ഹോമിയോ ശാസ്ത്രമാണോ?

ഒരു സുഹൃത്തിന്റെ അമ്മയുടെ വയറിനകത്ത് മുഴ വന്നു. ബയോപ്സിക്ക്* അയച്ചു. ക്യാന്‍സര്‍ ഉറപ്പായി. പാന്‍ക്രിയാസിനും കുടലിനും ഇടക്കോ മറ്റോ ആണ്. അന്നനാളം മുതല്‍ ആ പ്രദേശമാകെ എടുത്തു കളയുകയാണ് ചികില്‍സ. വയറില്‍ ഒരു ദ്വാരമുണ്ടാക്കി ആഹാരം ഒരു കുഴലിലൂടെ കൊടുക്കാം. അങ്ങനെ ചെയ്തില്ലെങ്കില്‍ ഒരു മാസം പോലും ആയുസ്സുണ്ടാവില്ല. ചെയ്താല്‍ കുറച്ചുകൂടി ജീവിക്കാം. പ്രായം 75 ആയതിനാല്‍ ഇനി വലിയ ചികില്‍സക്ക് പണം മുകക്കേണ്ട എന്നാണ് അവരെ ആദ്യം ചികില്‍സിച്ച ആശുപത്രിയിലെ പ്രധാന ഡോക്റ്റര്‍ ഉപദേശിച്ചത്.

ഒന്ന മാസം പ്രായമായ ഒരു കുട്ടി. രക്തത്തില്‍ ഷുഗറില്ല. എറണാകുളത്തെ റോബോട്ട് വെച്ച്(പണ്ട് കമ്പ്യൂട്ടറൈസ്ഡ് ചായക്കട എന്ന് പറയുന്നത് പോലെ) ചികില്‍സിക്കാന്‍ ശേഷിയുള്ള ആശുപത്രിയില്‍ കൊണ്ടുപോയി. 5.5 ലക്ഷം പൊട്ടിച്ചു. വലിയ മാറ്റമില്ല. കടുത്ത മരുന്നുകള്‍ കുട്ടിക്ക് കൊടുത്താലുണ്ടാകുന്ന പാര്‍ശ്വഫലങ്ങളെക്കുറിച്ച് വ്യകുലതയുള്ള അതിന്റെ അച്ഛന്‍ ഇനി എന്ത് ചെയ്യും എന്ന് ഓര്‍ത്ത് വിഷമിക്കുന്നു.

ഒരു സുഹൃത്തിന്റെ ഭാര്യക്ക് ക്യാന്‍സര്‍ വന്നു. ആശുപത്രിയിലാക്കി. ഒരു നേരത്തെ മരുന്നിന് പതിനായിരം രൂപയാണ്. മരുന്ന് ആശുപത്രിയില്‍ നിന്ന് വാങ്ങണ്ട എന്നാണ് ദരിദ്രനായ ഈ വ്യക്തിയെ പരിചയമുള്ള ആ ആശുപത്രിയിലെ തന്നെ ഒരു ഡോക്റ്റര്‍ പറഞ്ഞത്. പകരം മരുന്നിന്റെ ഡീലറെ കാണാന്‍ അദ്ദേഹം ഉപദേശിച്ചു. അവിടെ എത്തിയ നമ്മുടെ സുഹൃത്ത് ഞെട്ടിപ്പോയി. കാരണം ആ മരുന്നിന് ഡീലര്‍ 5000 രൂപയേ വാങ്ങിയുള്ളു. ഒരു മതില് മാറിയാല്‍ വില ഇരട്ടിയാവും.

ചിലപ്പോള്‍ ചികില്‍സയോ വിചിത്രമാണ്, അന്നനാളം മുതല്‍ ആമാശയം വരെ എടുത്തുകളഞ്ഞ് ആഹാരം കുഴലിലൂടെ കുത്തിവെച്ച് ജീവിക്കുന്നത് ഒരു ജീവിതമാണോ? മുടിമൊത്തം കൊഴിഞ്ഞ്, പല്ല് ദ്രവിച്ച് രോഗിയെ തിരിച്ചറിയാന്‍ പോലും പറ്റാത്ത വിധമാക്കിത്തീര്‍ക്കുന്നത് ഒരു ചികില്‍സയാണോ? നിങ്ങള്‍ സമ്പന്നരോ, പ്രശസ്തരോ, അധികാരമുള്ളവരോ അല്ലെങ്കില്‍ രോഗം വന്നാല്‍ നിങ്ങളുടെ കാര്യം കഷ്ടമാണ്.

