അസാഞ്ജിന്റെ അറസ്റ്റ് ചരിത്രത്തില്‍ നിന്നുള്ള ഒരു മുന്നറീപ്പാണ്

ലണ്ടനിലെ ഇക്വഡോറിന്റെ ഏംബസിയില്‍ നിന്ന് അസാഞ്ജിനെ വലിച്ചെടുത്തുകൊണ്ടു പോകുന്നതിന്റെ മിന്നൊളി ഈ കാലത്തിന്റെ ഒരു അടയാളമാണ്. അവകാശത്തിനെതിരെ കൈയ്യൂക്ക്. നിയമത്തിനെതിരെ മസില്‍. ധൈര്യത്തിനെതിരെ അപമര്യാദ. ആറ് പോലീസുകാര്‍ രോഗിയായ ഒരു മാധ്യമപ്രവര്‍ത്തകനെ കയ്യേറ്റം ചെയ്തു. ഏകദേശം ഏഴ് വര്‍ഷങ്ങള്‍ക്ക് ശേഷം സൂര്യപ്രകാശം കണ്ടെതില്‍ അദ്ദേഹത്തിന്റെ കണ്ണുകള്‍ വേദനകൊണ്ടു ഞെളിയുന്നത് കാണാം.

മാഗ്ന കാര്‍ട്ടയുടെ നാടായ ലണ്ടന്റെ ഹൃദയഭാഗത്താണ് ഈ മഹാദ്രാഹം നടന്നത്. “ജനാധിപത്യ” സമൂഹങ്ങളുടെ [അവസ്ഥയെ ഓര്‍ത്ത്] ഭയക്കുന്ന എല്ലാവരിലും ഇത് നാണം കെടുത്തുകയും ദേഷ്യപ്പെടുത്തുകയും ചെയ്യും. അന്താരാഷ്ട്ര നിയമങ്ങളാല്‍ സംരക്ഷിതനായ അസാഞ്ജ് ഒരു രാഷ്ട്രീയ അഭയാര്‍ത്ഥിയാണ്. ബ്രിട്ടണും ഒപ്പ് വെച്ച ശക്തമായ ഉടമ്പടിക്ക്
(covenant) കീഴിലാണ് അഭയം കിട്ടിയ ആള്‍. Working Party on Arbitrary Detention എന്ന നിയമ വിധിയില്‍ ഐക്യരാഷ്ട്ര സഭ ഇത് വ്യക്തമാക്കിയതുമാണ്.

എന്നാല്‍ അത് നശിക്കട്ടേ. ഗുണ്ടകള്‍ അകത്ത് കടക്കട്ടെ. ട്രമ്പിന്റെ വാഷിങ്ടണിലെ quasi ഫാസിസ്റ്റുകളാല്‍ നയിക്കുന്നതും, സ്വന്തം ഭരണത്തിന് വെറുപ്പ് അന്വേഷിക്കുന്ന ഒരു ലാറ്റിനമേരിക്കന്‍ യൂദാസും കള്ളനും ആയ ഇക്വഡോറിലെ Lenin Moreno നോടും ചേര്‍ന്ന് ബ്രിട്ടീഷ് ഉന്നതര്‍ അതിന്റെ അവസനാത്തെ സാമ്രാജ്യ മിത്തായ മാന്യതയും നീതിയും ഉപേക്ഷിച്ചു.

ലണ്ടനിലെ Connaught Square ലെ ദശലക്ഷക്കണക്കിന് പൌണ്ട് വില വരുന്ന വീട്ടില്‍ നിന്ന് ടോണി ബ്ലയറിനെ The Hague ലെ dockലേക്ക് അയക്കാനായി കൈവിലങ്ങുകളണിയിച്ച് വലിച്ചിഴച്ച് പുറത്തേക്ക് കൊണ്ടുവരുന്നത് ഒന്ന് ആലോചിച്ച് നോക്കൂ. ന്യൂറംബര്‍ഗ്ഗ് നിലവാരം അനുസരിച്ച് ബ്ലയറിന്റെ “ഉത്തുംഗ കുറ്റങ്ങള്‍ ” ദശലക്ഷം ഇറാഖികളെ കൊന്നതാണ്. അസാഞ്ജിന്റെ കുറ്റം മാധ്യമപ്രവര്‍ത്തനവും – ദുഷിച്ചവരെ ഉത്തരവാദിത്തത്തില്‍ നിര്‍ത്തുന്നത്. അവരുടെ കള്ളങ്ങള്‍ പുറത്തുകൊണ്ടുവന്ന് ലോകം മൊത്തമുള്ള ജനങ്ങള്‍ക്ക് സത്യത്തിന്റെ ശക്തിപകര്‍ന്നത്.

