താപനില കൂടുന്നതനുസരിച്ച് കാട്ടുതീയും വ്യാപിക്കുന്നു

[പുനപ്രസിദ്ധീകരണം. അഭിപ്രായം രേഖപ്പെടുത്തുവാന്‍ ആദ്യത്തെ ലേഖനത്തിലേക്ക് പോകുക. ToDEL വിഭാഗത്തിലെ ലേഖനങ്ങള്‍ സ്ഥിരമായുള്ളതല്ല.]

ഭാവിയിലെ അഗ്നിശമന പ്രവര്‍ത്തകര്‍ക്ക് അവരുടെ ജോലി അവര്‍ക്ക് യോജിച്ചതായി വരും. അത് ഏറ്റവും കൂടുതലുണ്ടാകുക ആസ്ട്രേലിയയിലായിരിക്കും. അവിടെ 2009 ന്റെ തുടക്കത്തില്‍ നിലനില്‍ക്കുന്ന വരള്‍ച്ച, ശക്തമായ കാറ്റ്, ഏറ്റവും ഉയര്‍ന്ന താപനില എന്നിവ രാജ്യത്തിന്റെ ചരിത്രത്തിലെ ഏറ്റവും മോശമായ കാട്ടുതീക്ക് കാരണമായി. ഫെബ്രുവരി 9 ന്, “കറുത്ത ശനിയാഴ്ച്ച” എന്ന് ഇപ്പോള്‍ വിളിക്കുന്നു, Melbourne ല്‍ താപനില 115 ഡിഗ്രി F എത്തി. വിക്റ്റോറിയയിലെ 10 ലക്ഷം ഏക്കര്‍ സ്ഥനം തീയാല്‍ നശിച്ചു. 2,000 വീടുകള്‍ തകര്‍ന്നു. 170 പേരും, പതിനായിരക്കണക്കിന് കന്നുകാലികളും ആടുകളും, 10 ലക്ഷം തദ്ദേശിയമായ മൃഗങ്ങളും കൊല്ലപ്പെട്ടു.

ലോകം മൊത്തം ആളുകള്‍ കൂടുതല്‍ തീപിടുത്ത സാദ്ധ്യതയുള്ള വന്യസ്ഥലങ്ങളിലേക്ക് നീങ്ങുന്നതും, ആഗോളതപനത്തിന്റെ ഭാഗമായ ശക്തമായ വരള്‍ച്ചയും ഉയര്‍ന്ന താപനിലയും കാരണം തീപിടുത്തം സാധാരണവും തീവൃവും ആയിക്കൊണ്ടിരിക്കുന്നു. തെക്കന്‍ ആസ്ട്രേലിയയിലാണ് ജനങ്ങള്‍ കൂടുതല്‍ താമസിക്കുന്നത്. അവിടെ 2050 ആകുമ്പോഴേക്കും ഇപ്പോഴുള്ളതിന്റെ മൂന്നിരട്ടി തീവൃ തീപിടുത്തം ഉണ്ടാകാനുള്ള സാദ്ധ്യതയാണ് കണക്കാക്കുന്നത്.

തീപിടുത്തം വലുതാകുകയും ജീവനും വസ്തുക്കള്‍ക്കും ഭീഷണിയാകുമ്പോള്‍ മാത്രമേ അത് വാര്‍ത്തയാകൂ. ലോകം മൊത്തം എല്ലാ ദിവസവും ആയിരക്കണക്കിന് കാട്ടുതീയുണ്ടാകുന്നുണ്ട്. തീ എന്നത് സ്വാഭാവികവും പ്രധാനപ്പെട്ടതുമായ പ്രക്രിയയാണ്. ഭൂമി വൃത്തിയാക്കുന്നു, ജൈവവസ്തുക്കളെ മണ്ണിലേക്ക് പുനചംക്രമണം നടത്തുന്നു. ഭൂമിയുടെ 40% സ്ഥലത്തും തീപിടുത്ത സാദ്ധ്യയുള്ള സസ്യങ്ങളാണ്. ധാരാളം സസ്യങ്ങള്‍ക്ക് — ഉദാഹരണത്തിന് ഭീമന്‍ സെക്വയ മരങ്ങള്‍, ചില മൈതാനത്തിലെ പുല്ലുകള്‍ — പരക്കാനും മെച്ചപ്പെട്ട നിലയില്‍ വളരാനും തീ ആവശ്യമാണ്.

