ശക്തമായ ഒരു ഭൂമികുലുക്കം വടക്ക് കിഴക്കെ ജപ്പാനില്‍ സംഭവിച്ചത് കുറച്ച് നേരത്തേക്ക് Fukushima No. 2 നിലയത്തിലെ ആണവ ഇന്ധന ശീതീകരണിയുടെ പ്രവര്‍ത്തനം താല്‍ക്കാലികമായി തടസപ്പെടുത്തി. ഒരു മീറ്റര്‍ ഉയരത്തില്‍ തിരമാലയുണ്ടായ സുനാമിക്കും ഭൂമികുലുക്കം കാരണമായി. 5 വര്‍ഷം മുമ്പ് നടന്ന Great East Japan Earthquake നാല് തകര്‍ന്ന പ്രദേശമാണ് അത്. ജനങ്ങളെ ഉയര്‍ന്ന പ്രദേശങ്ങളിലേക്ക് മാറ്റിപ്പാര്‍പ്പിച്ചു എന്ന് അധികൃതര്‍ അറിയിച്ചു. നൂറുകണക്കിന് സ്കൂളുകള്‍ അടച്ചു.
Fukushima No. 2, Fukushima No. 3 യിലേയും ആണവഇന്ധന ചാര കുളത്തിലെ (spent fuel pool) ശീതീകരണ സംവിധാനത്തിന്റെ പ്രവര്‍ത്തനം നിലച്ചു. എന്നാലും 100 മിനിട്ടുകള്‍ക്ക് ശേഷം അത് വീണ്ടും പ്രവര്‍ത്തിപ്പിക്കാന്‍ കഴിഞ്ഞു എന്ന് Tokyo Electric Power Company Holdings Inc പറഞ്ഞു. Fukushima No. 2 നിലയത്തിലെ ആണവവികിരണമുള്ള പദാര്ദ്ധങ്ങളുടെ പൊടി പരിശോധിക്കുന്ന ഉപകരണത്തിന്റെ പ്രവര്‍ത്തനം നിലച്ചു. എന്നാല്‍ അത് ഗൌരവമുള്ള പ്രശ്നമല്ല എന്ന് Tepco പറഞ്ഞു.
— സ്രോതസ്സ് japantimes.co.jp
ദയവുചെയ്ത് ആണവനിലയം എന്ന പൊട്ടത്തരത്തിന് വേണ്ടി വാദിക്കരുത്. എല്ലാ ആണവനിലയങ്ങളും അടച്ചുപൂട്ടുക.