ന്യൂനപക്ഷ മരണ തുല്യത

[പുനപ്രസിദ്ധീകരണം. അഭിപ്രായം രേഖപ്പെടുത്തുവാന്‍ ആദ്യത്തെ ലേഖനത്തിലേക്ക് പോകുക. ToDEL വിഭാഗത്തിലെ ലേഖനങ്ങള്‍ സ്ഥിരമായുള്ളതല്ല.]

ന്യൂനപക്ഷ മരണ തുല്യത

കഴിഞ്ഞ ഏപ്രിലില്‍ ജനീവയില്‍ വെച്ച് World Conference Against Racism സമ്മേളനം നടന്നു. സെപ്റ്റംബര്‍ 11 ആക്രമണം നടന്ന് ഉടന്‍ തന്നെ തെക്കെ ആഫ്രിക്കയില്‍ വെച്ച് വംശീയതയെക്കുറിച്ച് നടന്ന ആദ്യത്തെ സമ്മേളനത്തിന്റെ തുടര്‍ച്ചയാണ് ഇത്.

വലിയ ഒരു ബഹിഷ്കരണം ഈ സമ്മേളനത്തില്‍ സംഭവിച്ചു. ഒബാമ സര്‍ക്കാര്‍ ഈ സമ്മേളനത്തില്‍ പങ്കെടുക്കുന്നതിന് വിസമ്മതിച്ചു. കാരണം ഇസ്രായേലിനെ ഈ സമ്മേളനം അന്യായമായി ലക്ഷ്യം വെക്കുന്നു എന്നതാണ്. ഇതിന്റെ പ്രഖ്യാപനത്തില്‍ സത്യത്തില്‍ ഇസ്രായേലിനെ വിമര്‍ശിക്കുന്ന ഒന്നും ഉണ്ടായിരുന്നില്ല എന്നതാണ് സത്യം. മറ്റ് പല രാജ്യങ്ങളും സമ്മേളനത്തില്‍ പങ്കെടുത്തു. 2001 മുതല്‍ പറയുന്ന പാലസ്തീന്‍ ജനങ്ങള്‍ക്ക് സ്വയം നിര്‍ണ്ണയാവകാശമുണ്ടെന്നും ഇസ്രായേലിനോടൊപ്പം ഒരു പാലസ്തീന്‍ രാഷ്ട്രവും വേണമെന്ന ആവശ്യവും പ്രഖ്യാപനത്തെ വീണ്ടും ഉറപ്പോടെ പറയുന്നുവെന്നേയുള്ളു. ഇസ്രായേലിനെ ചൊല്ലിയുള്ള വിവാദം, അടിമത്തത്തിന്റെ പൈതൃകം ഉള്‍പ്പടെയുള്ള സമ്മേളനത്തിലെ പ്രധാന പ്രശ്നങ്ങള്‍ നേരിടുന്നതില്‍ നിന്ന് ഒഴിഞ്ഞ് മാറാനുള്ള ഒരു ന്യായീകരണം മാത്രമാണെന്ന് വിമര്‍ശകര്‍ പറയുന്നു

സെപ്റ്റംബര്‍ 11 സംഭവിക്കുന്നതിന് തൊട്ട് മുമ്പ് ലോകം എന്തിനെക്കുറിച്ചാണ് സംസാരിച്ചുകൊണ്ടിരുന്നത്? നടന്നുകൊണ്ടിരുന്ന സംവാദത്തെ സെപ്റ്റംബര്‍ 11 അക്രമാസ്കതമായി തടസപ്പെടുത്തി. ആ ചര്‍‍ച്ച ഇസ്രായേലിനെക്കുറിച്ചായിരുന്നില്ല. അടിമത്തത്തിന് നഷ്ടപരിഹാരം നല്‍കണം എന്നതിനെക്കുറിച്ചായിരുന്നു അത്. 2001 ലെ പ്രശ്നം അതായിരുന്നു. CNN ലേയും മറ്റ് സംസാര പരിപാടികളിലേയും ചൂടുപിടിച്ച പ്രശ്നം അതായിരുന്നു. കോളേജ് കാമ്പസുകളിലേയും ചൂട് പിടിച്ച വിഷയം അതായിരുന്നു. അത് ചരിത്രത്തില്‍ നിന്ന് തുടച്ച് നീക്കിയ സ്ഥിതിയിലാണ്. ഞാന്‍ ഡര്‍ബനെക്കുറിച്ച് വീണ്ടും പറയുന്നതിന്റേയും കള്ളപ്രചരണത്തില്‍ നിന്ന് അതിനെ പുറത്തുകൊണ്ടുവരുന്നതിന്റേയും ഒരു കാരണം അതാണ്.

