ഓസ്ലോയിലെ മുസ്ലീം ഭീകരവാദിയാക്രമണം

Oslo ആക്രമണത്തിന് ഉത്തരവാദികള്‍ മുസ്ലീം തീവൃവാദികളെന്നാണ് മാധ്യമങ്ങള്‍ ആദ്യം റിപ്പോര്‍ട്ട് ചെയ്തിരുന്നത്. മര്‍ഡോക്കിന്റെ ബ്രിട്ടീഷ് പത്രമായ The Sun ആദ്യ പേജിലെ വലിയ തലക്കെട്ട് “‘Al-Qaeda’ Massacre: Norway’s 9/11.” എന്ന് കൊടുത്തു. അമേരിക്കയില്‍ മര്‍ഡോക്കിന്റെ Wall Street Journal “പടിഞ്ഞാറിനെ അംഗീകരിക്കുന്നതിനാല്‍ നോര്‍വ്വേയെ നോട്ടമിടുന്നു എന്ന് പറഞ്ഞ്” ആദ്യം ജിഹാദികളെ കുറ്റപ്പെടുത്തി.

മര്‍ഡോക്ക് സാമ്രാജ്യം മാത്രമല്ല ഇങ്ങനെ അഭിപ്രായപ്പെട്ടത്. Washington Post വെബ് സൈറ്റില്‍ Rubin wrote എഴുതി, “ജിഹാദികള്‍ക്കെതിരെ ശബ്ദമുയര്‍ത്തിയാല്‍ ഇത്തരത്തില്‍ സംഭവിക്കുമെന്നതിന്റെ ഒരുക്കല്‍ കൂടിയുള്ള ഓര്‍മ്മപ്പെടുത്തലാണ് ഇത്.” എന്നാല്‍ , ഇത് മുസ്ലീം തീവൃവാദികളല്ലെന്ന് അധികാരികള്‍ വ്യക്തമാക്കിയെങ്കിലും Al Qaeda യെ അനുകരിക്കുന്ന സംഘങ്ങളോ വ്യക്തികളോ ആണ് ഇത് ചെയ്തതെന്ന് ആക്രമണകാരി മുസ്ലീമല്ല, പകരം വലതുപക്ഷ മുസ്ലീം വിരുദ്ധ, നോര്‍വ്വേ ദേശീയവാദിയാണെന്ന് തിരിച്ചറിഞ്ഞിട്ട് കൂടി New York Times എഴുതി.

Glenn Greenwald സംസാരിക്കുന്നു:

ആരെങ്കിലും ഒരുകൂട്ടം കുട്ടികളേ ആക്രമിക്കുന്നത് ഭയങ്കരമായ കാര്യമാണ്. എന്നാല്‍ അതേ സമയത്ത് അമേരിക്കയും സഖ്യ രാഷ്ട്രങ്ങളും ഇതുപോലെ മറ്റ് രാജ്യത്തെ ജനങ്ങളെ ആക്രമിക്കുമ്പോള്‍ ഒരു ജന ശ്രദ്ധയും ഉണ്ടാവുന്നില്ല. ഒരു മുസ്ലീമാണ് പടിഞ്ഞാറന്‍ രാജ്യങ്ങളിലെ ആക്രമണത്തിന് ഉത്തരവാദി എങ്കില്‍ അമേരിക്കന് മാധ്യമങ്ങളില്‍ വലിയ പ്രചാരമാണ് അതിന് ലഭിക്കുക. അമേരിക്ക ദിനം പ്രതി മുസ്ലീം രാജ്യങ്ങളിലെ സാധാരണക്കാരെ ആളില്ലാ വിമാനം ഉപയോഗിച്ച് ബോംബിട്ട് കൊന്നൊടുക്കുന്നത് പരാമര്‍ശിക്കപ്പെടുന്നതേയില്ല. അഫ്ഗാനിസ്ഥാന്‍ പതിനായിരക്കണക്കിന് സാധാരണക്കാരും കുട്ടികളുമാണ് ഇങ്ങനെ മരിക്കുന്നത്.

ആദ്യം Oslo ആക്രമണത്തിന് കാണക്കാര്‍ മുസ്ലീംങ്ങളാണെന്നാണ് പരക്കെ ഊഹിക്കപ്പെട്ടത്. റാഡിക്കല്‍ മുസ്ലീമുകള്‍ അത് ആസൂത്രണം ചെയ്ത് നടപ്പാക്കി. ഇതിനെ ‘ഭീകരാക്രമണം'(terrorism) എന്ന് വിധിക്കപ്പെട്ടു. ആ വാക്ക് സ്ഥിരമായി മാധ്യമങ്ങള്‍ ആവര്‍ത്തിച്ചുകൊണ്ടിരുന്നു. മുസ്ലീങ്ങളല്ല അത് ചെയ്തെന്നും പകരം പകരം വലതുപക്ഷ മുസ്ലീം വിരുദ്ധ നോര്‍വ്വേ ദേശീയവാദിയാണെന്ന് തിരിച്ചറിഞ്ഞ നിമിഷം ‘ഭീകരാക്രമണം’ എന്ന വാക്ക് മാധ്യമങ്ങില്‍ നിന്ന് പൂര്‍ണ്ണമായി ഇല്ലാതെയായി. അതിന്റെ സ്ഥാനത്ത് ‘ഭ്രാന്തനായ മനുഷ്യന്‍’, ‘extremist’ എന്നൊക്കെയായി മാറി. “terrorism” എന്നവാക്കിന് രാഷ്ട്രീയത്തിലും നിയമത്തിലുമൊക്കെ പ്രധാന സ്ഥാനമുള്ള ഒന്നാണ്. ആ വാക്ക് ഉപയോഗിച്ചാല്‍ മുസ്ലീങ്ങളല്ലാത്തവും അക്രമത്തിലേര്‍പ്പെടുമെന്ന് വരും. മുസ്ലീങ്ങളെയാണെല്ലോ പടിഞ്ഞാറിന് ഇഷ്ടമില്ലാത്തത്.

