21 വര്‍ഷങ്ങള്‍ക്ക് ശേഷവും Prince William Sound ലെ എണ്ണ ഇപ്പോഴും മലിനീകരണമുണ്ടാക്കുന്നു

1989 ലെ ചോര്‍ച്ച കാരണം 4.1 കോടി ലിറ്റര്‍ ക്രൂഡ് ഓയില്‍ Prince William Sound ലെ pristine waters ലേക്ക് ചോര്‍ന്നു. ഭൂമിക്ക് വാഗ്ദാനമെന്ന് പറയയുന്ന ഒരു വ്യവസായം അവസാനം അത് പോകുന്നിടമെന്നാം നശിപ്പിക്കുന്ന അവസ്ഥയാണ്.

ജനങ്ങളുടെ ജീവിതവും വന്യജീവികളുടെ നാശവും വളരെ വലുതാണ്.

ലക്ഷക്കണക്കിന് മീനുകളും പക്ഷികളും ചത്തു, ആയിരക്കണക്കിന് സമുദ്ര സസ്തനികളും ചത്തു.

ആയിരക്കണക്കിന് ശുദ്ധീകരണ തൊഴിലാളികള്‍ രോഗികളായി, കണക്കാക്കാത്ര ആളുകള്‍ മരിച്ചു.

Exxon എന്ന് പേരുള്ള ഒരു കമ്പനിയുടെ പൂര്‍ണ്ണമായ ഹൃദയശൂന്യത ആണ് നിങ്ങള്‍ അവിടെ കാണുന്നത്. ശുദ്ധീകരണത്തേക്കാള്‍ അവര്‍ക്ക് താല്‍പര്യം അവരുടെ പ്രതിച്ഛായ മെച്ചപ്പെടുത്തുന്നതിനാണ്.

Prince William Sound ശുദ്ധവും സുരക്ഷിതവും ആണെന്ന് വരുത്താന്‍ ശാസ്ത്രത്തെ എങ്ങനെ ഈ കമ്പനി കൃത്രിമം നടത്തി എന്ന് നിങ്ങള്‍ നോക്കണം.

ചോര്‍ച്ച എന്ന ഈ ഒരു തുടക്ക സംഭവത്തില്‍ നിന്ന് രണ്ട് അവസാനങ്ങളാണ് നിങ്ങള്‍ക്ക് കിട്ടുന്നത്. Exxon ല്‍ നിന്ന് പണം കിട്ടുന്നവരൊക്കെ ഒരു പ്രശ്നവുമില്ലെന്ന് പറയുന്നു. Exxon ല്‍ നിന്ന് പണം കിട്ടാത്തവര്‍ പറയുന്നത് ദശാബ്ദത്തോളവും അതില്‍ കൂടുതലും ഫലങ്ങള്‍ നിലനില്‍ക്കുമെന്നാണ്.

അമേരിക്കക്കാര്‍ക്ക് അമേരിക്കന്‍ ഉച്ചാരണത്തെക്കാള്‍ ബ്രിട്ടീഷ് ഉച്ചാരണം വിശ്വസിക്കുന്നതിനാലാണ് ബ്രിട്ടീഷ് ശാസ്ത്രജ്ഞരെ കൊണ്ടുവന്നത് എന്ന് എണ്ണക്കമ്പനിക്കാരുടെ ഒരു സംഘത്തോട് Exxon ന്റെ ശുദ്ധീകരണ ഉദ്യോഗസ്ഥനായ Otto Harrison പറഞ്ഞു.

അത്രക്ക് ലോകവിദ്വേഷം നിറഞ്ഞതാണ് കാര്യങ്ങള്‍.

എല്ലാം OK ആണെന്ന് കുറച്ച് കാലം കഴിഞ്ഞപ്പോഴേ Exxon ശാസ്ത്രജ്ഞര്‍ പറഞ്ഞുതുടങ്ങി. എന്നാല്‍ വരുന്ന തലമുറകള്‍ മലിനീകരണത്തിന്റെ ദോഷങ്ങള്‍ സഹിക്കും എന്ന് സര്‍ക്കാരിന്റെ ശാസ്ത്രജ്ഞരും സ്വതന്ത്ര ശാസ്ത്രജ്ഞരും പറയുന്നു.

“നിങ്ങള്‍ക്ക് എവിടെ നിന്ന് പണം കിട്ടുന്നു എന്നനുസരിച്ചാണോ നല്ല ശാസ്ത്രം എന്തെന്ന് തീരുമാനിക്കുന്നത്?” എന്ന് Exxon Valdez എണ്ണ ചോര്‍ച്ച Trustee Council തലവന്‍ ചോദിക്കുന്നു.

