8 വര്‍ഷം മുമ്പ് വളരെ യുക്തിരഹിതരായ 30 സ്ത്രീകള്‍ കാലിഫോര്‍ണിയയിലെ ഒരു canyon ല്‍ ഒരാഴ്ച്ത്തേക്ക് ഒത്തു കൂടി. Unreasonable Women for the Earth എന്ന ആ കൂട്ടതിന് ഒരു ലക്ഷ്യമേയുണ്ടായിരുന്നുള്ളു. ഭൂമി എന്ന് നാം വിളിക്കുന്ന ഗ്രഹത്തില്‍ എങ്ങനെ ഒരു പുതിയ, ശക്തമായ, ധീരമായ, കൂടുതല്‍ enlightened ആയ മാറ്റം കൊണ്ടുവരാം എന്നതായിരുന്നു അത്. ആ തുടക്ക കാലത്ത് ഞങ്ങള്‍ നാനാ വിധമുള്ളവരായരുന്നു. എല്ലാ തുറയിലും പെട്ടവര്‍. അമേരിക്കയുടെ ഇടത് പക്ഷത്തും വലത് പക്ഷത്തും മുകളിലും താഴെയുമൊക്കെയുള്ളവര്. ഞങ്ങളുടെ തൊലി തവിട്ടും, വെളുപ്പും, കറപ്പും, ചുവപ്പും ഒക്കെ നിറത്തിലായിരുന്നു. മഴവില്ലിന്റെ നിറത്തിന്റത്ര കാരണങ്ങള്‍ക്കായി സമരം ചെയ്യുന്ന സ്ത്രീകളുടെ ഒരു മഴവില്ലായിരുന്നു. ഞങ്ങളുടെ സമരം ന്യൂയോര്‍ക്കിലെ തിയേറ്ററുകള്‍ മുതല്‍ സിയാറ്റിലിലെ immigration വരെയും LAയിലെ നഗര പൂന്തോട്ടങ്ങള്‍ മുതല്‍ ടെക്സാസിലെ എണ്ണ കിണറുകളും വാഷിങ്ടണ്‍ DC യിലെ സമാധാന പ്രവര്‍ത്തനം വരെയും വ്യാപിച്ച് കിടന്നിരുന്നു. ഞങ്ങളുടെ സംഘം ഒറ്റക്കെട്ടായിരുന്നു. മരണത്തിന് പകരം ജീവിതത്തെ കൊണ്ടുവരുകയായിരുന്നു ഞങ്ങളുടെ സ്വപ്നം. despair ന് പകരം പ്രതീക്ഷയെ കൊണ്ടുവരിക. അനീതിക്ക് പകരം നീതി കൊണ്ടുവരിക. ഈ ഭൂമിയില്‍ യുദ്ധത്തിന് പകരം സമാധാനം കൊണ്ടുവരിക.
ഭോപ്പാലിലെ നിരാഹാര സമരത്തെ പിന്തുണക്കുകയായിരുന്നു Unreasonable Women of the Earth ചെയ്ത ആദ്യ പരിപാടി. ലോകത്തിലെ ഏറ്റവും മോശമായ പരിസ്ഥിതി ദുരന്തം നടന്ന സ്ഥലമാണ് ഭോപാല്‍. 1984 ല്‍ ഭോപാലിലെ യൂണിയന് കാര്‍ബൈഡ് ഫാക്റ്ററിയില്‍ നിന്ന് കീടനാശിനി പോലുള്ള വിഷം ചോര്‍ന്ന് 20,000 പേര് മരിച്ചു. 2002 ല്‍ ദുരന്തത്തെ അതിജീവിച്ചവര്‍ ഇന്‍ഡ്യാ സര്‍ക്കാരില്‍ നിന്നും യൂണിയന് കാര്‍ബൈഡില്‍ നിന്നും നീതി ആവശ്യപ്പെട്ടുകൊണ്ട് നിരാഹാര സമരം തുടങ്ങി. അവര്‍ക്ക് രോഗം പിടിച്ചു. അവരെക്കുറിച്ച് അറിഞ്ഞ Unreasonable Women of the Earth നിരാഹാരത്തിന്റെ അമേരിക്കന്‍ ശാഖ തുടങ്ങി. 8 രാജ്യങ്ങളില്‍ ആയിരത്തിലേറെ ആളുകള്‍ പങ്കെടുത്ത നിരാഹാര സമരത്താല് ഇന്‍ഡ്യാ സര്‍ക്കാര്‍ യൂണിയന് കാര്‍ബൈഡിനെ കുറ്റവിമുക്തമാക്കാനുള്ള നടപടി വേണ്ടെന്ന് വെക്കുകയും അന്നത്തെ CEO ആയിരുന്ന വാറന്‍ ആന്റേഴ്സണിനെ കുറ്റവിചാരണ ചെയ്യാനുള്ള extradition papers പുറപ്പെടുവിക്കുകയും ചെയ്തു. Unreasonable Women of the Earth നേക്കാള്‍ ഭോപ്പാലിലെ സമരത്തിനാണ് അതിന്റെ പൂര്‍ണ്ണ അവകാശവും.