ഒരു രാജ്യത്തെ ജനത്തിന്റെ ആരോഗ്യം എന്നത് രാജ്യത്തിന്റെ പ്രശ്നമാണ്. നിങ്ങള്‍ക്ക് രോഗം വന്നു. നിങ്ങള്‍ ആശുപത്രിയിലേക്ക് പോയി. ചികില്‍സ നേടി. രോഗം മാറി തിരിച്ച് വന്നു. ഒരു പണ ഇടപാടും അതിനായി നടക്കരുത്. യൂറോപ്പിലെ ചില രാജ്യങ്ങളില്‍ ഇപ്പോഴും ഈ സംവിധാനം നിലനില്‍ക്കുന്നു (കാണുക – സിനിമ: സിക്കോ). എന്നാല്‍ അതിനെ തകര്‍ത്ത് സ്വകാര്യ മരുന്ന് കമ്പനി, സ്വകാര്യ ആശുപത്രി, സ്വകാര്യ ഇന്‍ഷുറന്‍സ് കമ്പനി എന്നിവര്‍ ഭരിക്കുന്ന അമേരിക്കന്‍ മോഡല്‍ നടപ്പാക്കാന്‍ അവര്‍ കിണഞ്ഞ് ശ്രമിക്കുകയാണ്. നമ്മുടെ നാട്ടില്‍ ആ മൂവര്‍ സംഘം പൂര്‍ണ്ണമായി വിജയിച്ചു. സര്‍ക്കാര്‍ ആരോഗ്യ രംഗത്ത് നിന്ന് പിന്‍മാറുന്നു. (കാണുക – സ്വകാര്യവത്കരണത്തിന്റെ വില)

ആധുനിക വൈദ്യ ഭീകരവാദം

നമ്മുടെ പ്രീയപ്പെട്ടവരെ മുറിയില്‍ ബന്ദികളായി പിടിച്ച് വെച്ചിട്ട് നമ്മോട് പണം അടക്കാന്‍ പറയുന്നത് ഭീകരവാദമാണ്. ആ കൊള്ളയില്‍ പങ്കാളികളാവുന്നവരെല്ലാം ഭീകരവാദികളുമാണ്. ജനം അന്ധവിശ്വാസത്തിന് പിന്നാലെ പോകുന്നു എന്ന് കഴുതകളെ പോലെ വേവലാതിപ്പെടുന്നവര്‍ ആദ്യം ചെയ്യേണ്ടത് വൈദ്യ രംഗത്തുള്ള സ്വകാര്യവല്‍ക്കണവും, മരുന്നിന്റെ പേറ്റന്റുകളും നിര്‍ത്താക്കാനാണ് ശ്രമിക്കേണ്ടത്. വല്ലപ്പോഴും പത്ര പ്രസ്ഥാവന ഇറക്കിയിട്ട് കാര്യമില്ല. സാധാരണ മനുഷ്യര്‍ ഓരോ നിമിഷവും ശാരീരികവും മാനസികവുമായ കൊടിയ വേദനയുടേയും ദാരിദ്ര്യവല്‍ക്കണത്തിന്റേയും നിമിഷങ്ങളാണ് അനുഭവിക്കുന്നത്.

ജനം അന്ധവിശ്വാസികളാവുന്നെങ്കില്‍ അത് നിങ്ങളുടെ പരാജയമാണ്. അതിന് ജനത്തെ അല്ല കുറ്റം പറയേണ്ടത്. അങ്ങനെയായിരുന്നെങ്കില്‍ നിങ്ങളുടെ ആവശ്യം തന്നെ ഇല്ലല്ലോ. നിങ്ങള്‍ നിങ്ങളെത്തന്നെ പഴിക്കുക.

ഹോമിയോ ശാസ്ത്രമാണോ?

ഈ തീവൃ മുതലാളിത്തത്തിന്റെ കാലത്ത് ഹോമിയോപ്പതി എന്തിന് ശാസ്ത്രമാകണം? ഹോമിയോപ്പതി ശാസ്ത്രമാകേണ്ട എന്നാണ് ഞാന്‍ പറയുന്നത്. ആളുകള്‍ക്ക് ചിലവ് കുറഞ്ഞതും സൌകര്യമുള്ളതുമായ പരിഹാരം അതിന് നല്‍കാന്‍ കഴിയുന്നെങ്കില്‍ പിന്നെ നിങ്ങള്‍ക്കെന്തിന്റെ കേടാ? അതല്ലെങ്കില്‍ പകരം നിങ്ങള്‍ പറയുന്ന ചികില്‍സ കുറഞ്ഞ പക്ഷം ചിലവ് കുറഞ്ഞതെങ്കിലുമാകണം. പരമ്പരാഗത വൈദ്യശാസ്ത്രങ്ങള്‍ സ്വകാര്യ മരുന്ന് കമ്പനി, സ്വകാര്യ ആശുപത്രി, സ്വകാര്യ ഇന്‍ഷുറന്‍സ് കമ്പനി എന്നിരുടെ ചൂഷണത്തെ ചെറുക്കുന്ന രാഷ്ട്രീയ സമരമായാണ് ഞാന്‍ കാണുന്നത്. എന്നാല്‍ അതില്‍ ആയുര്‍വേദം ഇപ്പോള്‍ വലുതാകയി കമ്പോളവല്‍ക്കരിക്കപ്പെട്ടിരിക്കുകയാണ്.

