Dr.K.N Ganesh
അപൂര്‍ണ്ണമായ നോട്ട് (എഴുതിയതില്‍ തെറ്റുണ്ടാകാം):
ശൈവ വൈഷ്ണവ ക്ഷേത്രങ്ങള്‍ക്കാണ് ഭൂസ്വത്ത് ഉണ്ടായിരുന്നത്. സങ്കേതങ്ങള്‍ എന്ന് വിളിക്കുന്നു. അവര്‍ണര്‍ക്ക് പ്രവേശനമില്ല.
ക്ഷേത്രത്തിന് ഭരണരൂപം. ഒരു ഊരായ്മ- സ്ഥലത്തെ നാട്ട് പ്രമാണി. കോയ്മ, മേല്‍കോയ്മ – രാജാവ്, ക്ഷേത്രഭരണം നടത്തുന്നത് – യോഗക്കാര്. ബ്രാഹ്മണരാവും അവര്‍.
ക്ഷേത്രത്തിന്റെ അന്തിമ തീരുമാനമെടുക്കുന്നത് യോഗക്കാരാണ്. രാജാവിന് പോലും അധികാരമില്ല.
സങ്കേതമര്യാദ എന്നൊരു രീതി.
യുദ്ധങ്ങള്‍ നടക്കുമ്പോള്‍ ക്ഷേത്രങ്ങളെ (സങ്കേതങ്ങള്‍) ഒഴുവാക്കും.
തന്ത്രി യോഗക്കാരനല്ല.
താഴമണ്‍ തിരുവല്ലയിലാണ്. തിരുവല്ലയിലെ ക്ഷേത്രത്തിന് യോഗമുണ്ട്. അതില്‍ താഴ്മണ്‍ ഇല്ല. ഇളമണ്‍ പോലുള്ള യോഗക്കാരാണ് ക്ഷേത്രത്തിന്റെ അധികാരികള്‍.
പൂജാ വിധി, ഉല്‍സ വിധി, പാപ പരിഹാരം, തുടങ്ങിയവ ഇന്നതാണെന്ന് തന്ത്രി പറയും ശാന്തിക്കാര്‍ ചെയ്യും.
വളരെ കുറച്ച് തന്ത്രി കുടുംബങ്ങളേയുള്ളു.
ശബരിമല സങ്കേതമല്ല. ശൈവ വൈഷ്ണവ ക്ഷേത്രമല്ല. ശിവ പരിവാരങ്ങളുടെ ക്ഷേത്രമാണ്. ശാസ്താവിന്റെ ക്ഷേത്രമാണെന്ന് വ്യാഖ്യാനിക്കാം.
7 ദേവതകളാണ്. ശിവന് വിഷ്ണു ശങ്കരനാരായണന്, സുബ്രഹ്മണ്യന്, ഗണപതി, ദുര്‍ഗ്ഗ, ശാസ്താവ്. ഇത് കൂടാതെ കാളി ചിലയിടങ്ങളില്‍.
ശങ്കരനാരായണന് – കേരളത്തിന്റെ പ്രത്യേകതയാണ്. ഡബിള്‍ ദൈവം. വടക്കുംനാധന് ശങ്കരനാരായണന് ആണ്.
തന്ത്രവിധികളെല്ലാം ദേവദകള്ക്കാണ്. ക്ഷേത്രങ്ങള്‍ക്കല്ല. അനേകം ക്ഷേത്രങ്ങളുണ്ടല്ലോ. അതിനെല്ലാം തന്ത്രവിധിയുണ്ടാക്കാനാവില്ല.
ശബരിമലയില്‍ അയ്യപ്പനാണെങ്കില്‍ അതിനൊരു തന്ത്രവിധിയില്ല. പകരം ശാസ്താവിനാണ് തന്ത്രവിധി. അയ്യപ്പനെ ശാസ്താവാക്കി മാറ്റി.
അയ്യപ്പന് കാവുകളുണ്ട്. അതിനെ ബ്രാഹ്മണവിധിപ്രകാരമുള്ള ക്ഷേത്രമാക്കണമെങ്കില് അയ്യപ്പനെ ശാസ്താവാക്കണം.
ശാസ്താവ് ശിവന്റെ ഭൂതഗങ്ങളിലെ ഒരാളാണ്. അതുകൊണ്ട് ഭൂതനാധനായി വരും. തന്ത്രവിധിപ്രകാരം ഭൂതനാധന് എന്ന ശാസ്താവിനെ ആരാധിക്കുന്ന സമ്പ്രദായം മാത്രമേ സാദ്ധ്യമാകൂ.
തന്ത്രവിധിപ്രകാരമാകുമ്പോള് അത് സങ്കേതമാകില്ല.
സുബ്രഹ്മണ്യ ക്ഷേത്രങ്ങള്‍ക്ക് മുക്കാല്‍ വട്ടം എന്നാണ് പറയുന്നത്.
ഗണപതി ക്ഷേത്രങ്ങള്‍ ഗണപതി കാവുകളാണ്.
കാവുകള്‍ക്ക് യോഗക്കാര്‍ക്കും രാജാവിനും അധികാരമില്ല. അതത് നാട്ടുകാരും പ്രമാണിയും ആണ്.
Nullius in verba
ആരുടേയും വാക്ക് വിശ്വസിക്കരുത്
wordpress.com നല്കുന്ന സൌജന്യ സേവനത്താലാണ് ഈ സൈറ്റ് പ്രവര്‍ത്തിക്കുന്നത്. അതിനാല്‍ അവര്‍ പരസ്യങ്ങളും സൈറ്റില്‍ കൂട്ടിച്ചേര്‍ക്കുന്നു. അതാണ് അവരുടെ വരുമാനം. നമുക്ക് ഒന്നും കിട്ടില്ല. നാം പണം അടച്ചാലേ പരസ്യങ്ങള്‍ ഒഴുവാക്കാനാവൂ.
ലാഭേച്ഛയില്ലാതെ പ്രവര്‍ത്തിക്കുന്ന ഒരു സ്വതന്ത്ര ജനകീയ മാധ്യമമാണ് നേരിടം. വായനക്കാരില്‍ നിന്ന് ചെറിയ തുകള്‍ ശേഖരിച്ച് പ്രവര്‍ത്തിക്കുന്ന ഞങ്ങള്‍ക്ക് താങ്കളുടെ സഹായം ആവശ്യമാണ്. അതിനാല്‍ ഈ ജനകീയ മാധ്യമത്തിന്റെ നിലനില്‍പ്പ് ആഗ്രഹിക്കുന്ന താങ്കള്‍ കഴിയുന്ന രീതിയില്‍ പങ്കാളികളാവുക.