2009 ല്‍ അമേരിക്കയിലെ കാറിന്റെ എണ്ണത്തില്‍ 40 ലക്ഷം കുറവുവന്നു

അമേരിക്കയുടെ നൂറ്റാണ്ട് നീണ്ടുനിന്ന വാഹനങ്ങളോടുള്ള പ്രണയം അവസാനിക്കാന്‍ പോകുന്നു എന്ന് തോന്നുന്നു. ഏറ്റവും ഉയര്‍ന്ന സംഖ്യയിലായിരുന്നു വാഹനങ്ങളുടെ എണ്ണം കുറഞ്ഞു തുടങ്ങി. 2009 ല്‍ 1.4 കോടി കാറുകള്‍ നിശിപ്പിച്ചപ്പോള്‍ അതിന് പകരമായി 1 കോടി എണ്ണമേ പുതിയതായി വിറ്റൊള്ളു. ഒരു വര്‍ഷത്തില്‍ 40 ലക്ഷം എണ്ണം, 2% കുറവ് വന്നു. സാമ്പത്തിക മാന്ദ്യവുമായി ഇതിന് ബന്ധമുണ്ടെങ്കിലും മറ്റ് കാരണങ്ങളും സ്വാധീനിക്കുന്നു.

ഭാവിയിലെ വാഹന എണ്ണം രണ്ട് ഗതികളെ ആശ്രയിച്ചിരിക്കുന്നു: പുതിയ കാറുകളുടെ വില്‍പ്പനയും പഴയ കാറുകള്‍ നശിപ്പിക്കുന്നതും. രണ്ടാം ലോക മഹായുദ്ധത്തിന് ശേഷം ആദ്യമായി 2009 ല്‍ നശിപ്പിക്കുന്ന കാറുകളുടെ എണ്ണം പുതിയവയെ കവച്ച് വെച്ചു. അങ്ങനെ എക്കാലത്തേതിലും ഉയര്‍ന്ന വാഹന എണ്ണമായ 25 കോടിയില്‍ നിന്ന് 24.6 കോടിയായി കുറഞ്ഞു. ഈ സ്ഥിതി 2020 വരെ തുടരുമെന്നാണ് കരുതുന്നത്.

1994 മുതല്‍ 2007 വരെ നിലനിന്നിരുന്ന പ്രതിവര്‍ഷത്തെ വില്‍പ്പന 1.5–1.7 കോടി എന്നതില്‍ നിന്നും താഴേക്ക് വരാന്‍ കാര്യം, കമ്പോള പൂരിതാവസ്ഥ, നഗരവല്‍ക്കരണം, സാമ്പത്തിക സ്ഥിരതയില്ലായ്മ, എണ്ണ സ്ഥിരതയില്ലായ്മ, ഗതാഗതക്കുരുക്കിനാലുള്ള മാനസികവൈഷമ്യം, കാലാവസ്ഥാ മാറ്റത്തെക്കുറിച്ചുള്ള വളരുന്ന വ്യാകുലത, ചെറുപ്പക്കാര്‍ക്ക് കാറിനോടുള്ള താല്‍പ്പര്യമില്ലായ്മ തുടങ്ങിയവയാണ്.

കമ്പോള പൂരിതാവസ്ഥ പ്രധാന കാരണമാണ്. അമേരിക്കയിലിന്ന് 24.6 കോടി രജിസ്റ്റര്‍ ചെയ്ത വാഹനങ്ങളുണ്ട്. 5 വാഹനങ്ങള്‍ക്ക് 4 ലൈസന്‍സുള്ള ഡ്രൈവര്‍മാര്‍ എന്നതാണ് ഇപ്പോഴത്തെ തോത്. എന്നാണ് ഇത് മതിയാവുന്നത്.

അമേരിക്കയുടെ ഭാവിയെക്കുറിച്ച് സൂചന ജപ്പാന്‍ നല്‍കും. അമേരിക്കയെക്കാള്‍ കൂടുതല്‍ ജനസാന്ദ്രവും ഉയര്‍ന്ന നഗരവല്‍ക്കണവും നടന്ന രാജ്യമാണ് ജപ്പാന്‍. 1990 ല്‍ അവര്‍ കാര്‍ saturation ല്‍ എത്തി. അതിന് ശേഷം വാര്‍ഷിക കാര്‍വില്‍പ്പനയില്‍ 21% കുറവാണുണ്ടാകുന്നത്. അമേരിക്കയും അതേ വഴി പിന്‍തുടരും.