Breivik ന്റെ ചെയ്തികളെ ബുഷ് സര്‍ക്കാരിന്റെ State Department അധികാരി Christian Whiton ഗൗരവം കുറച്ചാണ് Fox News ലെ ചര്‍ച്ചയില്‍ അവതരിപ്പിച്ചത്. war on terror ല്‍ നിഷ്പക്ഷ നിലപാടെടുത്ത് ഒന്നും ചെയ്യാതിരുന്നതിനെ നോര്‍വ്വേയെ അദ്ദഹം കുറ്റപ്പെടുത്തി.

ഇത് കള്ളമാണ്. Bush terrorism official നെ Fox News ല്‍ ചേര്‍ത്താല്‍ പെരുങ്കള്ളമേ വരുകയുള്ളു. war on terror ല്‍ നോര്‍വ്വേ നിഷ്ക്രിയമായിരുന്നു എന്നത് കള്ളം. Oslo ആക്രമണത്തിന് മുസ്ലീങ്ങളാണ് കാരണക്കാരെന്ന ജനം കരുതിയിരുന്ന സമയത്ത് നിഷ്പക്ഷമായ, സമാധാനക്കാരായ ഈ രാജ്യത്തെ എന്തിനാണ് അവര്‍ ലക്ഷ്യമിട്ടതെന്നായിരുന്നു എല്ലാവരുടേയും വ്യാകുലത. എന്നാല്‍ നോര്‍വ്വേ നിഷ്പക്ഷമല്ല. വളരെ വര്‍ഷങ്ങളായി അവര്‍ അഫ്ഗാനിസ്ഥാന്‍ യുദ്ധത്തില്‍ അമേരിക്കയുടെ പങ്കാളികളാണ്. ലിബിയയില്‍ അവര്‍ പങ്കെടുക്കുന്നു. രണ്ടാം ലോക മഹായുദ്ധത്തില്‍ അവര്‍ ഉപയോഗിച്ചതിനേക്കാള്‍ കൂടുതല്‍ ബോംബുകള്‍ അവര്‍ ഇപ്പോള്‍ ഈ മുസ്ലീം രാജ്യങ്ങളില്‍ ഉപയോഗിക്കുന്നു എന്നാണ് Norway Post റിപ്പോര്‍ട്ട് ചെയ്തത്. അതുകൊണ്ട് നിഷ്പക്ഷത എന്നത് തട്ടിപ്പാണ്. അവര്‍ കുറഞ്ഞത് രണ്ട് മുസ്ലീം രാജ്യങ്ങളിലെങ്കിലും സാധാരണക്കെരെ കൊന്നൊടുക്കിക്കൊണ്ടിരിക്കുന്നു.

മുസ്ലീം ഭീകരവാദം യൂറോപ്പില്‍ ഒരു പ്രത്യേക സംഭവമാണ്. വിജയിച്ചതും വിജയിക്കാത്തതുമായ ധാരാളം ഭീകരആക്രമണത്തെക്കുറിച്ച് E.U. റിപ്പോര്‍ട്ട് ചെയ്യാറുണ്ട്. കഴിഞ്ഞ അഞ്ച് വര്‍ഷത്തില്‍ 400 ന് അടുത്ത് സംഭവങ്ങള്‍. 2009 ല്‍ 294 എണ്ണം സംഭവിച്ചതില്‍ ഒന്നുമാത്രമാണ് മുസ്ലീം തീവൃവാദ സംഘം ചെയ്തത്. 2007 ല്‍ ഒരെണ്ണം പോലും അവര്‍ ചെയ്തില്ല. E.U. ന്റെ സ്വന്തം statistic താല്‍പ്പര്യമാണ് അക്രമണങ്ങളെ മുസ്തീം തീവൃവാദികള്‍ നടത്തിയത് എന്ന് പ്രചരിപ്പിക്കുന്നത്.

