നല്ല ആവശ്യത്തിനാണെങ്കില്‍ DRM പൊട്ടിക്കുന്നതില്‍ തെറ്റില്ലന്ന് കോടതി

Digital Restrictions Management (DRM) (പ്രചരണതന്ത്ര പേര് Digital Rights Management എന്നാണ്) മറികടക്കുന്നതില്‍ തെറ്റില്ലന്ന് പുതിയ കോടതി വിധി കഴിഞ്ഞ വെള്ളിയാഴ്ച്ച പുറത്തുവന്നു. MGE UPS Systems ന്റെ UPSകളുടെ സുരക്ഷാ dongles മാറ്റം വരുത്തി GE ഉപയോഗിച്ചത് Digital Millennium Copyright Act ന്റെ ലംഘനമല്ലെന്ന് New Orleans ജഡ്ജിയായ Emilio Garza വിധിച്ചു. കോപ്പീറൈറ്റും trade secrets ഉം ലംഘിച്ചതിന് GE ക്ക് $46 കോടി ഡോളറിന്റെ പിഴ ഈടാക്കണമെന്ന് ഒരു ജൂറി ആവശ്യപ്പെട്ടിരുന്നു. എന്നാല്‍ സ്വന്തം ആവശ്യത്തിന് hacked items ഉപയോഗിച്ചത് DMCA ലംഘിമല്ലെന്ന് ജഡ്ജ് Garza വിധിക്കുകയാണുണ്ടായത്.

“ഉപയോക്താവിനെ കാണുന്നതിനോ ഉപയോഗിക്കുന്നതില്‍ നിന്നോ വിലക്കുന്ന സാങ്കേതികമായ ഒരു പ്രതിരോധത്തെ മറികടക്കുന്നത് DMCA നിയമത്തില്‍ പറയുന്ന anti-circumvention provision ബാധകമല്ല” എന്ന് അദ്ദേഹം പറഞ്ഞു.

മാധ്യമ വ്യവസായത്തെ ഈ വിധി ബാധിക്കും. DRM നിയമപ്രകാരമുള്ള സംഗീതവും, സിനിമയും ഒക്കെ DRM പൊളിച്ച് കാണാനും കേള്‍ക്കാനും നിയമസാധുത ഇത് നല്‍കുന്നു. സാധാരണ കടല്‍കൊള്ള (pirated) എന്നാണ് ഇതിന് മാധ്യമ വ്യവസായികള്‍ വിളിക്കുന്ന പേര്. ഏത് ലംഘനവും കടല്‍കൊള്ള ആണെന്നാണ് MPAA യും RIAA യും പറയുന്നത്. RealDVD യും അതു പോലുള്ള മറ്റ് apps ഉം നിരോധിക്കാന്‍ അവര്‍ ആ നിയമം ഉപയോഗിച്ചിരുന്നു. സംഗീത കമ്പനികളും സ്റ്റുഡിയോകളും UltraViolet പോലുള്ള സാര്‍വ്വത്രികമായ DRM വ്യവസ്ഥ നിര്‍മ്മിക്കുന്ന അവസരത്തില്‍ DVD rip ചെയ്യുന്നതും DRM അംഗീകാരമില്ലാത്ത ഉപകരണങ്ങളിലേക്ക് ഫയലുകള്‍ കൈമാറ്റം ചെയ്യുന്നതും എങ്ങനെ പ്രതിരോധിക്കുമെന്ന് കണ്ടെത്തിയിട്ടില്ല.

MGE അപ്പീലിന് പോകുമോ എന്നത് കണ്ടിരുന്ന് കാണാം.

– from electronista.com

ഒരു അഭിപ്രായം ഇടൂ