9/11 ഭീകരാക്രമണത്തിന്റെ കാണാതെ പോകുന്ന ഇരകള്‍

[പുനപ്രസിദ്ധീകരണം.. അഭിപ്രായം രേഖപ്പെടുത്തുവാന്‍ ആദ്യത്തെ ലേഖനത്തിലേക്ക് പോകുക. ToDEL വിഭാഗത്തിലെ ലേഖനങ്ങള്‍ സ്ഥിരമായുള്ളതല്ല.]

രക്ഷപെടുത്തല്‍ നന്നാകല്‍ ശ്രമത്തെ സഹായിക്കാനായി സെപ്റ്റംബര്‍ 11 ന് Ground Zero യില്‍ എത്തിയ ആയിരക്കണക്കിന് സ്ത്രീ പുരുഷന്‍മാരില്‍ ഒരാളാണ് Joe Picurro. ആ സമയത്ത് അയാള്‍ക്ക് 34 വയസായിരുന്നു പ്രായം.

ഇപ്പോള്‍ ജോ മരിക്കുകയാണ്. ഒരു 95 കാരന്റേത് പോലുള്ള ശ്വാസകോശമാണ് അയാള്‍ക്കുള്ളതെന്ന് അയാളുടെ ഡോക്റ്റര്‍ അയാളോട് പറഞ്ഞു. ചെറിയ ഗ്ലാസ് പൊടികള്‍, എന്ത് മനുഷ്യ എല്ലിന്റെ പൊടികള്‍ എന്നിവ എരിഞ്ഞ അയാളുടെ ശ്വാസകോശം ഓരോ പ്രാവശ്യവും ശ്വാസമെടുക്കുമ്പോള്‍ അതിയായ വേദനയാണുണ്ടാക്കുന്നത്. കഴിഞ്ഞ 5 വര്‍ഷമായി അയാള്‍ക്ക് ജോലി ചെയ്യാനാവുന്നില്ല. 37 വ്യത്യസ്ഥ മരുന്നുകളാണ് ഇപ്പോള്‍ കഴിച്ചുകൊണ്ടിരിക്കുന്നത്.

ഗോപുരങ്ങള്‍ താഴേക്ക് തകര്‍ന്ന് വീഴുന്നത് എല്ലാവരേയും പോലെ ഞാന്‍ TV യില്‍ കണ്ടു. എന്റെ കുടുംബത്തില്‍ പോലീസുകാരും അഗ്നിശമനക്കാരുമുണ്ട്. അവര്‍ കൊണ്ടുപോകുന്ന ഉപകരണങ്ങളൊക്കെ എനിക്ക് പരിചിതമാണ്. ഉരുക്ക് മുറിക്കാനുള്ള ഉപകരണങ്ങളൊന്നും അവര്‍ക്കില്ല എന്ന് അറിഞ്ഞ ഞാന്‍ എന്റെ ഉപകരണങ്ങള്‍ എടുത്ത് വേഗം അവിടേക്ക് പോയി.

ഞന്‍ ഉപകരണങ്ങള്‍ വലിച്ചെറിഞ്ഞ്, നരകത്തിലേക്ക് നടന്ന് നീങ്ങുകയായിരുന്നു. തികച്ചും അയഥാര്‍ത്ഥമായത്. അതു പോലൊന്ന് ഞാനിതുവരെ കണ്ടിട്ടില്ല. ശരിക്കും ശരീര ഭാഗങ്ങളില്‍ തട്ടി ഞാന്‍ മറിഞ്ഞ് വീഴാന്‍ പോകുന്നുണ്ടായിരുന്നു. ആദ്യത്തെ കുറച്ച് മണിക്കൂറുകളില്‍ 18 ലിറ്ററിന്റെ വീപ്പകളില്‍ ഞങ്ങള്‍ അവ വെച്ചു. അത് വളറെ മോശമായ കാര്യമായിരുന്നു.

