ചിന്ത ജെറോമിന്റെ വിമര്‍ശനാത്മക ചിന്ത

എലിക്ക് വിഷം കൊടുക്കുന്നതെങ്ങനെയാണ്? വിഷം നേരേ കൊടുത്താല്‍ അത് തിന്നില്ല. അതിന് പകരം വിഷം അതിനിഷ്ടമുള്ള കപ്പ പോലുള്ള ആഹാര സാധനങ്ങള്‍ക്കകത്ത് ഒളിപ്പിച്ച് വെച്ച് അവയുടെ വഴിയില്‍ വെക്കുകയാണ് നാം ചെയ്യുന്നത്. മനുഷ്യന്റെ മനസിലേക്ക് വിഷം കുത്തിവെക്കുന്ന രീതിയും ഇതില്‍ നിന്ന് വ്യത്യസ്ഥമല്ല.

ചന്തമാധ്യമങ്ങളിലാണ് അത് ആദ്യം പ്രചരിച്ചത്. എത്രപേര്‍ കണ്ടു എന്നതിന് സ്ഥതിവിവരക്കണക്ക് വെച്ച് പിന്നട് കച്ചവടമാധ്യമങ്ങളില്‍ വാര്‍ത്തയായി. കുറച്ച് കൂടി പ്രചാരം വന്നപ്പോള്‍ ആ പാട്ട് പാടി നൃത്തംചെയ്തവരുമായും അതിന്റെ അണിയ പ്രവര്‍ത്തകരുമായ ആള്‍ക്കാരുമായുള്ള അഭിമുഖം വന്നു. വലിയ പ്രചാരം കിട്ടിയ ആ അശ്ലീല സിനിമാപ്പാട്ടിന്റെ അര്‍ത്ഥത്തെക്കുറിച്ചും അതിന്റെ പ്രചാരത്തെക്കുറിച്ചും ചില വിമര്‍ശനങ്ങള്‍ രാഷ്ട്രീയ പ്രവര്‍ത്തകയായ ചിന്ത ജെറോം ഉന്നയിക്കുകയുണ്ടായി.

വിമര്‍ശനാതീതമായ ദൈവങ്ങളാണെന്ന് സ്വയം കരുതുന്ന, ജനത്തെ പകര്‍പ്പവകാശകത്തി കാട്ടി പണം പിടുങ്ങി സമ്പന്നരായ താരങ്ങളും അവരുടെ ശിങ്കിടികളും അത് അനുവദിച്ച് കൊടുക്കുമോ? ചിന്തക്കെതിരെ ശിങ്കിടി ട്രോളുകളറിക്കുന്ന മീമുകളാണ് കച്ചവടമാധ്യമങ്ങളിലെ പുതിയ വര്‍ത്ത.

ശരിയാണ്, “പൊന്നരിവാൾ എങ്ങിനെ അമ്പിളി ആവും?” എന്ന് ചോദിച്ചാല്‍ നമുക്ക് ചിരിവരും. അതുപോലെ ധാരാളം മീമുകളില്‍ പറയുന്നകാര്യങ്ങള്‍ കേട്ടാലും നമുക്ക് ചിരിയും തമാശയുമാണ് വരുന്നത്. എന്താണ് അതിന്റെ അര്‍ത്ഥം? ആ ചോദ്യങ്ങളില്‍ കാര്യമില്ല എന്നും അതിലും പ്രധാനം ആ പാട്ടുകളുടെ സൌന്ദര്യമാണ് എന്നതാണ് നമുക്ക് മനസിലാകുന്നത്. എന്നാല്‍ ഇപ്പോള്‍ ചര്‍ച്ചയായിരിക്കുന്ന അശ്ലീലഗാനത്തെക്കുറിച്ച് ചിന്ത ഉന്നയിക്കുന്ന ചോദ്യങ്ങള്‍ കേട്ടാല്‍ ബോധമുള്ള ആര്‍ക്കും തമാശയായല്ല തോന്നുന്നത്. ആരും ചിരിക്കുകയുമില്ല. ഗൌരവകരമായ പ്രശ്നങ്ങളാണ് അവ ചൂണ്ടിക്കാണിക്കുന്നത്.

