ട്രിഷ്യം അന്വേഷണം നടത്തണമെന്ന് നേതാക്കള്‍

[പുനപ്രസിദ്ധീകരണം. അഭിപ്രായം രേഖപ്പെടുത്തുവാന്‍ ആദ്യത്തെ ലേഖനത്തിലേക്ക് പോകുക. ToDEL വിഭാഗത്തിലെ ലേഖനങ്ങള്‍ സ്ഥിരമായുള്ളതല്ല.]

ട്രിഷ്യം അന്വേഷണം നടത്തണമെന്ന് നേതാക്കള്‍

വെര്‍മോണ്ട് യാങ്കി ആണവനിലയത്തില്‍ നിന്ന് ചോരുന്ന ആണവവികിരണമുള്ള ട്രിഷ്യം മൂലം മലിനീകൃതമായ കിണറുകളുടെ പരിശോധന ഫലം കൂടുതല്‍ വ്യാപനത്തെ കാണിക്കുന്നു എന്ന് ആരോഗ്യവകുപ്പ് പറഞ്ഞു.

ഒരു കിണറില്‍ നിന്ന് അടുത്ത കാലത്ത് എടുത്ത സാമ്പിള്‍ ഏറ്റവും കൂടുതല്‍ പ്രതി ലിറ്റര്‍ വെള്ളത്തില്‍ 2.28 million picocuries കാണിച്ചു എന്ന് വെര്‍മോണ്ട് ആരോഗ്യ വകുപ്പ് പറഞ്ഞു.

മറ്റ് കിണറുകളും വര്‍ദ്ധനവ് കാണിച്ചു. advanced off-gas building ന് സമീപമുള്ള ഒരു കിണറില്‍ ആദ്യം മലിനീകരണം രേഖപ്പെടുത്തിയത് 38,427 picocuries ആയിരുന്നു. അത് ഇപ്പോള്‍ ലിറ്ററിന് 937,000 picocuries ആയി.

Entergy Nuclear ഓ Nuclear Regulatory Commission ഓ Connecticut River ലെ ട്രിഷ്യത്തെക്കുറിച്ചും അതിന്റെ ആഘാതത്തെക്കുറിച്ചും പുതിയ അന്വേഷണമോ പരീക്ഷണമോ നടത്തണമെന്ന് New Hampshire, Massachusetts എന്നീ സമീപ സംസ്ഥാനങ്ങളില്‍ നിന്നുള്ള രണ്ട് ഗവര്‍ണര്‍മാര്‍ ആവശ്യപ്പെട്ടു.

2012ല്‍ കാലാവധി കഴിയുന്ന നിലയത്തിന് അനുമതി പുതുക്കിക്കൊടുക്കുന്നതിന് മുമ്പ് “നിലയത്തിന്റെ സുരക്ഷിതത്വതേയും മാനേജ്മെന്റിനേയും കുറിച്ച് വിശദമായി അന്വേഷണം നടത്തണം” എന്ന് Nuclear Regulatory Commissionന്റെ ചെയര്‍മാന് New Hampshire Gov. John Lynch എഴുതി.

Vermont Yankee നിലയത്തിന്റേയും അതിന്റെ സഹോദര നിലയമായ പ്ലിമത്തിലെ Pilgrim Nuclear Power Station ന്റേയും ആണവവികിരണ ചോര്‍ച്ച പരിശോധിക്കാനുള്ള ടെസ്റ്റുകള്‍ വര്‍ദ്ധിപ്പിക്കണമെന്ന് NRC നോട് Massachusetts Gov. Deval Patrick ആവശ്യപ്പെട്ടു. രണ്ട് നിലയങ്ങളുടേയും ഉടമ Entergy Nuclear ആണ്.

ഗവര്‍ണറുടെ കത്ത് കിട്ടിയിട്ടില്ലെന്ന് NRC യുടെ വക്താവായ Neil Sheehan പറഞ്ഞു. കൂടുതലൊന്നും പറയാന്‍ അദ്ദേഹം തയ്യാറായില്ല.

ഈ നിലയത്തെക്കുറിച്ച് തനിക്ക് അതിയായ വ്യാകുലതയുണ്ടെന്ന് ഡമോക്രാറ്റായ Lynch പറയുന്നു. ഭൂമിക്കടിയിലൂടെ ആണവവികിരണം കൊണ്ടുപോകുന്ന കുഴലുകളൊന്നും ഇല്ലെന്ന് Entergy Nuclear ഉദ്യോഗസ്ഥര്‍ വെര്‍മോണ്ട് നിയന്ത്രണാധികാരികളെ ധരിപ്പിച്ചതായും അദ്ദേഹം പറഞ്ഞു.

