ഫേസ്‌ബുക്ക് എങ്ങനെയാണ് വിമര്‍ശകരെ ആക്രമിക്കാനും കള്ളം പ്രചരിപ്പിക്കാനും റിപ്പബ്ലിക്കന്‍ സ്ഥാപനത്തെ ഉപയോഗിച്ചത്

ഫേസ്‌ബുക്കിന്റെ വിമര്‍ശകരെ അപകീര്‍ത്തിപ്പെടുത്താനും അവരെ കോടീശ്വരന്‍ George Soros മായി ബന്ധിപ്പിക്കാനും റിപ്പബ്ലിക്കന്‍കാരുടെ പ്രതിപക്ഷ ഗവേഷണ സ്ഥാപനമായ Definers Public Affairs നെ ഫേസ്‌ബുക്ക് ജോലിക്കെടുത്തു എന്ന് New York Times അന്വേഷണം വ്യക്തമാക്കുന്നു. അതുപോലെ കമ്പനി ജൂത സാമൂഹ്യ സംഘടനകളേയും സ്വാധീനിച്ച് തങ്ങള്‍ക്കെതിരായ വിമര്‍ശനങ്ങള്‍ യഹൂദവിരുദ്ധതയാണെന്ന് വരുത്തിത്തീര്‍ക്കാനും ശ്രമിച്ചു.

ശിവ വൈദ്യനാഥന്‍ സംസാരിക്കുന്നു:

ആറ് മാസത്തിലധികമെടുത്താണ് Times ഈ അന്വേഷണം നടത്തിയത്. 5 റിപ്പോര്‍ട്ടര്‍മാര്‍ക്കും ഒരു കൂട്ടം ഗവേഷകര്‍ക്കും ചെയ്യാന്‍ കഴിയുന്നതിനേക്കാള്‍ കൂടുതല്‍ ജോലി ചെയ്തു. ഫേസ്‌ബുക്കിന്റെ മുമ്പത്തെ ജോലിക്കാരിലും ഇപ്പോഴത്തെ ജോലിക്കാരിലും ആഴത്തില്‍ ഇറങ്ങിച്ചെന്നു. വാഷിങ്ടണ്‍ ഡീസിയില്‍ രണ്ട് വര്‍ഷങ്ങളായി അന്വേഷണങ്ങള്‍ നടത്തി.

രണ്ട് വര്‍ഷങ്ങള്‍ക്ക് ശേഷം നമുക്ക് ഫേസ്‌ബുക്കിനെക്കുറിച്ച് ധാരാളം വെളിപാടുകള്‍ വന്നുകൊണ്ടിരിക്കുകയാണ്. ഫേസ്‌ബുക്കിനെ ഭരിക്കാനോ നിയന്ത്രിക്കാനോ കഴിയില്ല എന്നതാണ് വലിയ ചിത്രം. Cambridge Analytica പോലുള്ള third parties, fourth parties, fifth parties ന് എല്ലാ ഡാറ്റയും കൊടുക്കുന്നതിനെ ഫേസ്‌ബുക്ക് തുറന്ന് പ്രോത്സാഹിപ്പിച്ചിരുന്നു. ഡാറ്റ എല്ലാം എവിടേക്കാണ് പോയതെന്ന് നമുക്ക് അറിയാന്‍ കഴിയില്ല. ഒരു scandal അതാണ്. മറ്റൊരു scandal എല്ലാ തരത്തിലുമുള്ള തെറ്റിധാരണ, പ്രചാരവേല, വിവരക്കേട് തുടങ്ങിയവക്ക് ഫേസ്‌ബുക്ക് ശക്തികൂട്ടുന്നു എന്നതാണ്. റഷ്യയില്‍ നിന്നും, അമേരിക്കയിലെ തദ്ദേശീയ വെറുപ്പ് സംഘങ്ങളില്‍ നിന്നും മുഖ്യധാരയിലേക്ക് വരുന്ന രാഷ്ട്രീയ പ്രവര്‍ത്തകരില്‍ നിന്നും ആണ് അത് കൂടുതല്‍ വരുന്നത്.