അസാഞ്ജിന്റെ ഞെട്ടിപ്പിക്കുന്ന അറസ്റ്റ് എല്ലാവര്‍ക്കും ഒരു മുന്നറീപ്പാണ്. ഓസ്കാര്‍ വൈല്‍ഡ് എഴുതിയത് പോലെ “അസംതൃപ്തിയുടെ വിത്തുകൾ വിതക്കൂ [അതില്ലാതെ] നാഗരികതയിലേക്ക് മുന്നേറാനാവില്ല”. മാധ്യമപ്രവര്‍ത്തരോട് ഈ മുന്നറീപ്പ് നേരിട്ടാണ്.

വിക്കിലീക്സിന്റെ സ്ഥാപകനും എഡിറ്ററും ആയ ആള്‍ക്ക് സംഭവിച്ചത് ഏത് പത്രക്കാരനും ടിവി സ്റ്റുഡിയോയ്ക്കും റേഡിയോയ്ക്കും പോഡ്കാസ്റ്റിനും സംഭവിക്കാം.

അസാഞ്ജിന്റെ പ്രധാനപ്പെട്ട മാധ്യമ ദ്രോഹിയായിരുന്ന Guardian രഹസ്യ രാഷ്ടത്തിന്റെ ഒരു പങ്കാളിയായിരുന്നു. അവര്‍ അവരുടെ പരിഭ്രമവും പുതിയ കൌശലത്തിന്റെ ഉന്നതികളിലേക്ക് വളര്‍ന്ന എഡിറ്ററിയലിലൂടെ ഈ ആഴ്ച പ്രകടിപ്പിച്ചു. അസാഞ്ജിന്റേയും വിക്കിലീക്സിന്റേയും ജോലിയെ Guardian മുതലാക്കി. “കഴിഞ്ഞ 30 വര്‍ഷങ്ങളിലെ ഏറ്റവും വലിയ ചൂടുവാര്‍ത്ത ആയിരുന്നു” അതെന്ന് അതിന്റെ മുമ്പത്തെ എഡിറ്റിര്‍ പറഞ്ഞു. വിക്കിലീക്സിന്റെ വെളിപ്പെടുത്തലുകളെ പത്രം ഫലപ്രദമായി ഉപയോഗിച്ചു. അവയോടൊപ്പം വന്ന അംഗീകാരത്തേയും സമ്പന്നതയേയും നേടി.

ഒരു പൈസ പോലും ജൂലിയന്‍ അസാഞ്ജിനോ വിക്കിലീക്സിനോ കൊടുത്തില്ല. പൊക്കിയെഴുതിയ ഒരു Guardian പുസ്കകത്തെ ലാഭകരമായ ഒരു ഹോളിവുഡ്ഡ് സിനിമയുമാക്കി. ആ പുസ്തകത്തിന്റെ എഴുത്തുകാര്‍ ആയ Luke Harding ഉം David Leigh അവരുടെ സ്രോതസുകളെ പുറത്ത് പറയുകയും, അസാഞ്ജിനെ പീഡിപ്പിക്കുകയും, പത്രത്തിന് ദൃഢവിശ്വാസത്തില്‍ കൊടുത്ത, അമേരിക്കന്‍ എംബസി കേബിളുകള്‍ അടങ്ങിയ ഒരു ഡ‍ിജിറ്റല്‍ ഫയലിനെ സംരക്ഷിച്ചിരുന്ന അസാഞ്ജിന്റെ രഹസ്യ പാസ്‌വേഡ് അവര്‍ പുറത്താക്കുകയും ചെയ്തു.