28 ദിവസം ഞാന്‍ അവിടെ നിന്നു. ആദ്യം 14 ദിവസം തുടര്‍ച്ചയായി നിന്നു, പിന്നീട് ഒരു 8 ദിവസവും, പിന്നീട് ഒരു 14 ദിവസവും അവിടെയുണ്ടായിരുന്നു. ആദ്യത്തെ കുറച്ച് ദിവസം ഞാന്‍ American Express കെട്ടിടത്തിന്റെ തറയിലായിരുന്നു ഉറങ്ങിയിരുന്നത്. വേറൊരു സ്ഥലവും ഉറങ്ങാന്‍ കിട്ടിയില്ല. ആ പൊടിയിലും കണ്ണാടിയിലും American Express കെട്ടിടത്തില്‍ ഞാന്‍ ഉറങ്ങി.

അവിടെ എത്തി മിനിട്ടുകള്‍ കഴിഞ്ഞാന്‍ നിങ്ങള്‍ ചുമക്കാന്‍ തുടങ്ങും. വായൂ മുഴുവന്‍ പൊടിയാല്‍ നിറഞ്ഞതായിരുന്നു. നിങ്ങള്‍ നീങ്ങുന്ന ഓരോ സമയത്തും നിങ്ങള്‍ പൊടി പറത്തി. ചില സ്ഥലങ്ങളില്‍ അത് മുട്ടോളം വരുമായിരുന്നു. അത് ശരിക്കും അയഥാര്‍ത്ഥമായതായിരുന്നു. നിങ്ങള്‍ എന്തിലേക്കാണ് ചിവടുവെക്കുന്നത് എന്നതിന് ഒരു നിശ്ഛയവും ഇല്ലായിരുന്നു.

നിരത്തിന്റെ ഒരു ഭാഗം വീണു. ഞാനും ഒരു കൂട്ടം അഗ്നിശമന ജോലിക്കാരും ഓടാന്‍ തുടങ്ങി. അവര്‍ എന്നേ പൊക്കി എടുത്ത് പറഞ്ഞു, “ഓടിക്കോ!”. നിരത്ത് മൊത്തം വീണുകൊണ്ടിരിക്കുന്നു. ഞാന്‍ ഓടി. നോക്കിയപ്പോള്‍ ഞാന്‍ ഒറ്റക്കാണ് ഓടുന്നത് എന്ന് മനസിലായി. അവര്‍ തിരികെ ഓടുകയായിരുന്നു. ഞാന്‍ തിരിഞ്ഞ് അവരോടൊപ്പം എത്താനായി ഓടി.

ഇപ്പോള്‍ ഞാന്‍ ഓക്സിജന്‍ യന്ത്രവുമായി കൊളുത്തിയിടപ്പെട്ടിരിക്കുന്നു. കഴിഞ്ഞ ദിവസം ഡോക്റ്ററെ കണ്ടിരുന്നു. എന്റെ ശ്വാസകോശം … അത് നല്ല വാര്‍ത്തയല്ല. അടിസ്ഥാനപരമായി ഡോക്റ്റര്‍ പറയുന്നത് എനിക്ക് ഒന്നോ രണ്ടോ വര്‍ഷം കൂടി നല്‍കാന്‍ അദ്ദേഹത്തിന് കഴിഞ്ഞാല്‍ തന്നെ അദ്ദേഹത്തിന് അത്ഭുതം തോന്നും എന്നാണ്. എനിക്ക് 37 മരുന്നുകള്‍ കഴിക്കാനുണ്ട്, ശരിക്കും 39. ഇന്നലെ അദ്ദേഹത്തെ കണ്ടപ്പോള്‍ രണ്ടെണ്ണം കൂടുതലെഴുതി തന്നിട്ടുണ്ട്.

