വാര്‍ത്തകള്‍

ആഫ്രിക്കയിലെ പട്ടിണി മരണത്തോട് പടിഞ്ഞാറന്‍ രാജ്യങ്ങള്‍ക്ക് നിസംഗത

കിഴക്കേ ആഫ്രിക്കയിലെ ദാരിദ്ര്യത്തോട് സമ്പന്ന രാജ്യങ്ങളുടെ തണുത്ത പ്രതികരണം കാരണം ആയിരക്കണക്കിന് ആഫ്രിക്കക്കാര്‍ മരിക്കുന്നു എന്ന് സന്നദ്ധ സംഘടനകള്‍ പറഞ്ഞു. 2010 ആഗസ്റ്റിലെ മുന്നറീപ്പിനെ അവഗണിച്ച് ഭക്ഷ്യ ക്ഷാമം അതിന്റെ അത്യുന്നതയിലെത്തുന്നത് വരെ സമ്പന്ന രാജ്യങ്ങള്‍ ഒന്നും ചെയ്തില്ല എന്ന് Oxfam, Save the Children എന്നീ സംഘടനകള്‍ പുറത്തിറക്കിയ റിപ്പോര്‍ട്ട് കുറ്റപ്പെടുത്തി. ഒരു ലക്ഷം ആളുകളെങ്കിലും പട്ടിണികാരണം മരിച്ചിട്ടുണ്ടാവും. സോമാലിയയില്‍ നിന്നാണ് കൂടുതലും. പടിഞ്ഞാറെ ആഫ്രിക്കയിലെ പട്ടിണിയെ നേരിടാന്‍ തയ്യാറാവുകയാണ് സന്നദ്ധ സംഘടനകള്‍.

പട്ടാളത്തിലെ അത്മഹത്യ റിക്കോഡ് നിലയില്‍

അമേരിക്കന്‍ പട്ടാളക്കാരുടെ അത്മഹത്യാ നിരക്ക് കഴിഞ്ഞ വര്‍ഷം വീണ്ടും റിക്കോഡ് ഭേദിച്ചു. 2011 ല്‍ ജോലിയില്‍ ഉള്ള 164 പട്ടാളക്കാരാണ് ആത്മഹത്യ ചെയ്തത്. പട്ടാളക്കാരുടെ അക്രമ-ലൈംഗിക കുറ്റങ്ങളും 30% വര്‍ദ്ധിച്ചു. ഇതിന്റെ പകുതിയിലധികം ഇരകള്‍ പട്ടാളത്തില്‍ ജോലിയിലുള്ള 18 – 21 വയസ്സ് പ്രായമുള്ള വനിതകളാണ്.

ഫ്രാക്കിങ്ങിന്റെ ഫലം ബാധിച്ച വീടുകള്‍ക്ക് EPA ശുദ്ധ ജലം നല്‍കും

കുപ്രസിദ്ധമായ ഫ്രാക്കിങ്ങ് (fracking) എന്ന പ്രകൃതിവാതക ഖനന സാങ്കേതികവിദ്യകാരണം കിണറുകളിലെ വെള്ളം മലിനമായ‌ വടക്കേ പെന്‍സില്‍വാനിയയിലെ നാല് വീടുകള്‍ക്ക് Environmental Protection Agency ശുദ്ധ ജലം നല്‍കും. ക്യാന്‍സറുണ്ടാക്കുന്ന അഴ്സനികും മറ്റ് കൃത്രിമ രാസവസ്തുക്കളും വെള്ളത്തില്‍ കലര്‍ന്നിട്ടുണ്ട്. ന്യൂയോര്‍കില്‍ Patrick McElligott എന്നയാള്‍ ഫ്രാക്കിങ്ങിനെതിരെയുള്ള നിരാഹാര സമരത്തിന്റെ എട്ടാം ദിവസത്തിലേക്ക് കടന്നു.

കഴിഞ്ഞ ആഴ്ച്ചകളില്‍:

ഒരു അഭിപ്രായം ഇടൂ