ജനീവയിലെ സമ്മേളനത്തെ Durban II എന്നാണ് വിളിക്കുന്നത്. “hate-fest” എന്ന വാക്ക് ഉള്‍പ്പെടുത്താതെ അതിനെക്കുറിച്ച് നിങ്ങള്‍ക്ക് ഒന്നും കണ്ടെത്താനാവില്ല. ലോകം മൊത്തം അതിനെ “hate-fest” എന്നാണ് പ്രചരിപ്പിക്കുന്നത്. ഈ സമ്മേളനം സയണിസത്തെ വംശീയതയായി തുലനപ്പെടുത്തുന്നു എന്ന് ആളുകള്‍ വിശ്വസിക്കുന്നു. തീര്‍ച്ചയായും അങ്ങനെയല്ല. 2001 ലെ സമ്മേളനവും അങ്ങനെയായിരുന്നില്ല. ഇത് വളരെ പ്രധാനപ്പെട്ട ഒരു ചര്‍ച്ചാവേദിയാണ്. ഐക്യരാഷ്ട്ര സഭയുടെ ഇത്തരത്തിലുള്ള ഏക ഒത്തുകൂടലാണിത്. അതിനെയാണ് മുന്‍നിരയിലേക്ക് വരുന്ന വംശീയതയായി കാണുന്നത്.

നമ്മള്‍ ഒരു സാമ്പത്തിക തകര്‍ച്ചയിലാണ്. വംശീയമായ ആശയങ്ങള്‍ പ്രചരിക്കുന്ന സമയമാണിത്. അത് ചരിത്രപരമായി നമുക്കറിയാവുന്ന കാര്യമാണ്. എന്നാല്‍ ഒബാമ സര്‍ക്കാരും എല്ലാ പടിഞ്ഞാറന്‍ യൂറോപ്യന്‍ സര്‍ക്കാരുകളും പറയുന്നത് അവര്‍ വംശീയതയെക്കുറിച്ച് സംസാരിക്കില്ല എന്നാണ്. കാരണം അജണ്ടയിലുണ്ടാകുകയോ ഉണ്ടാകാതിരിക്കുകയോ ചെയ്യുന്ന ചില കാര്യങ്ങള്‍ അവര്‍ക്ക് ഇഷ്ടമല്ല. അത് അസാധാരണമായ ഒരു തീരുമാനമാണ്. യൂറോപ്പിലെല്ലായിടത്തും തീവൃവലത് പക്ഷ പാര്‍ട്ടികള്‍ ഉദയം ചെയ്യുന്ന കാലമാണിത്. അമേരിക്കയില്‍ ഒബാമക്ക് എതിരെ തന്നെ വരുന്ന വംശീയത നോക്കൂ. അപ്പോഴാണ് അതിനേക്കുറിച്ച് ഞങ്ങള്‍ സംസാരിക്കില്ല എന്ന തീരുമാനം വരുന്നത്.

