ബിബിസി, ഞാന്‍ മുസ്ലീം ബ്രതറല്ല

പ്രസിഡന്റ് മുബാറക്കിനെ പുറത്താക്കാന്‍ വേണ്ടിയുള്ള ജനങ്ങളുടെ സമരത്തെ ഈജിപ്റ്റ് സര്‍ക്കാര്‍ ആക്രമണത്തിലൂടെ അടിച്ചമര്‍ത്താന്‍ ശ്രമിക്കുന്നു. ഒരാഴ്ച്ചയിലധികമായ സമാധാനപരമായ റാലികളില്‍ ദശലക്ഷക്കണിന് ജനങ്ങളാണ് അണിനിരന്നത്. ബുധനാഴ്ച്ചയും വ്യാഴാഴ്ച്ചയും തഹ്റിര്‍ സ്ക്വയറില്‍ തടിച്ചുകൂടിയ ജനങ്ങളെ സര്‍ക്കാര്‍ അനുകൂലികള്‍ Molotov ഉം യന്ത്രത്തോക്കുകളുമായി ആക്രമിച്ചു. ജനം കല്ലേറുമായി പ്രതികരിച്ചു. ജനങ്ങള്‍ക്കാണ് കൂടുതല്‍ നാശം ഉണ്ടായത്. സാധാരണ വേഷം ധരിച്ച പോലീസുകാരോ കൂലിപട്ടാളമോ ആയിരുന്നു മുബാറക് അനുകൂലികളായി ആക്രമണം അഴിച്ചുവിട്ടത്.

ജനാധിപത്യ പ്രവര്‍ത്തക Mona Seif സംസാരിക്കുന്നു:

ഞങ്ങള്‍ മുബാറക് ഒഴിയണമെന്നാണ് ഇവിടെ സമാധാനപരമായി ആവശ്യപ്പെട്ടത്. ഇത് ഇവിടെ വന്നവരുടെ മാത്രം ആവശ്യമല്ല. മൊത്തം ജനങ്ങളുടേയും ആവശ്യമാണ്. ഇന്നലെ ഒരു ഉത്സവ ദിവസം പോലെയായിരുന്നു. ഒരു പാര്‍ക്കിലേ പോലുള്ള അവസ്ഥയായിരുന്നു. കുട്ടികള്‍ കളിക്കുന്നു. ആളുകള്‍ കീര്‍ത്തനം ചൊല്ലുന്നു, നൃത്തം ചെയ്യുന്നു, പാട്ടു പാടുന്നു. പെട്ടെന്ന് അത് ഒരു യുദ്ധ ഭൂമിയായി. വീടുകളുടെ മുകളില്‍ നിന്ന് ഈ കൊള്ളക്കാര്‍ ഞങ്ങളെ ആക്രമിച്ചു. ഞങ്ങളെ ഇവിടെ എത്തിച്ച ആളുകളില്‍ ധാരാളം പേര്‍ മരിച്ചു. എന്തു തന്നെ വന്നാലും ഞങ്ങള്‍ ഇവിടെ നിലനില്‍ക്കും.

രണ്ടു വിഭാഗങ്ങളും തമ്മിലുള്ള സംഘട്ടനമായാണ് കോര്‍പ്പറേറ്റ് മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്.

രണ്ടു വിഭാഗങ്ങളും തമ്മിലുള്ള സംഘട്ടനമാണെന്ന് പറയുമ്പോള്‍ ഈ രണ്ട് വിഭാഗങ്ങളും തുല്യരാണെന്നും വ്യത്യസ്ഥ വിശ്വാസധാരകളിലുള്ളവരാണെന്നുമുള്ള തോന്നല്‍ കേള്‍വിക്കാരില്‍ ഉണ്ടാകും. അതാണ് കോര്‍പ്പറേറ്റ് മാധ്യമങ്ങള്‍ ആഗ്രഹിക്കുന്നത്. അത് തെറ്റാണ്. ഞങ്ങള്‍ ധാരാളം കൊള്ളക്കാരെ പിടികൂടിയിട്ടുണ്ട്. അവരില്‍ നിന്ന് പോലീസ് ID കാര്‍ഡ് പിടിച്ചെടുക്കാന്‍ കഴിഞ്ഞു. ഇന്റര്‍ നെറ്റില്‍ ആ ചിത്രങ്ങള്‍ കൊടുത്തിട്ടുണ്ട്. തൊഴില്ലാത്തവരെ ജോലിയും പണവും നല്‍കാമെന്ന് വിശ്വസിപ്പിച്ചും അവര്‍ അക്രമണകാരികളാക്കി. അത്തരം ഒരാളിന്റെ കുറ്റസമ്മതം റിക്കോര്‍ഡ് ചെയ്തിട്ടുണ്ട്. വലിയ ആക്രമണങ്ങളാണ് അവര്‍ ജനങ്ങളില്‍ അഴിച്ചുവിടുന്നത്. ആരും അവരെ തടയുന്നില്ല.

