ഹാന്‍ഫോര്‍ഡ് ആയിരക്കണക്കിന് വര്‍ഷങ്ങളോളം ശുദ്ധമാകാതിരിക്കും

[പുനപ്രസിദ്ധീകരണം. അഭിപ്രായം രേഖപ്പെടുത്തുവാന്‍ ആദ്യത്തെ ലേഖനത്തിലേക്ക് പോകുക. ToDEL വിഭാഗത്തിലെ ലേഖനങ്ങള്‍ സ്ഥിരമായുള്ളതല്ല.]

ഹാന്‍ഫോര്‍ഡ് ആയിരക്കണക്കിന് വര്‍ഷങ്ങളോളം ശുദ്ധമാകാതിരിക്കും

ശുദ്ധീകരണത്തിനായി ഫേഡറല്‍ സര്‍ക്കാരിന്റെ ശതകോടിക്കണക്കിന് ഡോളര്‍ ചിലവാക്കിയിട്ടും Hanford Nuclear Reservation ലെ ചില ആണവവികിരണമുള്ള മലിനീകാരികള്‍ കൊളംബിയ നദിക്ക് ആയിരക്കണക്കിന് വര്‍ഷങ്ങളോളം ഭീഷണിയാകും

ഒറിഗണ്‍ ഉദ്യോഗസ്ഥര്‍ പറയുന്ന മലിനീകരണ പ്രവചനം അടുത്ത 10,000 വര്‍ഷങ്ങള്‍ വരെയുള്ളതാണ്. Hanfordല്‍ നിന്ന് ഇപ്പോള്‍ തന്നെ ചോര്‍ന്ന മാലിന്യങ്ങളുടെ ശുദ്ധീകരണമാണ് കേന്ദ്ര സര്‍ക്കാര്‍ ചെയ്യേണ്ടത്. അല്ലാതെ മൂടിയടച്ച് ഒഴുവായിപ്പോരുന്ന ചിലവ് കുറഞ്ഞ ബദലല്ല ചെയ്യേണ്ടത്.

Hanford ന്റെ മലിനീകരണത്തിലെ ആരോഗ്യ അപകട സാദ്ധ്യത ദീര്‍ഘകാലത്തേക്കുള്ളതാണ്. നിലയത്തിന് അടുത്തുള്ള പ്രദേശത്തുനിന്ന് ജീവിത കാലം മുഴുവന്‍ കിണറ്റിലെ വെള്ളം കുടിച്ചാല്‍ ഉണ്ടാകുന്ന ക്യാന്‍സര്‍ സദ്ധ്യതയുടെ കണക്കിലാണ് അവര്‍ ഇത് പറയുന്നത്. 10,000 ല്‍ ഒന്ന് എന്ന അപകട സാദ്ധ്യത ഉയര്‍ന്നതാണ്. എന്നാല്‍ സൈറ്റിലെ മലിനീകരണത്തിന്റെ നില ആരോഗ്യ പരിധികളിലും വളരെ അധികമാണ്.

ട്രിഷ്യം, strontium, cesium ഉള്‍പ്പടെ ഉയര്‍ന്ന വ്യാപ്തത്തിലുള്ള ആണവ വികിരണമുള്ള മൂലകങ്ങള്‍ ഏറ്റവും ഉയര്‍ന്ന തോതിലായി എന്ന് U.S. Department of Energy റിപ്പോര്‍ട്ട് പറയുന്നു. അത് വേഗം കുറക്കണം. ഹാന്‍ഫോര്‍ഡിലെ എല്ലാ സ്ഥലത്തും വികിരണ അപകടസാദ്ധ്യത ഏറ്റവും കൂടിയ നിലയിലാണെന്ന് റിപ്പോര്‍ട്ട് പറയുനനു.

