ഞു. പ്രസ്ഥാവനയേക്കാളേറെ പ്രസിഡന്റിന് കാര്യങ്ങളറിയാം.

ആണവോര്‍ജ്ജം സുരക്ഷിതവുമല്ല, ശുദ്ധവുമല്ല. ആണവവികിരണത്തിന്റെ “സുരക്ഷിതമായ” ഡോസ് എന്നൊന്നില്ല. ആണവനിലയത്തിന്റെ മലിനീകരണം അദൃശ്യമാണെന്ന് കരുതി അത് ശുദ്ധമാണെന്ന് കരുതരുത്. വര്‍ഷങ്ങളായി ആണവനിലയങ്ങള്‍ വികിരണമുള്ള മാലിന്യങ്ങള്‍ ഭൂഗര്‍ഭത്തിലേക്ക് ഭൂമിക്കടിയിലെ കുഴലുകളില്‍ നിന്നും ആണവമാലിന്യ കുളങ്ങളില്‍ നിന്നും ചോര്‍ത്തുന്നു. Exelon ന്റെ Braidwood ലെ ആണവനിലയത്തില്‍ നിന്നുള്ള ചോര്‍ച്ചകാരണം സമീപപ്രദേശങ്ങളിലെ കുടിവെള്ള കിണറുകളില്‍ ആണവവികിരണ മലിനീകരണം അനുഭവിക്കുകയാണ്. ഒബാമ ആ പ്രശ്നം അഭിമുഖീകരിക്കണം.

2006ല്‍ ഇല്ലിനോയിസില്‍ സെനറ്ററായിരുന്ന കാലത്ത് ഒബാമ ഭൂഗര്‍ഭജലത്തില്‍ ആണവവികിരണം എത്തുന്നത് തടയാനായി Nuclear Release Notice Act എന്നൊരു ബില്‍ കൊണ്ടുവന്നു. എന്നാല്‍ അത് നിയമമായില്ല.

ആണവനിലയ നിര്‍മ്മാതാക്കളെ ഉത്തരവാദിത്തത്തില്‍ കൊണ്ടുവരുന്നതിന് പകരം U.S. Nuclear Regulatory Commission (NRC) പ്രശ്നത്തെ ആണവ സ്വാധീക്കല്‍കാരെ (lobbyists) ഏല്‍പ്പിച്ചിരിക്കുകയാണ്. ഭൂഗര്‍ഭജലത്തിലേക്ക് ട്രിഷ്യം ചോരുന്നത് ആണവനിലയത്തിന്റെ ലൈസന്‍സിലെ നിബന്ധനകള്‍ തെറ്റിക്കുന്നതാണ്. എന്നാല്‍ നിയന്ത്രണ അധികാരികള്‍ അത്തരം നിലയങ്ങളെ അടച്ചുപൂട്ടാനുള്ള അവരുടെ അധികാരം പ്രയോഗിക്കുന്നില്ല. പകരം കമ്പനികള്‍ ട്രിഷ്യം നിയന്ത്രണം നടത്താനുള്ള സനദ്ധപ്രവര്‍ത്തനം സംഘടിപ്പിക്കാന്‍ Nuclear Energy Institute (NEI)യോട് ആവശ്യപ്പെട്ടിരിക്കുകയാണ്.

ഭൂഗര്‍ഭജലത്തിലേക്ക് ആണവമാലിന്യങ്ങള്‍ ചോരുന്നു എന്നത് ആണവനിലയങ്ങള്‍ അംഗീകരിച്ച കാര്യമാണ്. അങ്ങനെ ചോര്‍ച്ച സംഭവിക്കുന്ന നിലയങ്ങള്‍: Braidwood, Byron & Dresden(Ilinois); Indian Point & Fitzpatrick(New York); Yankee Rowe & Pilgrim(Massachusetts); Three Mile Island & Peach Bottom (Pennsylvania); Callaway (Missouri); Oyster Creek (New Jersey); Hatch (Georgia); Palo Verde (Arizona); Perry (Ohio); Point Beach (Wisconsin); Salem (Delaware); Seabrook (New Hampshire); Watts Bar (Tennessee); Wolf Creek (Kansas); Connecticut Yankee, Vermont Yankee എന്നിവയാണ്. NY Times ലേഖനത്തിലാണ് ഇത് പറഞ്ഞിട്ടുള്ളത്.

ഈ പട്ടിക പൂര്‍ണ്ണമല്ല. അത് വളരുകയുമാണ്. 2007 ഒക്റ്റോബര്‍ മുതല്‍ NRC അവരുടെ വെബ്‌സൈറ്റ് പുതുക്കാത്തതിനാല്‍ പൊതുജനത്തിന് ഇത് പിന്‍തുടരുന്നതിലുള്ള വിഷമമായിരിക്കുകയാണ്. കമ്പനികള്‍ സ്വയം സന്നദ്ധപ്രവര്‍ത്തനം നടത്തിക്കോളും എന്നാണ് NRC പറയുന്നത്.