ഏത് കാര്യത്തേയും കമ്പോളവുമായി ബന്ധപ്പെടുത്തിയാല്‍ അതിന്റെ ഗുണമേന്മ തകരും. എങ്ങനേയും ലാഭം നേടുക എന്ന ലക്ഷ്യമാകും പിന്നീട്. ആയുര്‍വേദം ആ സ്ഥിതിയിലാണ്. സര്‍ക്കാര്‍ ആയുര്‍വേദ ആശുപത്രികളും സ്വന്തമായി തന്നെ മരുന്നുണ്ടാക്കുന്ന ചില ഒറ്റപ്പെട്ട വൈദ്യന്‍മാരും മാത്രമാണ് കുറച്ചെങ്കിലും പ്രതീക്ഷ നല്‍കുന്നത്.

ഹോമിയോ ഇപ്പോഴും പൊടിമരുന്ന് കടലാസില്‍ പൊതിഞ്ഞ് കൊടുക്കുന്നു. ഒരു മാസത്തെ മരുന്നിന് 50 രൂപാ മാത്രം വാങ്ങുന്ന ഡോക്റ്റര്‍മാരും ധാരാളം. ഏത് രോഗത്തിനും ഒരേ ഫീസ്. വിപ്ലവകരമായ ആശയമാണ്. ഓരോ അവയവത്തിനും വിലപേശുന്ന അവസ്ഥ മൈക്കല്‍ മൂറിന്റെ സിക്കോ എന്ന സിനിമയില്‍ കാണിച്ചത് ഓര്‍ക്കുക. നമ്മുടെ നാട്ടിലും അലോപ്പതി ഭീകരര്‍ അങ്ങനെയാണ്. മൃഗത്തിന് തുല്യമായ അവസ്ഥ. (എന്നാല്‍ ശരിയായ ചികില്‍സ നല്‍കുന്ന കുറവ് ഫീസ് വാങ്ങുന്ന അപൂര്‍വ്വം അലോപ്പതി ഡോക്റ്റര്‍മാരും നമുക്കുണ്ട് എന്ന കാര്യം വിസ്മരിക്കുന്നില്ല. എനിക്കറിയാവുന്ന അത്തരം ഒരു ഡോക്റ്റര്‍ 50 രൂപായാണ് വാങ്ങുന്ന ഫീസ്. പിന്നീട് സമീപത്തുള്ള 500 രൂപാ വാങ്ങുന്ന മറ്റ് ഡോക്റ്റര്‍മാരുടെ നിര്‍ബന്ധ പ്രകാരം ഫീസ് 100 ആയി വര്‍ദ്ധിപ്പിച്ചു! അതുകൊണ്ട് വ്യക്തികള്‍ക്കെതിരായ ഒരു വിമര്‍ശനമോ, വ്യക്തിപരമായ പരിഹാരമോ അല്ല ഇവിടെ ചര്‍ച്ച ചെയ്യുന്നത്.)

അലോപ്പതി മരുന്ന് എന്ന് വരും?

എബോള വേഗത്തില്‍ പടരാന്‍ കാരണമായതിന്റെ ഒരു ഘടകം മരുന്ന് വ്യവസായത്തിന്റെ ലാഭ താല്‍പ്പര്യം ആണെന്ന് എന്ന് ലോകാരോഗ്യ സംഘടനയുടെ നേതൃത്വം വഹിക്കുന്ന Margaret Chan പറഞ്ഞു. എബോള പിടിപെട്ട രാജ്യങ്ങള്‍ ദരിദ്ര രാജ്യങ്ങളായതിനാല്‍ മരുന്നിന്റെ വില താങ്ങാനാവില്ല എന്ന കാരണത്താലാണ് മരുന്ന് കമ്പനികള്‍ മരുന്ന് ഗവേഷണത്തില്‍ സഹകരിക്കാതിരുന്നത്. ലാഭത്തിന് മാത്രം പ്രവര്‍ത്തിക്കുന്ന വ്യവസായം കമ്പോളത്തില്‍ വാങ്ങാനാവാത്ത വിലയുള്ള ഉത്പന്നങ്ങള്‍ക്കായി നിക്ഷേപം നടത്തില്ല ബഡ്ജറ്റ് ഉണ്ടായിരുന്നെങ്കില്‍ എബോളക്ക് മരുന്ന് ഇതിനകം കണ്ടെത്തിയേനെ എന്ന് National Institutes of Health ന്റെ തലവനായ Francis Collins പറഞ്ഞു. [ഹോമിയോയില്‍ എബോളക്ക് മരുന്നുണ്ടോ ഇല്ലയോ എന്ന് എനിക്കറിയില്ല.]