കാര്‍ യാത്രാസൌകര്യം നല്‍കുന്നു, കൂടുതലും ഗ്രാമീണ അമേരിക്കയില്‍. എന്നാല്‍ അമേരിക്കയിലെ നാലില്‍ മൂന്ന് പേരും ഇന്ന് നഗരങ്ങളിലാണ് ജീവിക്കുന്നത്. നഗരത്തില്‍ കാറിന്റെ എണ്ണം കൂടുന്നത് യാത്രാസൌകര്യം വര്‍ദ്ധിപ്പിക്കുകയല്ല ചെയ്യുന്നത്. പകരം immobility. Texas Transportation Institute ന്റെ റിപ്പോര്‍ട്ട് പ്രകാരം അമേരിക്കയിലെ തിരക്കിന്റെ വില, അതില്‍ ഇന്ധന നഷ്ടം സമയ നഷ്ടം എന്നിവ ഉള്‍പ്പെടും., 1982 ല്‍ $1700 കോടി ഡോളറായിരുന്നതില്‍ നിന്നും 2007 ആയപ്പോഴേക്കും $8700 കോടി ഡോളറായി ഉയര്‍ന്നു.

ഗതാഗത കുരുക്കും, വായൂ മലിനീകരണവും തടയാനായി രാജ്യം മൊത്തം നഗരങ്ങളുടെ മേയര്‍മാര്‍ നഗരങ്ങളെ കാറില്‍ നിന്ന് രക്ഷക്കിനുള്ള ശക്തമായ പരിപാടികള്‍ ആസൂത്രണം ചെയ്യുന്നു. തിരക്ക് കുറക്കാനായി മിക്കവരും “carrot-and-stick” രീതിയാണുപയോഗിക്കുന്നത്. ഒപ്പം പൊതു ഗതാഗതം മെച്ചപ്പെടുത്തുന്ന പരിപാടികളും, കാറുപയോഗത്തിന് നിയന്ത്രണങ്ങളും കൊണ്ടുവരുന്നു.

കാറിനോടുള്ള ആശ്രയത്വം കുറക്കാനായി ഏകദേശം എല്ലാ അമേരിക്കന്‍ നഗരങ്ങളും ലഘു റയില്‍ പാതകള്‍, പുതിയ സബ്‌വേ ലൈനുകള്‍ സ്ഥാപിക്കുകയും പൊതുഗതാഗത സംവിധാനങ്ങള്‍ വിപുലപ്പെടുത്തുകയും ചെയ്യുന്നു Phoenix, Seattle, Houston, Nashville, Washington, D.C. എന്നിവ അത്തരം നഗരങ്ങളില്‍ ചിലതാണ്. വണ്ടിയോടിക്കുന്നതിന്റെ ചിലവ് വര്‍ദ്ധിക്കുന്നത് ആളുകളെ പൊതുഗതാഗതം സ്വീകരിക്കാന്‍ പ്രേരിപ്പിക്കുന്നു. 2005 – 2008 കാലത്ത് പൊതുഗതാഗതം ഉപയോഗിക്കുന്നവരുടെ എണ്ണം 9% വര്‍ദ്ധിച്ചു. മിക്ക നഗരങ്ങളും കാല്‍നടക്കാര്‍ക്കും സൈക്കിള്‍ യാത്രക്കാര്‍ക്കും പ്രത്യേകം പാതകള്‍ സ്ഥാപിക്കുന്നു.

