കേന്ദ്ര സര്‍ക്കാരിന്റെ നയങ്ങള്‍ക്കെതിരെ ഇടത് പാര്‍ട്ടികള്‍ ദേശീയ ഹര്‍ത്താല്‍ പ്രഖ്യാപിച്ചിരിക്കുന്നു. ഈ പ്രവര്‍ത്തികൊണ്ട് ഒരു ഗുണവും ഇല്ല. എന്നാല്‍ അനാവശ്യമായി ജനത്തിന്റെ വെറുപ്പ് നേടുകയും ചെയ്യും. ഈ ഹര്‍ത്താല്‍ രാഷ്ട്രീയം ഇനിയെങ്കിലും ഇടത് പാര്‍ട്ടികള്‍ നിര്‍ത്തിക്കൂടെ? പ്രത്യേകിച്ചും കേന്ദ്രസര്‍ക്കാര്‍ നോട്ട് പിന്‍വലിച്ച് ജനത്തിന് മേല്‍ സാമ്പത്തിക അടിയന്തിരാവസ്ഥ പ്രഖ്യാപിച്ചിരിക്കുന്ന ഈ അവസരത്തില്‍.
ഇത് ജനത്തെ ബോധവല്‍ക്കരിക്കാനും ബദല്‍ സംരംഭങ്ങള്‍ കണ്ടെത്താനുള്ള സമയമാണ്. വെറുതെ വെറുപ്പ് ചോദിച്ച് വാങ്ങി ആ അവസരങ്ങള്‍ നശിപ്പിക്കരുത്. ഹര്‍ത്താലുകൊണ്ട് ഒന്നും നേടുന്നില്ല. നടത്തുന്നവര്‍ക്ക് പരസ്പരം കൊള്ളാം നന്നായി എന്ന് പുകഴ്ത്താം എന്നതിനപ്പുറം എന്ത് ഫലമാണ് ഹര്‍ത്താല്‍ ചെയ്യുന്നത്? കഷ്ടം. അങ്ങാടിയില്‍ തോറ്റതിന് അമ്മയോട് എന്ന ചൊല്ല് പോലെ. ഈ പരിപാടി എന്നന്നേക്കുമായി നിര്‍ത്തൂ സുഹൃത്തുക്കളേ.