ആത്മീയ ദ്രോഹം: വഴിയടക്കല്‍

ദൈവീക, ആത്മീയ, മത വാദികളെല്ലാം സ്നേഹത്തിന്റേയും പരിശുദ്ധിയുടെയും മറ്റനേകം നല്ല ഗുണങ്ങളുടേയും പ്രതീകങ്ങളായാണ് സ്വയം വിശേഷിപ്പിക്കാറുള്ളത്. സാധാരണ മനുഷ്യര്‍ ചെയ്യുന്ന തെറ്റുകളേക്കുറിച്ചും അവയുടെ ദേഷങ്ങളേക്കുറിച്ചു പരിഹാരങ്ങളേക്കുറിച്ചും അവര്‍ മൈക്ക് വെച്ച് കെട്ടി ഘോരഘോരം മതപ്രഭാഷങ്ങളും നടത്താറുണ്ട്. എന്നാല്‍ അതേ കാര്യം അവര്‍ ഒരു ഉളുപ്പുമില്ലാതെ ചെയ്യുകയും ചെയ്യും. ഇവ ആത്മീയ സ്വഭാവങ്ങള്‍ ആണ്.

മറ്റ് മനുഷ്യരെ ദ്രോഹം ചെയ്യുക ചില സാധാരണക്കാരുടെ പരിപാടിയാണ്. അതിനെ നാം വെറുതെ ദ്രോഹം എന്നാണ് വിളിക്കുക. ആത്മീയ, മത വാദികള്‍ അതേ ദ്രോഹം ചെയ്യുമ്പോള്‍, അവരുടെ അത്യുന്നതി മനസിലാക്കി നാം അതിനെ ആത്മീയ ദ്രോഹം എന്ന് വിളിക്കുന്നു.

NH47 ല്‍ കായംകുളത്തിന് അല്‍പ്പം വടക്കായ ഒരു സ്ഥലമാണ് കരീലക്കുളങ്ങര. അവിടെ നിന്നും പടിഞ്ഞാറോട്ട് പോകാന്‍ ഒരു റോഡ് ഉണ്ട്. ആ റോഡിലെ തുടക്കത്തിലെ 250 മീറ്റര്‍ നീളത്തില്‍ കുഴി നിരത്തുന്നതിന് വേണ്ടി ഇപ്പോള്‍ അവിടെ പണി നടന്നുകൊണ്ടിരിക്കുന്നു. വാഹനങ്ങള്‍ക്ക് ഇപ്പോള്‍ അതുവഴി പോകാന്‍ വളരെ ബുദ്ധിമുട്ടാണ്. 250 മീറ്റര്‍ കഴിഞ്ഞ് ഒരു ശിവനട എന്ന ഒരു ക്ഷേത്രം ഉണ്ട്. SNDP യുടെ അധീനതയിലാണ് ആ ക്ഷേത്രം. ഈ ക്ഷേത്രത്തിന്റെ പറമ്പിലൂടെ കടന്ന് ക്ഷേത്രത്തിന്റെ മുമ്പിലൂടെയുള്ള റോഡിലൂടെ NH47 ല്‍ എത്താനുള്ള ഒരു ചെറു വഴിയുണ്ട്. ആദ്യ കുറച്ച് ദിവസങ്ങളില്‍ കാറുകളും, ഓട്ടോറിക്ഷകളും, ബൈക്കുകളും അതുവഴി പോയിരുന്നു. എന്നാല്‍ പിന്നീട് ഹൈന്ദവ പാരമ്പര്യകൊണ്ടോ ശ്രീനാരായണ തത്വചിന്തകൊണ്ടോ അവര്‍ ആ വഴി അടച്ചു. “ക്ഷേത്രത്തിലേക്കുള്ള വാഹനങ്ങള്‍ മാത്രം പ്രവേശിക്കുക” എന്ന ബോര്‍ഡും സ്ഥാപിച്ചു. ക്ഷേത്രത്തിന്റെ പറമ്പിന്റെ സമീപത്തൂടെ ഒരു കനാല്‍ പോകുന്നുണ്ട്. അതിന്റെ അരികിലൂടെ ഇപ്പോള്‍ ഇരുചക്ര വാഹനങ്ങള്‍ക്കും ഓട്ടോയ്ക്കും പോകാം. പക്ഷേ എതിരെ ഒരു വണ്ടി വന്നാല്‍ കുരുക്കായി. ഒരു വണ്ടി പുറകിലേക്ക് എടുത്ത് വേണം മറ്റേ വണ്ടിക്ക് യാത്ര ചെയ്യാന്‍. കാറുകള്‍ക്ക് അതുവഴി പോകാനുമാവില്ല.

നടവഴി അടച്ച് മറ്റ് മനുഷ്യരെ ദ്രോഹിക്കുക എന്നത് ചില സാധാരണക്കാരുടെ സ്വഭാവമാണ്. എന്നാല്‍ ഈ മഹത്തരമെന്ന് സ്വയം വിശേഷിപ്പിക്കുന്ന മതങ്ങള്‍ എന്തുകൊണ്ടിത് ചെയ്യുന്നു. കൂടിവന്നാല്‍ രണ്ട് മാസം കൊണ്ട് റോഡ് പണി പൂര്‍ത്തിയാകും. അപ്പോള്‍ ആരും അവരുടെ പറമ്പിലൂടെ പോകുകയുമില്ല. പിന്നെ എന്തിനീ മുഷ്ക് കാണിക്കുന്നു.