ഒബാമ സെനറ്ററായിരുന്ന കാലത്ത് കമ്പനികളുടെ സന്നദ്ധപ്രവര്‍ത്തനത്തില്‍ തൃപ്തിയുള്ളവനായിരുന്നില്ല. ഒബാമ പറഞ്ഞു, ട്രിഷ്യം ചോര്‍ച്ചയെക്കുറിച്ച് സമൂഹത്തെ അറിയിക്കുക എന്ന ഉത്തരവാദിത്തം വ്യവസായം ഏറ്റെടുക്കുന്നത് നല്ലതാണെങ്കിലും Nuclear Energy Institute കൊണ്ടുവന്ന സ്വയം നിയന്ത്രണം ജനം അറിയാതെ ട്രിഷ്യം ചോര്‍ച്ച നടത്തുന്നതിനെ അനുവദിക്കുന്നതരത്തിലാണ്. ഇപ്പോള്‍ തന്നെ വ്യവസായത്തിന് ഒരു സ്വയം നിയന്ത്രണ സന്നദ്ധപരിപാടിയുണ്ട്. എങ്കിലും അത് പ്രവര്‍ത്തിക്കുന്നില്ല.

ഒബാമയുടെ അഭിപ്രായം പ്രവചനം പോലെയായി. അടുത്തകാലത്ത് 40-വര്‍ഷം പ്രായമായ New Jersey യിലെ Oyster Creek നിലയത്തിന് സര്‍ക്കാര്‍ സൈസന്‍സ് നീട്ടിക്കൊടുത്തു. ആണവവികിരണം ഭൂഗര്‍ഭജലത്തിലേക്ക് ചോരുന്നു എന്ന് ഒരാഴ്ച് കഴിഞ്ഞപ്പോള്‍ നിലയത്തിന്റെ ഉടമകള്‍ പറഞ്ഞു. ഇത്തരത്തിലുള്ള പുതിയ വെളിപ്പെടുത്തല്‍ കാരണം ധാരാളം Congress അംഗങ്ങള്‍ U.S. General Accountability Office (GAO) യോട് അന്വേഷണം നടത്താനും എങ്ങനെയാണ് NRC ഇതൊക്കെ എങ്ങനെ കാണാതെ പോയെന്നും കണ്ടെത്തണമെന്നും ആവശ്യപ്പെട്ടിരിക്കുകയാണ്.

“ഇപ്പോഴത്തെ നിയന്ത്രണങ്ങള്‍ ആണവനിലയത്തിനുള്ളില്‍ കുഴിച്ചിട്ടിട്ടുള്ള കിലോമീറ്റര്‍ കണക്കിനുള്ള കുഴലുകള്‍ ഇതുവരെയും പരിശോധിച്ചിട്ടുമില്ല പരിശോധിക്കാന്‍ പോകുന്നുമില്ല” എന്ന് NRC യെ നിരീക്ഷിക്കാന്‍ ചുമതലയുള്ള കോണ്‍ഗ്രസ് അംഗം Ed Markey പറഞ്ഞു.

“ഇത് അനുവദിക്കാനാവില്ല. 10 വര്‍ഷത്തിലൊരിക്കല്‍ കുഴിച്ചിട്ട കുഴലുകള്‍ ഒറ്റപ്രാവശ്യം പരിശോധിക്കണം എന്നാണ് NRC ആവശ്യപ്പെടുന്നത്. ജനത്തിന്റെ സുരക്ഷിതത്തിന് അത് മതിയാവില്ല” എന്ന് അദ്ദേഹം ഉപസംഹരിച്ചു.

ഒബാമക്ക് ശുദ്ധ ഊര്‍ജ്ജ സമ്പദ്‌ഘടന വേണമെന്ന് ശരിക്കും ആഗ്രഹമുണ്ടെങ്കില്‍ മുമ്പ് പരാജയപ്പെട്ട നയങ്ങള്‍ ഉപേക്ഷിക്കുകയാണ് വേണ്ടത്. ആണവോര്‍ജ്ജം വൃത്തികെട്ടതും ശുദ്ധ ഊര്‍ജ്ജത്തില്‍ നിന്നുള്ള അപകടകരമായ ശ്രദ്ധമാറ്റലുമാണ്.

–Written with Greenpeace Nuclear Analyst Jim Riccio

— സ്രോതസ്സ് huffingtonpost.com

ഒരു അഭിപ്രായം ഇടൂ