മനുഷ്യ ജനസഞ്ചയം വലുതായതിന് ശേഷം തീയുടെ ക്രമം മാറിയിട്ടുണ്ട്. വനനശീകരണം, പുല്‍മേടുകളിലെ മൃഗളെ മേയിക്കുന്നത്, പുതിയ മര സ്പീഷീസുകളെ ഇറക്കുമതി ചെയ്യുന്നത് ഒക്കെ ഭൂപ്രകൃതിയെ മാറ്റം വരുത്തുന്നു. പടിഞ്ഞാറെ അമേരിക്കയിലെ വേഗം വളരുന്ന cheatgrass പുല്ല് വേഗം കത്തുന്നതാണ്. അവ തദ്ദേശീയമായ പൊന്തക്കാടുകളേയും മരുഭൂമിയിലെ കുറ്റിച്ചെടി, നശിക്കാത്ത പുല്ലുകളേയും അവ സ്ഥാനമാറ്റമുണ്ടാക്കുന്നു. അവയൊക്കെ തീക്ക് ദീര്‍ഘ നേരത്തെ ഇടവേളകളാണ്. മറ്റ് സ്ഥലങ്ങളില്‍ സമ്മിശ്ര പ്രായവും സമ്മിശ്ര സ്പീഷീസുകളും അടങ്ങിയ വനത്തിന് പകരം ഒറ്റ സ്പീഷീസിന്റെ തോട്ടങ്ങള്‍ ആയി മാറി. അവിടെ തീയ്ക്ക് ഒരു മരത്തില്‍ നിന്ന് അടുത്ത മരത്തിലേക്ക് വേഗം പോകാനാകും. അതിന്റെ ഒക്കെ ഫലമായി ചെറിയ തീവ്രതയിലെ ആരോഗ്യകരമായ തീക്ക് പകരം മണ്ണിന് ദീര്‍ഘകാലത്തെ ദോഷം ചെയ്യുന്ന വളരേറെ ചൂടുള്ള വലിയ തീയായി മാറുന്നു.

ബോധപൂര്‍വ്വം അടിച്ചമര്‍ത്തിക്കൊണ്ട് മനുഷ്യര്‍ തീപിടുത്തത്തിന്റെ ക്രമത്തെ മാറ്റിയിട്ടുണ്ട്. 1910 ല്‍ വലിയ ഒരു കാട്ടുതീ 30 ലക്ഷം ഏക്കര്‍ കാട് വെറും രണ്ട് ദിവസം കൊണ്ട് ചാരമായതിന് ശേഷം തടി വിഭവങ്ങളെ സംരക്ഷിക്കണമെന്ന ശക്തമായ ആഗ്രഹത്താല്‍ വേഗം തീ കെടുത്താനുള്ള നയങ്ങള്‍ രൂപീകരിക്കാനുള്ള ശക്തമായ ആഗ്രഹം ഉണ്ടായി. ഈ ശ്രമത്തില്‍ ദശാബ്ദങ്ങളായി അഗ്നിശനമ പ്രവര്‍ത്തകര്‍ പ്രശംസാര്‍ഹമായി വിജയിച്ചു എന്ന് തെളിയിച്ചു. എന്നാല്‍ പരിണതഫലം എന്തെന്നാല്‍ കാടുകള്‍ ഇന്ധനം കൊണ്ട് നിറയുകയും നിയന്ത്രണത്തെ മറികടന്ന ഒരു അഗ്നിജ്വാല അപകടകരമായ മെഗാതീപിടുത്തമായി വേഗം മാറാനും കഴിയും.

