വ്യക്തികളുടെ സാധാരണയായുള്ള പ്രശ്നങ്ങള്‍ക്ക് പരിഹാരമായി സര്‍ക്കാര്‍

അധികാരമില്ലാത്ത കാലത്ത് റിപ്പബ്ലിക്കന്‍ പാര്‍ട്ടി grassroots നെയാണ് ആശ്രയിക്കുന്നത്. അതിന് നേതൃത്വമില്ല. ടൌണ്‍ഹാള്‍ യോഗങ്ങളില്‍ അത് നമുക്ക് കാണാം. ഒരു ബ്രേക്കുമില്ലാത്ത, നിയന്ത്രണമെല്ലാം പൊട്ടിയ, ജനമുന്നേറ്റത്തെ നിയന്ത്രിക്കുന്ന റിപ്പബ്ലിക്കന്‍ പാര്‍ട്ടി. അത് വളരെ വൃത്തികെട്ട കാഴ്ചയാണ്.

അതിന് bipartisanship നുള്ള ഒരു ശേഷിയുമില്ല. ആരോഗ്യ പരിരക്ഷയുടെ കാര്യത്തില്‍ അവര്‍ ഒരിക്കലും ഒത്തുതീര്‍പ്പ് നടത്തില്ല. അതുകൊണ്ട് bipartisan ആരോഗ്യ പരിരക്ഷ നിയമം കൊണ്ടുവരുന്നു എന്ന ആശയം ഒരു മിഥ്യാബോധമാണ്. ഒരു നിയമവും അവര്‍ കൊണ്ടുവരില്ല. bipartisanship നായുള്ള ബറാക് ഒബാമയുടെ നീക്കം ഡോമോക്രാറ്റുകള്‍ക്ക് ദോഷം ചെയ്യും. പ്രത്യേകിച്ച് പുരോഗമന അജണ്ടയേയും. ദിവസവും സംഭവിക്കുന്ന വ്യക്തികളുടെ സാധാരണയായുള്ള പ്രശ്നങ്ങള്‍ക്ക് പരിഹാരമായി സര്‍ക്കാര്‍ കൊണ്ടുവരുന്ന പരിഹാരങ്ങള്‍, ജോണ്‍ ഡോബ്സണും അദ്ദേഹത്തിന്റെ കൂട്ടാളികളും നിര്‍മ്മിക്കുന്ന സാമ്രാജ്യത്തിന്റെ തകര്‍ച്ചയാണ്. അത് ഈ ആളുകള്‍ക്ക് നന്നായി അറിയാം.

Ted Haggard, Mark Foley, Larry Craig, തുടങ്ങിയവരുമായി നടന്ന വിവാദങ്ങളെക്കുറിച്ച് വിശദമായി ഞാന്‍ പുസ്തകത്തില്‍ പറയുന്നുണ്ട്. അത് കാപട്യം ആണെന്ന് ധാരാളം ആളുകള്‍ പറഞ്ഞിട്ടുണ്ട്. ഒരിക്കല്‍ കുടുംബ മൂല്യങ്ങളുടെ പാര്‍ട്ടി എന്ന് അറിയപ്പെട്ടിരുന്ന ഒരു പാര്‍ട്ടിക്ക് അത് Gomorrah പോലുള്ള ഒരു ചിത്രം സൃഷ്ടിച്ചു. ഈ വിവാദങ്ങള്‍ പാര്‍ട്ടിയെ തകര്‍ത്തു. അതിനപ്പുറം ആ ജനമുന്നേറ്റത്തിന്റെ മാനസികാവസ്ഥയും വൈകാരികതയും മനസിലാക്കാന്‍ ശ്രമിക്കുകയാണ് ഞാന്‍. അതുപോലെ എന്താണ് ഇന്നത്തെ യാഥാസ്ഥികത എന്നും. കാരണം അധികാരമില്ലാത്ത റിപ്പബ്ലിക്കന്‍ പാര്‍ട്ടിയെ നിര്‍വ്വചിക്കുന്നത് അതാണ്. ഒബാമയുടേയും, പുരോഗമന അജണ്ടയുടേയും എതിരായ വളരെ അപകടകരമായ പാര്‍ട്ടിയാണ് ഇപ്പോഴും അത്. അവര്‍ക്ക് സര്‍ക്കാരില്‍ നിയന്ത്രണമില്ലെങ്കില്‍ കൂടിയും അവര്‍ക്ക് ചുറ്റുപാടുകളെ വന്‍തോതില്‍ ബാധിക്കാന്‍ ഇപ്പോഴും കഴിയും. … തുടര്‍ന്ന് വായിക്കൂ →

Advertisements