ഫാസ്റ്റ് ഫുഡ്ഡ്

[പുനപ്രസിദ്ധീകരണം. അഭിപ്രായം രേഖപ്പെടുത്തുവാന്‍ ആദ്യത്തെ ലേഖനത്തിലേക്ക് പോകുക. ToDEL വിഭാഗത്തിലെ ലേഖനങ്ങള്‍ സ്ഥിരമായുള്ളതല്ല.]

ഫാസ്റ്റ് ഫുഡ്ഡ്

ഭക്ഷ്യ ഏകരൂപതയുടെ ആഗോള വ്യാപനം

onion rings മുതല്‍ double cheeseburgers വരെ ഫാസ്റ്റ് ഫുഡ്ഡ് ലോകത്തെ ഏറ്റവും വേഗത്തില്‍ വളരുന്ന ഭക്ഷ്യ വിഭവങ്ങളാണ്. അമേരിക്കയിലെ ഹോട്ടലുകളുടെ വരുമാനത്തിന്റെ പകുതിയും ഇയവാണ്. 1970കളിലേതിനേക്കാള്‍ മൂന്നിരട്ടിയാണ് ഇത്. അമേരിക്കയിലും ധാരാളം വ്യവസായവല്‍കൃത രാജ്യങ്ങളിലും ഇത് തുടര്‍ന്നും വികസിക്കും. എന്നാല്‍ അതിവേഗ വളര്‍ച്ച സംഭവിക്കുന്നത് വികസ്വര രാജ്യങ്ങളിലാണ്. അവിടെ അത് അതിവേഗം ആളുകള്‍ കഴിക്കുന്നതിനെ മാറ്റുന്നു.

വിലകുറഞ്ഞതും വേഗത്തില്‍ കിട്ടുന്നതും, അധികമായി പ്രോത്സാഹിപ്പിക്കപ്പെടുന്നതുമായതു കൊണ്ടാണ് ആളുകള്‍ ഫാസ്റ്റ് ഫുഡ്ഡ് വാങ്ങുന്നത്. എന്നാല്‍ അവയുടെ ഗുണങ്ങള്‍ തെറ്റിദ്ധരിപ്പിക്കുന്നതാണ്. കാറിലോ നമ്മുടെ ഓഫീസ് ഡസ്കുകളിലോ വിളമ്പുന്ന ഈ ആഹാരം, വീട്ടില്‍ വെക്കുന്ന സന്തോഷത്തോടെ കുടുംബത്തോടും സുഹൃത്തുക്കളോടും ഒപ്പം കഴിക്കുന്ന ആഹാരത്തെ മാറ്റുന്നു. ലോകം മൊത്തം പരമ്പരാഗതമായ ആഹാരവും പാചകവിധികളും സോഡക്കും ബര്‍ഗ്ഗറിനും ഉയര്‍ന്ന തോതില്‍ processed ചെയ്ത standardized ആയ ആഹാരത്തിലേക്ക് മാറുകയാണ്. ഉയര്‍ന്നതോതില്‍ കൊഴുപ്പും, പഞ്ചസാരയും, ഉപ്പും അടങ്ങിയ അവ ആഗോള epidemicയായ പൊണ്ണത്തടി, പ്രമേഹം, വിട്ടുമാറാത്ത രോഗങ്ങള്‍ എന്നിവയെ വര്‍ദ്ധിപ്പിക്കുന്നു. ഫാസ്റ്റ് ഫുഡ് ആഹാര നിര്‍മ്മാതാക്കള്‍ എളുപ്പം കൈകാര്യം ചെയ്യാന്‍ വേണ്ടി വിളകളുടെ uniform പാടങ്ങളും വളര്‍ത്തു മൃഗങ്ങളുടെ കൂട്ടവും ആവശ്യപ്പെടുന്നതിനാല്‍ കാര്‍ഷിക രംഗത്തെ വൈവിദ്ധ്യം ഇല്ലാതെയായി.

