ആമസോണിലെ വനനശീകരണം 1,000% കൂടി
കഴിഞ്ഞ കുറേ വര്‍ഷങ്ങളായി ആമസോണിലെ വനനശീകരണം കുറഞ്ഞുവരുകയായിരുന്നു. എന്നാല്‍ പുതിയ കണക്കുകള്‍ പ്രശ്നം രൂക്ഷമാകുന്നു എന്ന് കാണിക്കുന്നു. പുതിയ കണക്കുകള്‍ അനുസരിച്ച് കഴിഞ്ഞ വര്‍ഷത്തേ ഇതേസമയുമായി താരതമ്യം ചെയ്യുമ്പോള്‍ വനനശീകരണം 1,000% ആയാണ് കൂടിയത്. കഴിഞ്ഞ രണ്ട് വര്‍ഷത്തില്‍ ഇത് ആദ്യമായാണ് കൂടുന്നത്.
200 വര്‍ഷത്തില്‍ ഏറ്റവും ഭീകരമായ വരള്‍ച്ച ചൈനയില്‍
ചൂടുകൂടിയ കാലാവസ്ഥ എന്നാല്‍ കൂടുതല്‍ വരള്‍ച്ചകള്‍ക്ക് സാധ്യത എന്നാണ് അര്‍ത്ഥം. 2010 റഷ്യയിലെ വരള്‍ച്ച പോലെ വന്‍ തോതിലുള്ള ചൂടുകാറ്റ്, വരള്‍ച്ച തുടങ്ങിയവയുടെ എണ്ണം കൂടിവരും. 2007 – 2008 കലത്തെ ആഗോള ഭക്ഷ്യ തകര്‍ച്ചക്ക് വരള്‍ച്ച ഒരു കാരണമായിരുന്നു.
ഐക്യരാഷ്ട്രസഭയുടെ Food and Agriculture Organization (FAO) പറയുന്നത് വടക്കന്‍ ചൈനയിലെ വരള്‍ച്ച ഗോതമ്പിന്റെ വില ഉയര്‍ത്തുമെന്നാണ്. FAO 1990ല്‍ ആണ് Food Price Index രേഖപ്പെടുത്താന്‍ തുടങ്ങിയത്. ഇപ്പോള്‍ ലോകത്ത് ഏറ്റവും കൂടിയ Food Price Index ആണ്.
ചൈനയാണ് ലോകത്തിലെ ഏറ്റവും വലിയ ഗോതമ്പ് ഉത്പാദകര്‍. വരള്‍ച്ച കാരണം അവര്‍ ഗോതമ്പ് ഇറക്കുമതി ചെയ്യുകയാണെങ്കില്‍ അത് ഭക്ഷ്യവിലയേ സാരമായി ബാധിക്കും.
എണ്ണ ഭീമന്‍മാര്‍ സ്ഥാനാര്‍ത്ഥികള്‍ക്ക് നേരിട്ട് ധനസഹായം നല്‍കുന്നു
എണ്ണ ഭീമന്‍മാരുടെ (Big Oil) ന്റെ ലോബീയിങ്ങ് സ്ഥാപനമായ American Petroleum Institute(API) രാഷ്ട്രീയ സ്ഥാനാര്‍ത്ഥികള്‍ക്ക് നേരിട്ട് ധനസഹായം ചെയ്യാന്‍ പോകുന്നു. API യുടെ അംഗങ്ങളായ Exxon-Mobil, Chevron തുടങ്ങിയവര്‍ ഇപ്പോള്‍ തന്നെ കോടിക്കണക്കിന് ഡോളറാണ് രാഷ്ട്രീയക്കാര്‍ക്ക് സംഭവന നല്‍കുന്നത്. എണ്ണ കമ്പനികള്‍ക്ക് പരിസ്ഥിതി ദുര്‍ബല പ്രദേശങ്ങളില്‍ എണ്ണ കിണര്‍ കുത്താനും സര്‍ക്കാര്‍ നികുതി ഇളവ് ലഭിക്കാനും തീരക്കടല്‍ കുഴിക്കല്‍ കൂടുതലാക്കാനും ആഗോളതാപന നിയന്ത്രണങ്ങള്‍ എടുത്ത് കളയാനുമാണ് ഇവര്‍ ലോബീചെയ്യുന്നത്.
Center for Responsive Politics ന്റെ കണക്കനുസരിച്ച് API കഴിഞ്ഞ വര്‍ഷം $67 ലക്ഷം ഡോളര്‍ രാഷ്ട്രീയക്കാര്‍ക്ക് സംഭാവന ചെയ്തു. 2009 ല്‍ ഇത് $70 ലക്ഷം ഡോളര്‍ ആയിരുന്നു. 2010 ല്‍ API ഏഴാമത്തെ സംഭാവനക്കാരായിരുന്നു. അവര്‍ക്ക് മുമ്പിലുള്ളവര്‍ ConocoPhillips, Chevron, Exxon-Mobil, Shell, Koch Industries, BP തുടങ്ങിയവര്‍ ആണ്.