2002 ലെ സമരത്തിന് ശേഷം Unreasonable Women of the Earth അമേരിക്കന്‍ സര്‍ക്കാരിന്റെ ഇറാഖ് യുദ്ധത്തിനെതിരെ സമരം പ്രഖ്യാപിക്കുകയും CodePink എന്ന സംഘടന തുടങ്ങുകയും ചെയ്തു. ആയിരക്കണക്കിന് കിലോമീറ്റര്‍ അകലെ നടക്കുന്ന ആ യുദ്ധം ഞങ്ങളുടെ ശക്തിയേയും ധൈര്യത്തേയും സംഘടിപ്പിച്ചെങ്കിലും എല്ലാ കുത്തുകളും യോജിക്കപ്പെടിരിക്കുകയാണെന്ന കാഴ്ച്ച ഞങ്ങള്‍ക്ക് നഷ്ടപ്പെടുത്തിയില്ല. ഇറാഖിലെ യുദ്ധം തന്നത്താനെ നില്ക്കുന്ന ഒന്നായിരുന്നില്ല. അങ്ങനെ കാണാന്‍ ശ്രമിക്കുന്നത് എളുപ്പമാണ്. energy corridor എന്ന് വിളിക്കുന്ന എണ്ണയും, രാസവസ്തുക്കളും, പ്രകൃതതിവാതകവും ഒക്കെ കാണുന്ന ടെക്സാസിന് ജീവിക്കുന്ന എനിക്ക് യുദ്ധം വളരെ വ്യക്തമായി കാണാനായി. എണ്ണക്ക് വേണ്ടിയായിരുന്നു യുദ്ധം. ആര്‍ക്കാണ് അതുള്ളത്? ആരാണത് നിയന്ത്രിക്കുന്നത്? എണ്ണയോടും ഫോസില്‍ ഇന്ധനളോടുമുള്ള നമ്മളുടെ ആസക്തിമാത്രമല്ല, കോര്‍പ്പറേറ്റുകള്‍ നമ്മുടെ സര്‍ക്കാരിനെ നീരാളിയെ പോലെ ശ്വാസംമുട്ടിക്കുന്നതും അതിന്റെ കാരണമാണ്. ശതകോടിക്കണക്കിന് വരുന്ന ഇറാഖിലെ യുദ്ധ കരാറുകള്‍ ലഭിച്ച ഒരു വലിയ കോര്‍പ്പറേറ്റിന്റെ മുമ്പത്തെ CEO ആയിരുന്ന ഒരാള്‍ അമേരിക്കയുടെ വൈസ് പ്രസിഡന്റ് ആയത് ആ നീരാളിപ്പിടുത്തത്തിന്റെ തെളിവാണ്. Dick Cheney യെക്കുറിച്ചാണ് ഞാന്‍ ഇവിടെ പറഞ്ഞത്.