എന്റെ ശ്വാസകോശത്തില്‍ നിന്നാണ് ഏറ്റവും അധികം പ്രശ്നം വരുന്നത്. എന്നാല്‍ എന്റെ ശരീരം മൊത്തം വേദനയാണ്. എന്റെ എല്ലാ സന്ധികളിലും. പ്രശ്നങ്ങളുടെ ഒരു വലിയ പട്ടികയാണ്. ഒന്നല്ലങ്കില്‍ മറ്റൊന്ന്. ശ്വസനം ആണ് ഏറ്റവും പ്രശ്നം. ഞാന്‍ പറഞ്ഞത് പോലെ ഓക്സിജനുമായി ഘടിപ്പിച്ചിരിക്കുകയാണ് എന്നെ. എന്റെ ശ്വാസകോശത്തില്‍ കോണ്‍ക്രീറ്റുിന്റേയും, ഗ്ലാസിന്റേയും, മനുഷ്യ എല്ലിന്റേയും പൊടികളുണ്ട്. നിങ്ങളുടെ ശരീരത്തിലെ സ്വയം പുനരുജ്ജീവനം ചെയ്യുന്ന ഏക അവയവം ശ്വാസകോശമാണ്. വളരുന്ന ജീവനക്ഷമമായ കോശജാലത്തിന് പകരം എനിക്കുള്ളത് വളരുന്ന മുറിവേറ്റ കോശജാലം ആണ്. അത് എന്റെ ശ്വാസകോശത്തെ കൂടുതല്‍ കൂടുതല്‍ വലുതാക്കുന്നു. ഞാന്‍ ദീര്‍ഘശ്വാസമെടുക്കുമ്പോള്‍ എന്റെ വാരിയെല്ലുമായി ഉരസുന്നു. വലിയ വേദനയാണ് അപ്പോള്‍.

ഛര്‍ദ്ദി ആവര്‍ത്തനത്തിലൂടെ കടന്നുപോകുന്നു. അപ്പോള്‍ എന്റെ തൊണ്ട് ഗ്ലാസും മറ്റ് സാധനങ്ങളാലും മുറിവേല്‍ക്കുന്നു. ഞാന്‍ ശ്വസിച്ച് അകത്ത് കയറ്റിയ സാധനങ്ങളാണിവ. അത് കാരണം എന്റെ പല്ല് ദ്രവിച്ച് പോയി. ഞാന്‍ കഴിക്കുന്ന മരുന്നുകളും പുറത്ത് പോകുന്നു. കഴിഞ്ഞ മാസം ഒരു പല്ല് എടുത്ത് കളയേണ്ടതായി വന്നു.

ഞാനും എന്റെ ഭാര്യയും കഴിഞ്ഞ നാല് വര്‍ഷങ്ങളായി സഹിക്കുകയാണ്. workman’s comp കിട്ടുന്നുണ്ട്. രണ്ടാഴ്ചയില്‍ $125 ഡോളര്‍. ഞങ്ങള്‍ കോടതിയില്‍ പോയി. രണ്ടാഴ്ചയില്‍ $250 ആയി വര്‍ദ്ധിപ്പിച്ചു. അങ്ങനെ ന്യൂയോര്‍ക്കില്‍ നിന്ന് മാസം $500 ഡോളര്‍ നഷ്ടപരിഹാരമായി കിട്ടുന്നു.

അതെനിക്ക് ഒന്നുമാകുന്നില്ല. ദൈവത്തിന് നന്ദി. മരുന്നിന് അവര്‍ ചിലവാക്കുന്നുണ്ടല്ലോ. അത് IWP, Injured Workers Pharmacy യില്‍ നിന്ന് തപാലായാണ് വരുന്നത്. ഇന്ന് രാവിലെ ഞാന്‍ അതിനായി കാത്തിരിക്കുകയായിരുന്നു. വേദനക്കുള്ള ചില മരുന്നുകളും ശ്വസനത്തിനുള്ള ചില മരുന്നുകളും ഇന്ന് രാവിലെ വന്നു.

