രാഷ്ട്രീയ പരിപാടികളില്‍ കയറിക്കൂടുന്നത് വഴി ഫേസ്‌ബുക്കും ഗൂഗിളും എങ്ങനെയാണ് വിജയിക്കുന്നത്

“നിങ്ങളെ പോലുള്ള നേതാക്കന്‍മാര്‍ക്ക് വോട്ടര്‍മാരുമായി ബന്ധം സ്ഥാപിക്കുന്നതില്‍ സഹായിക്കുന്നത് വഴി ഫേസ്‌ബുക്ക് ഒരു ഗുണപരമായ കര്‍ത്തവ്യം ആണ് വഹിക്കുന്നത്,” ​എന്ന് മെയില്‍ യൂറോപ്യന്‍ പാര്‍ളമെന്റ് അംഗങ്ങളോട് മാര്‍ക്ക് സക്കര്‍ബക്ക് പറഞ്ഞു.

കേംബ്രിഡ്ജ് അനലക്റ്റിക വിവാദവുമായി ബന്ധപ്പെട്ട് വന്ന പ്രമാണസാക്ഷ്യങ്ങളിലൊന്നില്‍ ആഗോള രാഷ്ട്രീയത്തില്‍ ഫേസ്‌ബുക്കിന്റെ സ്വാധീനത്തെക്കുറിച്ച് വ്യക്തത വരുത്താണാണ് CEO വന്നത്. എന്നിട്ടും സക്കര്‍ബക്കിന്റേയും മറ്റ് സാങ്കേതികവിദ്യ നേതാക്കളുടേയും വിസ്‌താരത്തിന് ശേഷവും അവരുടെ കമ്പനികളുടെ തെരഞ്ഞെടുപ്പ് പ്രചരണത്തിലെ അടുപ്പത്തെക്കുറിച്ചുള്ള ചോദ്യങ്ങള്‍ക്ക് കൂടുതലും ഉത്തരം കിട്ടാതെ അവശേഷിക്കുന്നു.

എന്നാല്‍ Campaign for Accountability എന്ന സന്നദ്ധ സംഘടന നടത്തിയ ഒരു അന്വേഷണം ഫേസ്‌ബുക്കിന്റേയും ഗൂഗിളിന്റേയും രാഷ്ട്രീയ embeds നെക്കുറിച്ചുള്ള പുതിയ വിശദാംശങ്ങള്‍ വ്യക്തമാക്കുന്നതാണ്. താല്‍പ്പര്യ വൈരുദ്ധ്യത്തിന്റെ ഒരു വ്യക്തമായ ബന്ധത്തെക്കുറിച്ച് അത് പറയുന്നു. അത് നിയന്ത്രണമില്ലാത്തതുമാണ്. രാഷ്ട്രീയ പരിപാടികള്‍ക്ക് (Campaigns) സൌജന്യമായ ഉപകരണങ്ങളും സേവനങ്ങളും കിട്ടുമ്പോള്‍ അന്തര്‍ദര്‍ശനവും ശക്തമായ രാഷ്ട്രീയ യജമാനനോടുള്ള കൂറും പ്ലാറ്റ്ഫോം പാചകം ചെയ്യുകയാണ്.

“രാഷ്ട്രീയ പരിപാടികളുമായി ഞങ്ങള്‍ വളരെ അടുത്താണ് പ്രവര്‍ത്തിക്കുന്നത്. ഞങ്ങളവരുടെ ഓഫീസുകളില്‍ ഇരിക്കുകയോ ദിവസവും വിളിക്കുകയോ ചെയ്യുന്നു,” എന്ന് 2016 ലെ റിപ്പബ്ലിക്കന്‍ പ്രസിഡന്റ് തെരഞ്ഞെടുപ്പില്‍ ചേര്‍ന്ന് പ്രവര്‍ത്തിച്ച ഗൂഗിള്‍ ജോലിക്കാരനായ Ali Jae Henke പറഞ്ഞു.

