യാഥാസ്ഥിതികതയെ നിര്‍വ്വചിക്കുന്ന മാനസിക അവസ്ഥയാണ് അത്

അമേരിക്കയിലെ ഏറ്റവും ഭീകരനായ തുടര്‍-കൊലപാതകിയാണ് ടെഡ് ബണ്ടി(Ted Bundy). വധശിക്ഷക്ക് കാത്ത് കിടന്നിരുന്ന ടെഡ് ബണ്ടിയെ ഡോബ്‌സണ്‍ born-again Christian ആയി മാറ്റുന്നതിന് സഹായിച്ചു. ടെഡ് ബണ്ടിയുടെ വധശിക്ഷ നടപ്പാക്കുന്നതിന് മുമ്പ് അയാളുമായുള്ള അവസാനത്തെ അഭിമുഖം രേഖപ്പെടുത്തുകയും ചെയ്തു. രാഷ്ട്രീയ സാമ്രാജ്യത്തിന് വേണ്ടിയും ദേശീയ കീര്‍ത്തി നിര്‍മ്മിക്കാനും വേണ്ടി ആ വീഡിയോ വിറ്റ് പത്തുലക്ഷം ഡോളര്‍ ശേഖരിച്ചു.

ഉദാഹരണത്തിന് കുട്ടിയായിരുന്നപ്പോള്‍ കഠിനമായി പീഡിപ്പിക്കപ്പെട്ട മറ്റൊരാളാണ് നെറ്റ് ഗിന്‍ഗ്രിച്ച് (Newt Gingrich). ഗിന്‍ഗ്രിച്ചിനെതിരെ ഡോബ്സണ്‍ ഒരു അട്ടിമറി തന്നെ സംഘടിപ്പിച്ചു. അങ്ങനെ Speaker of the House എന്ന സ്ഥാനം ഗിന്‍ഗ്രിച്ചിന് നഷ്ടമായി. ക്ലിന്റണിനെ അധികാരഭ്രഷ്ടനാക്കുന്നതില്‍ ഗിന്‍ഗ്രിച്ചിന്റെ നേതൃത്വം പാര്‍ട്ടിയെ ദുര്‍ബനലപ്പെടുത്തുന്നു എന്നായിരുന്നു ധാരാണം റിപ്പബ്ലിക്കന്‍കാര്‍ വിശ്വസിച്ചത്. കാരണം ഗിന്‍ഗ്രിച്ചിന് തന്നെക്കാള്‍ ഇരുപത് വയസ് പ്രായം കുറഞ്ഞ ഒരു സ്ത്രീയുമായി അടുപ്പമുണ്ടായിരുന്നു. കോണ്‍ഗ്രസിലെ ജോലിക്കാരിയായിരുന്നു ആ സ്ത്രീ. അവര്‍ ഇപ്പോള്‍ ഗിന്‍ഗ്രിച്ചിന്റെ ഭാര്യയാണ്.

പിന്നീട് ഗിന്‍ഗ്രിച്ച് തന്റെ രാഷ്ട്രീയ ജീവിതം പുനര്‍ജീവിപ്പിക്കാന്‍ തീരുമാനിച്ചപ്പോള്‍ റിപ്പബ്ലിക്കന്‍ പാര്‍ട്ടിയെ നിയന്ത്രിച്ചിരുന്നത് ക്രിസ്ത്യന്‍ വലത്പക്ഷമായിരുന്നു. അയാള്‍ വിഢിയായി മനുഷ്യന്‍ ആയിരുന്നില്ല. “ഞാന്‍ എന്ത് ചെയ്യണം? ഞാന്‍ എന്റെ എല്ലാ തെറ്റുകളും ജെയിംസ് ഡോബ്സണിന്റെ റേഡിയോ ഷോയില്‍ വെച്ച് കുമ്പസരിക്കണം,” വലത് പക്ഷത്തിന്റെ രാഷ്ട്രീയ അവജ്ഞയുടെ പിറകില്‍ പതിയിരിക്കുന്ന വ്യക്തിപരമായ പ്രശ്ന സംസ്കാരത്തെ വിളമ്പുക. അത് തന്നെ അയാള്‍ ചെയ്തു. രാഷ്ടിയ നിലപാടില്ലാത്ത ഡോബ്സണിന് മുമ്പില്‍ അയാള്‍ അടിസ്ഥാനപരമായി അടിയറവു പറഞ്ഞു. പിന്നീട് നടന്നത് നിങ്ങള്‍ക്ക് അറിയാമോ, ഗിന്‍ഗ്രിച്ച് വീണ്ടും ദേശീയ രാഷ്ട്രീയത്തിലെത്തി. ക്രിസ്ത്യന്‍ വലതുപക്ഷ സംഘങ്ങള്‍ അയാളെ സ്വാഗതം ചെയ്തു. Fox News ല്‍ ഇപ്പോഴും അയാളെ കാണാം. ഡോബ്സണ്‍ എത്രമാത്രം ശക്തനാണെന്ന് വ്യക്തമാക്കുന്നതാണ് അത്. അത് ഡോബ്സണ്‍ മാത്രമല്ല, യാഥാസ്ഥിതികതയെ നിര്‍വ്വചിക്കുന്ന മാനസിക അവസ്ഥയാണ് അത്…. തുടര്‍ന്ന് വായിക്കൂ →

Advertisements