Rep. Carolyn Maloney പറഞ്ഞു:

7 വര്‍ഷത്തേക്കുള്ള നിയമം ഞാന്‍ കൊണ്ടുവരുകയാണ്. 9/11 ല്‍ ഏകദേശം 3,000 പേര്‍ മരിച്ചതായി നമുക്കറിയാം. എന്നാല്‍ ജോയെ പോലെ ആയിരക്കണക്കിന് ആളുകള്‍ക്ക് ആരോഗ്യം നഷ്ടപ്പെട്ടു. അവര്‍ക്ക് വേണ്ട സഹായങ്ങളൊന്നും ഇതുവരെയുണ്ടായില്ല. ന്യൂയോര്‍ക്കില്‍ നിന്നുള്ള പ്രതിനിധിസംഘത്തിനോടൊപ്പം നാം Mount Sinai പരിപാടി പോലെ, Bellevue പരിപാടി പോലെ ഒരു പ്രത്യേക പരിപാടിക്ക് ധനസഹായം നല്‍കുകയാണ്. Centers for Excellence എന്നാണ് അതിനെ വിളിക്കുന്നത്. എല്ലാവര്‍ഷത്തേയും ഒരു യുദ്ധമാണത്. ജോയെ പോലുള്ള ആളുകളെ സഹായിക്കാന്‍ നാം ദീര്‍ഘകാലത്തെ പരിപാടികള്‍ ആസൂത്രണം ചെയ്യണം.

ആ കാലം നമുക്ക് ഓര്‍മ്മയുണ്ട്. ആ പരസ്യങ്ങള്‍ എനിക്ക് ഓര്‍മ്മയുണ്ട്. കാണാതായ ആളുകളെ തെരയുന്നത്. എന്നാല്‍ അതിനേക്കാള്‍ കൂടുതലുണ്ടായിരുന്ന പരസ്യം ഇരുമ്പ് പണിക്കാര്‍ക്ക് വേണ്ടിയായിരുന്നു. “Ironworkers, report to duty.” “Retired ironworkers, where are you?” “Ironworkers, come, help, help, help.” ജോയെ പോലെ ധാരാളം പേര്‍ വന്നു. അവര്‍ക്ക് ശമ്പളം കൊടുത്തില്ല. ധാരാളം പേര്‍ സന്നദ്ധ പ്രവര്‍ത്തകരായിരുന്നു. മൊത്തം രാജ്യത്തില്‍ നിന്ന് ആളുകള്‍ വന്നു. ന്യൂയോര്‍ക്കില്‍ നിന്നോ ന്യൂ ജഴ്സിയില്‍ നിന്നോ മാത്രമല്ല. ഞാന്‍ ഒരു പഠനം നടത്തി. 435 നിയോജക മണ്ഡലങ്ങളില്‍ 432 നിയോജക മണ്ഡലങ്ങളില്‍ നിന്ന് ജോലിക്കാരും സന്നദ്ധപ്രവര്‍ത്തകരും വന്നു Ground Zero യില്‍ പണിയെടുത്തു.

