സോമാലിയിലെ ഏകാധിപതി

ഫാമിലി നേതാക്കള്‍ അതിനെ ഒരു ആത്മീയ വിപ്ലവം എന്നാണ് വിളിച്ചത്. ജനപ്രതിനിധികള്‍, ഉന്നത എണ്ണ ഉദ്യോഗസ്ഥര്‍ തുടങ്ങിയവരുടെ സംഘങ്ങളെ അവര്‍ സുഹാര്‍തോയുടെ പക്കലേക്ക് അയച്ചു. പിന്നീട് സുഹാര്‍ത്തോയെ അമേരിക്കയുടെ സെനറ്റില്‍ അവതരിപ്പിച്ചു. അവരുടെ അംഗങ്ങളുമൊത്ത് അയാള്‍ പ്രാതല്‍ കഴിച്ചു. അന്നത്തെ പ്രതിരോധ സെക്രട്ടറിയായ Melvin Laird നേയും Joint Chiefs of Staff ചെയര്‍മാനേയുമൊക്കെ അതിലേക്ക് ക്ഷണിച്ചു വരുത്തി. ആ നിലയിലുള്ള ബന്ധങ്ങളാണ് അവര്‍ക്കുള്ളത്. സുഹാര്‍ത്തോയ്ക്ക് ഇത്തരത്തിലുള്ള അടുപ്പമുണ്ടാക്കിക്കൊടുക്കാന്‍ അവര്‍ സഹായിച്ചു. അമേരിക്കന്‍ കോണ്‍ഗ്രസിനെ സ്വാധീനിച്ച് അയാളുടെ ഏകാധിപത്യ സൈനിക ഭരണകൂടത്തിന് ശതകോടിക്കണക്കിന് ഡോളര്‍ അമേരിക്ക ഒഴുക്കി.

സോമാലിയിലെ ഏകാധിപതി. സംഭരണിയില്‍ നിന്ന് കണ്ടെത്തിയതില്‍ അതാണ് എന്നെ ഏറ്റവും അധികം പേടിപ്പിക്കുന്ന ഒരു കഥ. Billy Graham archives ലെ 600 പെട്ടി കടലാസുകള്‍ അവര്‍ ഉപേക്ഷിച്ചു. അതില്‍ നിന്ന് എനിക്ക് അഥ് തിരിച്ചെടുക്കാനായി. ക്രിസ്ത്യന്‍ വലത് പക്ഷത്തിന് ഒട്ടും ഇഷ്ടപ്പെടാന്‍ പറ്റാത്ത ഒരു കഥാപാത്രമാകണം സിയാദ് ബാരി(Siad Barre). Koranic Marxist എന്നാണ് അയാള്‍ സ്വയം വിശേഷിപ്പിച്ചിരുന്നത്. എന്നാല്‍ ’80കളുടെ തുടക്കത്തില്‍ സോവ്യേറ്റ് യൂണിയന്‍ അയാളെ ഉപേക്ഷിച്ചു. സോമാലിയയും എത്യോപ്യയും തമ്മിലൊരു അധികാര മാറ്റം നടന്നു. ഒരു പുതിയ രക്ഷാധികാരിയുടെ ആവശ്യകതയിലായിരുന്നു അയാള്‍. അയോവയിലെ റിപ്പബ്ലിക്കനായ സെനറ്റര്‍ Chuck Grassley യും Senate Finance Committee യുടെ തലവനായ Max Baucus യും ഒന്നിച്ച് പ്രവര്‍ത്തിച്ചു. Baucus ഡമോക്രാറ്റാണ്.

Grassley വളരെ കാലമായി ഈ സംഘത്തില്‍ പ്രവര്‍ത്തിക്കുന്നയാളാണ്. ’80കള്‍ക്ക് ശേഷം അയാള്‍ സോമാലിയയിലേക്ക് പോകുകയും Siad Barre യെ യേശുവിനുള്ള പ്രാര്‍ത്ഥനയില്‍ പങ്കെടുപ്പിക്കുകയും ചെയ്തു. Bill Brehm എന്ന ഒരു പ്രതിരോധ കരാറുകാരനേയും അയാള്‍ Barre ക്ക് നല്‍കി. തുടര്‍ന്ന് വായിക്കൂ →

Advertisements