ടൈംസിലെ റിപ്പോര്‍ട്ട് കാണിച്ചുതരുന്നത് ഒന്നാമതായി മാര്‍ക് സക്കര്‍ബക്ക് രണ്ട് വര്‍ഷത്തിലധികമായി പുറത്താണ്. ദൈനംദിന പ്രവര്‍ത്തനങ്ങളില്‍ അദ്ദേഹം പ്രവര്‍ത്തിക്കുന്നില്ല. ഈ വെളിപ്പെടുത്തലിനോട് പ്രതികരിക്കാന്‍ മറ്റുള്ളവരെ അദ്ദേഹം ചുമതലപ്പെടുത്തിയിരുന്നു. മറ്റുള്ളവര്‍ എന്നതില്‍ chief operating officer ആയ Sheryl Sandberg ഉള്‍പ്പെടുന്നു. എന്നാല്‍ ഫേസ്‌ബുക്കുമായി നേരിട്ട് ജോലിചെയ്യുന്നതോ കരാറിലേര്‍പ്പെടുകയോ ചെയ്തിട്ടുള്ള ധാരാളം ലോബിയിസ്റ്റുകള്‍ പോലുള്ള ഒരു കൂട്ടം ആളുകള്‍ ഉണ്ട്. അത് ശരിക്കും ആശ്ചര്യപ്പെടുത്തുന്നതാണ്. അമേരിക്കന്‍ സ്ഥാപനങ്ങളിലും അമേരിക്കന്‍ ജനാധിപത്യത്തിലുമുള്ള വിശ്വാസം നശിപ്പിക്കുന്ന തരത്തിലുള്ള പ്രചാരവേലകളാണ് അവര്‍ പ്രചരിപ്പിക്കുന്നത്. നമ്മുടെ ശ്രദ്ധമാറ്റുന്ന അതേ പ്രചാരവേലകളാണ് അവ. ലോകത്തിന്റെ മറ്റ് ഭാഗങ്ങളില്‍ അക്രമമുണ്ടാക്കിയ അതേ പ്രചാരവേലകളാണ് അവ. വിമര്‍ശകരെ ജോര്‍ജ്ജ് സോറോസുമായി ബന്ധിപ്പിക്കുന്ന അതേ പ്രചാരവേലയാണത്. പ്രചാരവേലക്കായി യഹുദവിരുദ്ധതക്കായി മറ്റൊരു രീതിയില്‍ പറഞ്ഞാല്‍ കേന്ദ്രത്തിലെ വിമര്‍ശകര്‍, പൊതു മേഖലയിലെ വിമര്‍ശകര്‍, ട്വിറ്റര്‍, ഗൂഗിള്‍ പോലുള്ള എതിരാളികള്‍, തുടങ്ങി അവരുടെ വിമര്‍ശകര്‍ക്കെതിരായി ഫേസ്‌ബുക്ക് ഒരു കമ്പനിയെ ജോലിക്കെടുത്തു. ഫേസ്‌ബുക്ക് ഇത്രമാത്രം വിഢിത്തവും സൂചനയില്ലാത്തതും ആണെന്ന് അറിയുന്നതില്‍ അത്ഭുതമുണ്ട്. അതിനെക്കാളേറെ ഫേസ്‌ബുക്കിന്റെ നേതൃത്വം എത്രമാത്രം നിര്‍വ്വാഹമില്ലാത്ത അവസ്ഥയിലാണ് എന്ന് വ്യക്തമാക്കുന്നതാണിത്.

സക്കര്‍ബക്ക് പുറത്ത് ആയിരുന്ന അവസരത്തില്‍ എന്താണ് എന്താണ് സംഭവിച്ചതെന്ന് ശരിക്കും അറിയില്ല. അവരുടെ രാഷ്ട്രീയവും സാംസ്കാരികവുമായ മൂലധനത്തെ ഉപയോഗപ്പെടുത്തുന്ന എല്ലാത്തരത്തിലുമുള്ള nefarious machinations ലും Sandberg ഏര്‍പ്പെട്ടു അല്ലേ? അമേരിക്കന്‍ കോര്‍പ്പറേറ്റ് രംഗത്തെ ഏറ്റവും ബന്ധങ്ങളുള്ള വ്യക്തികളില്‍ ഒരാളാണ് സാന്‍ഡ്ബര്‍ഗ്. ക്ലിന്റണ്‍ സര്‍ക്കാരിന്റെ ട്രഷറി വകുപ്പിലും ജോലി ചെയ്തിരുന്നു. Larry Summers നോടൊപ്പം ജോലി ചെയ്തു. ഗൂഗിളില്‍ ജോലി ചെയ്തു. ധാരാളം വില്‍ക്കപ്പെട്ട ധാരാളം പുസ്തകങ്ങള്‍ എഴുതിയിട്ടുണ്ട്. അമേരിക്കയിലെ ഏല്ലാ പ്രധാന മാധ്യമ ബിംബങ്ങളുമായി അവര്‍ക്ക് ചങ്ങാത്തമുണ്ട്. അവര്‍ക്ക് വലിയ പിടിപാടുണ്ട്. അവര്‍ക്ക് ഏറ്റവും അധികം പിടിപാടുള്ളത് ന്യൂയോര്‍ക്ക് സെനറ്റര്‍ Chuck Schumer ന്റെ അടുത്താണ്. സെനറ്റിലെ ഏറ്റവും ശക്തനായ സെനറ്ററാണ് Chuck Schumer.