ഐക്യരാഷ്ട്ര സഭയുടെ മനുഷ്യാവകാശത്തിന്റെ High Commissioner ആണ് നവി പിള്ള. അതായത് അവരാണ് ഈ സമ്മേളനത്തിന്റെ അധികാരി. ഇത് അവരുടെ സമ്മേളനമാണ്. 2001 ല്‍ മേരി റോബിന്‍സണ്‍ ആയിരുന്നു ആ സ്ഥാനത്ത്. ആദ്യത്തെ ഡര്‍ബന്‍ സമ്മേളനത്തിന്റെ അധികാരി. ഒബാമ സര്‍ക്കാര്‍ ഈ സമ്മേളനം ബഹിഷ്കരിക്കും എന്നതിന്റെ വാര്‍ത്ത സമ്മേളനം തുടങ്ങുന്നതിന് ഒരു ദിവസം മുമ്പാണ് അവര്‍ അറിയുന്നത്. ഒബാമ സര്‍ക്കാര്‍ അത് പ്രഖ്യാപിച്ചതിന് ശേഷം ഈ ഓരോ രാജ്യങ്ങളും കൂട്ടമായി ബഹിഷ്കരിക്കാന്‍ തുടങ്ങി. അവര്‍ മുഴുവന്‍ സമയവും ഫോണില്‍ ചിലവഴിച്ച് യൂറോപ്യന്‍ യൂണിയന്‍ രാജ്യങ്ങളുടെ പൂര്‍ണ്ണമായ ബഹിഷ്കരണം തടയാന്‍ ശ്രമിച്ചു. അവര്‍ കൂടി ബഹിഷ്കരിച്ചാല്‍ സമ്മേളനം തന്നെ നടക്കാതെ പോകും.

പൂര്‍ണ്ണമായ വാക്കൌട്ട് തടയാന്‍ അവര്‍ക്കായി. സമ്മേളനത്തിന്റെ വലിയ ശ്രദ്ധമാറ്റ സംഭവം, ലോകനേതാക്കളില്‍ അഹമദി നെജാദ് ഈ സമ്മേളത്തില്‍ പങ്കെടുക്കാന്‍ തീരുമാനിച്ചതാണ്. ഒരു ആക്രമണ പദ്ധതിയുടെ ഭാഗമായായിരുന്നു ആ ശ്രദ്ധമാറ്റം. ഒരു മുതിര്‍ന്ന ഉദ്യോഗസ്ഥരും സമ്മേളനത്തില്‍ പങ്കെടുക്കാന്‍ തയ്യാറായില്ല. കാരണം കളങ്കപ്പെടുത്തല്‍ പദ്ധതി അത്രക്ക് ഫലപ്രദമായി നടപ്പാക്കപ്പെട്ടു. അഹമദി നെജാദ് സംസാരിക്കാന്‍ തുടങ്ങിയപ്പോള്‍ EU ഉദ്യോഗസ്ഥരെല്ലാം ഒന്നടങ്കം ഇറങ്ങിപ്പോയി. അതിനെക്കുറിച്ച് മാത്രമേ നാം ജനീവയെക്കുറിച്ച് കേട്ടുള്ളു. അഹമദി നെജാദും EU വാക്കൌട്ടും. കുറച്ച് ഫ്രഞ്ച് വിദ്യാര്‍ത്ഥികള്‍ക്ക് കോമാളി തൊപ്പിയും ഉണ്ടായിരുന്നു.

“അത് ഒരു അഗ്നിശമന പരിശീലനം പോലെയാണ്”, എല്ലാവരും വാതലിലേക്ക് നടക്കുയും ഓടുകയും ചെയ്യുന്നു. ഇവരെല്ലാം വിചാരിക്കുന്നത് തങ്ങള്‍ വിന്‍സ്റ്റണ്‍ ചര്‍ച്ചില്‍ ആണെന്നാണ്. നവനാസികളുടെ ഭീഷണിയെ എതിര്‍ക്കുന്നത് പോലെ. അവര്‍ വളരെ വളരെ ആത്മസംതൃപ്തിയുള്ളവരായി കാണപ്പെട്ടു. ഒരൊറ്റ പടിഞ്ഞാറന്‍ രാജ്യ സര്‍ക്കാരുകളും തങ്ങളുടെ സ്വന്തം രാജ്യത്തെ വംശീയയുമായി ബന്ധപ്പെട്ട സംഭവങ്ങളെക്കുറിച്ച് സംസാരിക്കാന്‍ കിട്ടിയ അവസരം ഉപയോഗിക്കുന്നില്ല. അഹമ്മദിനെജാദ് അവര്‍ക്ക് ഒളിച്ചോടാന്‍ കിട്ടിയ ശരിക്കുള്ള ന്യായീകരണമായി. താല്‍പ്പര്യങ്ങളുടെ ആശ്ചര്യപ്പെടുത്തുന്ന കേന്ദ്രീകരണം ആ മുറിയില്‍ സംഭവിച്ചു.