Oslo ആക്രമണത്തിന്റെ തുടക്ക സമയത്ത് ചാനലുകള്‍ വലിയ പ്രാധാന്യത്തോടെ ലൈവ് പരിപാടിയാണ് നടത്തിയത്. ഒരടിസ്ഥാനവുമില്ലാതെ ജിഹാദികളാണ് എന്ന് പ്രചരിപ്പിച്ചുകൊണ്ടിരുന്നു. വലതു പക്ഷ ഭീകരവാദിയാണെന്ന് തെളിഞ്ഞപ്പോള്‍ ഈ പ്രാധാന്യം പെട്ടെന്നില്ലാതായി. ഒരു മുസ്ലീമാണ് അക്രമണം ചെയ്യുന്നതെങ്കില്‍ ഉടന്‍ തന്നെ ആ സമുദായത്തെ മൊത്തം അതിലേക്ക് വലിച്ചിഴക്കും. മതവും രാഷ്ട്രീയ വിശ്വാസവുമൊക്കെ ചര്‍ച്ചാവിഷയമാക്കി അക്രമത്തിലെത്തിക്കും. പക്ഷേ വലതു പക്ഷ ഭീകരവാദിയെന്ന് തെളിഞ്ഞാല്‍ കാര്യമൊക്കെ മാറി. “അയാളുടെ വീക്ഷണങ്ങളുമായ ബന്ധം പ്രാധാന്യമല്ല. ആ ആശയം വെച്ചുപുതല്‍ത്തി എന്ന് കരുതി മറ്റുള്ളവരെ കുറ്റപ്പെടുത്തുന്നത് തെറ്റാണ്. അയാള്‍ക്ക് പ്രേരണയായി എന്ന് പറഞ്ഞ് മറ്റുള്ളവരെ പീഡിപ്പിക്കരുത്. അയാള്‍ ഭ്രാന്തനായ ഒറ്റപ്പെട്ട മനുഷ്യനാണ്. അതിന് രാഷ്ട്രീയമായ മാനങ്ങളൊന്നുമില്ല.” എന്നൊക്കെയാകും പിന്നീടുള്ള കുമ്പസാരം. വേഗം തന്നെ മാധ്യമ താല്‍പ്പര്യം ഇല്ലാതാകുകയും ചെയ്യും. ഒരു മുസ്ലീമാണെങ്കില്‍ നേരെ തിരിച്ചും.

– from democracynow.org

മാധ്യമങ്ങള്‍ എന്നാല്‍ കള്ളന്‍മാര്‍ എന്നതിന്റെ പര്യായമായിരിക്കുകയാണ്.
ഇതൊന്നും ഒറ്റപ്പെട്ട സംഭവങ്ങളല്ല. അതി ശക്തമായ തീവൃ വലതു പക്ഷ ആശയങ്ങള്‍ നിരന്തരം പ്രചരിപ്പിച്ച് പുത്തന്‍ സമ്പത്തികനയങ്ങളാല്‍ നിരാലംബരായ ജനത്തെ എന്തും ചെയ്യിക്കാനുള്ള നിരന്തരമായ ശ്രമമാണ് ടീപ്പാര്‍ട്ടിയും മറ്റ് തീവൃ വലതുപക്ഷ സംഘങ്ങളും ചെയ്യുന്നത്. വര്‍ഗ്ഗീയ ലഹള. അതിന് ശേഷം പഴയ രാജഭരണം. അതാണ് ലക്ഷ്യം. Breivik ന്റെ ഹൈന്ദവ തീവൃവാദികളുമായുള്ള ബന്ധം ഇവര്‍ എത്രമാത്രം ലോകം മുഴുവന്‍ വ്യാപിച്ചിരിക്കുന്നു എന്നതിന്റെ തെളിവാണ്. 1500 പേജ് വരുന്ന Breivik ന്റെ മാനിഫെസ്റ്റോയില്‍ ഇതെല്ലാം പറയുന്നുണ്ട്. അതിനെതിരെ ജനങ്ങള്‍ ബോധവാന്‍മാരാകേണ്ട സമയം അതിക്രമിച്ചു.

2 thoughts on “ഓസ്ലോയിലെ മുസ്ലീം ഭീകരവാദിയാക്രമണം

    1. നന്ദി സുഹൃത്തേ.
      നമുക്ക് പണത്തിന് വേണ്ടിയല്ലാത്ത, മതത്തിന്റേയും കക്ഷിരാഷ്ട്രീയക്കാരുടേയും നിയന്ത്രണമില്ലാത്ത, സത്യസന്ധമായ മാധ്യമങ്ങളുടെ ആവശ്യകതയുണ്ട്. അതുപോലെ ഇപ്പോഴത്തെ മാധ്യമ കള്ളന്‍മാരെ പൂര്‍ണ്ണമായി ബഹിഷ്കരിക്കുകയും വേണം.

ഒരു മറുപടി കൊടുക്കുക

Fill in your details below or click an icon to log in:

WordPress.com Logo

You are commenting using your WordPress.com account. Log Out /  മാറ്റുക )

Twitter picture

You are commenting using your Twitter account. Log Out /  മാറ്റുക )

Facebook photo

You are commenting using your Facebook account. Log Out /  മാറ്റുക )