വാര്‍ത്തകള്‍

അന്തരീക്ഷത്തിലെ സൂഷ്മകണികകള്‍ വരള്‍ച്ചയും വെള്ളപ്പൊക്കവും വഷളാക്കും

University of Maryland ലെ ഗവേഷകര്‍ നടത്തിയ പുതിയ പഠനത്തില്‍ അന്തരീക്ഷത്തിലെ സൂഷ്മകണികകള്‍ വരള്‍ച്ചയും വെള്ളപ്പൊക്കവും വഷളാക്കും എന്ന് കണ്ടെത്തി. പുക മലിനീകരണം അഴുക്കായ ആകാശത്തോടൊപ്പം കാലാവസ്ഥയേയും തകരാറിലാക്കുമെന്ന് സാരം. അന്തരീക്ഷത്തിലെത്തുന്ന പൊടിയും മറ്റ് സൂഷ്മ കണികകളും, പ്രത്യേകിച്ച് എണ്ണ വാഹനങ്ങളില്‍ നിന്ന്, കാര്‍മേഘത്തിന്റെ രൂപീകരണത്തെ ബാധിക്കുന്നു. കാലാവസ്ഥാ വിവരങ്ങളും കമ്പ്യൂട്ടര്‍ മോഡലും ഒരു പോലെ ഇത് ശരിവെക്കുന്നു.

ആസ്ത്രേലിയ കാര്‍ബണ്‍ നികുതി ഏര്‍പ്പെടുത്തി

രാജ്യത്തെ ഏറ്റവും മോശം മലിനീകരണം ഉണ്ടാക്കുന്ന 500 കമ്പനികള്‍ക്ക് അവരുടെ കാര്‍ബണ്‍ ഉദ്‌വമനത്തിനനുസരിച്ച് നികുതി ഈടാക്കാന്‍ വേണ്ട നിയമത്തിന് ആസ്ത്രേലിയയിലെ സെനറ്റ് അംഗീകാരം നല്‍കി. കല്‍ക്കരിയാണ് ആസ്ത്രേലിയ പ്രധാനമായും വൈദ്യുതി ഉത്പാദിപ്പിക്കാന്‍ ഉപയോഗിക്കുന്നത്. പ്രധാനമന്ത്രി Julia Gillard ഈ നിയമം ശരിവെച്ചു. “ഇന്ന് ആസ്ത്രേലിയ കാര്‍ബണിന് വില ഈടാക്കുന്ന സ്ഥലമായി മാറിയിരിക്കുകയാണ്. 25 വര്‍ഷത്തെ ശാസ്ത്ര മുന്നറിപ്പുകള്‍ക്ക് ശേഷം 37 പാര്‍ലമന്റ് പരിശോധനകള്‍ക്ക് ശേഷം വര്‍ഷങ്ങള്‍ നീണ്ട് നിന്ന വാഗ്വാദങ്ങള്‍ക്ക് ശേഷം ആണ് ഇത് നാം ചെയ്യുന്നത്. ഇത് മൂലം കാര്‍ബണിന്റെ ഉദ്‌വമനം കുറക്കാന്‍ കഴിയും,” എന്ന് അവര്‍ പറഞ്ഞു.

പാലസ്തീന്‍കാര്‍ വെസ്റ്റ ബാങ്കില്‍ സ്വതന്ത്ര യാത്ര (Freedom Rides) ചെയ്യും

ജൂതര്‍ക്ക് മാത്രമുള്ള ബസ്സില്‍ കയറി യാത്ര ചെയ്തുകൊണ്ട് ഇസ്രായേലിന്റെ അധിനിവേശത്തിനെതിരെ സമരം ചെയ്യുമെന്ന് പാലസ്തീന്‍ സന്നദ്ധപ്രവര്‍ത്തകര്‍ പറഞ്ഞു. 1961 ല്‍ അമേരിക്കയിലെ വര്‍ണ്ണ വിവേചനത്തിനെതിരെ നടത്തിയ Freedom Riders സമരത്തില്‍ നിന്ന് ആവേശം ഉള്‍ക്കൊണ്ടാണ് ഇവരും ആ മാര്‍ഗ്ഗം സ്വീകരിച്ചിരിക്കുന്നത്. ആറ് പാലസ്തീന്‍കാരെ അറസ്റ്റ് ചെയ്തു.