രണ്ടാമത്തെ വെളിവാക്കിയ വിവരം Chuck Schumer മറ്റൊരു സെനറ്ററായ Mark Warner നെ ബന്ധപ്പെട്ട് എന്നതാണ്. Mark Warnerനോട് Chuck Schumer പറഞ്ഞു, “നിങ്ങള്‍ ഫേസ്‌ബുക്കിനെതിരായ പ്രവര്‍ത്തനത്തില്‍ നിന്ന് പിന്‍മാറണം. ഡമോക്രാറ്റുകളുടെ ഒരു സുഹൃത്താണ് ഫേസ്‌ബുക്ക്. Sandberg ഡമോക്രാറ്റുകളുടെ സുഹൃത്താണ്. നിങ്ങള്‍ അതിനോട് സൗമ്യമായി പോകണം .” എന്നാല്‍ ഭാഗ്യത്തിന് Mark Warner ഫേസ്‌ബുക്കില്‍ നിന്നുള്ള സംഭാവനയേക്കാള്‍ രാഷ്ട്രത്തിന്റെ ഭാവിക്ക് പ്രാധാന്യം കൊടുക്കുന്ന ആളാണ്. രക്ഷപെടാന്‍ അദ്ദേഹം ആഗ്രഹിക്കുന്നില്ല. Schumer നെ അവഗണിച്ചുകൊണ്ട് ഒരു നിലപാട് അദ്ദേഹം എടുത്തു. എല്ലാ സെനറ്റര്‍മാരും അതിന് തയ്യാറായിട്ടില്ല. Schumer ന്റെ അകപ്പെടുത്തല്‍, Schumer ന്റെ ഫേസ്‌ബുക്കുമായുള്ള ബന്ധം, അയാളുടെ ഫേസ്‌ബുക്കുമായുള്ള ആശ്രയത്വം, Schumer ന്റെ മകള്‍ ഫേസ്‌ബുക്കില്‍ ജോലിചെയ്യുന്ന കാര്യം, ഇവയൊക്കെക്കൊണ്ട് അടുത്ത കാലത്തൊന്നും യുക്തിസഹമായ ഒരു നിയമ നിര്‍മ്മാണവും നിയന്ത്രണവും അമേരിക്കന്‍ സെനറ്റില്‍ നിന്നുണ്ടാകുമെന്ന് നമുക്ക് പ്രതീക്ഷിക്കാനാകില്ല.

5 വര്‍ഷമായി ഈ പ്രശ്നങ്ങള്‍ വളര്‍ന്ന് വരുകയായിരുന്നു. ഇത്തരത്തിലുള്ള ധാരാളം പ്രശ്നങ്ങളെക്കുറിച്ച് അവര്‍ക്ക് അറിവുണ്ടായിരുന്നു. എന്നെ പോലുള്ള സാമൂഹ്യ മാധ്യമ വിദഗ്ദ്ധര്‍ ഇത്തരം ധാരാളം പ്രശ്നങ്ങളെ 2011 മുതലേ പിന്‍തുടര്‍ന്നുകൊണ്ടിരിക്കുകയായിരുന്നു. ഫേസ്‌ബുക്ക് അവയെ ഒരിക്കലും ഗൌരവകരമായി എടുത്തിരുന്നില്ല. എന്നാല്‍ ഞങ്ങളെ അപകീര്‍ത്തിപ്പെടുത്താനും തെറ്റിധരിപ്പിക്കാനും, മാധ്യമ ജൈവവ്യവസ്ഥയില്‍ പ്രചാരവേലയുടെ പ്രളയമുണ്ടാക്കി ഞങ്ങളെ കുളമാക്കാനും ഒക്കെ ഫേസ്‌ബുക്ക് വളരെ വലിയ ശ്രമങ്ങളാണ് നടത്തിയിരുന്നത് എന്ന് Times ലെ ലേഖനത്തില്‍ നിന്ന് ഇപ്പോള്‍ നമുക്കറിയാം.

