മോഡി പാകിസ്ഥാന്റെ പ്രധാനമന്ത്രിയാണോ?

ഇന്നലെ മോഡിയുടെ പ്രസംഗം റേഡിയോയില്‍ കേട്ടു. കൂടുതല്‍ സമയവും പാകിസ്ഥാനിലെ ജനങ്ങളേ എന്ന് അഭിസംബോധന ചെയ്തുകൊണ്ടായിരുന്നു ആ പ്രസംഗം. കേരളത്തിലെ കോഴിക്കോട് വന്ന് അവിടെയെത്തിയ ജനങ്ങളോട് പാകിസ്ഥാന്‍കാരേ എന്ന് വിളിക്കുന്നത് കേട്ട് അത്ഭുതം തോന്നുന്നു. ചിലപ്പോള്‍ ആ പരിപാടി കാണാന്‍ പോയ BJP, RSS കാര്‍ ശരിക്കും പാകിസ്ഥാന്‍കാരാവും!

എന്നാല്‍ നമ്മുടെ രാജ്യത്തെ പ്രശ്നങ്ങളേക്കുറിച്ചും അത് എങ്ങനെ പരിഹരിക്കും എന്നതിനേക്കുറിച്ചും അദ്ദേഹം എന്താണ് പറഞ്ഞത്. ഉദാഹരണത്തിന് റയില്‍വേയാത്രാ സുരക്ഷിത്വം, കാവേരി ജല പ്രശ്നം ഇതൊക്കെ പരിഹരിക്കുന്നത് എങ്ങനെയാണ്? എത്രയോ കോടി രൂപയുടെ വിദേശ നാണ്യ നഷ്ടമാണ് ബാംഗ്ലൂരിലെ നിരോധനാജ്ഞ കാരണമുണ്ടായത്. അതിനേക്കാളേറെ വിദേശരാജ്യങ്ങളില്‍ ഇന്‍ഡ്യയുടെ പേര് മോശമാക്കുന്നതല്ലേ അത്.

ഒരു ആഭ്യന്തര പ്രശ്നങ്ങള്‍ക്കും പരിഹാരം കാണാന്‍ BJPക്ക് താല്‍പര്യമില്ല. പകരം പ്രശ്നങ്ങളുണ്ടാക്കുകയാണ് അവരുടെ ലക്ഷ്യം. പശുവിന്റെ പേരിലും, സ്വതന്ത്ര അഭിപ്രായം പറഞ്ഞതിന്റെ പേരിലും സാധാരണ ജനങ്ങളെ തല്ലിക്കൊല്ലുന്ന ഭരണമാണിത്. രാഷ്ട്രീയ അഭിപ്രായവ്യത്യാസത്തിന്റെ പേരില്‍ പാര്‍ട്ടി പ്രവര്‍ത്ത‍കര്‍ തമ്മില്‍ തമ്മിലടിയുണ്ടാവുന്നത് മനസിലാക്കാം. എന്നാല്‍ ഇത് സാധാരണ ജനത്തെ ആണ് ലക്ഷ്യം വെക്കുന്നത്. അങ്ങനെ നിസാരമായ കാര്യത്തിന്റെ പേരില്‍ സ്വന്തം പൌരന്‍മാരെ കൊന്നൊടുക്കാന്‍ തയ്യാറാവുന്ന ഭരണകൂടത്തിന് ഭീകരവാദത്തെപ്പറ്റി പറയാന്‍ എന്ത് അവകാശം? നിങ്ങള്‍ തന്നെ ഭീകരവാദികളാണല്ലോ.