മനുഷ്യശരീരത്തിന്റെ പൂര്‍ണ്ണമായ പ്രവര്‍ത്തനം വിശദീകരിക്കാന്‍ അധുനിക ശാസ്ത്രത്തിന് ഇതുവരെ കഴിഞ്ഞിട്ടില്ല. എന്ന് കരുതി മതമൌലികവാദികളെ പോലെ ഒരിക്കലും അത് കഴിയില്ല എന്നല്ല പറഞ്ഞത്. നാം കൂടുതല്‍ അറിഞ്ഞുകൊണ്ടിരിക്കുന്നു.

നമ്മുടെ കുടലില്‍ (gut) 100 trillion ല്‍ അധികം സൂഷ്മജീവകളുണ്ട്. അത് ഓരോ വ്യക്തിക്കും വ്യത്യസ്ഥമാണ് unique. നമ്മുടെ ജിനോമില്‍ 50 ലക്ഷം ജീനുകള്‍ വരെ ഇവ കയറ്റുന്നു. തലച്ചോറിന്റെ പ്രവര്‍ത്തനത്തിലും ഇവക്ക് സ്വാധീനമുണ്ട്. ജീവശാസ്ത്രത്തിന് ഇത് പുതിയ അറിവാണ്. അങ്ങനെ എന്തെല്ലാം കാര്യങ്ങള്‍ പുതിയതായി കണ്ടെത്താന്‍ കിടക്കുന്നു.

ഈ വിവരം അടിസ്ഥാനമാക്കിയുള്ള മരുന്ന് എന്ന് ഇറങ്ങും? അതിന്റെ പേറ്റന്റ് ഏത് ‍കമ്പനിക്കാണ്? മെഡിക്കല്‍ റെപ്പ് എന്ന് അത് അലോപ്പതിക്കാര്‍ക്ക് എത്തിച്ചുകൊടുക്കും? personalized medicine എന്ന ആശയം തന്നെ ആധുനിക വൈദ്യത്തില്‍ ചിന്തിക്കുന്നതേയുള്ളു

ഒരലോപ്പതി ഡോക്റ്ററുമല്ല ഈ വിവരങ്ങള്‍ കണ്ടെത്തുന്നത്. മറ്റ് ശാസ്ത്രശാഖകളിലുണ്ടാകുന്ന കണ്ടെത്തലുകള്‍ കുത്തക കമ്പനികള്‍ സ്വകാര്യരാഭത്തിനായി ഉപയോഗിക്കുമ്പോഴാണ് അലോപ്പതിക്കാര്‍ക്ക് മരുന്നോ ഉപകരണങ്ങളോ കിട്ടുന്നത്.

താല്‍പ്പര്യ വൈരുദ്ധ്യം

അലോപ്പതി ഡോക്റ്ററെ സംബന്ധിച്ചടത്തോളം നിങ്ങളുടെ ശരീരത്തില്‍ കൂടുതല്‍ ടെസ്റ്റുകള്‍ നടത്തുകയും ശസ്ത്രക്രിയകള്‍ നടത്തുയും, കൂടുതല്‍ മരുന്ന് എഴുതി തരുകയും ചെയ്യുന്നതിനനുസരിച്ചാണ് അവരുടെ വരുമാനം കൂടുന്നത്. കോടികള്‍ ചിലവാക്കി പഠിക്കുന്നത് തിരിച്ച് പിടിക്കാനും കൂടുതല്‍ സമ്പന്നനാകാനും വേണ്ടി അവര്‍ നന്നായി അത് ചെയ്യുന്നുണ്ട്. ഹോമിയോയ്ക്ക് ആ പ്രശ്നമില്ലല്ലോ.

ഹോമിയോയുടെ ആധുനികവല്‍ക്കരണം

ആധുനിക വൈദ്യശാസ്ത്രത്തിന് ആധുനിക സ്വഭാവം നല്‍കുന്നത് അതിന്റെ ഉപകരണങ്ങളാണ്. വൈദ്യവുമായി അവക്ക് നേരിട്ട് ബന്ധവുമില്ലാത്തതാണ്. ജീവശാസ്ത്രം, ഭൌതിക ശാസ്ത്രം, കമ്പ്യൂട്ടര്‍ സാങ്കേതികവിദ്യ തുടങ്ങിയ രംഗത്തെ വളര്‍ച്ചയാണത്. അത് അവരുടെ മാത്രം കുത്തകയല്ല. മറ്റുള്ളവര്‍ക്കും അത് ഉപയോഗിക്കാം.

