കണ്ടുപിടുത്തം നടത്താനും ഗവേഷണം ചെയ്യാനുമുള്ള ആനുകൂല്യം എന്ന നിലയിലാണ് പേറ്റന്റ് കുത്തകാവകാശം മരുന്ന് കമ്പനികള്‍ക്ക് നല്‍കിവരുന്നത്. എന്നാലും അതിന് ഒരു കൂട്ടം വാടക-അന്വേഷണ(rent-seeking) സ്വഭാവം ഉള്ളതിനാല്‍ അത് വില വളരേറെ വര്‍ദ്ധിക്കുന്നതിന് കാരണമാകുന്നു.
വാടക-അന്വേഷണത്തേയും തെറ്റായി മാര്‍ക്കറ്റ് ചെയ്യുന്നത് വഴിയുണ്ടാകുന്ന വിലവര്‍ദ്ധനവിനെക്കുറിച്ച് Center for Economic and Policy Research പുതിയ ഒരു പഠനം നടത്തിയ നടത്തി. മരുന്ന് കമ്പനികള്‍ Food and Drug Administration (FDA)ന്റെ അംഗീകാരം കിട്ടിക്കഴിഞ്ഞ ശേഷം മരുന്ന് മറ്റ് ആവശ്യത്തിന് ഉപയോഗിക്കുമ്പോഴാണ് അത് സംഭവിക്കുന്നത്. അതിനോടൊപ്പം കമ്പനികള്‍ തെളിവുകള്‍ ഒളിപ്പിച്ച് വെച്ച് തങ്ങളുടെ മരുന്നുകള്‍ക്ക് കുറവ് ദോഷങ്ങളേയുള്ളു എന്നോ യഥാര്‍ത്ഥത്തിലുള്ളതിനേക്കാള്‍ കൂടുതല്‍ ഗുണമുണ്ടെന്നോ റിപ്പോര്‍ട്ടും നല്കുന്നു. വെറും 5 മരുന്നുകളുടെ കാര്യത്തില്‍ തന്നെ ഈ രീതിയിലുള്ള rent-seeking കാരണം മൊത്തത്തിലുള്ള morbidity and mortality യുടേയും ചിലവ് $38200 കോടി ഡോളര്‍ ആയി.
“Patent Monopolies and the Costs of Mismarketing Drugs” എന്ന ഈ റിപ്പോര്‍ട്ട് prescription drugs ആയ Vioxx, Avandia, Bextra, OxyContin, Zyprexa എന്നിവയേയാണ് പരിശോധിച്ചത്. ഇതില്‍ ഓരോന്നിന്റെ കാര്യത്തിലും ഒന്നുകില്‍ കമ്പനിക്കെതിരെ ഒരു കോടതി വിധിയോ, വലിയ നഷ്ടപരിഹാരം കമ്പനി കൊടുക്കുകയോ ചെയ്തിട്ടുണ്ട്. അതായത് മരുന്നിന്റെ കമ്പോളം നിലനിര്‍ത്താനോ വികസിപ്പിക്കാനോ അതിന്റെ നിര്‍മ്മാതാക്കള്‍ അവരുടെ ഗവേഷണത്തെ തെറ്റിധരിപ്പിച്ചു എന്നതിന്റെ തെളിവാണിത്.
ഉദാഹരണത്തിന് പഠനം നടത്തിയവര്‍ കണ്ടെത്തിയ കണക്കുകളില്‍ ചിലത് ഇതാ. Vioxx ന്റെ ഉപയോഗത്താലുണ്ടാകുന്ന ഹൃദ്രോഗത്തിന്റേയും നേരത്തേയുള്ള മരണത്തിന്റെയും ജീവിതകാല(lifetime) ചിലവ് $9600 കോടി ഡോളറാണ്. “mildly habit forming” എന്ന പേരില്‍ വന്‍തോതില്‍ മാര്‍ക്കറ്റ് ചെയ്ത OxyContin എന്ന മരുന്ന് കാരണമുള്ള നേരത്തേയുള്ള മരണത്തിന്റെയും abuse-related പ്രശ്നങ്ങളുടെ ചിലവും $10200 കോടി ഡോളറാണ്. antipsychotic Zyprexa എന്ന മരുന്ന് നിര്‍മ്മിക്കുന്ന Eli Lilly കമ്പനി പ്രമേഹത്തിന്റേയും പൊണ്ണത്തടിയുടേയും പാര്‍ശ്വഫലം മറച്ച് വെച്ച് കുട്ടികള്‍ക്കും മുതിര്‍ന്നവര്‍ക്കും കൊടുത്തു. ശരിക്കും FDA അതിന് അംഗീകാരം കൊടുത്തിരുന്നില്ല. അത് കാരണം പ്രമേഹത്തിന്റെ 42,600 അധികം രോഗികളുണ്ടായി. $400 കോടി ഡോളറിന്റെ അധിക ചിലവ്. ഈ പഠനത്തിന് പരിഗണിച്ച് ഈ 5 മരുന്നുകളുടെ മൊത്തം ചിലവ് 1994 – 2008 കാലത്ത് $38200 കോടി ഡോളര്‍ ആണ്. അതായത് പ്രതിവര്‍ഷം $2700 കോടി ഡോളര്‍. ഈ തുകക്ക് തുല്യമാണ് മരുന്ന് വ്യവസായം ഗവേഷണത്തിനായി ചിലവാക്കുന്നത്.
മൊത്തത്തില്‍ തെറ്റായി മാര്‍ക്കറ്റ് ചെയ്യുന്ന മരുന്നുകളുടെ ചെറിയ ഭാഗമേ ഈ സംഖ്യ കാണിക്കുന്നുള്ളു. തെറ്റായി മാര്‍ക്കറ്റ് ചെയ്യുന്നത് വഴിയുണ്ടാകുന്ന നാശം പേറ്റന്റ് ലഭിക്കുന്ന ഗവേഷണത്തിന് തുല്യമാണ് എന്നത് വളരെ പ്രധാനപ്പെട്ട കണ്ടെത്തലാണ്. പേറ്റന്റ് കുത്തകാവശത്തിന്റെ സഹായത്താലുള്ള ഗവേഷണത്തിന് ബദലായി കൂടുതല്‍ ദക്ഷതയുള്ള മാര്‍ഗ്ഗങ്ങള്‍ കണ്ടെത്തേണം എന്നതാണ് ഈ പഠനം സൂചിപ്പിക്കുന്നത്. ദോഷകരമായ rent-seeking സ്വഭാവത്തിന്റെ ആനുകൂല്യം കുറക്കാനും അതുവഴിയുള്ള സാമൂഹ്യ സാമ്പത്തിക ചിലവ് കുറക്കാനും പൊതുജനത്തിന്റെ സഹായത്തോടുള്ള ഗവേഷണം പോലുള്ള വഴികള്‍ സ്വീകരിക്കണം.
— സ്രോതസ്സ്