ഭീകരവാദം ഇന്ന് ഒരു പെയ്ഡ് സേവനമാണ്. 9/11 ആക്രമണമായിരുന്നു ഇപ്പോഴുള്ള ഭീകരവാദ സംസ്കാരത്തിന്റെ തുടക്കം. ആ ആക്രമണം നടത്തിയത് 19 പേരാണ്. അവരുടെ രാജ്യങ്ങള്‍ക്കെതിരെ അമേരിക്ക യുദ്ധം പ്രഖ്യാപിച്ചോ? ഇല്ല. ആ 19 പേരില്‍ 15 പേരും സൌദി അറേബ്യക്കാരാണ്. ഒരു ബോംബും അമേരിക്ക സൌദി അറേബ്യയിലിട്ടില്ല. പകരം ഏറ്റവും അടുത്ത പങ്കാളിയായി തുടരുന്നു. ലോക ചരിത്രത്തിലെ ഏറ്റവും വലിയ ആയുധ ഇടപാടി അടുത്തകാലത്ത് ഒബാമ സൌദിയുമായി നടത്തുകയുണ്ടായി.

2001 ല്‍ 9/11 ആക്രമണത്തെക്കുറിച്ച് പഠിക്കാന്‍ അന്നത്തെ പ്രസിഡന്റായ ബുഷ് ഒരു കമ്മീഷനെ വെച്ചു. എന്നാല്‍ കഴിഞ്ഞ 15 വര്‍ഷങ്ങളായി ആ കമ്മീഷന്റെ റിപ്പോര്‍ട്ടിലെ 28 പേജുകള്‍ രഹസ്യമാക്കിവെച്ചിരിക്കുകയാണ് അമേരിക്കന്‍ സര്‍ക്കാര്‍. അവര്‍ ത‍ന്നെ നടത്തിയ പഠനം, അമേരിക്കന്‍ പൌരന്‍മാര്‍ക്ക് തുറന്നുകൊടുക്കാന്‍ അവര്‍ തയ്യാറാവുന്നില്ല. നമ്മള്‍ തന്നെ നമ്മളെക്കുറിച്ച് എഴുതുകയാണെങ്കില്‍ അതില്‍ നമുക്കെതിരായ കാര്യങ്ങളൊന്നും ഉണ്ടാവില്ലെന്ന് സാമാന്യബുദ്ധിയുള്ളവര്‍ക്ക് മനസിലാക്കാമല്ലോ. എന്നിട്ട് കൂടി എന്തിന് 28 പേജുകള്‍ രഹസ്യമാക്കിവെച്ചേക്കണ്ടി വന്നു?

അധികാരികളും ഭീകരവാദവും തമ്മില്‍ അത്രക്ക് അടുത്ത ബന്ധമാണുള്ളത്. ജനങ്ങളെ നേരിട്ട് ബാധിക്കുന്ന ജനകീയ പ്രശ്നങ്ങളില്‍ നിന്ന് ജനശ്രദ്ധ മാറ്റുക എന്നതാണ് ഭീകരവാദത്തിന്റെ ലക്ഷ്യം.

ഭീകരവാദത്തിനെരെ പ്രായോഗികമായ നടപടി ആളുകളെ ഭീകരവാദികളാകാന്‍ അനുവദിക്കാതിരിക്കുകയാണ്. ആളുകള്‍ക്ക് തൊഴിലും സാമൂഹ്യ സുരക്ഷിതത്വവും നല്‍കു. അല്ലാതെ അധികാരകള്‍ പറയുന്നത് പോല ഗുണ്ടായിസം നടത്തി ഭീകരവാദത്തെ അടിച്ചമര്‍ത്താമെന്ന് നാം വിശ്വസിക്കരുത്. അത് എരിതീയില്‍ എണ്ണയൊഴിക്കുന്നത് പോലെയാണ്. അധികാരകളെ സംബന്ധിച്ചടത്തോളം ഈ പ്രശ്നങ്ങളൊന്നും പരിഹരിക്കപ്പെടരുത് എന്നാണ് ആഗ്രഹം. കാരണം മുതലാളിമാര്‍ക്ക് വേണ്ടിയുള്ള അവരുടെ ഗൂഢ ഉദ്ദേശങ്ങളെക്കുറിച്ച് ജനകീയ ചര്‍ച്ചയുണ്ടാകാതെ മറച്ച് വെക്കാന്‍ ഭീകരവാദം പേടി അവരെ സഹായിക്കുന്നു.