ഗൂഗിളിന്റെ ജോലിക്കാര്‍ ചിലപ്പോള്‍ പ്രശ്നകരമായി അവരുടെ കര്‍ത്തവ്യം പരസ്യ വില്‍പ്പനയില്‍ നിന്ന് സ്വാധീനിക്കലിലേക്ക് മാറ്റും എന്ന് LinkedIn വഴി Campaign for Accountability കണ്ടെത്തി. ഗൂഗിളിന്റെ അന്തര്‍ദേശീയ തെരഞ്ഞെടുപ്പ് പ്രചരണത്തിന്റെ തലവനും കമ്പനിയുടെ മുമ്പത്തെ White House outreach തലവനും ആയിരുന്ന Lee Dunn ഉദാഹരണം. രണ്ടാമത്തെ ജോലി ചെയ്യപ്പോള്‍ ഡിജിറ്റല്‍ നികുതിക്കും പകര്‍പ്പവകാശത്തിനും വേണ്ടി ട്രമ്പ് സര്‍ക്കാരിനെ Dunn സ്വാധീനിച്ചു. അമേരിക്കന്‍ രാഷ്ട്രീയത്തിന് വേണ്ടിയുള്ള ഗൂഗിള്‍ സംഘത്തിന്റെ തലവനായ Rob Saliterman പരസ്യ പദ്ധതി വില്‍ക്കുകയും അതേ സമയം വിവിധ നയങ്ങളെ സംബന്ധിച്ച് ജനപ്രതിനിധികളെ സ്വാധീനിക്കുകയും ചെയ്തു എന്ന് റിപ്പോര്‍ട്ടില്‍ പറയുന്നു.

2012 ന് ശേഷമുള്ള പ്രചരണപരിപാടികളില്‍ ഗൂഗിള്‍ സഹായിച്ചു. സമ്മതിദായകരെ ലക്ഷ്യം വെക്കുന്നതിനും, പരസ്യങ്ങള്‍ രൂപകല്‍പ്പന ചെയ്യുന്നതിലും, യൂട്യൂബ് വീഡിയോകള്‍ നിര്‍മ്മിക്കുന്നതിലും, സന്ദേശങ്ങള്‍ നിര്‍മ്മിക്കുന്നതിലും അവരുടെ ഉപദേശകര്‍ സഹായിച്ചു. ഉദാഹരണത്തിന് പ്രസിഡന്റ് സ്ഥാനാര്‍ത്ഥിയായിരുന്ന Rand Paul ന്റെ ജോലിക്കാര്‍ “ideation” sessions ന് വേണ്ടി ഗൂഗിള്‍ ആസ്ഥാനം സന്ദര്‍ശിച്ചു. പോളിന്റെ പോലുള്ള തെരഞ്ഞെടുപ്പ് പദ്ധതിക്ക് “വാണിജ്യ ഉപഭോക്താക്കള്‍ക്ക് കിട്ടാത്ത digital real estate ലഭ്യമായി”ട്ടുണ്ടാവും. “candidate cards” പോലുള്ള പ്രയോഗങ്ങള്‍ അവ സ്ഥാനാര്‍ത്ഥിയുടെ ആശയങ്ങള്‍ ഒരു ചതുരത്തില്‍ എഴുതി ഗൂഗിള്‍ തെരയലുകളുടെ ഏറ്റവും മുകളില്‍ കൊണ്ടുവരുന്നു. സൌജന്യ പരസ്യമായാണ് ഇവ ഫലപ്രദമാകുന്നത് എന്ന് സംഘം പറയുന്നു. ഒരു സമയത്ത് ഡൊണാള്‍ഡ് ട്രമ്പിന്റെ വാദങ്ങള്‍ അയാള്‍ പങ്കെടുക്കാത്ത പ്രാധമിക വാദപ്രതിവാദത്തിന്റെ ഫലമായി പോലും വന്നു. ട്രമ്പിന്റെ സംഘവുമായി കൂടിയാലോചന നടത്തിയ ട്രമ്പിന്റെ സംഘം അവരുടെ പരസ്യ പദ്ധതികള്‍ക്ക് സഹായവും കൊടുത്തു.

