പണക്കാര്‍ക്ക് നികുതിയേര്‍പ്പെടുത്തുകയേ അസമത്വം ഇല്ലാതാക്കാനുള്ള ഒരേയൊരു വഴി എന്ന് IMF പോലും ഇപ്പോള്‍ സമ്മതിക്കുന്നു

സമ്പന്നര്‍ക്ക് ഉയര്‍ന്ന നികുതി നിരക്ക് കൊണ്ടുവരുന്നത്, വളര്‍ച്ചക്ക് ദോഷമുണ്ടാകാതെ അസമത്വം ഇല്ലാതാക്കാന്‍ സഹായിക്കുമെന്ന് അന്തര്‍ദേശീയ നാണയ നിധി പറയുന്നു. ഉയര്‍ന്ന വരുമാനമുള്ളവര്‍ക്ക് “സാരമായി ഉയര്‍ന്ന” നികുതി നിരക്ക് വേണം എന്നാണ് നികുതി സിദ്ധാന്തം നിര്‍ദ്ദേശിക്കുന്നത്. എന്നാല്‍ അങ്ങനെ ചെയ്യുന്നത് സമ്പന്നരെ ദോഷമായി ബാധിക്കുകയും വളര്‍ച്ച മുരടിപ്പിക്കുകയും ചെയ്യും എന്നാണ് അതിനെതിരെ പറയുന്ന വാദം. എന്നാല്‍ ഈ അന്തര്‍ദേശീയ സംഘടന ഇപ്പോള്‍ പറയുന്നത്: “അനുഭവമൂലമായ ഫലങ്ങള്‍ ഈ വാദത്തെ പിന്‍തുണക്കുന്നില്ല. കുറഞ്ഞ പക്ഷം അമിത വളര്‍ച്ചയുടെ നിലയിലെങ്കിലും.” പല തരത്തിലുള്ള സാമ്പത്തിക നികുതികളും പരിഗണിക്കാമെന്ന് IMF കൂട്ടിച്ചേര്‍ത്തു.

മൂന്നാം ലോകം എന്ന് വിളിക്കുന്ന കടം കയറിയ രാജ്യങ്ങളെ ലക്ഷ്യം വെച്ചുള്ള അവരുടെ “structural adjustment” പരിപാടികള്‍ക്ക് നന്ദി. ദീര്‍ഘ കാലം ദാരിദ്ര്യ വിരുദ്ധ പരിപാടികളുടെ വെറുപ്പ്‌ കാട്ടിയ അവരുടെ റിപ്പോര്‍ട്ട് പറയുന്നത്, പുരോഗമനപരമായ സാമ്പത്തിക നയത്തിന് ലോകത്തെ നശിപ്പിക്കുന്ന വിലക്ഷണമായ അസമത്വം ഇല്ലാതാക്കാനാകും.

മേല്‍പ്പറഞ്ഞ ആരോഗ്യം, വിദ്യാഭ്യാസം തുടങ്ങിയ സേവനങ്ങളില്‍ പണം നിക്ഷേപിക്കുന്നത് സാമൂഹ്യ ചലനാവസ്ഥ വര്‍ദ്ധിപ്പിക്കുകയും ദരിദ്ര ചുറ്റുപാടുള്ളവരെ സഹായിക്കുകയും അവരെ ദാരിദ്ര്യത്തില്‍ നിന്ന് കരകയറ്റുകയും ചെയ്യും എന്നും IMF പ്രസ്ഥാവനയില്‍ പറയുന്നു.

— സ്രോതസ്സ് independent.co.uk, theguardian.com 2017-10-14

നീയൊക്കെ കഴിഞ്ഞ 40 വര്‍ഷങ്ങളായി എന്തൊക്കായാടാ പറഞ്ഞിരുന്നത്. സത്യത്തില്‍ മുതലാളിത്തമെന്നാല്‍ സ്വന്തം ലാഭത്തിനായി മുമ്പ് പറഞ്ഞതിനെ തിരുത്തി പറയുന്നതാണ്. സബ്സിഡി, സര്‍ക്കാരിന്റെ കമ്പോള ഇടപെടല്‍, ദാ ഇപ്പോള്‍ നികുതിയും. നാണക്കേട്.

Nullius in verba
ആരുടേയും വാക്ക് വിശ്വസിക്കരുത്


ലാഭേച്ഛയില്ലാതെ പ്രവര്‍ത്തിക്കുന്ന ഒരു സ്വതന്ത്ര ജനകീയ മാധ്യമമാണ് നേരിടം. ഈ പ്രവര്‍ത്തനത്തില്‍ താങ്കളുടെ സഹായവും ആവശ്യമുണ്ട്. അതിനാല്‍ ഈ ജനകീയ മാധ്യമത്തിന്റെ നിലനില്‍പ്പ് ആഗ്രഹിക്കുന്ന താങ്കള്‍ കഴിയുന്ന രീതിയില്‍ പങ്കാളികളാവുക.

നേരിടം മെയില്‍ ഗ്രൂപ്പില്‍ അംഗമാകാന്‍ താങ്കളെ ക്ഷണിക്കുന്നു:

സ്പാം മെയില്‍ ഫോള്‍ഡര്‍ കൂടി നോക്കണ!

To read post in English:
in the URL, before neritam. append en. and then press enter key.

neridam

ഒരു അഭിപ്രായം ഇടൂ