ധൃതി ഇല്ലാത്തവര്‍ ബദലുകള്‍ കണ്ടെത്താന്‍ ശ്രമിക്കുന്നു. Fresh ജൈവ ആഹാരത്തിന് യൂറോപ്പ്, ജപ്പാന്‍, അമേരിക്ക തുടങ്ങിയ സ്ഥലങ്ങളില്‍ പ്രചാരം വര്‍ദ്ധിച്ചുകൊണ്ടിരിക്കുന്നു. ഒരു “slow food” പ്രസ്ഥാനം 1986 ല്‍ ഇറ്റലിയില്‍ സ്ഥാപിതമായി. 80 രാജ്യങ്ങളിലായി ഒരു ലക്ഷം അംഗങ്ങള്‍ ഇവര്‍ക്കുണ്ട്.

നിങ്ങള്‍ക്കറിയാമോ?

 • മിക്ക ഫാസ്റ്റ് ഫുഡ്ഡ് കടകളിലും ഒരു പ്രാവശ്യത്തെ ആഹാരം ക്രമാനുസൃതമല്ലാത്ത തോതിലുള്ള ആഹാരം ആണ് കൊടുക്കുന്നത്. പ്രതി ദിനം കഴിക്കാവുന്ന കൊഴുപ്പിന്റേയും കൊളസ്ട്രോളിലന്റേയും ഉപ്പിന്റേയും പഞ്ചസാരയുടേയും 100% വരെ ചിലപ്പോള്‍ അതില്‍ കാണും.
 • അമേരിക്കയില്‍ 65% മുതിര്‍ന്നവരും അമിതഭാരമുള്ളവരോ പൊണ്ണത്തടിയുള്ളവരോ ആണ്. അതുകാരണം പ്രതിവര്‍ഷം 300,000 ആളുകള്‍ മരിക്കുകയും $11700 കോടി ഡോളര്‍ ആരോഗ്യ ചിലവ് 1999 ല്‍ ഉണ്ടാക്കുകയും ചെയ്തു.
 • സോഡകളും മറ്റ് മധുരമുള്ള പാനീയങ്ങളും കുടിക്കുന്ന കുട്ടികള്‍ മിക്കപ്പോഴും പൊണ്ണത്തടിയുള്ളവരാണ്. ഓരോ പ്രാവശ്യവും ഈ പാനീയങ്ങള്‍ കുടിക്കുന്നത് വഴി ഈ സാദ്ധ്യത 60% വര്‍ദ്ധിക്കുന്നു
 • 30,000 ഹോട്ടലുകളാണ് McDonald’s പ്രവര്‍ത്തിപ്പിക്കുന്നത്. അവര്‍ പ്രതിദിനം 4.6 ഉപഭോക്താക്കള്‍ക്ക് ആഹാരം കൊടുക്കുന്നു. 2002 ല്‍ അവര്‍ക്ക് $1540 കോടി ഡോളര്‍ വരുമാനമുണ്ടായി. കുവെയ്റ്റ് നഗരത്തില്‍ McDonald ന്റെ drive-thru കട തുടങ്ങയിപ്പോള്‍ ഉണ്ടായ വരിക്ക് 10 കിലോമീറ്റര്‍ നീളമുണ്ടയിരുന്നു.
 • ഇന്‍ഡ്യയുടെ ഫാസ്റ്റ് വ്യവസായം പ്രതിവര്‍ഷം 40% ആണ് വളരുന്നത് 2005 ഓടെ $100 കോടി ഡോളറിലധികം ആകും ഇത്. അതേ സമയം ഇന്‍ഡ്യയുടെ ജനസംഖ്യയിലെ നാലിലൊന്ന് ആള്‍ക്കാരും പോഷകാഹാരം കിട്ടാത്തവരാണെന്ന അവസ്ഥ ദശാബ്ദങ്ങളായി തുടരുന്നു.
 • ചൈനയില്‍ ഇപ്പോള്‍ 800 KFCs ഉം 100 Pizza Huts ഉം ഉണ്ട്.
 • ലോകത്തെ രണ്ട് ഏറ്റവും വലിയ ലഘുപാനീയ കമ്പനികളായ Coca-Cola, PepsiCo, ലോകത്തെ പരസ്യക്കാരിലെ 13ആമത്തേയും 20ആമത്തേയും ഏറ്റവും വലിയ പരസ്യക്കാരണ്. ഒന്നിച്ച് അവര്‍ $240 കോടി ഡോളറിന്റെ പരസ്യം ആണ് 2001 ല്‍ കൊടുത്തത്.
 • 300 ല്‍ അധികം പാനീയ ബ്രാന്റുകളാണ് 200 രാജ്യങ്ങളിലായി കൊക്ക കോള വില്‍ക്കുന്നത്. ആഫ്രിക്കയില്‍ മാത്രം അവര്‍ക്ക് വേണ്ടി 60,000 പേര്‍ ജോലി ചെയ്യുന്നു. 2002 ലെ അവരുടെ വരുമാനം $1960 കോടി ഡോളറാണ്. അമേരിക്കക്ക് പുറത്ത് അവര്‍ നേടുന്ന വരുമാനമാണിത്.

