ലോകത്തിലെ ഒന്നാമത്തെ കാറ്റാടി നിര്‍മ്മാതാവ് എന്ന സ്ഥാനം ചൈനയിലെ കമ്പനിക്ക് General Electric Co. വിട്ടുകൊടുത്തു എന്ന് Bloomberg New Energy Finance പറയുന്നു. Xinjiang Goldwind Science & Technology Co. Ltd ന് 2015 ല്‍ 7.8 ഗിഗാ വാട്ടിന്റെ ഓര്‍ഡറുകളാണ് ലഭിച്ചത്. മൂന്നാം സ്ഥാനത്തേക്ക് തള്ളപ്പെട്ട GEക്ക് 5.9 GW ന്റെ ഓര്‍ഡറേ ലഭിച്ചുള്ളു. 7.3 GW ന്റെ ഓര്‍ഡര്‍ ലഭിച്ച ഡന്മാര്ക്കിലെ Vestas Wind Systems A/S ന് രണ്ടാം സ്ഥാനം കൊണ്ട് തൃപ്തിപ്പെടേണ്ടിവന്നു. കഴിഞ്ഞ വര്‍ഷം മാത്രം ചൈനയില്‍ 29 GW ന്റെ കാറ്റാടികളാണ് സ്ഥാപിച്ചത്.
തീരക്കടല്‍ കാറ്റാടി നിര്‍മ്മാണത്തില്‍ ജര്‍മ്മനിയിലെ Siemens AG ഉം സ്പെയിനിലെ Gamesa Corp. Tecnologica SA ഉം ആണ് ആദ്യത്തെ അഞ്ച് കമ്പനികളില്‍ പ്രധാനപ്പെട്ടത്. അവര്‍ക്ക് 3.1 GW ന്റെ ഓര്‍ഡറുകള്‍ ലഭിച്ചു. സീമന്‍സ് ആണ് ഒന്നാമത്. അവര്‍ കഴിഞ്ഞ വര്‍ഷം 2.6 GW ന്റെ തീരക്കടല്‍ കാറ്റാടികള്‍ സ്ഥാപിച്ചു.
— സ്രോതസ്സ് scientificamerican.com