ഭീകരവാദത്തിനെരെ സര്‍ക്കാരിന്റെ നടപടികളെ പൂര്‍ണ്ണമായും പിന്‍തുണക്കണം. എന്നാല്‍ അത് ഒരു ബ്ലാങ്ക് ചെക്കല്ല. ആ നടപടികളുടെ ഫലപ്രാപ്തിയെക്കുറിച്ച് വിമര്‍ശനങ്ങളുണ്ടാവും. അതാണ് ജനാധിപത്യം. അതുപോലെ ഭീകരവാദത്തിന്റെ ഇരയായി എന്നത് സര്‍ക്കാരിന്റെ ജനദ്രാഹ, മുതലാളിസ്നേഹ നടപടികള്‍ക്കായുള്ള പിന്‍തുണയല്ല. ഭീകരവാദ വിരുദ്ധ നടപടികളെ പിന്‍തുണക്കണക്കുമ്പോഴും സര്‍ക്കാരിന്റെ തെറ്റായ നടപടികളെക്കുറിച്ച് വിമര്‍ശിക്കേണ്ടത് നമ്മുടെ കടമയാണ്.

മോനേ മോഡി, കാര്യങ്ങളൊക്കെ ശരി. പക്ഷേ എന്തിന് Railway Convention Committee (RCC) യെ ഇല്ലാതാക്കി? എന്തിന് റയില്‍വേയില്‍ നിന്ന് ഡിവിഡന്റ് വാങ്ങുന്നത് നിര്‍ത്തലാക്കി? റയില്‍വേ ഡിവിഡന്റ് അടക്കുന്നില്ലെങ്കില്‍ ടിക്കറ്റ് ചാര്‍ജ്ജ് കുറക്കുമോ? എന്തിന് പ്രതിരോധ രംഗത്ത് വിദേശ രാജ്യങ്ങളിലെ സ്വകാര്യ കമ്പനികളെ കൊണ്ടുവരുന്നു? SBTയെ SBI വിഴുങ്ങുന്നത് തടയമോ?

നമുക്കറിയേണ്ടത് നമ്മളെ ദൈനംദിനം ബാധിക്കുന്ന പ്രശ്നങ്ങളാണ്. ഭീകരവാദത്തെ അടിച്ചമര്‍ത്താന്‍ നാം കൊടുക്കുന്ന നികുതിപണത്തിന്റെ വലിയൊരു പങ്ക് പ്രതിരോധ രംഗത്താണ് ചിലവാക്കുന്നുണ്ട്. ഉത്തരവാദിത്തപ്പെട്ട അവര്‍ ശരിയായ കാര്യങ്ങള്‍ ചെയ്തോളും. അഥവാ അതില്‍ എന്തെങ്കിലും പോരായ്യയോ കുഴപ്പമോ ഉണ്ടെങ്കില്‍ നിങ്ങള്‍ നടപടിയെടുക്കാമല്ലോ. നിങ്ങള്‍ തന്നെയല്ലേ ഭരിക്കുന്നത്. അതുകൊണ്ട് ഭീകരവാദത്തെക്കുറിച്ച് പറഞ്ഞ് രക്ഷപെടാമെന്ന് കരുതേണ്ട. നിങ്ങള്‍ മനുഷ്യരെ തമ്മിടിപ്പിച്ച് നടത്തിയ കലാപങ്ങളെക്കുറിച്ച് ഗുജറാത്തിലെ തന്നെ ജനം തിരിച്ചറിയുന്നുണ്ട്.

Advertisements

ഒരു മറുപടി കൊടുക്കുക

Fill in your details below or click an icon to log in:

WordPress.com Logo

You are commenting using your WordPress.com account. Log Out / മാറ്റുക )

Twitter picture

You are commenting using your Twitter account. Log Out / മാറ്റുക )

Facebook photo

You are commenting using your Facebook account. Log Out / മാറ്റുക )

Google+ photo

You are commenting using your Google+ account. Log Out / മാറ്റുക )