കുറച്ച് തീ സാധാരണമായി നടന്നോട്ടെ എന്ന് കരുതുന്ന പുതിയ നയങ്ങള്‍ ധാരാളം സ്ഥലങ്ങളില്‍ ഇപ്പോഴുണ്ട്. തടുക്കുന്ന നിയന്ത്രിതമായ തീ എന്ന രീതിയില്‍. എന്നിരുന്നാലും ഭൂമിയെ ചൂടാക്കുന്നതിലൂടെ കൂടുതല്‍ നിയന്ത്രണത്തെ നാം ഉപേക്ഷിച്ചു. ഉയര്‍ന്ന ആഗോള ശരാശരി താപനില എന്നതുകൊണ്ട് തീവൃത സംഭരണിയിലുണ്ട് എന്നാണര്‍ത്ഥം. കാലാവസ്ഥാ മാറ്റം ചില സ്ഥലങ്ങളില്‍ കൂടുതല്‍ വെള്ളപ്പൊക്കം ഉണ്ടാക്കുന്നുവെങ്കിലും മറ്റ് സ്ഥലങ്ങളില്‍ വരള്‍ച്ചയും കൂടുതല്‍ താപ തരംഗവും ഉണ്ടാക്കുന്നു. 1970കള്‍ മുതല്‍ 2000ങ്ങള്‍ വരെ താപനില വര്‍ദ്ധിച്ചത് വളരെ വരണ്ട അവസ്ഥയുള്ള ആഗോള കര പ്രദേശത്തിന്റെ വലിപ്പം ഇരട്ടിയാകുന്നതിന് കാരണമായി. 15% ല്‍ നിന്ന് 30% ലേക്കാണ് വളര്‍ച്ചയുണ്ടായത്. ചൂടുകൂടിയ വരണ്ട ലോകം വേഗത്തില്‍ കത്താന്‍ തയ്യാറായതാണ്. ഈര്‍പ്പമുള്ള ഉഷ്ണമേഖലയിലെ ചരിത്രപരമായി തന്നെ കത്താത്ത കാടുകളില്‍ പോലും വലിയ, കൂടുതല്‍ നേരം കത്തുന്ന, കൂടുതല്‍ ശക്തമായ തീയിലേക്ക് ആഗോളതപനം നമ്മേ തള്ളുകയാണ്

ഉയര്‍ന്ന താപനിലയും കാട്ടുതീയും തമ്മിലുള്ള ബന്ധത്തിന് ഇപ്പോള്‍ തന്നെ തെളിവുണ്ട്. Scripps Institution ന്റെ Anthony Westerling ഉം കൂട്ടരും 1980കള്‍ മുതലേ അമേരിക്കയുടെ പടിഞ്ഞാറ് ഉയരുന്ന കാട്ടുതീയുടെ എണ്ണത്തെ രേഖപ്പെടുത്തിയതാണ്. കഴിഞ്ഞ 15 വര്‍ഷങ്ങളിലുണ്ടായതും അതിന് മുമ്പത്തെ 15 വര്‍ഷങ്ങളിലുണ്ടായ കാട്ടുതീയെ അപേക്ഷിച്ച് കാട്ടുതീ ഉണ്ടാകുന്ന കാലം 78 ദിവസം വര്‍ദ്ധിച്ചു. തീപിടുത്തത്തിന്റെ കാലത്തിന് നീളം കൂടുകയും വസന്തകാലത്തേയും വേനല്‍ക്കാലത്തേയും പ്രദേശിക താപനിലയുമായി അത് ഒത്ത് പോകുകയും ചെയ്യുന്നു. ശരാശി താപനില മുമ്പത്തേക്കാള്‍ 0.87 ഡിഗ്രി C വര്‍ദ്ധിച്ചു. വസന്തകാലത്തിന്റെ തുടക്കത്തില്‍ തന്നെ ഉയര്‍ന്ന താപനില കൊടുമുടികളിലെ മഞ്ഞ് ഉരുകുന്നതിന് കാരണമായി. അതിനാല്‍ വേനല്‍കാലത്ത് ഉറച്ച് ഈര്‍പ്പമേയുണ്ടാകുന്നുള്ളു. അതിനാല്‍ തീക്ക് പടരാന്‍ കൂടുതല്‍ സാദ്ധ്യതയുണ്ടാകുന്നു. അമേരിക്കയുടെ പടിഞ്ഞാറ് മനുഷ്യന്റെ ഭൂമി ഉപയോഗത്തിന് കാട്ടുതീയുടെ ക്രമവുമായി നേരിട്ട് ബന്ധമുണ്ടെങ്കിലും അമേരിക്കയില്‍ ഏറ്റവും കൂടുതല്‍ കാട്ടുതീ വര്‍ദ്ധിക്കുന്നു സ്പര്‍ശനമേല്‍ക്കാത്ത മദ്ധ്യഭാഗത്ത് വടക്കന്‍ റോക്കീസ് കാടുകളിലാണ്. കാലാവസ്ഥാമാറ്റമാണ് അതിന് കാരണം.