Selma Al-Tarzi സംസാരിക്കുന്നു:

യന്ത്രത്തോക്കുകളുമായാണ് മുബാറക് അനുകൂലികള്‍ ഞങ്ങളെ ആക്രമിക്കുന്നത്. സൈന്യം തിരികെ വെടിവെച്ചു ഓടിച്ചു. പക്ഷേ കൂടുതല്‍ കൊള്ളക്കാര്‍ വന്നുകൊണ്ടിരിക്കുന്നു. ഞങ്ങള്‍ക്ക് മടുത്തു. കഴിഞ്ഞ 12 മണിക്കൂറുകള്‍ ഞങ്ങള്‍ യുദ്ധത്തിലാണ്. ഞങ്ങള്‍ വെറും പ്രതിഷേധക്കാര്‍ മാത്രമാണ്. ഞങ്ങള്‍ സാധാരണ പൗരന്‍മാരാണ്. ഞങ്ങള്‍ക്ക് യുദ്ധ തന്ത്രങ്ങളറിയില്ല. വടികൊണ്ടും കല്ലുകൊണ്ടുമാണ് ഞങ്ങള്‍ എതിരിടുന്നത്. ഇതിനല്ല ഞങ്ങളിവിടെ വന്നത്. ഇത് യുദ്ധ കുറ്റമാണ്. അവര്‍ ഞങ്ങളെ കൊല്ലുന്നു.

ഡോക്റ്റര്‍മാര്‍ ഇവിടൊക്കെ ഓടിനടക്കുന്നത് ഞാന്‍ കാണുന്നു. ആംബുലന്‍സും. ജനങ്ങള്‍ മുറിവേറ്റവരെ ശുശ്രൂഷിക്കുന്നു. ഡോക്റ്റര്‍മാരുടെ ടെന്റുകളിലേക്ക് കൊണ്ടുപോകുന്നു. ജനങ്ങള്‍ തളര്‍ന്ന് നടപ്പാതകളില്‍ ഇരിക്കുന്നു. ചിലര്‍ മറ്റുള്ളവരെ ഉത്സാഹപ്പെടുത്തി യുദ്ധത്തിന് തയ്യാറെടുക്കുന്നു. എന്നാല്‍ ജനം തളര്‍ന്നിരിക്കുകയാണ്.

തഹ്റിര്‍ സ്ക്വയറിലുള്ള എല്ലാവരും മുസ്ലീ ബ്രതേര്‍ഴ്സ് ആണെന്നാണ് BBC പോലുള്ള ചാനലുകള്‍ പ്രചരിപ്പിക്കുന്നത്. ഞങ്ങള്‍ മുസ്ലീ ബ്രതേര്‍ഴ്സ് അല്ല. ഞാന്‍ മുസ്ലീ ബ്രതേര്‍ഴ്സ് അല്ല. ഞാന്‍ മുസ്ലീ ബ്രതേര്‍ഴ്സ്നെ പരിഗണിക്കുന്നതേയില്ല. ഞാന്‍ വിശ്വസിക്കുന്നതിനെല്ലാം എതിരാണ് അവര്‍. എന്നാല്‍ ഈ യുദ്ധത്തില്‍ അവരും ഞങ്ങളുടെയൊപ്പം പങ്കുചേരുന്നു. ഇതില്‍ എല്ലാ ആശയക്കാരും ഒത്തു ചേര്‍ന്നിട്ടുണ്ട്. ഇത് ജനങ്ങളുടെ പ്രസ്ഥാനം ആണ്.

എല്ലാ പ്രവേശനകവാടത്തില്‍ നിന്നും ഈ കൊള്ളക്കാര്‍ ആക്രമിക്കുന്നു. ജനങ്ങള്‍ പ്രവേശനകവാടം സുരക്ഷിതമാക്കാന്‍ ശ്രമിക്കുകയാണ്. മുബാറക് പോകണമെന്നാണ് ഞങ്ങളുടെ ആവശ്യം. Habib El Adly, ഒമര്‍ സുലൈമാന്‍ തുടങ്ങി അയാളുടെ മൊത്തം സര്‍ക്കാര്‍ പോകണം. പാര്‍ലമന്റും. അവര്‍ ഞങ്ങളെ കൊല്ലാന്‍ കൊള്ളക്കാരെ വിലക്ക് വാങ്ങിക്കൊണ്ടിരിക്കുകയാണ്.

– from democracynow.org

ഈ സമരത്തിന്റെ തുടക്കത്തില്‍ തന്നെ മുബാറക് ജയിലുകളെല്ലാം തുറന്ന് കുറ്റവാളികളേ മോചിപ്പിക്കുയുണ്ടി. അവരെ നേരിടാന്‍ ജനങ്ങള്‍ മാറിമാറി 24 മണിക്കൂറും കാവല്‍നില്‍ക്കുന്നു.

“ജനാധിപത്യത്തിന്റെ” ലോകപോലീസ് നിശബ്ദനായി ഇരിക്കുന്നത് അര്‍ത്ഥപൂര്‍ണമാണ്.

ഒരു അഭിപ്രായം ഇടൂ