അമേരിക്കയുടെ ഡ്രോണ്‍ ആക്രമണത്തില്‍ 17 സാധാരണക്കാര്‍ മരിച്ചു

ബുധനാഴ്ച അഫ്ഗാനിസ്ഥാനില്‍ അമേരിക്ക നടത്തിയ ഡ്രോണ്‍ ആക്രമണത്തില്‍ കുറഞ്ഞത് 17 സാധാരണക്കാര്‍ മരിച്ചു എന്ന് അഫ്ഗാന്‍ ഉദ്യോഗസ്ഥര്‍ പറഞ്ഞു. ഒരു ഭൂമി തര്‍ക്കം പരിഹരിക്കാന്‍ വേണ്ടി പോയ മുതിര്‍ന്നയാള്‍ സഞ്ചരിച്ച ട്രക്കിലാണ് ആദ്യത്തെ ആക്രമണം നടന്നത്. അദ്ദേഹവും 11 പേരും അപ്പോള്‍ മരിച്ചു. അവരുടെ ശരീരങ്ങള്‍ ശേഖരിക്കാന്‍ വന്ന രണ്ടു പേരുടെമേലാണ് രണ്ടാമത്തെ ആക്രമണം നടന്നത്. എന്താണ് സംഭവിക്കുന്നതെന്ന് നോക്കാനെത്തിയ മൂന്ന് പേരെ കൊന്നുകൊണ്ട് മൂന്നാമത്തെ ആക്രമണവും നടന്നു. മൂന്നാക്രമണത്തില്‍ രണ്ടെണ്ണം പെന്റഗണ്‍ സ്ഥിതീകരിച്ചെങ്കിലും സാധാരണക്കാരൊന്നും മരിച്ചതായി പറഞ്ഞില്ല.

അഫ്ഗാനിസ്ഥാന്‍ പുനര്‍നിര്‍മ്മിക്കാന്‍ വേണ്ടി ചിലവാക്കിയ $11300 കോടി ഡോളറിന്റെ പദ്ധതി വലിയ പരാജയമാണെന്ന് അമേരിക്കയുടെ ഒരു പരിശോധനാ ഉദ്യോഗസ്ഥന്റെ റിപ്പോര്‍ട്ടില്‍ പറയുന്നു. മോശം കെട്ടിടങ്ങളും, അപകടകരമായ റോഡുകളും, ശൂന്യമായ നൂറ് കണക്കിന് സ്കൂളുകളും ഒക്കെ വിശദമായി റിപ്പോര്‍ട്ടില്‍ വിവരിക്കുന്നുണ്ട്. “എന്ത് തെറ്റാണ് പറ്റിയതെന്ന്, 15 വര്‍ഷത്തെ പൂര്‍ത്തിയാക്കാത്ത ധനസഹായത്തിനും യുദ്ധത്തിനും ശേഷം നാം തീര്‍ച്ചയായും ചോദിക്കേണ്ട ചോദ്യമാണ്” എന്ന് ഈ റിപ്പോര്‍ട്ടിന്റെ പ്രധാനിയായ U.S. Special Inspector General for Afghanistan Reconstruction ആയ John Sopko പറഞ്ഞു. 2002 ന് ശേഷം അമേരിക്ക $11300 കോടി ഡോളറിലധികം നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ക്ക് ചിലവാക്കി. അത് രണ്ടാം ലോക മഹായുദ്ധത്തിന് ശേഷം യൂറോപ്പ് പുനര്‍ നിര്‍മ്മിക്കാനായി നടത്തിയ Marshall Plan നേക്കാള്‍ കൂടുതലാണ്.

— സ്രോതസ്സ് democracynow.org

ഒരു മറുപടി കൊടുക്കുക

Fill in your details below or click an icon to log in:

WordPress.com Logo

You are commenting using your WordPress.com account. Log Out /  മാറ്റുക )

Google photo

You are commenting using your Google account. Log Out /  മാറ്റുക )

Twitter picture

You are commenting using your Twitter account. Log Out /  മാറ്റുക )

Facebook photo

You are commenting using your Facebook account. Log Out /  മാറ്റുക )