ഇപ്പോള്‍ അസാഞ്ജ് ഇക്വഡോറിന്റെ എംബസിയില്‍ കുടുങ്ങിയപ്പോള്‍ പുറത്തുള്ള പോലീസുമായി Harding കൂടിച്ചേര്‍ന്ന് തന്റെ ബ്ലോഗില്‍ “സ്കോട്‌ലന്റ് യാര്‍ഡിന് ഇനി അവസാനത്തെ ചിരി പൊട്ടിയിരിക്കാം” എന്ന് ദുര്‍ബുദ്ധിയോടുകൂടി എഴുതി. Guardian അതിന് ശേഷം അസാഞ്ജിനെക്കുറിച്ച് ഒരു നിര കള്ളങ്ങള്‍ പ്രസിദ്ധപ്പെടുത്തി. റഷ്യക്കാരുടെ ആളാണെന്ന് ഇകഴ്ത്തിക്കാട്ടി. ട്രമ്പിന്റെ ആളായ Paul Manafort അസാഞ്ജുമായി എംബസിയില്‍ കൂടിക്കാഴ്ച നടത്തിയെന്ന് എഴുതി. അങ്ങനെയൊരു യോഗം ഒരിക്കലും നടന്നിട്ടില്ല. അത് കള്ളമാണ്.

ഇപ്പോള്‍ ഭാവം മാറിയിട്ടുണ്ട്. “അസാഞ്ജിന്റെ കേസ് ഒരു ധാര്‍മ്മികതയാല്‍ സങ്കീര്‍ണ്ണമായുള്ള വലയാണ്” എന്ന് പത്രം എഴുതി. “പ്രസിദ്ധീകരിക്കാന്‍ പാടില്ലാത്തത് പ്രസിദ്ധീകരിക്കുന്നതില്‍ വിശ്വസിക്കുന്ന ആളാണ് അദ്ദേഹം (അസാഞ്ജ്). … എന്നാല്‍ ഒരിക്കലും ഇരുട്ടത്ത് നിര്‍ത്താന്‍ പാടില്ലാത്തവയില്‍ അദ്ദേഹം വെളിച്ചം പരത്തി.”

അമേരിക്ക അവരുടെ കോളനിവാഴ്ച യുദ്ധങ്ങള്‍ നടത്തുന്ന നരഹത്യപരമായ രീതിയെക്കുറിച്ചുള്ള സത്യം ആണ് ഈ “കാര്യങ്ങള്‍”. Chagos ദ്വീപുകാരെ പോലുള്ള ദുര്‍ബലരായ ആളുകളുടെ അവകാശങ്ങള്‍ നിഷേധിക്കുന്നതിലെ British Foreign Office ന്റെ കള്ളങ്ങള്‍, മദ്ധ്യപൂര്‍വ്വേഷ്യയില്‍ ജിഹാദിസത്തെ പിന്‍തുണക്കുകയും അതില്‍ നിന്ന് ഗുണം നേടുകയും ചെയ്യുന്ന ഹിലറി ക്ലിന്റണെ തുറന്ന് കാണിച്ചത്, സിറിയയിലേയും വെനസ്വലയിലേയും സര്‍ക്കാരിനെ അട്ടിമറിക്കുന്നതില്‍ അമേരിക്കന്‍ അംബാസിഡര്‍മാര്‍ നടത്തിയ പ്രവര്‍ത്തനങ്ങളുടെ വിശദാശംങ്ങള്‍, അങ്ങനെ അനേകം കാര്യങ്ങള്‍. അതെല്ലാം വിക്കിലീക്സ് സൈറ്റില്‍ ലഭ്യമാണ്.