പുരോഗമന നഗരങ്ങള്‍ പുതിയ കെട്ടിടങ്ങള്‍ക്ക് പാര്‍ക്കിങ് സൌകര്യങ്ങള്‍ വീണ്ടും പരിശോധിക്കാന്‍ ആവശ്യപ്പെടുന്നു. ഉദാഹരണത്തിന്, വാണിജ്യവും അല്ലാത്തതുമായ കെട്ടിടങ്ങള്‍ നിര്‍മ്മിക്കുമ്പോള്‍ ആവശ്യമുള്ള പാര്‍ക്കിങ് സ്ഥലത്തിന്റെ എണ്ണം കുറച്ചുകൊണ്ട് വാഷിങ്ടണ്‍ D.C. തങ്ങളുടെ 50 വര്‍ഷം മുമ്പുള്ള നിയമങ്ങള്‍ തിരുത്തി എഴുതി. മുമ്പത്തെ നിയമ പ്രകാരം 1,000 ചതു. അടി കെട്ടിടത്തിന് നാല് പാര്‍ക്കിങ് സ്ഥലം എന്നായിരുന്നു നിയമം. ഇപ്പോള്‍ ഒന്നു മതി.

പാര്‍ക്കിങ് ഫീസ് വര്‍ദ്ധിപ്പിക്കുന്നതനുസരിച്ച് നഗരങ്ങള്‍ പണ്ടത്തെ നാണയം ഉപയോഗിക്കുന്ന പാര്‍ക്കിങ് മീറ്ററുകകള്‍ക്ക് പകരം ക്രഡിറ്റ് കാര്‍ഡുകള്‍ ഉപയോഗിക്കുന്ന രീതിയിലേക്ക് മാറ്റിയിട്ടുണ്ട്. 2010 ന്റെ തുടക്കത്തോടെ പാര്‍ക്കിങ് ഫീസ് മണിക്കൂറിന് 75¢ ല്‍ നിന്ന് $2 ഡോളറിലേക്ക് വര്‍ദ്ധിപ്പിക്കുന്നതനുസരിച്ച് തലസ്ഥാന നഗരം ഈ മാറ്റം നടത്തും.

പുതിയ കാര്‍ വാങ്ങി ദീകര്‍ഘകാലത്തെ കടത്തില്‍ അകപ്പെടാന്‍ ചില ഉപഭോക്താക്കള സാമ്പത്തിക അസ്ഥിരത അനുവദിക്കുന്നില്ല. കടുത്ത സാമ്പത്തിക ഞെരുക്കം കാരണം മൂന്ന് കാറുകള്‍ക്ക് പകരം രണ്ടുകാറുകളുമായാണ് കുടുംബങ്ങള്‍ ഇപ്പോള്‍ കഴിയുന്നത്. ചിലര്‍ കാറുകളേ ഉപേക്ഷിക്കുന്നു. നല്ല ഗതാഗത സൌകര്യങ്ങളുള്ള വാഷിങ്ടണ്‍ D.C.യില്‍ 63% വീടുകള്‍ക്കേ കാറുള്ളു.

എണ്ണയുടെ ഭാവിയിലെ വിലയാണ് ഒരു വലിയ അസ്ഥിരത. എണ്ണയുടെ വില ലിറ്ററിന് ഒരു ഡോളറായി കൂടും എന്ന് വാഹനഉടമകള്‍ കരുതുന്നു. ഭാവിയില്‍ അതിലും കൂടുതലാവും. രാഷ്ട്രീയമായി അസ്ഥിരമായ മദ്ധ്യപൂര്‍വ്വേഷ്യയില്‍ നിന്നാണ് കൂടുതല്‍ എണ്ണയും വരുന്നത് എന്ന് ആളുകള്‍ക്ക് അറിയാം.

ചെറുപ്പക്കാര്‍ക്ക് കാറിനോടുള്ള താല്‍പ്പര്യം കുറഞ്ഞുവരുന്നതാണ് വാഹനങ്ങളുടെ ഭാവിയെ ബാധിക്കുന്ന ഏറ്റവും പ്രധാനപ്പെട്ട സാമൂഹ്യ ഗതി. കൂടുതലും ഗ്രാമപ്രദേശമായ ഒരു രാജ്യത്ത് അര നൂറ്റാണ്ടിന് മുമ്പ് വളര്‍ന്ന ആളുകളെ സംബന്ധിച്ചടത്തോളം അവര്‍ക്ക് ഒരു ഡ്രൈവിങ് ലൈസന്‍സോ, കാറോ മറ്റോ കിട്ടുന്നത് ഒരു rite of passage. കൌമാരക്കാര്‍ ഒത്ത് ചേര്‍ന്ന് കാറില്‍ സഞ്ചരിക്കുന്നത് പ്രചാരമുള്ള ഒരു pastime ആയിരുന്നു.