വിജയ കഥകള്‍

 • ഫാസ്റ്റ് ഫുഡ്ഡിനെ സംബന്ധിച്ച് സര്‍ക്കാരുകള്‍ക്കും കോര്‍പ്പറേറ്റുകള്‍ക്കും വ്യാകുലതകള്‍ വര്‍ദ്ധിച്ച് വരുന്നു. അമേരിക്കയിലെ സംസ്ഥാനമായ കാലിഫോര്‍ണിയ ഇപ്പോള്‍ ജങ്ക് ഫുഡ്ഡിന് നികുതി ഏര്‍പ്പെടുത്തി. മൊത്തം ഉപഭോഗം കുറക്കുകയും അതോടൊപ്പം ആരോഗ്യ വിദ്യാഭ്യാസത്തിനായി വേണ്ട പണവും കണ്ടെത്താനാകും. എല്ലാത്തരത്തിലുമുള്ള ജങ്ക് ഫുഡ്ഡ് സര്‍ക്കാര്‍ സ്കൂളിന്റെ പരിസരത്ത് വില്‍ക്കുന്നതിനെ തടഞ്ഞുകൊണ്ട് ഒരു നിയമം 2004 ല്‍ പാസാക്കിയിരുന്നു.
 • കുട്ടികളെ ഉദ്ദേശിച്ചുള്ള പരസ്യങ്ങള്‍ നിര്‍ത്തലാക്കാന്‍ ലോകത്തിലെ ഏറ്റവും വലിയ ആഹാര കമ്പനിയായ Kraft പദ്ധതിയിടുന്നു. അനാരോഗ്യകരമായ ആഹാരത്തില്‍ നിന്നുള്ള വരുമാനം കുറച്ച് കൊണ്ടുവരികയാണ് അവരുടെ ലക്ഷ്യം.
 • 2002 ല്‍ കുടുസ് കൂട്ടിലിട്ട നിര്‍ബന്ധിതമായി കൂടുതല്‍ മുട്ടയിടീക്കുന്ന കോഴിഫാമുകളില്‍ നിന്ന് മുട്ട വാങ്ങില്ല എന്ന് മൃഗാവകാശ സംഘങ്ങളുടേയും പൊതുജനാരോഗ്യ സംഘങ്ങളുടേയും സമ്മര്‍ദ്ദത്താല്‍ McDonald’s പ്രഖ്യാപിച്ചു. ആന്റിബയോട്ടിക്കുകള്‍ കൊടുത്ത് വളര്‍ച്ച കൂട്ടുന്ന കോഴിവളര്‍ത്തലുകാര്‍ക്ക് പകരം അവ ഉപയോഗിക്കാത്ത കോഴിവളര്‍ത്തലുകാരില്‍ നിന്ന് 2004 ഓടെ McDonald’s കോഴിയെ വാങ്ങും.