“എന്നാലും മലിനീകരണത്തിന്റെ സ്രോതസ്സ് കണ്ടെത്താനായുള്ള തെരച്ചിലില്‍, ട്രിഷ്യം ജലം പോകുന്ന ഭൂഗര്‍ഭ കുഴലുകളിലെ ഒരു ചോര്‍ച്ചയും ഉള്‍പ്പെട്ടിരിക്കാം എന്ന് ഞങ്ങള്‍ക്ക് അറിയാം,” എന്ന് Chairman Gregory Jaczko നുള്ള കത്തില്‍ Lynch എഴുതി.

“ഈ വ്യക്തമാക്കല്‍ Entergyയുടെ ശേഷിയെക്കുറിച്ചും നിലയത്തെ സുരക്ഷിതമായി പരിപാലിക്കാനുള്ള കഴിവിനെക്കുറിച്ചും ചോദ്യങ്ങളുയര്‍ത്തുന്നു. Vermont Yankee നിലയത്തില്‍ NRC കൂടുതല്‍ സമഗ്രമായ അന്വേഷണം നടത്തണം എന്നതാണ് ഇതില്‍ നിന്ന് എനിക്ക് സംഗ്രഹിക്കാനുള്ളത്,” എന്ന് അദ്ദേഹം എഴുതി.

വെര്‍മോണ്ടിലെ ജനപ്രതിനിധികള്‍ ഇതിനകം തന്നെ Jaczkoന് എഴുതുകയും സ്വകാര്യമായി സംഭാഷണം നടത്തുകയും ചെയ്തു. ഈ ചോര്‍ച്ചയുടെ അടിത്തട്ട് വരെ അന്വേഷിക്കാന്‍ NRC ന്റെ ഉറപ്പ് ആവശ്യപ്പെട്ടു.

Vermont Yankee യുടേയും അതിന്റെ കോര്‍പ്പറേറ്റ് മാതാവായ Entergy Nuclearന്റേയും തുടര്‍ന്നുള്ള പ്രവര്‍ത്തനത്തെ ദീര്‍ഘകാലമായി അനുകൂലിക്കുന്ന ആളാണ് ഗവര്‍ണര്‍ James Douglas. ചോദ്യങ്ങളുടേയും അന്വേഷണങ്ങളുടേയും ഒരു myriad കമ്പനി അഭിമുഖീകരിക്കുന്ന ഈ അവസരത്തില്‍ Yankeeയുടെ ഭാവിയെക്കുറിച്ചുള്ള നിയമ നിര്‍മ്മാണത്തിനെല്ലാം Douglas ഒരു “time out” കൊണ്ടുവന്നു.

hydrology, chemistry, environmental monitoring, nuclear plant engineering തുടങ്ങിയ രംഗങ്ങളിലെ വിദഗ്ദ്ധരെ ഉള്‍പ്പെടുത്തിയാണ് ട്രിഷ്യം ചോര്‍ച്ചയുടെ സ്രോതസ് കണ്ടുപിടിക്കുന്ന അന്വേഷണം കമ്പനി നടത്തുന്നതെന്ന് Entergy Nuclear യുടെ വക്താവായ Robert Williams പറഞ്ഞു.

NRC യും Vermont Department of Health ചേര്‍ന്ന് Entergy യുടെ അന്വേഷണത്തെ നിരീക്ഷിക്കും.

ചോര്‍ച്ചയുടെ സ്രോതസ് കണ്ടെത്തുന്നത് വരെ Vermont Yankee അടച്ചിടണമെന്ന് New England Coalition ആവശ്യപ്പെട്ടു.

Vermont Yankeeയിലെ പുതിയ നിരീക്ഷണ കിണറുകള്‍ കാണിക്കുന്നത് മലിനീകരണം വര്‍ദ്ധിക്കുന്നതായും വ്യാപിക്കുന്നതായും ആണെന്ന് NRCന് കൊടുത്ത ഒരു പരാതിയില്‍ Coalition പറയുന്നു. വര്‍ദ്ധിച്ച് വരുന്ന പരിസ്ഥിതി നാശം കാരണം Entergy Nuclear ന് എതിരെ നടപടി എടുക്കണമെന്ന് ആണവവിരുദ്ധ സംഘങ്ങള്‍ ആവശ്യപ്പെട്ടു.