മാരകമായ വിഷങ്ങളുമായ ബന്ധപ്പെട്ടുള്ള എല്ലാവരേയും നിരീക്ഷിക്കുന്നതിന്റെ ചിലവ് ആ നിയമത്തില്‍ ഉള്‍പ്പെടുത്താമായിരുന്നു. അത് വായൂ മാത്രമല്ല, അതൊരു സൂപ്പ് പോലെയായിരുന്നു. നിങ്ങള്‍ക്ക് കഴിക്കാനാവുമായിരുന്നു. അത്രക്ക് കടപ്പിടിച്ചതാണ്. അതുകൊണ്ട് അതുമായി ബന്ധം വന്ന എല്ലാവരുടേയും രോഗം വന്നവരുടേയും ചികില്‍സ. അത് Victims Compensation Board നെ വീണ്ടും തുറക്കാമായിരുന്നു. ആ ദിവസം മരിച്ച നിഷ്കളങ്കരായ ഇരകളുടേയും, പോലീസുകാരുടേയും, അഗ്നിശമന പ്രവര്‍ത്തകരുടേയും കുടുംബങ്ങളെ Victims Compensation Board സഹായിച്ചു. എന്നാല്‍ തീയിലേക്ക് ബോധപൂര്‍വ്വം നടന്ന് കയറിയ, ആത്മത്യാഗം ചെയ്ത, ധാരാളം ധാരാളം ആളുകള്‍ രോഗികളായി മരിച്ചുകൊണ്ടിരിക്കുകയാണ്. ജോയെ പോലെ.

I was down on 9/12. മാസ്കുളൊന്നുമില്ലായിരുന്നു. അവശിഷ്ടങ്ങളില്‍ ആളുകള്‍ ജോലി ചെയ്തുകൊണ്ടിരുന്നു. ജോ പറയുന്നത് പോലെ മഞ്ഞില്‍ നടക്കുന്നത് പോലയായിരുന്നു അത്. ഞാന്‍ ഇന്നുവരെ അങ്ങനെയൊന്ന് കണ്ടിട്ടില്ല. മുട്ട് വരെ വരുന്ന സൂപ്പിലൂടെ നടക്കുന്നത് പോലെ. വായുവിന് വളരേറെ കട്ടിയുണ്ടായിരുന്നു. അതിന്റെ ദീര്‍ഘകാലത്തെ ആഘാതവും, ക്യാന്‍സറുകളുടെ കാര്യവും ഞങ്ങള്‍ക്കറിയില്ലായിരുന്നു. അതുകൊണ്ടാണ് 30 വര്‍ഷത്തേക്കുള്ള ഒരു നിയമം. ഇപ്പോഴത്തെ സംരക്ഷണം മാത്രമല്ല, ആ വിഷം ഏറ്റതിനാല്‍ ഭാവിയിലുണ്ടാകുന്ന രോഗങ്ങളേയും ചികില്‍സിക്കണം.

Dr. Jacqueline Moline സംസാരിക്കുന്നു:

27,000 പേരെ ഞങ്ങള്‍ Centers of Excellence പിന്‍തുടരുന്നു. നിരീക്ഷണ പരീക്ഷകളിലും വാര്‍ഷിക പരിശോധനകളില്‍ ഞങ്ങള്‍ അവരെ കാണുന്നു. 2002 മുതല്‍ ഞങ്ങള്‍ ഇത് ചെയ്യുന്നുണ്ട്. ജനപ്രതിനിധി Maloney ക്കും അവരുടെ നേതൃത്വത്തിനും നന്ദി. അതിനുള്ള ധനസഹായം നേടിത്തരുന്നത് അവരാണ്. 2006 മുതല്‍ കേന്ദ്ര സര്‍ക്കാരിന്റെ ധനസഞ്ചയമുപയോഗിച്ച് ഞങ്ങള്‍ക്ക് ചികില്‍സ നടത്താനായി.

നമ്മള്‍ കാണുന്നത് respiratory tract പ്രശ്നങ്ങള്‍, gastroesophageal reflux രോഗങ്ങള്‍, post-traumatic stress രോഗങ്ങള്‍, ആകാംഷ, വിഷാദരോഗം തുടങ്ങിയവയാണ്. 2001 തുടങ്ങിയ ഈ പ്രശ്നങ്ങള്‍ ഇപ്പോഴും തുടരുന്നു. ഇനിയും അത് തുടരും.