ഇത് ഒരു ഒറ്റപ്പെട്ട സംഭവമല്ല. എല്ലാ മതത്തിലും ഇത്തരം ആയിരക്കണക്കിന് സംഭവങ്ങള്‍ നടക്കുന്നുണ്ട്. ഞാന്‍ അനുഭവിച്ച കാര്യം ഇവിടെ എഴുതി എന്ന് മാത്രം. മതവും ദൈവവുമൊക്കെ സമൂഹത്തിന്റെ നന്‍മക്ക് വേണ്ടിയുള്ളതല്ല എന്നതാണ് ഇതില്‍ നിന്ന് നാം മനസിലാക്കേണ്ടത്. നമ്മേ ഒറ്റപ്പെടുത്തി എന്തെങ്കിലും (താല്‍ക്കാലിക) ലാഭമുണ്ടാക്കിത്തരും എന്ന് വ്യാമോഹിപ്പിച്ച് ജനങ്ങളുടെ ചോരകുടിച്ച് ജീവിക്കുന്ന ചെകുത്താനാണ് മതം.

മതത്തിന് പണവും അധികാരവും നല്‍കാതിരിക്കുക.


എഴുതിയത്: ജഗദീശ്.എസ്സ്.
 

Nullius in verba
ആരുടേയും വാക്ക് വിശ്വസിക്കരുത്


ലാഭേച്ഛയില്ലാതെ പ്രവര്‍ത്തിക്കുന്ന ഒരു സ്വതന്ത്ര ജനകീയ മാധ്യമമാണ് നേരിടം. ഈ പ്രവര്‍ത്തനത്തില്‍ താങ്കളുടെ സഹായവും ആവശ്യമുണ്ട്. അതിനാല്‍ ഈ ജനകീയ മാധ്യമത്തിന്റെ നിലനില്‍പ്പ് ആഗ്രഹിക്കുന്ന താങ്കള്‍ കഴിയുന്ന രീതിയില്‍ പങ്കാളികളാവുക.

നേരിടം മെയില്‍ ഗ്രൂപ്പില്‍ അംഗമാകാന്‍ താങ്കളെ ക്ഷണിക്കുന്നു:

To read post in English:
in the URL, after neritam. append wordpress. and then press enter key.

wordpress.com നല്‍കുന്ന സൌജന്യ സേവനത്താലാണ് ഈ സൈറ്റ് പ്രവര്‍ത്തിക്കുന്നത്. അതിനാല്‍ അവര്‍ പരസ്യങ്ങളും സൈറ്റില്‍ കൂട്ടിച്ചേര്‍ക്കുന്നു. അവരുടെ വരുമാനം അതാണ്. നാം പണം അടച്ചാലേ അത് ഒഴുവാക്കാനാവൂ. അതിനാല്‍ ജനകീയ മാധ്യമത്തിന്റെ നിലനില്‍പ്പ് ആഗ്രഹിക്കുന്ന താങ്കള്‍ ദയവ് ചെയ്ത് സഹായിക്കുക.

3 thoughts on “ആത്മീയ ദ്രോഹം: വഴിയടക്കല്‍

 1. Dear Jagadees,
  Spirituality has got nothing much to do with religion. Spirituality is just the kernel whereas religion is the husk. Practice of Selflessness and cultivation of Love….this is spirituality in a nut-shell. The oriental school of thought including the ancient Hindu philosophy (Upanishads, Brahmasootra, Bhagavad Gita) upholds this. Those who follow this wisdom don’t discriminate between beings. So much so that they don’t differentiate between moving and non-moving, animate and inanimate etc. They didn’t harbour any sort of extremes …no cravings and no hatred towards towards anything. Sree Narayana Guru too propounded this view of Life.
  So, kindly correct your perceptions. Your remarks are unkind, if not derogatory

  Love & Hope,
  Pradeep

  1. നന്ദി പ്രദീപ്.
   നടന്ന ഒരു സംഭവം എഴുതിയതെന്നേയുള്ളു. തത്വത്തിലെ മതവും പ്രായോഗിക മതവും തമ്മില് വലിയ വ്യത്യാസമുണ്ട്. അത് മാറാത്തടത്തോളം ഈ ലേഖനം പ്രസക്തമാണെന്നാണ് എന്റെ വിശ്വാസം.

 2. നമുക്ക് എന്തിനാണ് ഈ മതങ്ങൾ. കാലത്തിനൊത്ത് മാറാത്ത ആചാരങ്ങൾ നമക്ക് വേണ്ട. ആയിരക്കണക്കിനു വർഷങ്ങൾക്കുക് മുൻപ് ഉള്ളവർക്ക് നമ്മളെക്കാൾ വിവരം ഉണ്ടായിരുന്നു എന്നുള്ളത് തെറ്റായ വിചാരമാണ്.

ഒരു മറുപടി കൊടുക്കുക

Fill in your details below or click an icon to log in:

WordPress.com Logo

You are commenting using your WordPress.com account. Log Out /  മാറ്റുക )

Google photo

You are commenting using your Google account. Log Out /  മാറ്റുക )

Twitter picture

You are commenting using your Twitter account. Log Out /  മാറ്റുക )

Facebook photo

You are commenting using your Facebook account. Log Out /  മാറ്റുക )