കൂടുതല്‍ വടക്ക്, അലാസ്കയുടേയും ക്യാനഡയുടേയും boreal കാടുകളില്‍ അടുത്ത കാലത്ത് കൂടുതല്‍ കാട്ടുതീ ഉണ്ടായി. അത് തുടര്‍ന്നാല്‍ കുറച്ച് വര്‍ഷങ്ങള്‍ക്കുള്ളില്‍ ആ കാടുകള്‍ മൊത്തം കാര്‍ബണ്‍ സംഭരണി എന്നതില്‍ നിന്നും മൊത്തം കാര്‍ബണ്‍ പുറത്തുവിടന്ന ഒന്നായി മാറും. 1960കള്‍ക്കും 1990കള്‍ക്കും ഇടക്ക് കത്തിയ സ്ഥലം ഇരട്ടിയിലധികമായി. ഉയര്‍ന്ന താപനില കാരണം മരത്തെ നശിപ്പിക്കുന്ന spruce budworm ന്റെ സാന്നിദ്ധ്യം കാണുന്ന സ്ഥലം പുതിയ സ്ഥലങ്ങളിലേക്ക് വിപുലമാകുകയും തണുപ്പ് കൂടിയ ശീതകാലത്തിന് spruce beetles നെ വൈകിപ്പിക്കാനും കഴിയുന്നില്ല. രണ്ട് വര്‍ഷം കൊണ്ട് തീരേണ്ട ജീവിത ചക്രം ഒരു വര്‍ഷത്തില്‍ തീരുന്നു. വരള്‍ച്ച മരത്തിന്റെ പ്രതിരോധത്തിന്റെ ശേഷിയെ പരിമിതപ്പെടുത്തുന്നു. കീടങ്ങളും വരള്‍ച്ചയും ഒന്നിച്ച് ദശലക്ഷക്കണക്കിന് ഏക്കര്‍ ചത്ത മരത്തടി കാട്ടുതീക്ക് ഇന്ധനമാകാനായി അവശേഷിപ്പിക്കുകയാണ്. മൊത്തത്തില്‍ നോക്കിയാല്‍ ചൂട് കൂടിയ കാലാവസ്ഥ കാരണം 2100 ല്‍ ക്യാനഡയില്‍ ഇപ്പോഴുള്ളതിന്റെ ഇരട്ടി സ്ഥലം കത്തും. അതുപോലെ അലാസ്കയില്‍ 2050 ഓടെ ആവും ഇരട്ടി സ്ഥലം കത്തുക.

ലോകത്തിന്റെ മറ്റ് ഭാഗങ്ങളില്‍ തീയുടെ സാമ്രാജ്യങ്ങള്‍ മാറിക്കൊണ്ടിരിക്കുകയാണ്. ഭൂമിക്ക് ചൂട് കൂടുന്നതിനനുസരിച്ച് അത് ഇനിയും മാറുമെന്ന് അനുമാനിക്കപ്പെടുന്നു. 20ആം നൂറ്റാണ്ടില്‍ യൂറോപ്പിലെ മിക്ക ഭാഗത്തും തീപിടുത്തത്തിന്റെ തോത് കുറയുകയായിരുന്നു. കാര്‍ബണ്‍ സാന്ദ്രീകരിച്ചുകൊണ്ട് കാടുകള്‍ വികസിച്ചു. എന്നിരുന്നാലും ചില പ്രദേശങ്ങളില്‍ കൂടുതല്‍ തീ കാണപ്പെട്ടു. 2000 – 2006 കാലത്ത് പ്രതിവര്‍ഷം ഏകദേശം 50,000 തീപിടുത്തമാണ് മെഡിറ്ററേനിയന്‍ പ്രദേശത്തുണ്ടായത്. 1980കളില്‍ ഏകദേശം 30,000 തീപിടുത്തങ്ങളേയുണ്ടായിട്ടുള്ളു. എന്നാലും കത്തുന്ന മൊത്തം സ്ഥലത്തിന്റെ അളവ് വര്‍ദ്ധിച്ചില്ല. ജാഗരൂകമായ അഗ്നിശമന പ്രവര്‍ത്തികാണ് ഒരു കാരണം.