ഗാര്‍ഡിയന് ഇതില്‍ പരിഭ്രമം തോന്നുന്നത് നമുക്ക് മനസിലാകും. രഹസ്യാന്വേഷണ പോലീസുകാര്‍ ഇതിനകം തന്നെ പത്രത്തിന്റെ ഓഫീസ് സന്ദര്‍ശിച്ചിട്ടുണ്ട്. അവര്‍ ഹാര്‍ഡ് ഡിസ്കുകള്‍ അനുഷ്ഠാനമായി നശിപ്പിക്കണമെന്ന് ആവശ്യപ്പെടുകയും നശിപ്പിക്കുകയും ചെയ്തു. ഇതില്‍ പത്രത്തിന് ഉപചാരം ഉണ്ട്. 1983 ല്‍ അമേരിക്കയുടെ ആണവായുധങ്ങള്‍ യൂറോപ്പിലേക്ക് എത്തുന്നു എന്നതിന്റെ ബ്രിട്ടീഷ് സര്‍ക്കാര്‍ ഒരു രേഖ ഒരു വിദേശകാര്യ ഉദ്യോഗസ്ഥയായ Sarah Tisdall ചോര്‍ത്തി നല്‍കി. Guardian നെ അതിന് വലിയ അഭിനന്ദനങ്ങള്‍ കിട്ടി.

സ്രോതസ് ആരെന്ന് അറിയാനുള്ള ഒരു കോടതി ഉത്തരവ് വരുമ്പോള്‍ സ്രോതസ്സിനെ സംരക്ഷിക്കാനായി എഡിറ്റര്‍ ജയിലില്‍ പോകുന്നതിന് പകരം സ്രോതസ് കോടതി നടപടിയിലൂടെ കടന്ന് പോകുകയും ആറ് മാസം ജയില്‍ ശിക്ഷ അനുഭവിക്കുകയും ചെയ്തു. Tisdall അവിടെ വഞ്ചിക്കപ്പെട്ടു.

സത്യമായ “കാര്യങ്ങള്‍” എന്ന് Guardian പറയുന്ന കാര്യങ്ങള്‍ പ്രസിദ്ധപ്പെടുത്തിയതിന് അസാഞ്ജിനെ അമേരിക്കയിലേക്ക് കൈമാറ്റം ചെയ്യപ്പെടുകയാണെങ്കില്‍ ഇപ്പോഴത്തെ എഡിറ്റര്‍ Katherine Vinerനേയും അതുപോലെ മുമ്പത്തെ എഡിറ്ററായ Alan Rusbridgerനേയും പിന്നെ വിപുലമായ പ്രചാരവേലക്കാരനായ Luke Harding നേയും [ജയിലിലുടന്നത്] തടയുന്ന എന്ത് ഉണ്ട്?

വിക്കിലീക്സില്‍ നിന്ന് വന്ന സത്യത്തിന്റെ ശകലങ്ങള്‍ പ്രസിദ്ധീകരിച്ച New York Timesന്റേയും Washington Post ന്റേയും എഡിറ്റര്‍മാരേയും ജയിലിലുടന്നത്] തടയുന്ന എന്ത് ഉണ്ട്? സ്പെയിനിലെ El Pais ന്റെ എഡിറ്റര്‍, ജര്‍മ്മനിയിലെ Der Spiegel ന്റെ എഡിറ്റര്‍, ആസ്ട്രേലിയയിലെ Sydney Morning Herald ന്റെ എഡിറ്റര്‍ അങ്ങനെ ആ പട്ടിക നീണ്ട് പോകുന്നു.

New York Times ന്റെ പ്രധാന വക്കീലായ David McCraw എഴുതി: “അസാഞ്ജിനെ പ്രോസിക്യൂട്ട് ചെയ്യുന്നത് വളരെ വളരെ മോശമായ ഒരു മുന്‍നടപ്പ് ആണ് പ്രസാധകര്‍ക്ക് നല്‍കുന്നത്…. എനിക്കറിയാവുന്ന എല്ലാറ്റിലും നിന്ന് അദ്ദേഹം ഒരു ക്ലാസിക് പ്രസാധകന്റെ സ്ഥാനത്ത് നില്‍ക്കുന്നയാളാണ്. New York Times നേയും WilLeaksനേയും വേര്‍തിരിച്ച് കാണുന്നതിന് നിയമം വളരെ കഷ്ടപ്പെടേണ്ടി വരും.”