ഹോമിയോയ്കെതിരായ ശക്തമായ ആക്രമണം കാരണം ഹോമിയോ ഡോക്റ്റര്‍മാര്‍ തങ്ങളുടെ രീതി അലോപ്പതി പോലെയാണെന്ന് വരുത്തിത്തീര്‍ക്കാനുള്ള ശ്രമം നടത്തുന്നുണ്ട്. ശീതീകരിച്ച മുറികള്‍, കമ്പ്യൂട്ടറുകള്‍, വിലകൂടിയ തറയോടുകള്‍ പാകിയ തറ തുടങ്ങി ധാരാളം ആഡംബരം ചിലര്‍ കാണിക്കുന്നു. ഇത് ഹോമിയോയുടെ കച്ചവടവല്‍ക്കരണത്തിന്റെ സൂചനകള്‍ ആണ്. അത് അപകടകരമായ നീക്കമാണ്. ആയുര്‍വേദത്തിന്റെ വഴി പിന്‍തുടരുത്. സ്നേഹവും, വിശ്വാസവും, ലാളിത്യവും ചിലവ് കുറവുമാണ് ഹോമിയോയുടെ മുഖമുദ്ര. ആധുനിക ഉപകരണങ്ങളുപയോഗിച്ചാലും തനത് രീതി നിലനിര്‍ത്താന്‍ ഹോമിയോപതി ശ്രമിക്കുക.

എന്റെ ഉപദേശം

ഞാനൊരു രാഷ്ട്രീയക്കാരനായ മാധ്യമപ്രവര്‍ത്തകനാണ്. വൈദ്യശാസ്ത്രം പഠിച്ചയാളല്ല. എന്നുകരുതി ഒരു അഭിപ്രായം ഉണ്ടാകാതിരിക്കേണ്ട കാര്യവുമില്ല.

1. രോഗം വന്നിട്ട് ചികില്‍സിക്കുന്നതിനെക്കാള്‍ നല്ലത് രോഗം വരാതെ സൂക്ഷിക്കുകയാണ്. നിങ്ങള്‍ തന്നെയാണ് നിങ്ങളുടെ ആദ്യത്തെ ഡോക്റ്റര്‍. സ്വന്തം ശരീരത്തിന് സംഭവിക്കുന്ന മാറ്റങ്ങളേക്കുറിച്ച് ബോധവാന്‍മാരാകുക. പുകവലി, മദ്യപാനം തുടങ്ങിയ ദുശീലങ്ങള്‍ ഉപേക്ഷിക്കുക. ആ കമ്പനികളെ നമ്മുടെ ആരോഗ്യം കളഞ്ഞ് സമ്പന്നരാക്കേണ്ട. കൂടാതെ അലോപ്പതി മരുന്നിന്റെ പോലും ഫലപ്രാപ്തിയെ ബാധിക്കുന്നതാണ് ആ വിഷവസ്തുക്കള്‍. (കാണുക – കൂടുതല്‍ വേദനസംഹാരികള്‍ വേണ്ടിവരും). ഹോട്ടല്‍, ബേക്കറി ആഹാരങ്ങള്‍, കവറില്‍ കിട്ടുന്ന ആഹാരങ്ങള്‍, ഇറച്ചി എന്നിവയുടെ ഉപയോഗം കുറക്കുക. മൈക്കല്‍ പോളന്‍ പറഞ്ഞത് പോലെ നിങ്ങളുടെ അമ്മുമ്മക്ക് അറിയാന്‍വയ്യാത്ത ആഹാരം കഴിക്കരുത് (കാണുക – ആഹാരകാര്യത്തില്‍ ശാസ്ത്രജ്ഞര്‍ ഭരിക്കാന്‍ വരേണ്ട, വേവിച്ചു). അതായത് പരമ്പരാഗതമായ ആഹാരം കഴിക്കുക.
2. രോഗം വന്നു. പരസ്യം കണ്ട് ഭീകരവാദികളുടെ ആശുപത്രിയിലേക്ക് നേരേ പോകാതെ നല്ല ഒരു ഹോമിയോ ഡോക്റ്ററെ കാണൂ. ഏതാനും ദിവസങ്ങള്‍ അയാള്‍ക്ക് കൊടുക്കുക. രോഗം കൂടുന്നോ, കുറയുന്നോ, മാറ്റമില്ലാതെ നില്‍ക്കുന്നോ എന്ന് പരിശോധിക്കുക. രോഗം കൂടുന്നില്ലെങ്കില്‍ അത് തന്നെ തുടരുക.
3. രോഗം കൂടുകയാണെങ്കില്‍ ഇനി പരീക്ഷിക്കേണ്ട. അലോപ്പതി ഭീകരനെ കാണുക.
4. ആരേയും അന്ധമായി വിശ്വസിക്കേണ്ട.
5. ആരോഗ്യ സംരക്ഷണം എല്ലാ പൌരന്‍മാര്‍ക്കും സൌജന്യമാക്കാനുള്ള രാഷ്ട്രീയ പ്രവര്‍ത്തനം നടത്തുക. ആരോഗ്യ രംഗത്തെ ഇത്തിള്‍കണ്ണികളെ ഇല്ലാതാക്കാന്‍ അതേ ഒരു വഴിയുള്ളു. ആധുനിക വൈദ്യശാസ്ത്ര ഡോക്റ്റര്‍മാരെ കുറ്റക്കാരായി കാണരുത്. അവര്‍ ഈ ദുഷിച്ച വ്യവസ്ഥയുടെ ഇരകളാണ്. പക്ഷേ അവര്‍ക്കുതന്നെയാണ് ഈ ദുഷിച്ച വ്യവസ്ഥ ഇല്ലാതാക്കാനുള്ള പൂര്‍ണ്ണമായ ഉത്തരവാദിത്തം. അതിനായ പ്രവര്‍ത്തനത്തിന് നേതൃത്വം കൊടുക്കുക. ജനം കൂടെ വരും.