രോഗങ്ങളുടെ അസാധാരണമായ കാഴ്ചയാണ് നാം കാണുന്നത്. അടുത്ത കാലത്ത് ഞങ്ങള്‍ അതിനെക്കുറിച്ച് ഒരു പ്രബന്ധം പ്രസിദ്ധീകരിച്ചിരുന്നു. അവിടെ ജോലി ചെയ്ത ഒരു കൂട്ടം ചെറുപ്പക്കാരായ ജോലിക്കാരില്‍ പ്രതിരോധവ്യവസ്ഥയിലെ അര്‍ബുദവും multiple myelomaയും വന്നു. അസാധാരണമായ പ്രായ വിതരണമാണ് അതില്‍. സാധാരണ ഈ അര്‍ബുദം 60-70 വയസുകാരില്‍ വരുന്നതാണ്. ആ കൂട്ടത്തില്‍ നാല് പേര്‍ 45 വയസില്‍ താഴെ പ്രായമുള്ളവരാണ്. മറ്റുള്ളവര്‍ അതിനെക്കാള്‍ പ്രായം കുറഞ്ഞവരാണ്. അവരുടെ എണ്ണം ഞങ്ങള്‍ പ്രതീക്ഷിച്ചതിലും വളരെ കൂടുതല്‍ ആണ്.

പുതിയ രോഗങ്ങളെക്കുറിച്ച് ജാഗരൂകരാണ് നാം. അസാധാരണമായ രോഗ വിതരണത്തില്‍ ജാഗരൂകരാണ് നമ്മള്‍. ചിലയാളുകളുടെ രോഗങ്ങള്‍ക്ക് പ്രതീക്ഷിക്കാനാകാത്ത തീവൃതയാണ്. അതുകൊണ്ടാണ് നമുക്ക് ദീര്‍ഘകാലത്തെ ധനസഹായം വേണ്ടിവരുന്നു. ആദ്യത്തെ ആഴ്ചകഴിലോ മാസങ്ങളിലോ സംഭവിച്ച ഒന്നല്ല. എന്തിന് ആദ്യത്തെ വര്‍ഷങ്ങളിലോ സംഭവിച്ചതല്ല. ആളുകളുടെ ആരോഗ്യത്തെ നാം പിന്‍തുടരണം. ദീര്‍ഘകാലത്തെ രോഗങ്ങള്‍ പ്രത്യക്ഷപ്പെടുന്നത് കണ്ടെത്താനതാണ് വഴി.

Mount Sinaiക്കും ഞങ്ങളുടെ പങ്കാളികള്‍ക്കും ഇടക്ക് ഒരു പരിശോധന പരിപാടിയിലൂടെ 28,000 ആളുകള്‍ കടന്നു പോയിട്ടുണ്ട്. അത് കൂടാതെ അഗ്നിശമന വകുപ്പില്‍ ജോലി ചെയ്ത 15,000 ആളുകളും ഈ പരിപാടിയില്‍ പങ്കെടുത്തു. ആ സ്ഥലത്ത് ജീവിച്ചതോ ജോലിയെടുത്തതോ ആയ കുറച്ച് പേരേയും കൂടി ചികില്‍സിച്ചിട്ടുണ്ട്.

JOE PICURRO സംസാരിക്കുന്നു:

Christine Whitman അവിടെ നില്‍ക്കുന്നുണ്ടായിരുന്നു. അവര്‍ ഞങ്ങളോട് പറഞ്ഞു, കൂമ്പാരം വ്യത്യസ്ഥമാണെന്ന്. അവള്‍ കള്ളിയാണ്. ഞാന്‍ അവിടെ നില്‍ക്കുന്നുണ്ടായിരുന്നു. കൂമ്പാരത്തിലെ വായു വ്യത്യസ്ഥമാണെന്ന് അവള്‍ പറഞ്ഞില്ല. മുഖംമൂടി കഴുത്തിലൂടെ വെറുതെയിട്ട് കൂമ്പാരത്തിന് മുകളില്‍ നില്‍ക്കുകയായിരുന്നു അവള്‍. ഞങ്ങള്‍ നായകന്‍മാരാണെന്നും വായുവിന് കുഴപ്പമൊന്നുമല്ലെന്നും അവള്‍ പറഞ്ഞു. അതിന് ശേഷം മുഖംമൂടി നേരെയിട്ട് കാറില്‍ കയറി സ്ഥലം വിട്ടു. സുരക്ഷിതമായ ന്യൂ ജഴ്സിയിലേക്ക് അവള്‍ പോയി. അവള്‍ കള്ളിയാണ്.
____