ട്രമ്പിന്റെ “ഡിജിറ്റല്‍ ഗുരു” ആയ Therese Hong ഫേസ്‌ബുക്കിനെക്കുറിച്ച് പറഞ്ഞു, “(അത്) ഇല്ലാതെ ഞങ്ങള്‍ക്ക് ജയിക്കാന്‍ കഴിയുമായിരുന്നില്ല.” പ്രചരണ പരിപാടികളില്‍ 2012 മുതല്‍ അവര്‍ സഹായം നല്‍കിയിരുന്നതായി Campaign for Accountability രേഖപ്പെടുത്തുന്നു. “രാഷ്ട്രീയ സ്വാധീക്കലുകാരുടെ” ഉപകരണമാണത്. ഉദാഹരണത്തിന് രാഷ്ട്രീയമായി ഇടപെടുന്ന ഉപയോക്താക്കള്‍ പരസ്യം കാണും എന്ന് അത് ഉറപ്പാക്കുന്നു. ഫേസ്‌ബുക്കിലെ പരസ്യത്തിന് ട്രമ്പിന്റെ സംഘം $7 കോടി ഡോളര്‍ ചിലവാക്കി. 50,000 മുതല്‍ 60,000 വരെ പരസ്യങ്ങളാണ് ദിവസവും കൊടുത്തിരുന്നത്. ട്രമ്പിന് $25 കോടി ഡോളറാണ് സംഭാവനയായി കിട്ടിയത് എന്ന് ആരോപിക്കപ്പെടുന്നു. ഫേസ്‌ബുക്കിന്റെ ലക്ഷ്യം വെച്ച പരസ്യത്തിന് നന്ദി. തെരഞ്ഞെടുപ്പ് കഴിഞ്ഞ് സക്കര്‍ബക്ക് ട്രമ്പിനെ ഫോണ്‍ വിളിച്ച് അഭിനന്ദനം അറിയിക്കുകയുണ്ടായി എന്ന് BuzzFeed News റിപ്പോര്‍ട്ട് ചെയ്തിരുന്നു.

ഫേസ്‌ബുക്കില്‍ ജോലിക്കാരെ അവരുടെ രാഷ്ട്രീയ ആഭിമുഖ്യം അനുസരിച്ച് തരംതിരിച്ചിട്ടുണ്ടെന്ന് ആരോപണമുണ്ട്. “രണ്ട് പാര്‍ട്ടികളുടേയും രാഷ്ട്രീയ പരിപാടികളില്‍ നിയോഗിക്കുന്നതിന് ഇത് എളുപ്പമാണ്.” 2017 ല്‍ Technology Firms Shape Political Communication എന്ന പ്രബന്ധമെഴുതിയ Daniel Kreiss, Shannon C. McGregor ന്റെ വാചകങ്ങളാണത്. ഫേസ്‌ബുക്കിലേയും ഗൂഗിളിലേയും ജോലിക്കാരുമായി നടത്തിയ അഭിമുഖങ്ങളുടെ അടിസ്ഥാനത്തിലാണ് ആ പ്രബന്ധം എഴുതിയത്. Campaign for Accountability ആ രേഖയെ വളരേറെ ഉദ്ധരിക്കുന്നുണ്ട്. ട്രമ്പിന്റെ പ്രചരണപരിപാടിയുടെ ഡിജിറ്റല്‍ ഡയറക്റ്ററായ Brad Parscale ആവശ്യപ്പെട്ടത് Republican embeds നെയാണ്.

രാഷ്ട്രീയ ഉള്‍വിവരമറിയുന്നവരുടെ കഴിവുകളെ ഫേസ്‌ബുക്കും ഗൂഗിളും തിരിച്ചും ഉപയോഗിച്ചിട്ടുണ്ട് എന്നത് ഒട്ടും അത്ഭുതമില്ലാത്ത കാര്യമാണ്. രാഷ്ട്രീയ സംഘങ്ങള്‍ക്കായി ഗൂഗിളിലും യൂട്യൂബിലും ജോലിക്കെടുത്ത 70 പേരില്‍ 40% പേര്‍ക്കും രാഷ്ട്രീയ പശ്ഛാത്തലമുണ്ട്. അത്തരം ജോലിക്കായി ഫേസ്‌ബുക്ക് എടുത്ത 32 പേരില്‍ 50% ല്‍ അധികം പേര്‍ക്കും രാഷ്ട്രീയ പശ്ഛാത്തലമുണ്ട്. (LinkedIn ഡാറ്റ അടിസ്ഥാനത്തിലാണ് ഈ ശതമാനം കണ്ടെത്തിയത്)