ഇതിന് വിപരീതമായി ഇന്നത്തെ ചെറുപ്പക്കാര്‍ കൂടുതലും നഗര സമൂഹങ്ങളിലാണ് ജീവിക്കുന്നത്. അവര്‍ കാറില്ലാതെ ജീവിക്കാന്‍ പഠിച്ചു. അവര്‍ ഇന്റെര്‍നെറ്റിലും സ്മാര്‍ട്ട്ഫോണിലും സമൂഹമായി. കാറിലല്ല. മിക്കവരും ഡ്രൈവിങ് ലൈസന്‍സ് എടുക്കുന്നതിന് പോലും തയ്യാറാകുന്നില്ല. ലൈസന്‍സുള്ള ചെറുപ്പക്കാരുടെ എണ്ണം ഏറ്റവും ഉയര്‍ന്ന് 1.2 കോടിയായത് 1978 ല്‍ ആയിരുന്നു. ചെറുപ്പക്കാരുടെ എണ്ണം കൂടിയ കാലമായിട്ടും ഇന്നത് 1 കോടിയാണ്. ഈ നില തുടര്‍ന്നാല്‍ ചെറുപ്പക്കാരായ കാര്‍ ഉപഭോക്താക്കളുടെ എണ്ണം കുറയും.

കാറിനോടുള്ള താല്‍പ്പര്യം കുറഞ്ഞെതിന് അപ്പുറം ചെറുപ്പക്കാര്‍ സാമ്പത്തികമായ പ്രശ്നവും അനുഭവിക്കുന്നുണ്ട്. സമൂഹത്തിലെ വലിയ ഒരു വിഭാഗത്തിന്റെ ശരിക്കുള്ള വരുമാനം ഉയരുന്നില്ല. കോളേജ് ബിരുദം നേടിയവര്‍ കടം എടുത്തതിന്റെ ദുരിതം അനുഭവിക്കുന്നു. അവര്‍ക്ക് കാറ് വാങ്ങാനുള്ള വായ്പ കിട്ടാന്‍ വിഷമമാണ്. ജോലി കിട്ടുന്ന ചെറുപ്പക്കാര്‍ക്ക് കാറ് വാങ്ങുന്നതിനേക്കാള്‍ ആരോഗ്യ ഇന്‍ഷുറന്‍സ് എടുക്കാനാണ് കൂടുതല്‍ താല്‍പ്പര്യം.

ഇനിയുള്ള കാലം എത്രമാത്രം കാറ് വില്‍ക്കാന്‍ കഴിയുമെന്ന് ആര്‍ക്കും ഒരു ഉറപ്പില്ല. 1999 – 2007 കാലത്ത് വിറ്റഴിച്ച 1.7 കോടി കാറുകള്‍ എന്ന നിലയിലേക്ക് അമേരിക്കയിലെ വാഹന വില്‍പ്പന ഒരിക്കലും എത്തിച്ചേരില്ല എന്ന് കരുതപ്പെടുന്നു. വില്‍പ്പന ഒരു കോടി മുതല്‍ 1.4 കോടി വരെ നടന്നേക്കാം.