Joe Picurro
former freelance ironworker. He worked at Ground Zero after 9/11 and is suffering from terminal lung disease. He is forty-two years old.

Rep. Carolyn Maloney (D – New York)
co-sponsor of the 9/11 Health and Compensation Act.

Dr. Jacqueline Moline
director of the World Trade Center Medical Monitoring and Treatment Program at the Mount Sinai School of Medicine.

— സ്രോതസ്സ് democracynow.org

9/11 ഭീകരാക്രമണത്തില്‍ ഏകദേശം 3,000 പേരാണ് മരിച്ചത്. അതിന്റെ പേരില്‍ അതുമായി ഒരു ബന്ധവുമില്ലാത്ത ഇറാഖിലേക്ക് അമേരിക്ക പടനയിച്ചു. എന്നാല്‍ സന്നദ്ധപ്രവര്‍ത്തനം നടത്തിയ 20000 ല്‍ അധികം അമേരിക്കക്കാര്‍ ഇഞ്ചിഞ്ചായി മരിക്കുന്നത് അമേരിക്കയുടെ സര്‍ക്കാര്‍ കാണുന്നില്ല. അപ്പോള്‍ ആരാണ് യഥാര്‍ത്ഥ ഭീകരവാദി?


wordpress.com നല്‍കുന്ന സൌജന്യ സേവനത്താലാണ് ഈ സൈറ്റ് പ്രവര്‍ത്തിക്കുന്നത്. അതിനാല്‍ അവര്‍ പരസ്യങ്ങളും സൈറ്റില്‍ കൂട്ടിച്ചേര്‍ക്കുന്നു. അവരുടെ വരുമാനം അതാണ്. നാം പണം അടച്ചാലേ അത് ഒഴുവാക്കാനാവൂ.

ലാഭേച്ഛയില്ലാതെ പ്രവര്‍ത്തിക്കുന്ന ഒരു സ്വതന്ത്ര ജനകീയ മാധ്യമമാണ് നേരിടം. പരസ്യങ്ങളെ ഒഴുവാക്കി, വായനക്കാരില്‍ നിന്ന് ചെറിയ തുകള്‍ ശേഖരിച്ച് പ്രവര്‍ത്തിക്കുന്ന ഞങ്ങള്‍ക്ക് താങ്കളുടെ സഹായം ആവശ്യമാണ്. അതിനാല്‍ ജനകീയ മാധ്യമത്തിന്റെ നിലനില്‍പ്പ് ആഗ്രഹിക്കുന്ന താങ്കള്‍ കഴിയുന്ന രീതിയില്‍ പങ്കാളികളാവുക.

wordpress.com നല്‍കുന്ന സൌജന്യ സേവനത്താലാണ് ഈ സൈറ്റ് പ്രവര്‍ത്തിക്കുന്നത്. അതിനാല്‍ അവര്‍ പരസ്യങ്ങളും സൈറ്റില്‍ കൂട്ടിച്ചേര്‍ക്കുന്നു. അവരുടെ വരുമാനം അതാണ്. നാം പണം അടച്ചാലേ അത് ഒഴുവാക്കാനാവൂ. അതിനാല്‍ ജനകീയ മാധ്യമത്തിന്റെ നിലനില്‍പ്പ് ആഗ്രഹിക്കുന്ന താങ്കള്‍ ദയവ് ചെയ്ത് സഹായിക്കുക.
Advertisements