കൂടുതലും 1950കളിലും 1960കളിലും നടന്ന മലിനീകരണം ഭൂഗര്‍ഭജലത്തിലേക്ക് കടന്നതോടെ സൈറ്റിലെ ചില ഭാഗത്ത് plutonium, iodine, technetium തുടങ്ങിയവയുടെ ഐസോട്ടോപ്പുകള്‍ ഉള്‍പ്പടെ ദീര്‍ഘകാലം ആണവവികിരണ അര്‍ദ്ധായുസ്സുള്ള കുറഞ്ഞ വ്യാപ്തത്തിലെ മലിനീകരണം കാലം ചെല്ലും തോറും കൂടുതല്‍ മോശമാകുകയാണ് എന്ന് വിശകലനം വ്യക്തമാക്കുന്നു.

ടാങ്കുകളിലെ മലിനീകരണം 99% നീക്കം ചെയ്യാനാണ് മുന്‍ഗണന എന്ന് റിപ്പോര്‍ട്ടില്‍ ഊര്‍ജ്ജ വകുപ്പ് പറയുന്നു. അവക്കടിയിലേക്ക് 15 അടി കുഴിച്ച് സൈറ്റ് അടപ്പിടും. ആ നീക്കം ചോര്‍ന്ന മലിനീകാരികളെ പരിസ്ഥിതിയില്‍ തന്നെ നിലനിര്‍ത്തുന്നതാണ്. അത് ഉല്‍ഖനനം നടത്തുന്നതിന് പകരം ടാങ്ക് പാടങ്ങിളെ മലിനീകൃതമായ കുഴികളെ മൂടുന്നതിന് മുന്‍ഗണന കൊടുക്കുന്നു.

എന്നാല്‍ ഏജന്‍സി തീരുമാനമൊന്നും എടുത്തില്ല എന്നും ജനങ്ങളുടെ വ്യാകുലതകളെ അഭിമുഖീകരിക്കാനുള്ള നടപടികള്‍ എടുക്കുമെന്നും Energy Department മാനേജര്‍ ആയ Mary Beth Burandt പറഞ്ഞു. കൂടുതല്‍ ശുദ്ധീകരണം, മാലിന്യ ഒഴുക്ക് തടയാനുള്ള മതിലുകള്‍, വരുന്ന മാലിന്യത്തിലെ കൂടുതല്‍ ആയുസുള്ള ആണവവികിരണ ശേഷിയുള്ള മൂലകങ്ങളെ പരിമിതപ്പെടുത്തുക തുടങ്ങിയ നടപടികള്‍ എന്നിവ അതില്‍ ഉള്‍പ്പെടുന്നു.

1944 – 1988 കാലത്ത് ഹാന്‍ഫോര്‍ഡ് ആണവ പദാര്‍ത്ഥങ്ങള്‍ നിര്‍മ്മിച്ചു. പ്ലൂട്ടോണിയം നിര്‍മ്മിക്കാനായി 9 ആണവ റിയാക്റ്ററുകള്‍ പ്രവര്‍ത്തിപ്പിച്ചു. കോടിക്കണക്കിന് ലിറ്റര്‍ ആണവവികിരണമുള്ള അപകടകരമായ മാലിന്യങ്ങളുണ്ടാക്കി. ചില മാലിന്യങ്ങള്‍ കുഴികളില്‍ തള്ളി. ചിലത് വീപ്പകളിലിട്ട് കത്തിച്ചു. ചിലത് 177 ഭീമന്‍ ഭൂഗര്‍ഭ ടാങ്കുകളിലാക്കി സംഭരിച്ചു. അതില്‍ 149 എണ്ണം ചോരാന്‍ സാദ്ധ്യയുള്ള ഒറ്റഭിത്തി ടാങ്കുകളാണ്.

അത് ഇന്ന് അമേരിക്കയിലെ ഏറ്റവും ആണവമലിനീകൃതമായ ശുദ്ധീകരണ സ്ഥലമാണ്.

ഹാന്‍ഫോര്‍ഡ് സാമൂഹ്യപ്രവര്‍ത്തകര്‍ വളരെ കൃത്യമായി നിലയവും ടാങ്ക് പാടവും ശുദ്ധികരിക്കാന്‍ പോയി. ശുദ്ധീകരണം വാഷിങ്ടണിലെ കുടിവെള്ള ഗുണനിലവാരത്തിന് മുകളില്‍ മലിനീകാരികള്‍ ഭൂഗര്‍ഭജലത്തെ മലിനപ്പെടുത്തും എന്ന് അവര്‍ പറയുന്നു.