ജനീവയില്‍ ഒബാമ സര്‍ക്കാര്‍ Durban Review Conference ബഹിഷ്കരിക്കുന്നു എന്ന് പ്രഖ്യാപിക്കുന്നത് Congressional Black Caucus ഇതിനെ വളരെ പ്രധാനപ്പെട്ട കാര്യമായി കണക്കാക്കുമ്പോഴാണ്. ഈ പ്രഖ്യാപനത്തില്‍ ഇസ്രായിലിനെ മാത്രം ഒറ്റപ്പെടുത്തുന്നതായി ഒന്നുമില്ലെന്ന് ഉറപ്പാക്കണമെന്ന് ബര്‍ബാറ ലീയും മറ്റ് അംഗങ്ങളും അസാധാരണമാം വിധം ദീര്‍ഘമായി സംസാരിച്ചു. ഒബാമ സര്‍ക്കാര്‍ വന്നിട്ട് മൂന്ന് മാസമേ ആയിട്ടുള്ളു അപ്പോള്‍.

ഒബാമ സര്‍ക്കാരിന് പ്രവര്‍ത്തിക്കാനായി ധാരാളം ഇളവുകള്‍ കൊടുത്തു എന്ന് ധാരാളം പേര്‍ വാദിക്കുന്നുണ്ട്. അടിമത്തത്തിന് നഷ്ടപരിഹാരം കൊടുക്കുന്നതിനെക്കുറിച്ച് സംസാരിക്കുന്നതേേയില്ല. ഇസ്രായേലിനെക്കുറിച്ച് സൂചിപ്പിക്കുന്നതേയില്ല. മതത്തെ അപകീര്‍ത്തിപ്പെടുത്തുന്നതിനെക്കുറിച്ചും സൂചിപ്പിക്കുന്നില്ല. ചില മുസ്ലീം രാജ്യങ്ങള്‍ക്ക് അങ്ങനെയൊരു ആരോപണമുണ്ട്. ഇതെല്ലാം അഭിപ്രായ സ്വാതന്ത്ര്യത്തിന്റെ ഭീഷണിയായി കാണാം. ഇതൊന്നും റിപ്പോര്‍ട്ടിലില്ല. അങ്ങനെ ധാരാളം കാര്യങ്ങള്‍.

പുതിയ സമ്മേളനത്തിന്റെ പ്രഖ്യാപനം മുമ്പത്തെ സമ്മേളനത്തിന്റെ പ്രഖ്യാപനത്തെ പുനര്‍സ്ഥാപിക്കുന്നു എന്ന പ്രശ്നമാണ് ഒബാമ സര്‍ക്കാര്‍ കൊണ്ടുവരുന്ന ഒരേയൊരു പ്രശ്നം. പഴയ പ്രഖ്യാപനം ഇസ്രായേലിനോട് അനീതിയാണ് കാണിക്കുന്നതെന്നും അവര്‍ പോകേണ്ട എന്നും പറയുന്നു. ഒബാമ തന്നെ ഈ വാദം നടത്തി. BBC മാധ്യമപ്രവര്‍ത്തകനായ Julian Marshall ഒഴികെ മാധ്യമപ്രവര്‍ത്തകര്‍ ആരും സമ്മേളനത്തിന്റെ പ്രഖ്യാപനം വായിച്ച് കേള്‍പ്പിച്ചില്ല എന്നതാണ് ഞെട്ടിക്കുന്ന കാര്യം. അദ്ദേഹം ഇസ്രായേല്‍ വിദേശകാര്യ മന്ത്രാലയ വക്താവായ Yigal Palmor നെ കേന്ദ്രത്തില്‍ നിര്‍ത്തി. അദ്ദേഹം ചോദിച്ചു, “ഇസ്രായേലിനെക്കുറിച്ച് ഭീകരമായ കാര്യങ്ങള്‍ പറയുന്നത് എവിടെയാണ്?” സത്യത്തില്‍ അതില്‍ പറയുന്നത് ഇസ്രായേലിന് സുരക്ഷക്കുള്ള അവകാസമുണ്ടെന്നാണ്. Holocaust നെ ഓര്‍ക്കുന്നതിന്റെ പ്രാധാന്യത്തെക്കുറിച്ചും അത് തിരിച്ചറിയുന്നുണ്ട്. അത് ശരിക്കും ഒരു സാധാരണമായ രേഖയാണ്. ഒബാമ സര്‍ക്കാരുള്‍പ്പടെ ഒരു സര്‍ക്കാരും എതിര്‍ക്കേണ്ട ഒരു രേഖയല്ല. ഈ രേഖയെക്കാള്‍ കൂടുതല്‍ പോകുകയാണ് Joe Biden.

