അമേരിക്കയുടെ ചരിത്രത്തിലെ ഏറ്റവും മാരകമായ യഹുദവിരുദ്ധ കൂട്ടക്കൊലക്ക് ശേഷം അമേരിക്കയിലെ വ്യവസ്ഥാപിത ജൂത സംഘങ്ങള്‍ തങ്ങളുടെ ദീര്‍ഘകാലത്തെ നയ ലക്ഷ്യങ്ങളിലൊന്നായ ഇസ്രായേലിനെ ബഹിഷ്കരിക്കുക എന്നതിനെ കുറ്റകൃത്യമാക്കുന്ന നിയമം പാസാക്കുന്നതിന് ഒരു പടി കൂടി അടുത്തു.
പുരോഗമനകാരികളായ ജൂത കുടിയേറ്റ സഹായ സംഘമായ HIAS ന് എതിരായ വെറുപ്പ് പിറ്റ്സ്ബര്‍ഗിലെ കൊലയാളിയായ Robert Bowers സാമൂഹ്യ മാധ്യമങ്ങളില്‍ എഴുതിയിരുന്നു. അത് സവര്‍ണ്ണാധിപത്യ വിശ്വാസികളുടെ വെള്ളക്കാരല്ലാത്തവര്‍ അമേരിക്കയിലേക്ക് കുടിയേറുന്നതിനെതിരായ വെറുപ്പ് പ്രചരിപ്പിക്കുന്നതുമായി താരതമ്യം ചെയ്യുമ്പോള്‍ ലഘുവായതാണ്. അതുമല്ല ഇസ്രായേലിനെക്കുറിച്ചോ, ഇസ്രായേല്‍ – പാലസ്തീന് പ്രശ്നത്തെക്കുറിച്ചോ അയാള്‍ സംസാരിക്കുന്നതേയില്ല.
ഇസ്രായേല്‍ അനുകൂല സംഘങ്ങള്‍ക്ക് പ്രീയപ്പെട്ട ഒരു വിവാദ നിയമമായ Israel Anti-Boycott Act എന്നൊരു നിയമം കൊണ്ടുവരാന്‍ താന്‍ ശ്രമിക്കുമെന്ന് വെള്ളിയാഴ്ച ഡമോക്രാറ്റ് സെനറ്റര്‍ Cory Booker പ്രഖ്യാപിച്ചു. പൌരാവകാശ സംഘടനകള്‍ എതിര്‍ക്കുന്ന ഒന്നാണിത്.
— സ്രോതസ്സ് forward.com | Nov 5, 2018
നല്ല ജൂതര്‍ക്കെതിരായ ഈ അക്രമണം സത്യത്തില്‍ ഇസ്രായേല്‍ ചെയ്യിപ്പിച്ചതാണോ എന്ന് സംശയം തോന്നുന്നു.
Nullius in verba
ആരുടേയും വാക്ക് വിശ്വസിക്കരുത്
ലാഭേച്ഛയില്ലാതെ പ്രവര്‍ത്തിക്കുന്ന ഒരു സ്വതന്ത്ര ജനകീയ മാധ്യമമാണ് നേരിടം. ഈ പ്രവര്‍ത്തനത്തില്‍ താങ്കളുടെ സഹായവും ആവശ്യമുണ്ട്. അതിനാല്‍ ഈ ജനകീയ മാധ്യമത്തിന്റെ നിലനില്‍പ്പ് ആഗ്രഹിക്കുന്ന താങ്കള്‍ കഴിയുന്ന രീതിയില്‍ പങ്കാളികളാവുക.
To read post in English:
in the URL, after neritam. append wordpress. and then press enter key.