മെക്സിക്കന്‍ ഉള്‍ക്കടലില്‍ BP എണ്ണ [ചുരത്തിയതിലും] ഇതേ കുത്തുകള്‍ നമുക്ക് കാണാന്‍ സാധിക്കും. അമേരിക്കയുടെ ചരിത്രത്തിലെ ഏറ്റവും വലിയ എണ്ണ ചോര്‍ച്ചയെക്കുറിച്ച് വലിയ സമുദ്രത്തെ സമബന്ധിച്ചടത്തോളം ഇത് വെറും ചെറിയ ചോര്‍ച്ച എന്നാണ് BP യുടെ CEO ആയ Tony Hayward പറഞ്ഞത് മൈലുകളോളം എണ്ണ കടലിനടിയിലേക്ക് പൊട്ടിയൊലിച്ചു. അതിന്റെ ഫലം വരുന്ന തലമുറകളില്‍ എന്തൊക്കെ പാരിസ്ഥിതിക പ്രശ്നങ്ങള്‍ക്ക് കാരണമാകും എന്ന് ആര്‍ക്കും അറിയില്ല. അവരുടെ കണക്കെടുപ്പ് പ്രകാരം ചെറിയ ഫലമേ ചോര്‍ച്ച കൊണ്ടുണ്ടാവൂ. BP യുടെ ആദ്യത്തെ കണക്കെടുപ്പ് പ്രകാരം ചോര്ച്ചയേയുണ്ടാവുന്നില്ല. രണ്ടാമത്തെ കണക്കെടുപ്പില്‍ l, 000 ബാരല്‍ എണ്ണ ചോര്‍ന്നു എന്നായി. മൂന്നാമത്തെ കണക്കില്‍ 5,000 ബാരല്‍ ആയി. സ്വതന്ത്ര ഏജന്‍സിയുടെ കണക്ക് പ്രകാരം 75,000-25,000 ബാരല്‍ എണ്ണ ചോര്‍ന്നിട്ടുണ്ടാവും.
ഞാന്‍ 5 ആം തലമുറയിലെ മീന്പിടുത്തക്കാരിയാണ്. കഴിഞ്ഞ 21 വര്‍ഷങ്ങളായി ഞാന്‍ ഇത്തരം കോര്‍പ്പറേറ്റുകളുമായി സമരത്തിലാണ്. കോര്‍പ്പറേറ്റുകള്‍ സ്വയം നിയന്ത്രിക്കുകയും നിയന്ത്രണ ഏജന്‍സികള്‍ നിയന്ത്രിക്കാതിരിക്കുകയും ചെയ്യുന്ന അവസരത്തില്‍ സമരം വിഷമം പിടിച്ച കാര്യമാണ്. ആര്‍ക്കാണ് വിഭവങ്ങളുള്ളത്(ലാഭവും ശക്തിയും!) ആരാണ് അത് നിയന്ത്രിക്കുന്നത്. അതുകൊണ്ട് BP യുടെ പ്രവര്‍ത്തനം Unreasonable Women of the Earth നും Codepinkers നും പ്രധാനപ്പെട്ടതാണ്. എണ്ണക്ക് വേണ്ടി ഈ ചെകുത്താന് നടത്തുന്ന നീതീകരിക്കാനാവാത്ത യുദ്ധം തന്നെയാണ് അതേ ചെകുത്താന് മെക്സിക്കന്‍ ഉള്‍ക്കടലിലും നടത്തുന്നത്. ആ മുഖംമൂടി വലിച്ച് മാറ്റൂ നിങ്ങള്‍ക്ക് അത് കാണാനാവും.
ഞങ്ങള്‍ക്ക് നിങ്ങളുടെ സഹായം ആവശ്യമുണ്ട്. സെനെറ്റില്‍ ഒരു നിയമം കൊണ്ടുവരുന്നു. Big Oil Bailout Prevention Act. മനുഷ്യ നിര്‍മ്മിതമായ ദുരന്തത്തിന് ദൈനീയമായ $7.5 കോടി ഡോളര്‍ നഷ്ടപരിഹാരത്തില്‍ നിന്ന് $1000 കോടി ഡോളര്‍ നഷ്ടപരിഹാരം നല്‍കാനുള്ള നിയമം. കഴിഞ്ഞ മൂന്ന് മാസത്തില്‍ $550 കോടി ഡോളര്‍ ലാഭം റിപ്പോര്‍ട്ട് ചെയ്ത കമ്പനിയാണിത്. ദൌര്‍ഭാഗ്യവശാല്‍ Sen. Lisa Murkowski (R-Alaska) ഈ നിയമത്തെ തടഞ്ഞു. വോട്ടിന് വരുന്നതിന് പോലും സമ്മതിച്ചില്ല. ഈ സ്ത്രീയുടെ ഓഫിസിലേക്ക് അവരോട് BP യെ സംരക്ഷിക്കുന്നത് നിര്‍ത്താനും മീന്പിടുത്തകാരേയും തീരദേശത്തെ ജനത്തേയും ജീവജാലങ്ങളേയും സംരക്ഷിക്കാന്‍ ആവശ്യപ്പെടുക.
By Diane Wilson
— സ്രോതസ്സ് alternet.org