കര്‍ണാടക ഗ്രാമീണര്‍ ആധാര്‍ സെന്ററിന് മുമ്പിലാണ് രാത്രി ഉറങ്ങുന്നത്

എല്ലാ രാത്രിയിലും Gadag ജില്ലയിലെ Ron ല്‍ ഗ്രാമീണര്‍ അവരുടെ കിടക്കപ്പായും തലയിണയും ആഹാരവും ഒക്കെയായി SBI ബാങ്കിന്റെ മുമ്പിലാണ് കിടന്നുറങ്ങുന്നത്. 4 am ന് ഫ്ലാസ്കില്‍ നിന്നുള്ള ചായ കുടിച്ചുകൊണ്ട് അവര്‍ അവരുടെ ആധാര്‍ നമ്പര്‍ കിട്ടുന്നതിനായി വരിനില്‍ക്കുന്നു. എല്ലായിടത്തും know your customer (KYC) നിര്‍ബന്ധിതമായതിന് ശേഷം, സര്‍ക്കാരിന്റെ സൌകര്യങ്ങള്‍ ഉപയോഗിക്കുന്നതിന് ആധാറും നിര്‍ബന്ധിതമായതിന് ശേഷം ഇവരുടെ എല്ലാ ദിവസത്തേയും പരിപാടിയാണിത്. സെന്റര്‍ 10.30 am ന് തുറക്കുകയുള്ളുവെങ്കിലും സെര്‍വ്വര്‍ തകരാറ് കാരണം പരിശോധനയും രജിസ്റ്ററേഷനും വൈകുന്നു. “ചിലപ്പോള്‍ സെര്‍വ്വര്‍ പ്രവര്‍ത്തിക്കില്ല. ചിലപ്പോള്‍ വിരലടയാളം ശരിയായി കിട്ടില്ല. അങ്ങനെ പ്രക്രിയ വൈകുന്നു. അതുകൊണ്ട് ആധാര്‍ വേഗം കിട്ടാനായി ഗ്രാമീണര്‍ ബാങ്കിന്റെ മുമ്പില്‍ കിടന്നുറങ്ങുന്നു,” എന്ന് ബാങ്ക് ഉദ്യോഗസ്ഥര്‍ പറഞ്ഞു.

ഇത് മാത്രമല്ല ബാങ്ക് അനുഭവിക്കുന്ന പ്രശ്നം. ഈ ജോലി ചെയ്യാനുള്ള ജോലിക്കാരുടെ എണ്ണം കുറവാണെന്നതും ഒരു പ്രശ്നമാണ്.

Jakkali യില്‍ നിന്നുള്ള ഗ്രാമീണനായ Nagappa Jiddibagil പറയുന്നു, “അതിരാവിലെ മുതല്‍ ഞങ്ങള്‍ നീളമുള്ള വരികളില്‍ നില്‍ക്കുന്നു. ഉദ്യോഗസ്ഥര്‍ ഓരോരോ പ്രശ്നങ്ങള്‍ പറയുന്നതിനാല്‍ ഞങ്ങളുടെ തവണ വരുന്നത് വൈകിയാണ്. തിങ്കളാഴ്ച മുതല്‍ അതിരാവിലെ വരിയില്‍ നില്‍ക്കുന്നവനാണ് ഞാന്‍. ബുധനാഴ്ചയെങ്കിലും എനിക്ക് ഉദ്യോഗസ്ഥന്റെ അടുത്തെത്താന്‍ കഴിയുമെന്ന് തോന്നുന്നു.”

Ron ല്‍ നിന്നുള്ള Prajwal Byali പറയുന്നു, “സെര്‍വ്വര്‍ എപ്പോഴും തകരാറിലാണ്. സെര്‍വ്വര്‍ തകരാറിലാണെങ്കില്‍ ഉദ്യോഗസ്ഥര്‍ ചായകുടിക്കാന്‍ പോകും. ആളുകള്‍ ക്യൂവില്‍ കഷ്ടപ്പെടുകയാണ്. സ്ത്രീകളും പ്രായമായവരും അവരുടെ കുട്ടികളുമായി വരിയില്‍ നിലത്ത് ഇരിക്കുന്നു. Ron ല്‍ രണ്ടോ മൂന്നോ സെന്ററുകള്‍ തുറന്ന് ഈ പ്രശ്നം പരിഹാരിക്കാവുന്നതാണ്.”

— സ്രോതസ്സ് newindianexpress.com | 19th Jun 2019

എന്തൊരു കഷ്ടമാണിത്. പൌരന്‍മാരെ അടിമകളേയും മൃഗങ്ങളെ പോലെയും കണക്കാക്കുന്നത് ഒരു ജനാധിപത്യമാണോ? ഉദ്യോഗസ്ഥരെ കുറ്റം പറഞ്ഞ് രക്ഷപെടേണ്ട. ഇത് ആധാറിന്റെ തന്നെ കുഴപ്പമാണ്. ആധാര്‍ മനുഷ്യനെ കൊല്ലാനായുണ്ടാക്കിയതാണ്. അത് നിരോധിക്കുക മാത്രം ചെയ്താല്‍ മതി.

ആധാറിനെക്കുറിച്ച് കൂടുതല്‍ വായിക്കൂ →

Nullius in verba


wordpress.com നല്‍കുന്ന സൌജന്യ സേവനത്താലാണ് ഈ സൈറ്റ് പ്രവര്‍ത്തിക്കുന്നത്. അതിനാല്‍ അവര്‍ പരസ്യങ്ങളും സൈറ്റില്‍ കൂട്ടിച്ചേര്‍ക്കുന്നു. അതാണ് അവരുടെ വരുമാനം. നമുക്ക് ഒന്നും കിട്ടില്ല. നാം പണം അടച്ചാലേ പരസ്യങ്ങള്‍ ഒഴുവാക്കാനാവൂ.

ലാഭേച്ഛയില്ലാതെ പ്രവര്‍ത്തിക്കുന്ന ഒരു സ്വതന്ത്ര ജനകീയ മാധ്യമമാണ് നേരിടം. വായനക്കാരില്‍ നിന്ന് ചെറിയ തുകള്‍ ശേഖരിച്ച് പ്രവര്‍ത്തിക്കുന്ന ഞങ്ങള്‍ക്ക് താങ്കളുടെ സഹായം ആവശ്യമാണ്. അതിനാല്‍ ഈ ജനകീയ മാധ്യമത്തിന്റെ നിലനില്‍പ്പ് ആഗ്രഹിക്കുന്ന താങ്കള്‍ കഴിയുന്ന രീതിയില്‍ പങ്കാളികളാവുക.

Advertisements

ഒരു മറുപടി കൊടുക്കുക

Fill in your details below or click an icon to log in:

WordPress.com Logo

You are commenting using your WordPress.com account. Log Out /  മാറ്റുക )

Google photo

You are commenting using your Google account. Log Out /  മാറ്റുക )

Twitter picture

You are commenting using your Twitter account. Log Out /  മാറ്റുക )

Facebook photo

You are commenting using your Facebook account. Log Out /  മാറ്റുക )