വാര്‍ത്ത എന്നത് കൌതുകവാര്‍ത്തയായി മാറുന്ന കാലമാണിത്. അത് ക്ഷണികവുമാണ്. വേഗം തന്നെ അടുത്ത വയറല്‍ വാര്‍ത്ത വരും. അതങ്ങനെ പോകുന്നു. നമ്മുടെ നിലനില്‍പ്പിനെ തന്നെ ബാധിക്കുന്ന വളരെ പ്രധാനപ്പെട്ട കാര്യങ്ങള്‍ ലോകത്ത് നടക്കുമ്പോള്‍ 24 മണിക്കൂര്‍ മാത്രമുള്ള ദിവസത്തില്‍ സെക്കറ്റുകള്‍ എന്തിനൊക്കെ മാറ്റിവെക്കണം എന്നത് വളരെ പ്രധാനപ്പെട്ട രാഷ്ട്രീയ തീരുമാനമാണ്. അതാണ് ചിന്ത ഉന്നയിക്കുന്നത്.

നമ്മുടെ സമൂഹം എന്നത് പ്രകൃതി ദത്തമായതല്ല. അത് നാം കൃത്രിമമായി നിര്‍മ്മിക്കുന്നതാണ്. ഇന്ന് നാം പ്രചരിപ്പിക്കുന്ന ആശയങ്ങളുടെ അടിസ്ഥാനത്തിലായിരിക്കും നാളത്തെ സമൂഹത്തിന്റെ സ്വഭാവം. ആ സമൂഹത്തെ മൂലധനശക്തികളുടെ അടിമകളാക്കാന്‍ ഇന്നേ അവര്‍ക്ക് മനുഷ്യമനസിലേക്ക് വിഷം കുത്തിവെച്ച് മരവിപ്പിക്കണം. public relations എന്ന PR ന്റെ ധര്‍മ്മമാണിത്. സാമൂഹ്യമായ പാകപ്പെടുത്തലാണ് നടക്കുന്നത്. സിനിമയും മാധ്യമങ്ങളുമാണ് ഇന്ന് ആ ധര്‍മ്മം നിര്‍വ്വഹിക്കുന്നത്. രാജഭരണകാലത്ത് അതിന്റെ ആവശ്യമില്ലായിരുന്നു എന്ന് അറിയാമല്ലോ.

എന്നാല്‍ അറിഞ്ഞുകൊണ്ട് ആ വിഷം കഴിക്കാന്‍ നമുക്ക് താല്‍പ്പര്യമില്ലല്ലോ. അതുപോലെ മറ്റാരുടേയോ തെറ്റായ ആശയത്തിന്റെ വക്താവാകാനും നമുക്ക് താല്‍പ്പര്യമുണ്ടാകാനും വഴിയില്ലല്ലോ.

പക്ഷേ അത് എങ്ങനെ മനസിലാകും. എളുപ്പമാണ്. ചോദ്യങ്ങള്‍ ചോദിക്കുക. നമുക്ക് മുമ്പില്‍ വരുന്ന എന്തിനേയും ചോദ്യശരങ്ങളായി നേരിടുക. അത് സത്യവും ശരിയുമാണോ എന്നത് അപ്പോള്‍ നിങ്ങള്‍ക്ക് മനസിലാകും. ചിന്ത ജെറോമും ചെയ്തത് അതാണ്. അവര്‍ ഒരു ആഭാസഗാനത്തിന് നേരെ കുറച്ച് ചോദ്യങ്ങളുന്നയിച്ചു. ഒപ്പം സമൂഹത്തോടും അങ്ങനെ ചോദ്യങ്ങള്‍ ചോദിക്കാനാവശ്യപ്പെട്ടു. അതുവഴി കാവ്യാത്മതയോ സൌന്ദര്യമോ ഇല്ലാതാകുന്നില്ല. ഒന്നും നിഷ്പക്ഷമല്ല. എല്ലാറ്റിനും ഒരു പക്ഷമുണ്ട്. ആ പക്ഷത്തെ വ്യക്തമാക്കണമെങ്കില്‍ നാം ചോദ്യങ്ങള്‍ ചോദിച്ചേ മതിയാവൂ. അത് പാടില്ല എന്ന യജമാനന്‍മാര്‍ പറയുന്നത് എന്തിനെന്ന് വ്യക്തമാണ്