***

ഈ പ്രശ്നങ്ങള്‍ നടക്കുന്ന നാട്ടിലെ ജനങ്ങള്‍ ആ പ്രശ്നങ്ങള്‍ക്കെതിരെ സമാധാനപരമായി പ്രതികരിക്കുന്നുണ്ട്. അവര്‍ അത് ചെയ്തോളും. അക്രമി രാജ്യത്തില്‍ നിന്നുള്ള ഉല്‍പ്പന്നങ്ങളും സേവനങ്ങളും ബഹിഷ്കരിക്കുക, കാര്യങ്ങള്‍ അറിഞ്ഞിരിക്കുക എന്നതിനപ്പുറം നമുക്കതില്‍ ഒന്നും ചെയ്യാനില്ല. അതുപോലെ നാം പ്രവര്‍ത്തിക്കുന്ന മണ്ഡലത്തില്‍ ഈ അക്രമി രാജ്യത്തിന്റെ പോലുള്ള സ്വഭാവം ഉണ്ടാകാതിരിക്കാന്‍ ശ്രമിക്കുകയും വേണം.

എന്നാല്‍ ഈ വിവരങ്ങള്‍ കാരണം താങ്കള്‍ക്ക് തീവൃദേഷ്യമോ അക്രമണ പ്രതികാര താല്‍പ്പര്യമോ തൊന്നുണ്ടെങ്കില്‍ താങ്കള്‍ തീര്‍ച്ചയായും ഒരു കൌണ്‍സിലിങ്ങിന് പോകേണ്ടതാണ്. കാരണം, അല്ലെങ്കില്‍ താങ്കള്‍ ഏതോ തീവൃവാദിയുടെ ഉപകരണമായി മാറുകയും, മൊത്തം ജനങ്ങള്‍ക്കും ഒരു ഭാരമാകുകയും, യഥാര്‍ത്ഥ പ്രശ്നങ്ങളില്‍ നിന്ന് ജനശ്രദ്ധയെ മാറ്റുന്ന സാമ്രാജ്യത്വത്തിന്റെ കൂലിപ്പണിക്കാരനാകുകയും ചെയ്യും. വിവേകമാണ് നമുക്ക് വേണ്ടത്. സമാധാനപരമായ പ്രവര്‍ത്തികളേ വിജയിക്കൂ.

അതുപോലെ ഈ ജനങ്ങളുടെ കഷ്ടപ്പടിനെ പോസ്റ്ററായി ഉപയോഗിച്ച് മറ്റുള്ളവരുടെ അനുകമ്പ പിടിച്ചെടുക്കാന്‍ മതസംഘടനകള്‍ ശ്രമിക്കാറുണ്ട്. ആരോടും അനുകമ്പയോ സ്നേഹമോ കാണിക്കേണ്ട കാര്യമില്ല, പ്രത്യേകിച്ച് മതവിശ്വാസികളോട്. അവരെ വിശ്വാസത്തില്‍ നിന്നും മതത്തില്‍ നിന്നും മോചിപ്പിക്കുകയാണ് വേണ്ടത്. നിങ്ങളുടെ പ്രതികാരവാഞ്ഛ കൊണ്ടോ ദീനാനുകമ്പകൊണ്ടോ പരിഹരിക്കാവുന്ന പ്രശ്നങ്ങളല്ല ഇതൊന്നും. അവരുടെ പിടിയില്‍ പെടാതിരിക്കാന്‍ പ്രത്യേകം സൂക്ഷിക്കുക.

Nullius in verba
ആരുടേയും വാക്ക് വിശ്വസിക്കരുത്


wordpress.com നല്‍കുന്ന സൌജന്യ സേവനത്താലാണ് ഈ സൈറ്റ് പ്രവര്‍ത്തിക്കുന്നത്. അതിനാല്‍ അവര്‍ പരസ്യങ്ങളും സൈറ്റില്‍ കൂട്ടിച്ചേര്‍ക്കുന്നു. അവരുടെ വരുമാനം അതാണ്. നമുക്ക് ഒന്നും കിട്ടില്ല. നാം പണം അടച്ചാലേ അത് ഒഴുവാക്കാനാവൂ.

ലാഭേച്ഛയില്ലാതെ പ്രവര്‍ത്തിക്കുന്ന ഒരു സ്വതന്ത്ര ജനകീയ മാധ്യമമാണ് നേരിടം. വായനക്കാരില്‍ നിന്ന് ചെറിയ തുകള്‍ ശേഖരിച്ച് പ്രവര്‍ത്തിക്കുന്ന ഞങ്ങള്‍ക്ക് താങ്കളുടെ സഹായം ആവശ്യമാണ്. അതിനാല്‍ ജനകീയ മാധ്യമത്തിന്റെ നിലനില്‍പ്പ് ആഗ്രഹിക്കുന്ന താങ്കള്‍ കഴിയുന്ന രീതിയില്‍ പങ്കാളികളാവുക.

ഒരു മറുപടി കൊടുക്കുക

Fill in your details below or click an icon to log in:

WordPress.com Logo

You are commenting using your WordPress.com account. Log Out /  മാറ്റുക )

Google photo

You are commenting using your Google account. Log Out /  മാറ്റുക )

Twitter picture

You are commenting using your Twitter account. Log Out /  മാറ്റുക )

Facebook photo

You are commenting using your Facebook account. Log Out /  മാറ്റുക )