കൂടുതല്‍ സമഗ്രമായ ശുദ്ധീകരണത്തിന് ഇരട്ടി പണച്ചിലവുണ്ടാകുമെങ്കിലും ആയിരം വര്‍ഷത്തേക്ക് വലിയ വ്യത്യാസമൊന്നുമുണ്ടാക്കില്ല. അതേ സമയം കൂടുതല്‍ സമഗ്രമായ വൃത്തിയാക്കല്‍ ജോലിക്കാരില്‍ കൂടുതല്‍ വികിരണങ്ങള്‍ ഏല്‍ക്കുന്നതിനും വൈദ്യുതോപയോഗം ഇരട്ടിയാകുന്നതിനും കാരണമാകുമെന്ന് വകുപ്പ് പറയുന്നു.

U.S. Government Accountability Office ന്റെ ടാങ്ക് ശുദ്ധീകരണത്തെക്കുറിച്ചുള്ള റിപ്പോര്‍ട്ട് പ്രകാരം കണക്കാക്കിയ തുക വന്‍തോതില്‍ വര്‍ദ്ധിച്ചതായും അത് $10000 കോടി ഡോളര്‍ വരെ ആകാം. ഇപ്പോള്‍ കണക്കാക്കയിരിക്കുന്നത് $7700 കോടി ഡോളറാണ്. എന്നാല്‍ ശുദ്ധീകര തീയതി നിരന്തരം മുന്നോട്ട് നീക്കിക്കൊണ്ടുമിരിക്കുന്നു.

“ശുദ്ധീകരണത്തിലെ അപകട സാദ്ധ്യതെ കുറച്ച് കാണുന്നു” എന്ന് ഊര്‍ജ്ജ വകുപ്പിന്റെ ശുദ്ധികരണ പദ്ധതിതന്ത്രത്തെ റിപ്പോര്‍ട്ടില്‍ GAO ചോദ്യം ചെയ്യുന്നുണ്ട്

ഹാന്‍ഫോര്‍ഡിലെ ആണവവികരിരണങ്ങളിലധികവും വരുന്നത് strontium-90, cesium-137 എന്നിവകളില്‍ നിന്നാണ്. അവക്ക് ഏകദേശം 30 വര്‍ഷത്തെ അര്‍ദ്ധായുസാണുള്ളത് എന്ന് GAO പറയുന്നു. അതായത് അപകട സാദ്ധ്യത വേഗം കുറഞ്ഞ് വരും. [എന്ന് സമാധാനിക്കാം.]

— സ്രോതസ്സ് oregonlive.com


Nullius in verba
ആരുടേയും വാക്ക് വിശ്വസിക്കരുത്


wordpress.com നല്‍കുന്ന സൌജന്യ സേവനത്താലാണ് ഈ സൈറ്റ് പ്രവര്‍ത്തിക്കുന്നത്. അതിനാല്‍ അവര്‍ പരസ്യങ്ങളും സൈറ്റില്‍ കൂട്ടിച്ചേര്‍ക്കുന്നു. അതാണ് അവരുടെ വരുമാനം. നമുക്ക് ഒന്നും കിട്ടില്ല. നാം പണം അടച്ചാലേ പരസ്യങ്ങള്‍ ഒഴുവാക്കാനാവൂ.

ലാഭേച്ഛയില്ലാതെ പ്രവര്‍ത്തിക്കുന്ന ഒരു സ്വതന്ത്ര ജനകീയ മാധ്യമമാണ് നേരിടം. വായനക്കാരില്‍ നിന്ന് ചെറിയ തുകള്‍ ശേഖരിച്ച് പ്രവര്‍ത്തിക്കുന്ന ഞങ്ങള്‍ക്ക് താങ്കളുടെ സഹായം ആവശ്യമാണ്. അതിനാല്‍ ഈ ജനകീയ മാധ്യമത്തിന്റെ നിലനില്‍പ്പ് ആഗ്രഹിക്കുന്ന താങ്കള്‍ കഴിയുന്ന രീതിയില്‍ പങ്കാളികളാവുക.