കച്ചവട വിദ്യാലയങ്ങളുടെ മാനേജുമെന്റുകളും, വിദ്യാര്‍ത്ഥി സംഘടനകളും(updated 20/7/2019) അടിച്ചേല്‍പ്പിക്കുന്ന ശാരീരിക അടിമത്തവും സിനിമ ഉള്‍പ്പടെയുള്ള മാധ്യമങ്ങള്‍ അടിച്ചേല്‍പ്പിക്കുന്ന മാനസിക അടിമത്തത്തില്‍ നിന്നും യുവ തലമുറ മോചിരായങ്കിലേ ഭാവിയില്‍ മനുഷ്യന് ഭൂമിയില്‍ ജീവിക്കാന്‍ തന്നെ കഴിയൂ. കാരണം പ്രകൃതി തന്നെ പ്രതികരിച്ച് തുടങ്ങിയിരിക്കുകയാണ്. ആ അവസരത്തില്‍ ചിന്തയുടെ ചോദ്യങ്ങള്‍ വളരെ പ്രസക്തമാണ്. സിനിമ ആഭാസന്‍മാര്‍‍ക്കെതിരെ സംസാരിക്കാന്‍ ധൈര്യം കാണിച്ച ചിന്തക്ക് അഭിവാദനങ്ങള്‍.

ഓടോ:
1. സദാചാരം എങ്ങനെയുണ്ടായി
2. മാധ്യമങ്ങളും സ്ത്രീകള്‍ക്കെതിരെയുള്ള ആക്രമണങ്ങളും


എഴുതിയത്: ജഗദീശ്.എസ്സ്.
 

Nullius in verba
ആരുടേയും വാക്ക് വിശ്വസിക്കരുത്


ലാഭേച്ഛയില്ലാതെ പ്രവര്‍ത്തിക്കുന്ന ഒരു സ്വതന്ത്ര ജനകീയ മാധ്യമമാണ് നേരിടം. ഈ പ്രവര്‍ത്തനത്തില്‍ താങ്കളുടെ സഹായവും ആവശ്യമുണ്ട്. അതിനാല്‍ ഈ ജനകീയ മാധ്യമത്തിന്റെ നിലനില്‍പ്പ് ആഗ്രഹിക്കുന്ന താങ്കള്‍ കഴിയുന്ന രീതിയില്‍ പങ്കാളികളാവുക.

നേരിടം മെയില്‍ ഗ്രൂപ്പില്‍ അംഗമാകാന്‍ താങ്കളെ ക്ഷണിക്കുന്നു:

To read post in English:
in the URL, after neritam. append wordpress. and then press enter key.

One thought on “ചിന്ത ജെറോമിന്റെ വിമര്‍ശനാത്മക ചിന്ത

  1. ആരോ എഴുതിക്കൊടുത്ത പ്രസംഗം കാണാപ്പാടം പഠിച്ച് വായിക്കുകയാണ് ചിന്ത ചെയ്തത് എന്ന് തോന്നുന്നു. കാരണം പിന്നീട് പത്രക്കാര്‍ ചോദിച്ചപ്പോള്‍ എങ്ങും തൊടാതെ സിനിമക്കാരെ പുകഴ്ത്തി ഉരുളുന്ന കാഴ്ചയാണ് കണ്ടത്. നേതാക്കള്‍ കുറച്ചുകൂടി നട്ടെല്ലുള്ളവരാകണം.

ഒരു മറുപടി കൊടുക്കുക

Fill in your details below or click an icon to log in:

WordPress.com Logo

You are commenting using your WordPress.com account. Log Out /  മാറ്റുക )

Twitter picture

You are commenting using your Twitter account. Log Out /  മാറ്റുക )

Facebook photo

You are commenting using your Facebook account. Log Out /  മാറ്റുക )