ഒരു സ്വതന്ത്ര നിരീക്ഷണ സംഘത്തെക്കൊണ്ട് Uber നെ ശുദ്ധീകരിക്കാനുള്ള ശ്രമം ഫലപ്രദമാകാം. എന്നാല്‍ ഫേസ്‌ബുക്ക് അതുപോലെ സ്വയം ശുദ്ധിയാക്കുകയില്ല. അത് വളരെ വലുതാണ്. 220 കോടി ആളുകള്‍ സ്ഥിരമായി 100 ല്‍ അധികം ഭാഷയില്‍ അതില്‍ പോസ്റ്റുകളിടുന്നു. 220 കോടി ആളുകളെ നിങ്ങള്‍ വിളിച്ചുകൂട്ടിയെന്ന് കരുതുക. അതില്‍ വലിയൊരു കൂട്ടം ആളുകള്‍ മറ്റുള്ളവര്‍ക്ക് ദ്രോഹം ചെയ്യുന്നവരായിരിക്കും. അല്ലേ? കാരണം അത്രക്ക് നല്ലവരായ അധികം ആളുകള്‍ നമ്മുടെ ലോകത്തില്ല. അതിനെക്കുറിച്ച് ഫേസ്‌ബുക്ക് എന്താണ് ചെയ്യുന്നത്. അതിന് കഴിയില്ല. അത് വളരെ വലുതാണ്. അതിന് അരിക്കാന്‍ കഴിയില്ല. അതിന് തിരുത്താന്‍ കഴിയില്ല. അതിന് കൈകാര്യം ചെയ്യാന്‍ തന്നെ കഴിയില്ല. അതാണ് ഒരു പ്രശ്നം.

ഇനിയാണ് അവരുടെ അള്‍ഗോരിഥം വരുന്നത്. അത് പ്രത്യേകമായി തന്നെ ശക്തമായ വികാരമുണ്ടാക്കുന്ന കാര്യങ്ങളുടെ ശക്തികൂട്ടാനായി രൂപകല്‍പ്പന ചെയ്തതാണ്. ഉദാഹരണത്തിന് വെറുപ്പ് പ്രസംഗം, വംശഹത്യ, ഗൂഢാലോചനാ സിദ്ധാന്തങ്ങള്‍ തുടങ്ങിയവ. ഇത്തരം കാര്യങ്ങളെക്കുറിച്ച് നിങ്ങള്‍ തര്‍ക്കിക്കുകയാണെങ്കില്‍, ഫേസ്‌ബുക്കില്‍ പോകുമ്പോള്‍ ഏതോ കിറുക്കന്‍ നിങ്ങളോട് പറയുകയാണ് വാക്സിന്‍ ഓട്ടിസമുണ്ടാക്കുന്നു എന്ന് പറഞ്ഞാല്‍ അതിന് മറുപടിയായി നിങ്ങള്‍ “ഓ അത് തെറ്റാണ്. ഈ വാര്‍ത്തകള്‍ പ്രചരിപ്പിക്കുന്നത് വഴി നിങ്ങള്‍ കുട്ടികളോട് ദ്രോഹമാണ് ചെയ്യുന്നത്. ഇതാ ശരിക്കുള്ള ചില ശാസ്ത്രീയ സൈറ്റുകള്‍.” ഫേസ്‌ബുക്കില്‍ വരുന്ന ഭ്രാന്തന്‍ കാര്യങ്ങളെക്കുറിച്ച് ചര്‍ച്ച ചെയ്യുന്നത് അതിനെ കൂടുതല്‍ ശക്തിപ്പെടുത്തും. അതിനെ കൂടുതല്‍ ദൂരത്തിലേക്ക് വ്യാപിപ്പിക്കുകയും ചെയ്യും. ഫേസ്‌ബുക്കിലെ ഒരു ഭ്രാന്തനോട് നിങ്ങള്‍ക്ക് വാദപ്രതിവാദം നടത്താനാകില്ല. തല തിരിഞ്ഞ ലോകമാണ് അത്.