ആദ്യത്തെ Durban സമ്മേളനത്തിന് ശേഷം വളരെ വളരെ പ്രധാനപ്പെട്ട ഒരു ചര്‍ച്ചാവേദിയെ അപകീര്‍ത്തിപ്പെടുത്തുന്നതിന്റെ അസാധാരണമായ ഒരു തെറ്റിധാരണാ പ്രചാരവേലയുടെ വിജയമാണ് ഇവിടെ കാണുന്നത്. കാരണം ഇസ്രായേലിന് ഒരു ഭീഷണിയാകാം എന്നതാണ് കാരണം. കാരണം അത് ഇസ്രായേലില്‍ അന്തര്‍ദേശീയ നിയമം നിര്‍ബന്ധമായി നടപ്പാക്കാന്‍ ആവശ്യപ്പെട്ടേക്കാം. ഒത്തുചേരലിനെ അപകീര്‍ത്തിപ്പെടുത്താനുള്ള എല്ലാ ശ്രമങ്ങളും അവര്‍ ചെയ്യും.

ഈ വേനല്‍കാലം ഒരു വഴിത്തിരിവ് ആയിരുന്നു. വംശീയതയില്ലാത്ത അമേരിക്ക എന്ന മിത്ത് തീര്‍ച്ചയായും ഇല്ലാതായി. ഒബാമയുടെ തെരഞ്ഞെടുപ്പിന് ശേഷമുള്ള അമിതാത്മസുഖം ആയിരുന്നു അത്. രാജ്യം വംശീയത ഇല്ലാതായതിന് ശേഷമുള്ള യുഗത്തിലേക്ക് കടക്കുന്നു എന്ന് നാം വീണ്ടും വീണ്ടും കേട്ടുകൊണ്ടിരുന്നു. വേനല്‍കാലം മുഴുവന്‍ വംശീയതയെക്കുറിച്ചായിരുന്നു. Sotomayor ഒരു വംശീയവാദിയാണെന്ന ആരോപണത്തെ തുടര്‍ന്നായിരുന്നു അത്. പിന്നീട് Henry Louis Gates, Jr ന്റെ അറസ്റ്റുമായി ബന്ധപ്പെട്ട പോലീസ് പ്രവര്‍ത്തികളുടെ സത്യം പറയാനുള്ള ആവശ്യവുമായി ഒബാമയോടായി. പോലീസിന്റെ നടപടി പൊട്ടതരമോ, പൊട്ടത്തരം അഭിനയിക്കുന്നതോ ആയിരുന്നു. അത് അദ്ദേഹത്തെ ഒരു വംശീയവാദിയാക്കി. ഈ വേനല്‍കാലം കൂടുതല്‍ വംശീയതയില്‍ ഉപദ്രവിക്കപ്പെട്ടതായിരുന്നു.

ആരോഗ്യ പരിപാലവുമായി ചുറ്റിപ്പറ്റി ഒബാമക്കെതിരായ പ്രതിഷേധത്തിന്റെ ഉള്ളൊഴുക്കില്‍ കൂടുതലും ഉപയോഗിക്കപ്പെട്ട ഭാഷ അയാള്‍ നമ്മുടേതെല്ലാം എടുത്ത് വിതരണം നടത്താനാഗ്രഹിക്കുന്നു എന്നതാണ്. അത് Rush Limbaugh, Glenn Beck പോലുള്ള ആള്‍ക്കാര്‍ ഒബാമ വംശീയത ബാധിച്ചവനാണെന്ന് ആരോപിക്കാനായി നഷ്‌ടപരിഹാര വാദം, അദ്ദേഹത്തിന് വെള്ളക്കാരുടെ സമ്പത്ത് എറ്റെടുത്ത് കറുത്ത വര്‍ഗ്ഗക്കാര്‍ക്ക് കൊടുക്കാനുള്ള രഹസ്യ അജണ്ടയുണ്ടെന്ന വാദം, ഉന്നയിക്കും. “രഹസ്യ നഷ്ടപരിഹാരങ്ങള്‍” എന്ന വാക്കാണ് Limbaugh ഉപയോഗിക്കുന്നത്. 2001 ല്‍ നടന്ന നഷ്‌ടപരിഹാര വാദ ചര്‍ച്ചയോട് സത്യത്തില്‍ ഒബാമ പൂര്‍ണ്ണമായും മുഖംതിരിഞ്ഞ് നില്‍ക്കുകയായിരുന്നു.

