2018 ലെ ഗാസ പ്രതിഷേധത്തെക്കുറിച്ചുള്ള UN Independent Commission of Inquiry
കൈയ്യേറിയ പാലസ്തീന് പ്രദേശങ്ങളില്‍ നടന്ന പ്രതിഷേധത്തെക്കുറിച്ചുള്ള United Nations Independent Commission of Inquiryയുടെ റിപ്പോര്‍ട്ട് പ്രസിദ്ധപ്പെടുത്തി. “Great March of Return and the Breaking of the Siege” എന്ന ഗാസയില്‍ നടന്ന പ്രകടനങ്ങളെയാണ് റിപ്പോര്‍ട്ട് ശ്രദ്ധ കേന്ദ്രീകരിച്ചിരിക്കുന്നത്.
2018 മെയിലെ മനുഷ്യാവകാശ കൌണ്‍സിലിന്റെ കല്പന പ്രകാരമാണ് കമ്മീഷന് രൂപീകൃതമായത്. 30 മാര്‍ച്ച് 2018 ന് ഗാസയില്‍ തുടങ്ങിയ വലിയ പ്രതിഷേധങ്ങളുടെ പശ്ചാത്തലത്തില്‍, കൈയ്യേറിയ പാലസ്തീന് പ്രദേശത്തെ ആരോപിതമായ അക്രമവും അന്തര്‍ദേശീയ മനുഷ്യാവകാശ നിയമങ്ങളും അന്താരാഷ്ട്ര മനുഷ്യസഹായ നിയമങ്ങളും ലംഘിക്കുന്നതിനെക്കുറിച്ചും കമ്മീഷന് അന്വേഷിച്ചു. അര്‍ജന്റീനയിലെ Santiago Canton (Chair), ബംഗ്ലാദേശിലെ Sara Hossain, കെനിയയിലെ Betty Murungi എന്നിവര്‍ ഉള്‍പ്പെട്ടിട്ടുണ്ട്.
അതിര്‍ത്തി വേലിക്ക് സമീപം നടന്ന പ്രതിഷേധത്തില്‍ ആഴ്ചകള്‍ക്കകം പട്ടാളക്കാര്‍ 6,000 പേരറിയാത്ത ആളുകളെ വെടിവെച്ചു.
ഈ കാലത്ത് പ്രതിഷേധത്തില്‍ 189 പാലസ്തീന്‍കാര്‍ കൊല്ലപ്പെട്ടതായി കമ്മീഷന്റെ വിവര വിശകലനത്തില്‍ കണ്ടെത്തി. ഇസ്രായേല്‍ സുരക്ഷാ സൈന്യം 183 പ്രതിഷേധക്കാരെ കൊന്നത് live ammunition ഉപയോഗിച്ചാണ്. കൊല്ലപ്പെട്ട 35 പേര് കുട്ടികളാണ്. മൂന്ന് പേര് വൈദ്യസഹായം കൊടുക്കുന്നവരായിരുന്നു. രണ്ട് പേര് മാധ്യമപ്രവര്‍ത്തകരും.
— സ്രോതസ്സ് ohchr.org | 28 Feb 2019
Nullius in verba
ആരുടേയും വാക്ക് വിശ്വസിക്കരുത്
ലാഭേച്ഛയില്ലാതെ പ്രവര്‍ത്തിക്കുന്ന ഒരു സ്വതന്ത്ര ജനകീയ മാധ്യമമാണ് നേരിടം. ഈ പ്രവര്‍ത്തനത്തില്‍ താങ്കളുടെ സഹായവും ആവശ്യമുണ്ട്. അതിനാല്‍ ഈ ജനകീയ മാധ്യമത്തിന്റെ നിലനില്‍പ്പ് ആഗ്രഹിക്കുന്ന താങ്കള്‍ കഴിയുന്ന രീതിയില്‍ പങ്കാളികളാവുക.
To read post in English:
in the URL, after neritam. append wordpress. and then press enter key.