ആരോഗ്യ രംഗത്തെ സ്വകാര്യവല്‍ക്കരണം അവസാനിപ്പിക്കുക. സ്വകാര്യ ആശുപത്രികളെ നിരോധിക്കുക. മരുന്നുകളുടെ പേറ്റന്റുകള്‍ ഇല്ലാതാക്കുക.

൧. യുക്തിവാദിക്ക് എതിരെ ഒരു വാക്സിന്‍

ഓടോ:
ഒരു സുഹൃത്തിന് ഹൃദയാഘാതം വന്നു. ആശുപത്രിയിലെത്തിച്ചു. രണ്ട് ബ്ലോക്കുണ്ടായിരുന്നു. ഡോക്റ്റര്‍മാര്‍ ആഞ്ജിയോപ്ലാസ്റ്റി ചെയ്തു. ഓപറേഷന്‍ വിജയപ്രദമായിരുന്നു. രോഗിയുടെ ബന്ധുക്കളെ വിളിച്ച് വരുത്തി ഡോക്റ്റര്‍ കാര്യങ്ങള്‍ വിശദീകരിച്ചു. എല്ലാറ്റിന്റേയും അവസാനം അദ്ദേഹം ഇങ്ങനെ പറഞ്ഞു, “ഞങ്ങളെക്കൊണ്ട് ചെയ്യാന്‍ കഴിയുന്നതൊക്കെ ഞങ്ങള്‍ ചെയ്തു. ഇനി എല്ലാം നിങ്ങളുടെ പ്രാര്‍ത്ഥന പോലയിരിക്കും!”. വിശ്വാസികളല്ലാത്ത രോഗിയും ബന്ധുക്കളും ശരി സാര്‍ എന്ന് ബഹുമാനത്തോട് പറഞ്ഞ് തലകുലുക്കി. ഇതാണ്, ശാസ്ത്രീയ വിശ്വാസം!

* Anjit Unni : ഓട്ടോപ്സി എന്നാൽ എന്റെ അറിവിൽ പോസ്റ്റ് മോർട്ടം പോലുള്ള മരണാനന്തര പഠനങ്ങളാണ്.
[ബയോപ്സി ആണ് ഉദ്ദേശിച്ചത്. ഓട്ടോപ്സി എന്ന് തെറ്റായി എഴുതിയതാണ്. 4th option ആയി ബയോളജി പഠിക്കാത്തിന്റെ കുഴപ്പം ഇപ്പോ മനസിലായി. മലയാളവും പഠിച്ചില്ല!]
______
ഹോമിയോപതിയെക്കുറിച്ച് എനിക്ക് കൂടുതല്‍ കാര്യങ്ങള്‍ അറിയണം എന്ന് ആഗ്രഹമുണ്ട്. എറണാകുളത്തോ സമീപ പ്രദേശങ്ങളിലോ താമസിക്കുന്ന, ഒരു അഭിമുഖത്തിന് സമയം മാറ്റിവെക്കാന്‍ കഴിയുന്ന ഹോമിയോ ഡോക്റ്റര്‍മാരാരെങ്കിലുമുണ്ടെങ്കില്‍ ഒരു മറുപടി അയക്കുക.


എഴുതിയത്: ജഗദീശ്.എസ്സ്.
 