ബീച്ചുകള്‍ ശുദ്ധമാണെന്ന് കുറച്ച് വര്‍ഷങ്ങള്‍ക്ക് ശേഷം Exxon പ്രഖ്യാപിക്കുകയും അവിടെ നിന്ന് പോകുകയും ചെയ്തു. Exxon കൊടുക്കേണ്ട നഷ്ടപരിഹാര തുക കുറക്കാന്‍ വേണ്ടി വര്‍ഷങ്ങളോളം യുദ്ധം ചെയ്ത വക്കീലന്‍മാര്‍ മാത്രം അവിടെ തുടര്‍ന്നു.

Prince William Sound പരിശുദ്ധമാണെന്ന് Exxon വീണ്ടും വീണ്ടും പറഞ്ഞുകൊണ്ടിരുന്നു.

എന്നാല്‍ ഗവേഷകര്‍ ഒന്നിന് പിറകേ ഒന്നായി എണ്ണ മലിനീകരണം Sound ല്‍ കണ്ടെത്തുകയാണ്. 20 വര്‍ഷം മുമ്പാണ് എണ്ണ ചോര്‍ച്ച നടന്നതെങ്കിലും അതിന്റെ ഫലം ഇപ്പോഴുമുണ്ട്.

കടല്‍ തീരത്തെ 50 സ്ഥലങ്ങളില്‍ എണ്ണയുടെ അവശിഷ്ടങ്ങള്‍ കുഴിച്ച് മൂടപ്പെട്ടിട്ടുണ്ട്.

ഇപ്പോള്‍ മറ്റൊരു ആധികാരിക പഠനത്തില്‍ എണ്ണകാരണമായ നിലനില്‍ക്കുന്ന മലിനീകരണം Sound ലെ തീരത്തുണ്ടെന്ന് പറയുന്നു.

ഉപരിതലത്തിലുള്ള എണ്ണ പടരുന്നതിനേക്കാള്‍ 1,000 മടങ്ങ് സാവധാനമാണ് മണ്ണല്‍ ഏതാനും ഇഞ്ച് താഴെയുള്ള എണ്ണ പടരുന്നതെന്ന് Nature Geoscience ജേണലിന്റെ ശാസ്ത്രജ്ഞര്‍ കണ്ടെത്തി.

ഓക്സിജന്‍ ഇല്ലാത്ത പോഷകങ്ങളുള്ള gravel സാവധാനം ശേഷിക്കുന്ന എണ്ണയെ പടര്‍ത്തുന്നു എന്നാണ് അവര്‍ സൂചിപ്പിക്കുന്നത്.

Prince William Sound ന്റെ gravel തീരത്തിന് രണ്ട് പാളികളുണ്ട്. മുകളിലുള്ള പാളി ഓക്സിജനും, പോഷകങ്ങളും, ജലവുമായി വലിയ തോതില്‍ കിനിഞ്ഞിറങ്ങുന്നതാണ്. താഴത്തെ പാളി അങ്ങനെയല്ല.

താഴത്തെ പാളിയില്‍ എണ്ണ കുടുങ്ങിക്കിടക്കുന്നു.

കടല്‍ വെള്ളത്തില്‍ ഉയര്‍ന്ന തോതില്‍ ഓക്സിജനുണ്ട്. തീരത്തേയും 2-4 ഇഞ്ച് താഴേക്കും കടന്ന് ഓക്സിജന്‍ എണ്ണയെ പരത്തുമെന്ന് നിങ്ങള്‍ കരുതുന്നുണ്ടാവും.

എന്നാല്‍ താഴത്തെ പാളിയിലെ ശുദ്ധ ജലത്തിന്റെ പുറത്തേക്കുള്ള നീക്കം ഓക്സിജനെ താഴേക്ക് നീക്കുന്നത് തടയുന്നു. Temple University, Philadelphia യിലെ Michel Boufadel പറയുന്നു.

ശേഷിക്കുന്ന എണ്ണ കുഴപ്പമുള്ളതല്ല എന്നാണ് Exxon ന്റെ ശാസ്ത്രജ്ഞര്‍ പറയുന്നത്.

– from priceofoil.org

എണ്ണയുടെ ഉപയോഗം കഴിവതും കുറക്കുക. കഴിയുന്നത്ര പൊതുഗതാഗതം ഉപയോഗിക്കുക.

For Comments visit original post.

Advertisements