HR 40 കിട്ടാനായി John Conyers ശ്രമിച്ചിരുന്നു. കറുത്തവര്‍ക്ക് കൊടുക്കേണ്ട നഷ്ടപരിഹാരം ഏത് തരത്തിലുള്ളതായിരിക്കണം എന്നതിനെക്കുറിച്ച് ഒരു ചര്‍ച്ച തുടങ്ങിവെക്കാനുള്ള ഒരു പ്രമേയം ആയിരുന്നു അത്. കത്തിന്റെ കൂടെ ഒരു ചെക്ക് കിട്ടും എന്നായിരുന്നു ആളുകള്‍ ചിന്തിച്ചത്. എന്നാല്‍ മിക്ക നഷ്ടപരിഹാര സാമൂഹ്യപ്രവര്‍ത്തകരും സംസാരിച്ചുകൊണ്ടിരുന്നത് സംഘ പരിഹാരങ്ങള്‍, സമൂഹത്തില്‌ നിക്ഷേപങ്ങള്‍ നടത്തുന്നത്, പ്രത്യേകിച്ച് വിദ്യാഭ്യാസത്തിലും, ആരോഗ്യ സംരക്ഷണത്തിലും, ആയിരുന്നു. ഇപ്പോഴത്തെ സാമ്പത്തിക പ്രതിസന്ധിയുടുള്ള ഒബാമ സര്‍ക്കാരിന്റെ പ്രതികരണത്തില്‍ കൃത്യമായും ഇല്ലാതിരിക്കുന്ന കാര്യങ്ങളാണ് അവ. ഈ സാമ്പത്തിക പ്രശ്നം ഉണ്ടായത് തന്നെ വളരെ വലിയ സാമ്പത്തിക അസമത്വത്തില്‍ നിന്നാണ്. ന്യൂനപക്ഷ സമൂഹങ്ങളും സമൂഹത്തിലെ പ്രബല വിഭാഗങ്ങളും തമ്മിലുള്ള സാമ്പത്തിക വിടവ്. ആളുകള്‍ക്ക് പരമ്പരാഗതമായ വായ്പ കിട്ടാതെയായതുകൊണ്ടാണ് അത് സംഭവിച്ചത്.

അടിമത്തത്തിന്റേയും ജിം ക്രോയുടേയും നേരിട്ടുള്ള പൈതൃകമാണിത്. അവര്‍ subprime വായ്പ കൊടുക്കുന്നവരായി മാറി. പരമ്പരാഗതമായ വായ്പകൊടുക്കുന്നവര്‍ വിവേചനം കാണിച്ചു. ഇപ്പോഴത്തെ സാമ്പത്തിക പ്രതിസന്ധിയുടെ അടിസ്ഥാന കാരണം അതാണ്. ആ ഭീകരമായ വായ്പകള്‍ വെച്ചാണ് വാതുവെച്ചത്. വരുമാന വിടവിനെ കൈകാര്യം ചെയ്യാന്നതിലെ പരാജയം ആണ് നാം കാണുന്നത്. അടിമത്തത്തിന്റേയും ജിം ക്രോയുടേയും പൈതൃകമായ വരുമാന വിടവിന്റെ തുടര്‍ച്ച. അതാണ് നമ്മുടെ സാമ്പത്തിക പ്രതിസന്ധിയുടെ കേന്ദ്രമായിരിക്കുന്നത്. ആ വിടവിനെ അഭിമുഖീകരിക്കാന്‍ നമുക്ക് പൊതുവായ താല്‍പ്പര്യമുണ്ട്.