“കഴിഞ്ഞ ഒരു മാസമായി പലസ്ഥലത്ത് പരിശോധന കിണറുകള്‍ കുഴിച്ച് ചോര്‍ച്ചയുടെ കേന്ദ്രം കണ്ടെത്താന്‍ ശ്രമിക്കുന്നതിനിടയിലും റിയാക്റ്ററിനെ പൂര്‍ണ്ണ ശക്തിയില്‍ പ്രവര്‍ത്തിക്കുന്നത് വഴി മലിനീകരണത്തിന്റെ അപകട സാദ്ധ്യത Entergy Nuclear Vermont Yankee വര്‍ദ്ധിപ്പിക്കുകയാണ്,” എന്ന് Brattleboro ആസ്ഥാനമായ സംഘത്തിന്റെ സാങ്കേതിക ഉപദേശിയായ Ray Shadis പറയുന്നു.

“കഴിഞ്ഞ 8 വര്‍ഷത്തെ ഉടമസ്ഥതയില്‍ Vermont Yankeeയുടെ രൂപകല്‍പ്പനയും, ലെയൌട്ടും, നിര്‍മ്മാണവും പഠിക്കാന്നതിലും മനസിലാക്കുന്നതിലും Entergy പരാജയപ്പെട്ടു,” എന്ന് അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

ചോര്‍ച്ച അവസാനിക്കുന്നത് വരെ നിലയം അടച്ച് പൂട്ടാനായി Windham County ലെ നിയമ സഭയും നിര്‍ബന്ധിക്കുന്നു.

എന്നാല്‍ ഇതുവരെ Entergy Nuclear അത്തരം നിര്‍ദ്ദേശങ്ങളെ തള്ളിക്കളയുകയാണ്. നിലയം പ്രവര്‍ത്തിപ്പിക്കുന്നത് വഴി, എല്ലാ കുഴലുകളിലും സമ്മര്‍ദ്ദം നിലനിര്‍ത്താനാകും. അതുവഴി ചോര്‍ച്ച കണ്ടെത്താനുള്ള തെരച്ചില്‍ എളുപ്പമാക്കാനാകും എന്നാണ് അവര്‍ പറയുന്നത്. ട്രിഷ്യം ചോര്‍ച്ചയുടെ അവസരത്തില്‍ Nuclear Regulatory Commission ഒരിക്കലും ഒരു റിയാക്റ്റര്‍ അടച്ചിട്ടിട്ടില്ല എന്ന് Sheehan അഭിപ്രായപ്പെട്ടു.

ട്രിഷ്യം ഒരു ആണവവികിരണം പുറപ്പെടുവിക്കുന്ന, അറിയപ്പെടുന്ന ക്യാന്‍സര്‍കാരിയായ ഒരു ഐസോടോപ്പാണ്.

അമേരിക്കയിലെ 103 വാണിജ്യ ആണവ നിലയങ്ങളില്‍ 27 എണ്ണത്തിലും ട്രിഷ്യം ചോര്‍ച്ച ഉണ്ടായിട്ടുണ്ടെന്ന് Sheehan കൂട്ടിച്ചേര്‍ക്കുന്നു.

— സ്രോതസ്സ് rutlandherald.com


Nullius in verba
ആരുടേയും വാക്ക് വിശ്വസിക്കരുത്


wordpress.com നല്‍കുന്ന സൌജന്യ സേവനത്താലാണ് ഈ സൈറ്റ് പ്രവര്‍ത്തിക്കുന്നത്. അതിനാല്‍ അവര്‍ പരസ്യങ്ങളും സൈറ്റില്‍ കൂട്ടിച്ചേര്‍ക്കുന്നു. അതാണ് അവരുടെ വരുമാനം. നമുക്ക് ഒന്നും കിട്ടില്ല. നാം പണം അടച്ചാലേ പരസ്യങ്ങള്‍ ഒഴുവാക്കാനാവൂ.

ലാഭേച്ഛയില്ലാതെ പ്രവര്‍ത്തിക്കുന്ന ഒരു സ്വതന്ത്ര ജനകീയ മാധ്യമമാണ് നേരിടം. വായനക്കാരില്‍ നിന്ന് ചെറിയ തുകള്‍ ശേഖരിച്ച് പ്രവര്‍ത്തിക്കുന്ന ഞങ്ങള്‍ക്ക് താങ്കളുടെ സഹായം ആവശ്യമാണ്. അതിനാല്‍ ഈ ജനകീയ മാധ്യമത്തിന്റെ നിലനില്‍പ്പ് ആഗ്രഹിക്കുന്ന താങ്കള്‍ കഴിയുന്ന രീതിയില്‍ പങ്കാളികളാവുക.

To read post in English:
in the URL, after neritam. append wordpress. and then press enter key.