ഫേസ്‌ബുക്കിലേയും ഗൂഗിളിലേയും പരസ്യത്തിന്റേയും രാഷ്ട്രീയ കാര്യങ്ങളുടേയും ഇടയിലുള്ള “സുഷിരങ്ങളുള്ള അതിര്‍ത്തി” എന്നാണ് Campaign for Accountability രേഖപ്പെടുത്തുന്നത്. അത് നിയമവിരുദ്ധമായ സംഭാവനകളെക്കുറിച്ചുള്ള ചോദ്യങ്ങളുയര്‍ത്തുന്നു.

“പൊതുവായി ശമ്പളമുള്ള പ്രവര്‍ത്തി സമയത്ത് ഒരു പ്രചരണപരിപാടിക്കായി ഒരു വ്യക്തി സേവനം കൊടുക്കുന്നുണ്ടെങ്കില്‍ അതിനെ തൊഴിലുടമ പ്രചരണപരിപാടിക്ക് കൊടുക്കുന്ന സംഭാവനയായി കണക്കാക്കാം.,” എന്ന് Federal Election Commission ന്റെ റിപ്പോര്‍ട്ടില്‍ പറയുന്നു.

റിപ്പോര്‍ട്ട് പ്രകാരം:

തങ്ങള്‍ വിദഗ്ദ്ധാഭിപ്രായം കൊടുത്തു എന്നാകും ഗൂഗിള്‍ വാദിക്കുക. കാരണം പ്രചരണപരിപാടി എന്നാല്‍ പരസ്യങ്ങള്‍ വാങ്ങുക എന്നതാണ്. അതേ സമയം – പരസ്യത്തിന് അതീതമായ -വിദഗ്ദ്ധാഭിപ്രായത്തിന്റെ മൂല്യം പ്രാധാന്യമുള്ളതാണ്. 2016 ലെ തെരഞ്ഞെടുപ്പ് സമയത്ത് ഡിജിറ്റല്‍ വിദഗ്ദ്ധാഭിപ്രായംനല്‍കലിന് കോടിക്കണക്കിന് ഡോളര്‍ പ്രസിഡന്റ് തെരഞ്ഞെടുപ്പ് പ്രചരണ സംഘങ്ങള്‍ ചിലവാക്കിയിട്ടിട്ടുണ്ട് എന്ന് FEC ഡാറ്റ കാണക്കുന്നു. സുതാര്യമല്ലാത്തതും, ചേര്‍ച്ചയില്ലാത്തതുമായ റിപ്പോര്‍ട്ടിങ് കാരണം ഇത് ശരിക്കും എത്രമാത്രമുണ്ടെന്ന് തിരിച്ചറിയാനാവില്ല.

രാഷ്ട്രീയ സ്ഥാനാര്‍ത്ഥികള്‍ക്ക് കമ്പനി എന്ന നിലയില്‍ തങ്ങള്‍ സംഭാവന കൊടുക്കുന്നില്ലെന്ന് ഗൂഗിള്‍ പറയുന്നു. (കോര്‍പ്പറേറ്റുകള്‍ അവരുടെ ട്രഷറി ഫണ്ടില്‍ നിന്ന് സ്ഥാനാര്‍ത്ഥികള്‍ക്ക് നേരിട്ട് പണം സംഭാവന കൊടുക്കുന്നത് തടഞ്ഞിരിക്കുകയാണ്. എന്നാല്‍ പ്രചരണ പരിപാടികളില്‍ പങ്കെടുക്കാത്ത പുറത്തുള്ള സംഘങ്ങളിലൂടെ അവര്‍ക്ക് സംഭാവന കൊടുക്കാനാകും.)