അത് അഭിമുഖീകരിച്ചില്ലെന്ന് മാത്രമല്ല, സാമ്പത്തിക തകര്‍ച്ച കറുത്തവേയും ലാറ്റിനോകളേയും അനുപാതമില്ലാതെയാണ് ബാധിച്ചത്. ഇപ്പോള്‍ തന്നെ ഈ വിവേചനം അനുഭവിക്കുന്നവരാണ് ഈ സമൂഹങ്ങള്‍. അതുകൊണ്ടാണ് അവര്‍ക്ക് ഈ ചീത്ത വായ്പകള്‍ അധികം കൊടുക്കത്. അതിനാല്‍ അമിതമായി വീട് ജപ്തികളും ജോലി നഷ്ടപ്പെടലും അവര്‍ക്ക് അനുഭവിക്കേണ്ടിവന്നു.

അതുകൊണ്ട് വംശ-സാമ്പത്തിക വിഭജനം എന്ന് ചിലപ്പോള്‍ വിളിക്കുന്ന സാമ്പത്തിക വിടവ് പ്രതിസന്ധി സമയത്ത് കൂടുതല്‍ വികസിച്ചു. ഇത് പ്രത്യേകമായി പരിഹരിക്കുന്ന വിടവ് അടക്കുന്ന നയങ്ങളെക്കുറിച്ച് സംസാരിക്കാന്‍ പോലും ഒബാമ സര്‍ക്കാര്‍ വിസമ്മതിക്കുകയാണ്. എല്ലാവരും തുല്യരാണ് എന്ന് പരിഗണിക്കാനാണ് അവര്‍ നിര്‍ബന്ധിക്കുന്നത്. വലതു പക്ഷം ഒബാമയെ റാഡിക്കല്‍ നഷ്‌ടപരിഹാരവാദി എന്ന് ആരോപിക്കുകയും അതേ സമയം ഒബാമ വംശീയ സാമ്പത്തിക വിടവിനെ അഭിസംബോധന ചെയ്യാതിരിക്കുകയും ചെയ്യുമ്പോള്‍ നമ്മള്‍ വളരെ അരോചകമായ അവസ്ഥയിലെത്തപ്പെടുന്നു. വംശീയ ബന്ധങ്ങളില്‍ അത് വളരെ വളരെ വിഷമകരമായ സന്ദര്‍ഭമാണ്.
_______

Naomi Klein, journalist and author of the books The Shock Doctrine and No Logo. Her article “Minority Death Match”, about the Durban Review Conference, appears in the latest issue of Harper’s Magazine.

— സ്രോതസ്സ് democracynow.org

Nullius in verba
ആരുടേയും വാക്ക് വിശ്വസിക്കരുത്


ലാഭേച്ഛയില്ലാതെ പ്രവര്‍ത്തിക്കുന്ന ഒരു സ്വതന്ത്ര ജനകീയ മാധ്യമമാണ് നേരിടം. വായനക്കാരില്‍ നിന്ന് ചെറിയ തുകള്‍ ശേഖരിച്ച് പ്രവര്‍ത്തിക്കുന്ന ഞങ്ങള്‍ക്ക് താങ്കളുടെ സഹായം ആവശ്യമാണ്. അതിനാല്‍ ഈ ജനകീയ മാധ്യമത്തിന്റെ നിലനില്‍പ്പ് ആഗ്രഹിക്കുന്ന താങ്കള്‍ കഴിയുന്ന രീതിയില്‍ പങ്കാളികളാവുക.

നേരിടം മെയില്‍ ഗ്രൂപ്പില്‍ അംഗമാകാന്‍ താങ്കളെ ക്ഷണിക്കുന്നു:

To read post in English:
in the URL, after neritam. append wordpress. and then press enter key.

ഒരു മറുപടി കൊടുക്കുക

Fill in your details below or click an icon to log in:

WordPress.com Logo

You are commenting using your WordPress.com account. Log Out /  മാറ്റുക )

Google photo

You are commenting using your Google account. Log Out /  മാറ്റുക )

Twitter picture

You are commenting using your Twitter account. Log Out /  മാറ്റുക )

Facebook photo

You are commenting using your Facebook account. Log Out /  മാറ്റുക )