Nullius in verba
ആരുടേയും വാക്ക് വിശ്വസിക്കരുത്


wordpress.com നല്‍കുന്ന സൌജന്യ സേവനത്താലാണ് ഈ സൈറ്റ് പ്രവര്‍ത്തിക്കുന്നത്. അതിനാല്‍ അവര്‍ പരസ്യങ്ങളും സൈറ്റില്‍ കൂട്ടിച്ചേര്‍ക്കുന്നു. അവരുടെ വരുമാനം അതാണ്. നമുക്ക് ഒന്നും കിട്ടില്ല. നാം പണം അടച്ചാലേ അത് ഒഴുവാക്കാനാവൂ.

ലാഭേച്ഛയില്ലാതെ പ്രവര്‍ത്തിക്കുന്ന ഒരു സ്വതന്ത്ര ജനകീയ മാധ്യമമാണ് നേരിടം. വായനക്കാരില്‍ നിന്ന് ചെറിയ തുകള്‍ ശേഖരിച്ച് പ്രവര്‍ത്തിക്കുന്ന ഞങ്ങള്‍ക്ക് താങ്കളുടെ സഹായം ആവശ്യമാണ്. അതിനാല്‍ ജനകീയ മാധ്യമത്തിന്റെ നിലനില്‍പ്പ് ആഗ്രഹിക്കുന്ന താങ്കള്‍ കഴിയുന്ന രീതിയില്‍ പങ്കാളികളാവുക.

wordpress.com നല്‍കുന്ന സൌജന്യ സേവനത്താലാണ് ഈ സൈറ്റ് പ്രവര്‍ത്തിക്കുന്നത്. അതിനാല്‍ അവര്‍ പരസ്യങ്ങളും സൈറ്റില്‍ കൂട്ടിച്ചേര്‍ക്കുന്നു. അവരുടെ വരുമാനം അതാണ്. നാം പണം അടച്ചാലേ അത് ഒഴുവാക്കാനാവൂ. അതിനാല്‍ ജനകീയ മാധ്യമത്തിന്റെ നിലനില്‍പ്പ് ആഗ്രഹിക്കുന്ന താങ്കള്‍ ദയവ് ചെയ്ത് സഹായിക്കുക.

5 thoughts on “ഹോമിയോ ശാസ്ത്രമാണോ?

 1. “ഒരു സുഹൃത്തിന്റെ അമ്മയുടെ വയറികത്ത് മുഴ വന്നു. ഓടോപ്സിക്ക് അയച്ചു.”
  Modern medicine has nothing more to do in it.may be homeo can do wonders

 2. പ്ലാസിബോയെ അപേക്ഷിച്ച് ഹോമിയോ മെച്ചപ്പെട്ട ഫലം തന്ന എന്തെങ്കിലും സംഭവമുണ്ടോ ജഗദീശ്?
  ഹോമിയോ പച്ച വെള്ളത്തേക്കാൾ മെച്ചമാണെന്ന് തോന്നുന്നുണ്ടോ? ഉണ്ടെങ്കിൽ എന്തുകൊണ്ട്?

 3. തുടക്കതില്‍ പറഞ്ഞ ആ സ്ത്രീ ഇപ്പോള്‍ നാല് മാസമായി വേദനയില്ലാതെ ജീവിക്കുന്നു. ലക്ഷങ്ങള്‍ മുടക്കിയിട്ടില്ല. പല്ലും മുടിയും കൊഴിഞ്ഞില്ല. വയറ് തുരന്ന് കുഴലിട്ടില്ല. ഇനിയിപ്പം അത് പച്ചവെള്ളമാണെങ്കിലും അതല്ലേ നല്ലത്. എന്തായാലും ചാവും. പിന്നെ ഭീകരവാദികള്‍ക്ക് പണം കൊടുത്ത് രൂപം തന്നെ മാറി, കുടുംബത്തെ കുത്തുപാളയെടുപ്പിച്ച് എന്തിന് മരിക്കുന്നു.
  പല മാറാ അസുഖങ്ങളില്‍ നിന്ന് സുഖം പ്രാപിച്ച 25 ഓളം ആളുകളെ എനിക്ക് നേരിട്ട് അറിയാം.
  പക്ഷേ എനിക്കും വിശ്വാസമില്ല. ചിലപ്പോള്‍ coin toss ചെയ്യുന്നതുപോലുള്ള സംഭാവ്യതയാകാം. പക്ഷെ അന്ധമായി വിശ്വസിക്കാരിക്കേണ്ട കാര്യമില്ലല്ലോ.
  അതിനാലാണ് അറിയാന്‍ ആഗ്രഹിക്കുന്നു എന്ന കമന്റ് അവസനം എഴുതിയത്.