വിക്കിലീക്സിന്റെ ചോര്‍ച്ചകള്‍ പ്രസിദ്ധപ്പെടുത്തിയ മാധ്യമപ്രവര്‍ത്തകരോട് ഹാജരാകല്‍ കല്പന അമേരിക്കന്‍ ഗ്രാന്റ് ജൂറി കൊടുത്തിട്ടില്ലെങ്കിലും ജൂലിയന്‍ അസാഞ്ജിനേയും ചെല്‍സി മാനിങ്ങിനേയും ഭീഷണിപ്പെടുത്തുന്നത് മതിയാകും. യഥാര്‍ത്ഥ മാധ്യമപ്രവര്‍ത്തനത്തെ കുറ്റകരമാക്കിയിരിക്കുന്നത് നേരെ കാണാവുന്ന കാഴ്ചയാണ്. വിസമ്മതം എന്നത് ഒരു അസംയമം ആയി.

തിമോര്‍ കടലിലെ എണ്ണ, പ്രകൃതിവാതക വിഭവങ്ങളുടെ ന്യായമായ പങ്ക് കിട്ടുന്നതില്‍ നിന്ന് കൊച്ച് ദരിദ്ര രാജ്യത്തെ വഞ്ചിക്കുന്നതിന് വേണ്ടി, Canberraയുടെ പ്രേതങ്ങള്‍ കിഴക്കെ തിമോറിലെ പുതിയ സര്‍ക്കാരിന്റെ ക്യാബിനറ്റ് യോഗത്തില്‍ ശ്രവണോപകരണങ്ങള്‍ സ്ഥാപിച്ചു എന്ന രഹസ്യം പുറത്ത് കൊണ്ടുവന്ന രണ്ട് whistle-blowers നെ അമേരിക്ക ലഹരിപിടിപ്പിച്ച സര്‍ക്കാര്‍ ആസ്ട്രേലിയയില്‍ ഇപ്പോള്‍ പ്രോസിക്യൂട്ട് ചെയ്യുകയാണ്. അവരുടെ വിചാരണ രഹസ്യമായാണ് നടത്തുന്നത്. പസഫിക് ദ്വീപുകളായ Nauru, Manus ല്‍ അഭയാര്‍ത്ഥികള്‍ക്ക് പീഡന ക്യാമ്പുകള്‍ സ്ഥാപിക്കുന്നതില്‍ പങ്കുള്ളതില്‍ കുപ്രസിദ്ധനായ ആളാണ് ആസ്ട്രേലിയയുടെ പ്രധാനമന്ത്രി Scott Morrison. അവിടെ കുട്ടികള്‍ ആത്മഹത്യ ചെയ്തിരുന്നു. 2014 ല്‍ മോറിസണ്‍ 30,000 ആളുകളെ തടവില്‍ വെക്കാനായ ക്യാമ്പുകള്‍ തുടങ്ങണം എന്ന നിര്‍ദ്ദേശം കൊണ്ടുവന്നിരുന്നു.

ഈ അധഃപതനത്തിന്റെ ശത്രുവാണ് യഥാര്‍ത്ഥ മാധ്യമപ്രവര്‍ത്തനം. ഒരു ദശാബ്ദത്തിന് മുമ്പ് ലണ്ടനിലെ പ്രതിരോധ മന്ത്രാലയം ഒരു രഹസ്യ രേഖയുണ്ടാക്കി. പൊതു ക്രമസമാധാനത്തിന്റെ “പ്രധാന ഭീഷണികള്‍” മൂന്നെണ്ണമാണെന്ന് അതില്‍ പറയുന്നു. ഭീകരവാദം, റഷ്യന്‍ ചാരന്‍മാര്‍, അന്വേഷണാത്മക മാധ്യമപ്രവര്‍ത്തകര്‍. അതില്‍ ഏറ്റവും അവസാനത്തേതിനെയാണ് ഏറ്റവും വലിയ ഭീഷണിയായി കണക്കാക്കുന്നത്.

ആ രേഖ വിക്കിലീക്സിലേക്ക് ചോര്‍ന്ന് എത്തി. അവര്‍ അത് പ്രസിദ്ധീകരിച്ചു. “ഞങ്ങള്‍ക്ക് വേറെ വഴിയില്ലായിരുന്നു,” എന്ന് അസാഞ്ജ് എന്നോട് പറഞ്ഞു. “അത് വളരെ ലളിതമായിരുന്നു. ആളുകള്‍ക്ക് അറിയാനുള്ള അവകാശമുണ്ട്. അധികാരത്തെ ചോദ്യം ചെയ്യാനും വെല്ലുവിളിക്കാനുമുള്ള അവകാശമുണ്ട്. ജനാധിപത്യത്തില്‍ അത് ശരിയാണ്.”