അതിന്റെ വ്യാപ്തി 220 കോടി മനുഷ്യര്‍ നൂറ് കണക്കിന് ഭാഷ, അള്‍ഗോരിഥം, ശക്തിവര്‍ദ്ധിപ്പിക്കല്‍ എന്ന സ്ഥിതിയിലാണ്. അതിന് ശക്തമായ പരസ്യ സംവിധാനമുണ്ട്. അതിന് ലക്ഷ്യം പിടിക്കുകയും സന്ദേശം നല്‍കുകയും ചെയ്യാം. അവ എല്ലാത്തരത്തിലുമുള്ള സമ്മര്‍ദ്ദ സന്ദേശങ്ങളും ശക്തമായ സന്ദേശങ്ങളുമാണ്. കൃത്യമായും ശരിയായ [ഏല്‍ക്കുമെന്ന് ഉറപ്പുള്ള] ആളുകളുടെ മുമ്പില്‍ അവ എത്തുന്നു. വഴങ്ങുന്ന ആളുകളിലേക്ക്. അത് ഷൂ വില്‍ക്കുന്നതാകം, ടയറ് വില്‍ക്കുന്നതാകാം, രാഷ്ട്രീയ സ്ഥാനാര്‍ത്ഥികളെ വില്‍ക്കുന്നതാകാം, മതഭ്രാന്തനെ വില്‍ക്കുന്നതാകാം, അത് വളരെ ശക്തിയേറിയതാണ്. ഒരു ദേശീയതാവാദ പ്രസ്ഥാനം തുടങ്ങുന്നവരോ, ഒരു മതഭ്രാന്ത് പ്രസ്ഥാനമോ, വെറുപ്പ് പ്രസ്ഥാനമോ, ഏകാധിപത്യ പ്രസ്ഥാനമോ, ഏകാധിപത്യ പ്രസ്ഥാനമോ തുടങ്ങുന്നവര്‍ക്ക് ഇത് അറിയാം. ആ പ്രസ്ഥാനങ്ങള്‍ക്ക് വേണ്ടി അവര്‍ക്ക് ഏറ്റവും മെച്ചപ്പെട്ട പ്രചാരവേല യന്ത്രം കണ്ടുപിടിക്കേണ്ട കാര്യമില്ല. ഫേസ്‌ബുക്ക് അത് ചെയ്തോളും. അത് എന്താണോ അതെല്ലാം ഇല്ലാതാക്കാതെ ഫേസ്‌ബുക്കിനെ ഒരിക്കലും ആന്തരികമായി നന്നാക്കാനാകില്ല. കാരണം ഫേസ്‌ബുക്കിന്റെ പ്രശ്നം ഫേസ്‌ബുക്ക് തന്നെയാണ്.
_____

Siva Vaidhyanathan
author of Antisocial Media: How Facebook Disconnects Us and Undermines Democracy.

— സ്രോതസ്സ് democracynow.org | Nov 16, 2018


wordpress.com നല്‍കുന്ന സൌജന്യ സേവനത്താലാണ് ഈ സൈറ്റ് പ്രവര്‍ത്തിക്കുന്നത്. അതിനാല്‍ അവര്‍ പരസ്യങ്ങളും സൈറ്റില്‍ കൂട്ടിച്ചേര്‍ക്കുന്നു. അവരുടെ വരുമാനം അതാണ്. നാം പണം അടച്ചാലേ അത് ഒഴുവാക്കാനാവൂ.

ലാഭേച്ഛയില്ലാതെ പ്രവര്‍ത്തിക്കുന്ന ഒരു സ്വതന്ത്ര ജനകീയ മാധ്യമമാണ് നേരിടം. പരസ്യങ്ങളെ ഒഴുവാക്കി, വായനക്കാരില്‍ നിന്ന് ചെറിയ തുകള്‍ ശേഖരിച്ച് പ്രവര്‍ത്തിക്കുന്ന ഞങ്ങള്‍ക്ക് താങ്കളുടെ സഹായം ആവശ്യമാണ്. അതിനാല്‍ ജനകീയ മാധ്യമത്തിന്റെ നിലനില്‍പ്പ് ആഗ്രഹിക്കുന്ന താങ്കള്‍ കഴിയുന്ന രീതിയില്‍ പങ്കാളികളാവുക.

Advertisements

Leave a Reply

Fill in your details below or click an icon to log in:

WordPress.com Logo

You are commenting using your WordPress.com account. Log Out /  Change )

Google photo

You are commenting using your Google account. Log Out /  Change )

Twitter picture

You are commenting using your Twitter account. Log Out /  Change )

Facebook photo

You are commenting using your Facebook account. Log Out /  Change )

Connecting to %s