നമുക്ക് ചെയ്യാവുന്ന ലളിതമായ കാര്യങ്ങള്‍

 • സോഡകളും ജങ്ക് ആഹാരങ്ങളും വാങ്ങാതിരിക്കുക. അവക്ക് കുറവ് പോഷകഗുണങ്ങളും ഉയര്‍ന്ന തോതില്‍ കൊഴുപ്പും, പഞ്ചസാരയും ഉപ്പം അടങ്ങിയിട്ടുണ്ട്.
 • ബാഗിലും വീട്ടിലും ആരോഗ്യകരമായ ലഘുഭക്ഷണങ്ങള്‍ എപ്പോഴും കരുതി വെക്കുക. ഫാസ്റ്റ് ഫുഡ്ഡിനോടുള്ള താല്‍പ്പര്യം കുറക്കാന്‍ അത് സഹായിക്കും.
 • ആഴ്ചയിലൊരിക്കലെങ്കിലും വീട്ടില്‍ വലിയ meal ഉണ്ടാക്കാകുക. അതിന്റെ ബാക്കിവന്ന ആഹാരം സൂക്ഷിച്ച് വെക്കുക. അടുത്ത കുറച്ച് ദിവസത്തേക്ക് പുറത്തുനിന്ന് ആഹാരം വാങ്ങാതിരിക്കാന്‍ അത് സഹായിക്കും.
 • Slow Food പ്രസ്ഥാനത്തില്‍ ചേരുക. അവരുടെ പരിപാടികളില്‍ പങ്കെടുക്കുക.

മറ്റുള്ളവരേയും നിങ്ങളെ തന്നെയും വെല്ലുവിളിക്കുക

സുഹൃത്തുക്കളുമായി ചേര്‍ന്ന് ഒരു അത്താഴ ക്ലബ്ബ് തുടങ്ങുക. അതില്‍ ഓരോരുത്തവരും പ്രതിമാസ അത്തഴ പരിപാടി തയ്യാറാക്കുകയും നടത്തുകയും ചെയ്യുക. അല്ലെങ്കില്‍ സുഹൃത്തുക്കളെ വിളിച്ച് കൂട്ടി ഒരു മാസത്തേക്കുള്ള ആഹാരം പാചകം ചെയ്ത് സൂക്ഷിക്കുക.

— സ്രോതസ്സ് worldwatch.org

നമ്മുടെ നാട്ടില്‍ ആഹാരം വീട്ടില്‍ പാചകം ചെയ്യുന്നതില്‍ വലിയ കുറവൊന്നും ഉണ്ടായിട്ടില്ല. വിഷം ഇല്ലാത്ത ആഹാരം വീട്ടിലെ ആഹാരമാണെന്ന് നമുക്ക് അറിയാം.


Nullius in verba
ആരുടേയും വാക്ക് വിശ്വസിക്കരുത്


wordpress.com നല്‍കുന്ന സൌജന്യ സേവനത്താലാണ് ഈ സൈറ്റ് പ്രവര്‍ത്തിക്കുന്നത്. അതിനാല്‍ അവര്‍ പരസ്യങ്ങളും സൈറ്റില്‍ കൂട്ടിച്ചേര്‍ക്കുന്നു. അതാണ് അവരുടെ വരുമാനം. നമുക്ക് ഒന്നും കിട്ടില്ല. നാം പണം അടച്ചാലേ പരസ്യങ്ങള്‍ ഒഴുവാക്കാനാവൂ.

ലാഭേച്ഛയില്ലാതെ പ്രവര്‍ത്തിക്കുന്ന ഒരു സ്വതന്ത്ര ജനകീയ മാധ്യമമാണ് നേരിടം. വായനക്കാരില്‍ നിന്ന് ചെറിയ തുകള്‍ ശേഖരിച്ച് പ്രവര്‍ത്തിക്കുന്ന ഞങ്ങള്‍ക്ക് താങ്കളുടെ സഹായം ആവശ്യമാണ്. അതിനാല്‍ ഈ ജനകീയ മാധ്യമത്തിന്റെ നിലനില്‍പ്പ് ആഗ്രഹിക്കുന്ന താങ്കള്‍ കഴിയുന്ന രീതിയില്‍ പങ്കാളികളാവുക.