കോണ്‍ഗ്രസ് ഇതിനെക്കുറിച്ച് സക്കര്‍ബര്‍ഗിനോട് ചോദിച്ചപ്പോള്‍ അവരുടെ ഒരു ജോലിക്കാരും ട്രമ്പിന് വേണ്ടിയോ ഹിലറിക്ക് വേണ്ടിയോ “മുഴുവന്‍ സമയത്തേക്ക്” പ്രവര്‍ത്തിച്ചിട്ടില്ല എന്ന് പറഞ്ഞു. അതുപോലെ തെരഞ്ഞെടുപ്പ് നിയമങ്ങള്‍ അനുസരിക്കാന്‍ വേണ്ടി പ്രത്യേകം പരിശീലനം നേടിയവരാണ് ആ ജോലിക്കാര്‍.

എന്നാല്‍ ഫേസ്‌ബുക്കിലെ ജോലിക്കാരുടെ കര്‍ത്തവ്യങ്ങള്‍ കൂടുതലും അസ്പഷ്ടമാകുന്നത് സാധാരണമാണെന്ന് കരുതാനാകില്ല എന്ന് ഈ സന്നദ്ധ സംഘടന പറയുന്നു. അതായത് തെരഞ്ഞെടുപ്പ് പ്രചരണത്തിന് ചെയ്യുന്ന പ്രവര്‍ത്തികള്‍ മറ്റ് ഇടപാടുകാരോട് പെരുമാറുന്നത് പോലെയാണെന്ന് ഫേസ്‌ബുക്കിന് പറയാനാവില്ല.

എന്നിട്ടും രണ്ട് കമ്പനികളും ഈ സ്ഥാനങ്ങളിലേക്ക് വേണ്ടി ആളുകളെ ജോലിക്കെടുക്കുന്നു. ഒരു ആളെ എടുക്കാനുള്ള ഫേസ്‌ബുക്കിന്റെ തൊഴില്‍ പരസ്യം ഇങ്ങനെയായിരുന്നു കൊടുത്തിരുന്നത്, “അമേരിക്കയിലെ രാഷ്ട്രീയ വ്യവസായത്തിലെ പ്രധാനപ്പെട്ട പരസ്യക്കാര്‍ക്ക്, പ്രത്യേകിച്ച് ഡമോക്രാറ്റുകളായ സ്ഥാനാര്‍ത്ഥികള്‍ക്കും പ്രചരണക്കാര്‍ക്കും ഉപദേശക സംഘങ്ങള്‍ക്കും ഫേസ്‌ബുക്കിന്റെ പരസ്യ സേവനങ്ങളെ നിര്‍മ്മിക്കുന്നതിനും വില്‍ക്കുന്നതിനും സഹായിക്കുക.”

— സ്രോതസ്സ് motherboard.vice.com | Sarah Emerson | Aug 15 2018

Nullius in verba
ആരുടേയും വാക്ക് വിശ്വസിക്കരുത്


ലാഭേച്ഛയില്ലാതെ പ്രവര്‍ത്തിക്കുന്ന ഒരു സ്വതന്ത്ര ജനകീയ മാധ്യമമാണ് നേരിടം. ഈ പ്രവര്‍ത്തനത്തില്‍ താങ്കളുടെ സഹായവും ആവശ്യമുണ്ട്. അതിനാല്‍ ഈ ജനകീയ മാധ്യമത്തിന്റെ നിലനില്‍പ്പ് ആഗ്രഹിക്കുന്ന താങ്കള്‍ കഴിയുന്ന രീതിയില്‍ പങ്കാളികളാവുക.

നേരിടം മെയില്‍ ഗ്രൂപ്പില്‍ അംഗമാകാന്‍ താങ്കളെ ക്ഷണിക്കുന്നു:

To read post in English:
in the URL, after neritam. append wordpress. and then press enter key.

ഒരു മറുപടി കൊടുക്കുക

Fill in your details below or click an icon to log in:

WordPress.com Logo

You are commenting using your WordPress.com account. Log Out /  മാറ്റുക )

Google photo

You are commenting using your Google account. Log Out /  മാറ്റുക )

Twitter picture

You are commenting using your Twitter account. Log Out /  മാറ്റുക )

Facebook photo

You are commenting using your Facebook account. Log Out /  മാറ്റുക )