“കാലാവസ്ഥാ കൊലയാളികളികളായ” 12 പേരെ കാണൂ

Rolling Stones ന്റെ പട്ടിക പ്രകാരം ഇവരാണ് ഏറ്റവും മുകളിലത്തെ 12 കാലാവസ്ഥാ കൊലയാളികള്‍.

മാസികയുടെ അഭിപ്രായത്തില്‍, “ആഗോളതപനത്തെ തടയുന്നതിന്റെ പുരോഗതിയെ തടസപ്പെടുത്തുന്നതില്‍ ഭീമന്‍ എണ്ണയേയും ഭീമന്‍ കല്‍ക്കരിയേയും സഹായിക്കുന്ന മലിനീകരണമുണ്ടാക്കുകയും കള്ളം പറയുകയും ചെയ്യുന്നവരാണ് ഇവര്‍”.

1. ലാഭക്കാരന്‍The Profiteer – വാറന്‍ ബഫറ്റ് (Warren Buffett)

അമേരിക്കയിലെ ഏറ്റവും അറിയപ്പെടുന്ന ഉപദേശി ഒന്നാം സ്ഥാനത്ത് നില്‍ക്കുന്നത് കണ്ടിട്ട് മിക്കവരും അത്ഭുതപ്പെട്ടിട്ടുണ്ടാവും. എന്നാല്‍ ബഫറ്റ് “ആഗോളതപനത്തെ തടയാന്‍ പ്രസിഡന്റ് നടത്തുന്ന ശ്രമത്തെ ശക്തമായി ഇദ്ദേഹം എതിര്‍ക്കുന്നു. തീവൃ വലത് പക്ഷം ഉപയോഗിക്കുന്ന അതേ കള്ളങ്ങളാണ് ഇദ്ദേഹവും പറയുന്നത്”.

എന്നാല്‍ അതുകൊണ്ട് മാത്രമല്ല ഇദ്ദേഹത്തെ നാമനിര്‍ദ്ദേശം ചെയ്തത്. “കഴിഞ്ഞ കുറച്ച് മാസങ്ങളായി ബഫറ്റ് ശതകോടിക്കണക്കിന് ഡോളറാണ് കാര്‍ബണ്‍ മലിനീകരണമുണ്ടാക്കുന്ന വ്യവസായങ്ങളില്‍ നിക്ഷേപിച്ചത്. ലോകം കത്തുമ്പോഴും അതില്‍ നിന്ന് ലാഭം കൊയ്യുക,” Rolling Stone പറയുന്നു.

ഇദ്ദേഹം Exxon ല്‍ വന്‍തോതില്‍ നിക്ഷേപം നടത്തുകയാണ്. അടുത്തകാലത്ത് Burlington Northern Santa Fe തീവണ്ടി പാതക്ക് $2600 കോടി ഡോളര്‍ കൊടുത്തു. അത് അമേരിക്കയിലെ ഏറ്റവും വലിയ കല്‍ക്കരി hauler ആണ്. “സര്‍ക്കാര്‍ കാലാവസ്ഥാ മലിനീകരണത്തിന് നടപടി എടുക്കില്ല എന്ന ഉറപ്പുള്ളതുകൊണ്ടാണ് savvy നിക്ഷേപകനായ ബഫറ്റ് കല്‍ക്കരി കടത്തുന്ന തീവണ്ടി പാതയില്‍ നിക്ഷേപം നടത്തുന്നത്,” Rolling Stone ചൂണ്ടിക്കാണിക്കുന്നു.

2. കള്ളംപറയുന്നവന്‍ The Disinformer: റൂപര്‍ട്ട് മര്‍ഡോക്ക് Rupert Murdoch

മാധ്യമ രാജാവ് രണ്ടാം സ്ഥാനത്ത് വന്നത് മിക്കവരേയും അത്ഭുതപ്പെടുത്താം. “കാലാവസ്ഥാ മാറ്റം വ്യക്തമായ, ദുരന്ത ഭീഷണിയാണ്” എന്ന് 2007 ന് ശേഷം മര്‍ഡോക്ക് പറഞ്ഞു. എന്നാല്‍ അദ്ദേഹവും അദ്ദേഹത്തിന്റെ മാധ്യമ പ്രവര്‍ത്തനം “കാലാവസ്ഥാ മാറ്റത്തെക്കുറിച്ച് തെറ്റായ വിവരങ്ങളുടെ ഏറ്റവും വലിയ സ്രോതസ്സാണ്.” … തുടര്‍ന്ന് വായിക്കൂ →

Advertisements