അസാഞ്ജോ മാനിങ്ങോ മറ്റുള്ളവരോ – മറ്റാരെങ്കിലുമുണ്ടെങ്കില്‍ – അവരുടെ ഉണര്‍വ്വില്‍ നിശബ്ദരാക്കപ്പെടുകയോ “അറിയാനുള്ള അവകാശത്തെ ചോദ്യം ചെയ്യുകയും വെല്ലുവിളിക്കുകയും” ചെയ്താലോ എന്ത് സംഭവിക്കും?

1970കളില്‍ ഞാന്‍ Leni Reifenstahl യെ കണ്ടു. അഡോള്‍ഫ് ഹിറ്റ്‌ലറിന്റെ അടുത്ത സുഹൃത്തായിരുന്നു അവര്‍. നാസികളുടെ അഭിചാരം ജര്‍മ്മനിയിലാകെ പടര്‍ത്തുന്നതിന് അവരുടെ സിനിമകള്‍ വലിയ സഹായമാണ് ചെയ്തത്.

“മുകളില്‍ നിന്നുള്ള ഉത്തരവുകളുടെ” പുറത്തായിരുന്നില്ല, പകരം ജനങ്ങളുടെ “ശൂന്യമായ അനുസരണ” എന്ന അവര്‍ വിളിച്ച ഒന്നിന്റെ പുറത്തായിരുന്നു അവരുടെ സിനിമകളുടെ സന്ദേശം, ആ പ്രചാരവേല, ആശ്രയിച്ചിരിക്കുന്നത് എന്ന് .അവര്‍ എന്നോട് പറഞ്ഞു

“അനുസരണയുള്ള ശൂന്യതയില്‍ ലിബറലായ, വിദ്യാഭ്യാസമുള്ള ബൂര്‍ഷ്വാസി ഉള്‍പ്പെടുമോ?” ഞാന്‍ അവരോട് ചോദിച്ചു.

“തീര്‍ച്ചയായും. പ്രത്യേകിച്ചും ബുദ്ധിജീവികള്‍ … ആളുകള്‍ ഗൌരവുമുള്ള ചോദ്യങ്ങള്‍ ചോദിക്കാതിരിക്കുമ്പോള്‍ അവര്‍ അനുസരണയുള്ളവും സ്വാധീനിക്കാവുന്നതും ആയിരിക്കും. എന്തും സംഭവിക്കാം.”

അങ്ങനെ സംഭവിച്ചു.

ബാക്കിയുള്ളതെല്ലാം ചരിത്രമാണ്.

— സ്രോതസ്സ് johnpilger.com | 12 Apr 2019

Nullius in verba
ആരുടേയും വാക്ക് വിശ്വസിക്കരുത്


ലാഭേച്ഛയില്ലാതെ പ്രവര്‍ത്തിക്കുന്ന ഒരു സ്വതന്ത്ര ജനകീയ മാധ്യമമാണ് നേരിടം. ഈ പ്രവര്‍ത്തനത്തില്‍ താങ്കളുടെ സഹായവും ആവശ്യമുണ്ട്. അതിനാല്‍ ഈ ജനകീയ മാധ്യമത്തിന്റെ നിലനില്‍പ്പ് ആഗ്രഹിക്കുന്ന താങ്കള്‍ കഴിയുന്ന രീതിയില്‍ പങ്കാളികളാവുക.

നേരിടം മെയില്‍ ഗ്രൂപ്പില്‍ അംഗമാകാന്‍ താങ്കളെ ക്ഷണിക്കുന്നു:

To read post in English:
in the URL, after neritam. append wordpress. and then press enter key.

ഒരു മറുപടി കൊടുക്കുക

Fill in your details below or click an icon to log in:

WordPress.com Logo

You are commenting using your WordPress.com account. Log Out /  മാറ്റുക )

Twitter picture

You are commenting using your Twitter account. Log Out /  മാറ്റുക )

Facebook photo

You are commenting using your Facebook account. Log Out /  മാറ്റുക )