2003ല്‍ യൂറോപ്പില്‍ സംഭവിച്ച റിക്കോഡ് താപ തരംഗം 50,000 പേരെ കൊല്ലുകയും 16 ലക്ഷം ഏക്കര്‍ കാട് കത്തുകയും ചെയ്തു. എന്നിരുന്നാലും പ്രതിവര്‍ഷമുള്ള തീപിടുത്തത്തിന്റെ എണ്ണം അധികമായിരുന്നില്ല. പക്ഷേ തീപിടിച്ച സ്ഥലത്തിന്റെ അളവ് റിക്കോഡായിരുന്നു. പോര്‍ട്ടുഗലിന്റെ 5% കാട് കത്തി നശിച്ചു. 1980–2004 കാലത്തെ ശരാശരി നാശത്തിന്റെ നാല് ഇരട്ടിയാണിത്. അത് വഴിയുള്ള സാമ്പത്തിക നഷ്ടം 100 കോടി യൂറോ ആണ്. ഭാവിയിലെ ചൂടാകല്‍ നിലക്ക് നിര്‍ത്തിയില്ലെങ്കില്‍ 2003 ലേത് പോലുള്ള ചൂട് പിടിച്ച വരണ്ട വേനല്‍കാലം എല്ലാ വര്‍ഷവും ആവര്‍ത്തിക്കുന്ന സ്ഥിതിയുണ്ടാകും. അത് കാട്ടുതീയുടെ അപകട സാദ്ധ്യതയും വര്‍ദ്ധിപ്പിക്കും.

തെക്ക് കിഴക്കന്‍ ഏഷ്യയില്‍, തീവൃ 1997–98 El Niño ഒരു വലിയ വരള്‍ച്ച ആ പ്രദേശത്തുണ്ടാക്കി. ഇന്‍ഡോനേഷ്യ, ഫിലിപ്പീന്‍സ്, ലാവോസ് എന്നിവിടങ്ങളില്‍ അടുത്തകാലത്തൊന്നും കണ്ടിട്ടില്ലാത്ത വലിയ തീപിടുത്തങ്ങളായിരുന്നു അതിനാലുണ്ടായത്. ഭൂമി വൃത്തിയാക്കാനായി കൊടുത്ത തീ പുല്‍മേടുകളില്‍ നിന്ന് കുറ്റിക്കാടുകളിലേക്കും തടിവെട്ടുന്ന കാടുകളിലേക്കും peat swamps കളിലേക്കും അവിടെ ഭൂമിക്കടിയിലേക്കും തീപിടുത്തമുണ്ടായി. മാസങ്ങളോളം തെക്ക് കിഴക്കന്‍ ഏഷ്യ ആകാശം പുകയാല്‍ hazy. ഒരു കോടി ഹെക്റ്റര്‍ (2.5 കോടി ഏക്കര്‍) ആണ് ഇന്‍ഡോനേഷ്യയില്‍ മാത്രം കത്തിയത്. 23 – 27 പ്രവിശ്യകളേ ബാധിച്ചു. $900 കോടി ഡോളറിന്റെ നഷ്ടമുണ്ടായി.

അതേ എല്‍ നിനോ സമയത്ത് 2 കോടി ഹെക്റ്റര്‍ (5 കോടി ഏക്കര്‍) ലാറ്റിനമേരിക്കയില്‍ കത്തി, $1500 കോടി ഡോളറിന്റെ നാശമുണ്ടായി. എല്‍ നിനോക്ക് ശേഷം 2001 ല്‍ കൂടുതല്‍ വരള്‍ച്ചയുണ്ടായി. ആമസോണ്‍ കാടുകളുടെ മൂന്നിലൊന്ന് കത്തുന്ന സ്ഥിതിയുണ്ടായി. 3°C മുതല്‍ 5°C വരെ താപനില വര്‍ദ്ധിക്കുന്നത് — കാര്‍ബണ്‍ ഉദ്‌വമനം വര്‍ദ്ധിക്കുന്നതിനാല്‍ ഈ നൂറ്റാണ്ടില്‍ അത് പ്രതീക്ഷിക്കുന്നു — തെക്കെ അമേരിക്കയില്‍ കൂടുതല്‍ കാട്ടുതീയുണ്ടാകും.