Scrappage rates എളുപ്പത്തില്‍ കണക്കാക്കാം. വാഹനത്തിന്റെ കാലാവധി 15 വര്‍ഷമെന്ന് കരുതിയിലാല്‍ 15 വര്‍ഷത്തേക്കാ scrappage rates പുതിയ വില്‍പ്പനയെക്കാള്‍ കുറവായിരിക്കും. അതായത് കാര്‍വില്‍പ്പന ഏറ്റവും കൂടിയ 1994 – 2007 കാലത്ത് വിറ്റഴിച്ച 1.5 കോടി – 1.7 കോടി വാഹനങ്ങള്‍ ഇപ്പോള്‍ അതിന്റെ വിരമിക്കല്‍ കാലത്തിനടുത്തായി. മുമ്പത്തെ മോഡലുകളേക്കാല്‍ കൂടുതല്‍ കാലം നിലനില്‍ക്കുന്നവയാണ് പുതിയ കാറുകളെങ്കിലും 2020 വരെയെങ്കിലും scrappage rates പുതിയ കാര്‍ വില്‍പ്പനെയേക്കാള്‍ ഉയര്‍ന്നില്‍ക്കാനാണ് സാദ്ധ്യത. 2009 – 2020 കാലത്ത് പ്രതിവര്‍ഷം 1–2% എന്ന തോതിലുള്ള കുറവുണ്ടായാല്‍ അമേരിക്കയിലെ വാഹനങ്ങളുടെ എണ്ണത്തില്‍ 10% (2.5 കോടി) കുറവുണ്ടാകും. 2008 ലെ ഏറ്റവും കൂടിയ എണ്ണമായ 25 കോടിയില്‍ നിന്ന് 2020 ലെ ഏറ്റവും കൂടിയ എണ്ണമായ 22.5 കോടിയിലേക്ക് കുറയും.

ദേശീയ തലത്തില്‍ എണ്ണം കുറയുന്നതിനോടൊപ്പം ഇന്ധന ദക്ഷത കൂടുന്നത് 2007 മുതല്‍ തുടരുന്ന എണ്ണയുടെ ഉപയോഗത്തിലെ കുറവിനെ ശക്തിപ്പെടുത്തും. എണ്ണയുടെ ഇറക്കുമതി കുറക്കുകയും അമേരിക്കയില്‍ പുതിയ തൊഴിലവസരങ്ങളുണ്ടാക്കാനായ മൂലധനം നല്‍കുകയും ചെയ്യും. ആളുകള്‍ സൈക്കിള്‍ യാത്രയും കാല്‍നടയും ഉപയോഗിക്കും. അതായത് കുറവ് വായൂ മലിനീകരണം, കുറവ് ശ്വാസകോശ രോഗങ്ങള്‍, കൂടുതല്‍ വ്യായാമം, കുറവ് പൊണ്ണത്തടി. ആരോഗ്യ പരിപാലനത്തിന്റെ ചിലവും ഇത് കുറക്കും.

വാഹനങ്ങളുടെ എണ്ണം കുറയുന്നതിനാല്‍ പുതിയ റോഡുകളും ഹൈവേകളും നിര്‍മ്മിക്കേണ്ടതിന്റെ ആവശ്യകതയും കുറയുന്നു. റോഡിലെ കുറവ് എണ്ണം വാഹനങ്ങളാകയാല്‍ റോഡ് പരിപാലനത്തിന് പണം കുറവ് മതിയാകും. അതുപോലെ പാര്‍ക്കിങ്ങിന്റെ ആവശ്യകതയും കുറയും. അതുപോലെ പൊതു ഗതാഗതത്തിന്റെ നിക്ഷേപവും വര്‍ദ്ധിപ്പിക്കാനാകും.

അമേരിക്ക പുതിയ ഒരു യുഗത്തിലേക്ക് കടക്കുകയാണ്. കാര്‍ ഭരിക്കുന്ന ഗതാഗത സംവിധാനത്തില്‍ നിന്ന് വൈവിദ്ധ്യം നിറഞ്ഞ ഒന്നിലേക്ക് അത് മാറുന്നു. കമ്പോള സമ്പുഷ്ടി, സാമ്പത്തിക ഗതികള്‍, പരിസ്ഥിതി ആകുലതകള്‍ തുടങ്ങിയ കാരണമാണ് ഈ മാറ്റമുണ്ടായിരിക്കുന്നത്. കാറില്‍ നിന്ന് സാംസ്കാരികമായി മാറുന്നത് ചെറുപ്പക്കാരുടെ ഇടയില്‍ ശക്തമാണ്. ഈ മാറ്റം മുന്നോട്ട് പോകുമ്പോള്‍ ജീവിതത്തിന്റെ എല്ലാ വശത്തേയും സ്വാധീനിക്കും.

— അഭിപ്രായം രേഖപ്പെടുത്തുവാന്‍ ഇവിടേക്ക് പോകുക.

Advertisements