 4. ഇനി എല്ലാം നിങ്ങളുടെ പ്രാര്‍ത്ഥന പോലയിരിക്കും എന്ന് പറയുന്നതാണോ അരുണേ ശാസ്ത്രത്തിന് മെത്തഡോളജി?
  ഷെല്ലിച്ചേട്ടന്‍ പറഞ്ഞ ഒരു കേസുണ്ട്. നമ്മുടെ അടുത്ത് തന്നെ. KN ന്റെ മകന്‍ അപ്പുച്ചേട്ടന്‍. അദ്ദേഹത്തിന്റെ കരള്‍ മാറ്റിവെക്കല്‍ ശസ്ത്രക്രിയയെ ഹോമിയോ എങ്ങനെ സഹായിച്ചു എന്ന് ചോദിക്കൂ.
  കണ്ണടച്ച് അങ്ങ് തള്ളിക്കളയാന്‍ പറ്റില്ല. രണ്ട് കൂട്ടത്തിലും നല്ലതും ചീത്തയുമുണ്ട്. ഒന്നില്‍ കടുത്ത ചൂഷണവും ഫാസിസവുമുണ്ട്.

  മനുഷ്യശരീരത്തിന്റെ പൂര്‍ണ്ണമായ പ്രവര്‍ത്തനം വിശദീകരിക്കാന്‍ അധുനിക ശാസ്ത്രത്തിന് ഇതുവരെ കഴിഞ്ഞിട്ടില്ല. എന്ന് കരുതി മതമൌലികവാദികളെ പോലെ ഒരിക്കലും അത് കഴിയില്ല എന്നല്ല പറഞ്ഞത്. നാം കൂടുതല്‍ അറിഞ്ഞുകൊണ്ടിരിക്കുന്നു.

  നമ്മുടെ കുടലില്‍ (gut) 100 trillion ല്‍ അധികം സൂഷ്മജീവകളുണ്ട്. അത് ഓരോ വ്യക്തിക്കും വ്യത്യസ്ഥമാണ് unique. നമ്മുടെ ജിനോമില്‍ 50 ലക്ഷം ജീനുകള്‍ വരെ ഇവ കയറ്റുന്നു. തലച്ചോറിന്റെ പ്രവര്‍ത്തനത്തിലും ഇവക്ക് സ്വാധീനമുണ്ട്. ജീവശാസ്ത്രത്തിന് ഇത് പുതിയ അറിവാണ്. അങ്ങനെ എന്തെല്ലാം കാര്യങ്ങള്‍ പുതിയതായി കണ്ടെത്താന്‍ കിടക്കുന്നു.

  ഈ വിവരം അടിസ്ഥാനമാക്കിയുള്ള മരുന്ന് എന്ന് ഇറങ്ങും? അതിന്റെ പേറ്റന്റ് ഏത് ‍കമ്പനിക്കാണ്? മെഡിക്കല്‍ റെപ്പ് എന്ന് അത് അലോപ്പതിക്കാര്‍ക്ക് എത്തിച്ചുകൊടുക്കും?
  പരമ്പരാഗത വൈദ്യത്തിന് ഈ പ്രശ്നമില്ല. കാരണം അത് ജീവശാസ്ത്രത്തെ ആശ്രയിച്ചല്ല ഇരിക്കുന്നത്. ലക്ഷക്കണക്കിന് വര്‍ഷങ്ങളായുള്ള മനുഷ്യന്റെ അനുഭവത്തില്‍ നിന്ന് കൈമാറിക്കിട്ടിയ അറിവിന്റെ കൂടെ ഓരോ തലമുറയും കൂട്ടിച്ചേര്‍ത്ത അറിവാണതിന്റെ അടിസ്ഥാനം.

  മൃഗങ്ങള്‍ക്ക് പോലും അത്തരം അറിവുണ്ട് എന്നാണ് എനിക്ക് തോന്നിയിട്ടുള്ളത്. പട്ടി, പൂച്ച മുതലായ ജീവികള്‍ പച്ചില തിന്നുന്നത് കണ്ടിട്ടുണ്ട്. ഒരു പക്ഷേ എന്തെങ്കിലും ശാരീരിക അസുഖത്തിന് മരുന്നായാണോ അവ അത് തിന്നുന്നത്? ആര്‍ക്കറിയാം?

ഒരു മറുപടി കൊടുക്കുക

Fill in your details below or click an icon to log in:

WordPress.com Logo

You are commenting using your WordPress.com account. Log Out /  മാറ്റുക )

Google photo

You are commenting using your Google account. Log Out /  മാറ്റുക )

Twitter picture

You are commenting using your Twitter account. Log Out /  മാറ്റുക )

Facebook photo

You are commenting using your Facebook account. Log Out /  മാറ്റുക )