ദുര്‍ബലമായ രോഗപ്രതിരോധവ്യവസ്ഥ നിരുപദ്രവമായ രോഗാണുക്കള്‍ക്ക് ഒരു വ്യക്തിയെ രോഗിയാക്കുന്നത് പോലെ വനനശീകരണം, റോഡ് നിര്‍മ്മാണം, കാലിവളര്‍ത്തലിനായി ബോധപൂര്‍വ്വം കാടിന് തീയിടല്‍, ഫാമുകള്‍, പ്ലാന്റേഷനുകള്‍ തുടങ്ങിയവ ലോകത്തെ ഉഷ്ണമേഖലാ വനങ്ങളെ തുണ്ടുകളാക്കി. അത് തീപിടുത്ത സാദ്ധ്യത വര്‍ദ്ധിപ്പിക്കുന്നു. അത്തരം സമ്മര്‍ദ്ദങ്ങള്‍ക്ക് മുകളില്‍ ഉയരുന്ന താപനില പൂര്‍ണ്ണമായും കാടിന്റെ ശക്തിയെ തകര്‍ക്കുന്നു. വലിയ ആമസോണ്‍ മഴക്കാടുകളില്‍ നാം ഒരു ശിഖരബിന്ദുവില്‍ എത്തിയിരിക്കുകയാണ്. വീണ്ടും വീണ്ടും വരുന്ന വരള്‍ച്ച ഭൂപ്രദേശത്തെ വരണ്ടതാക്കുന്നതിനാല്‍ ചെറിയ തീ പോലും നാശകാരിയായ കൊടും തീപിടുത്തങ്ങള്‍ ആയി മാറുന്നു.

മരങ്ങള്‍ ഹരിതഗ്രഹവാതകങ്ങളെ സാന്ദ്രീകരിച്ച് കാര്‍ബണിനെ സംഭരിക്കുകയും ചെയ്യുന്നു. വലിയ പ്രദേശത്തെ കാടുകള്‍ തീയില്‍ പെട്ടാല്‍ അത് വിട്ടുവീഴ്ചയില്ലാത്ത ചക്രത്തിന് തുടക്കം കുറിക്കും. അത് കൂടുതല്‍ കാര്‍ബണ്‍ അന്തരീക്ഷത്തിലെത്തുന്നതിന് കാരണമാകും. ഭൂമിയെ ഒരു തീ ചൂളയായി മാറ്റുന്നതില്‍ നിന്ന് പിന്‍മാറണമെങ്കില്‍ കാലാവസ്ഥ സ്ഥിരമാക്കുന്നത്, അത് വേഗം നടപ്പാക്കുന്നത്, പുതിയ ഒരു അടിയന്തിരമായ കാര്യമാണ്.

— സ്രോതസ്സ് grist.org By Lester Brown


wordpress.com നല്‍കുന്ന സൌജന്യ സേവനത്താലാണ് ഈ സൈറ്റ് പ്രവര്‍ത്തിക്കുന്നത്. അതിനാല്‍ അവര്‍ പരസ്യങ്ങളും സൈറ്റില്‍ കൂട്ടിച്ചേര്‍ക്കുന്നു. അവരുടെ വരുമാനം അതാണ്. നാം പണം അടച്ചാലേ അത് ഒഴുവാക്കാനാവൂ.

ലാഭേച്ഛയില്ലാതെ പ്രവര്‍ത്തിക്കുന്ന ഒരു സ്വതന്ത്ര ജനകീയ മാധ്യമമാണ് നേരിടം. പരസ്യങ്ങളെ ഒഴുവാക്കി, വായനക്കാരില്‍ നിന്ന് ചെറിയ തുകള്‍ ശേഖരിച്ച് പ്രവര്‍ത്തിക്കുന്ന ഞങ്ങള്‍ക്ക് താങ്കളുടെ സഹായം ആവശ്യമാണ്. അതിനാല്‍ ജനകീയ മാധ്യമത്തിന്റെ നിലനില്‍പ്പ് ആഗ്രഹിക്കുന്ന താങ്കള്‍ കഴിയുന്ന രീതിയില്‍ പങ്കാളികളാവുക.

Advertisements

Leave a Reply

Fill in your details below or click an icon to log in:

WordPress.com Logo

You are commenting using your WordPress.com account. Log Out /  Change )

Google photo

You are commenting using your Google account. Log Out /  Change )

Twitter picture

You are commenting using your Twitter account. Log Out /  Change )

Facebook photo

You are commenting using your Facebook account. Log Out /  Change )

Connecting to %s